തേവയ്ക്കൽ: എറണാകുളത്തെ ഈ കവലയുടെ കാഴ്ചകൾ കണ്ടിട്ടുണ്ടോ? 🏘️🎒⛪
പൂക്കാട്ടുപടിയിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ നമ്മൾ കടന്നുപോകുന്ന മനോഹരമായ ഒരു നാട് - തേവയ്ക്കൽ! ✨
സർക്കാർ സ്കൂളുകൾ, ആരാധനാലയങ്ങൾ, തിരക്കേറിയ വ്യാപാര സ്ഥാപനങ്ങൾ എന്നിവയൊക്കെ തേവയ്ക്കലിൻ്റെ പ്രത്യേകതകളാണ്. ഗവ. ലോവർ പ്രൈമറി സ്കൂൾ, ഹയർ സെക്കൻ്ററി സ്കൂൾ മുതൽ ഗാംഭീര്യമുള്ള സെൻ്റ് മാർട്ടിൻ പള്ളി (St. Martin de Porres Church) വരെ ഈ കുഞ്ഞു നഗരത്തിന് ചുറ്റുമുണ്ട്. 🛣️🏙️
പതിവുപോലെ വഴിയോരങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന കണിമരങ്ങളും ഈ കാഴ്ചകൾക്ക് മിഴിവേകുന്നു. എടത്തല പഞ്ചായത്തിൻ്റെ ഒരു പ്രധാന ഭാഗം കൂടിയാണ് ഇവിടം. 🌸🙌
ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ ഉണ്ടോ? അല്ലെങ്കിൽ നിങ്ങൾ ഒരു തേവയ്ക്കലുകാരൻ ആണോ? നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ടാഗ് ചെയ്യാനും നിങ്ങളുടെ ഓർമ്മകൾ താഴെ കമൻ്റ് ചെയ്യാനും മറക്കണ്ട! ❤️👇
Hashtags:
Thevakkal
Thevakkal is a village located in Ernakulam district, Kerala, India.
InfoPark, Kochi is located from one and a half kilometer from Thevakkal.Vidhyodaya School at Thevakkal imparts quality education to children hailing from the locality.
മണലിമുക്ക്: എറണാകുളത്തെ ഈ വളരുന്ന കുഞ്ഞു നഗരത്തെക്കുറിച്ച് അറിയാമോ? 📍✨ കളമശ്ശേരി മുനിസിപ്പാലിറ്റിയുടെയും എടത്തല പഞ്ചായത്തിൻ്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സ്ഥലം - മണലിമുക്ക്! 🛣️
എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജും, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും (NUALS) ഒക്കെ ഈ നാടിൻ്റെ പ്രത്യേകതകളാണ്. പെരിയാറിൻ്റെ കൈവഴികൾ ഒഴുകിയിരുന്ന, മണലുകൾ നിറഞ്ഞ ഒരു കവലയായിരുന്ന ഇവിടെ നിന്നാണ് ‘മണലിമുക്ക്’ എന്ന പേര് വന്നത്. 🌊🏖️
മെഡിക്കൽ കോളേജിന് പുറമെ ക്യാൻസർ റിസർച്ച് സെൻ്റർ, കിൻഫ്ര ഹൈടെക് പാർക്ക് എന്നിവയുടെ ഒക്കെ സാമീപ്യം കൊണ്ട് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രദേശത്തിൻ്റെ വിശേഷങ്ങൾ കാണാം. 🏥🎓
ഈ നാട്ടുകാരെയും മണലിമുക്ക് വഴി യാത്ര ചെയ്തിട്ടുള്ളവരെയും താഴെ കമൻ്റ് ബോക്സിൽ കാണാം! 👇
MedicalCollegeKalamassery NUALS TravelKerala LocalVibes StoriesByVadakken KochiDiaries ErnakulamMedicalCollege
13/03/2026
Lazza Ice Cream Thevakkal.
02/11/2025
മുണ്ടംപാലം - തേവയ്ക്കൽ റോഡ് വീതികൂട്ടൽ: 2 സ്കൂളുകളുടെ സ്ഥലം ലഭ്യമാക്കാൻ നടപടി
കളമശ്ശേരി നിയോജകമണ്ഡലത്തിലെ പ്രധാന ജില്ലാ റോഡുകളിൽ ഒന്നായ ഇടപ്പള്ളി മൂവാറ്റുപുഴ റോഡിലെ മുണ്ടം പാലം മുതൽ തേവയ്ക്കൽ ജംഗ്ഷൻ വരെയുള്ള ഭാഗം വീതി കൂട്ടുന്നതിൻ്റെ ഭാഗമായി രണ്ട് സ്കൂളുകളുടെ സ്ഥലം വിട്ടുനൽകുന്നതിന് സർക്കാരിന് നിർദ്ദേശം സമർപ്പിക്കാൻ മന്ത്രിതല യോഗത്തിൽ ധാരണയായി. തേവയ്ക്കൽ എൽ. പി സ്കൂളിൻ്റെ 2 സെൻ്റ് ഭൂമിയും തേവക്കൽ ഗവ.വി.എച്ച്.എസിൻ്റെ 3 സെൻ്റ് ഭൂമിയുമാണ് ആവശ്യമുള്ളത്. ഇത് വിട്ടുനൽകുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് അപേക്ഷ സമർപ്പിക്കാനാണ് മന്ത്രി പി.രാജീവ്, അൻവർ സാദത്ത് എം.എൽ എ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്.
സ്കൂളിൻ്റെ ഭൂമി ലഭ്യമാക്കിയതിനു ശേഷം സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചുറ്റുമതിൽ നിർമ്മിക്കും. നടപ്പാത, ഡ്രെയിനേജ് എന്നിവയും നിർമ്മിക്കും. KSEB, ടെലഫോൺ പോസ്റ്റുകൾ മാറ്റിസ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പ് ഈ പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കും. മുണ്ടം പാലം - തേവക്കൽ റോഡിന്റെ ആകെ നീളം 2.500 കിലോമീറ്റർ ആണ്. വാഹന ബാഹുല്യം കണക്കിലെടുത്ത് ഈ റോഡ് വികസിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന മന്ത്രി പി.രാജീവിൻ്റെ നിർദ്ദേശത്തെത്തുടർന്ന് 2024-25 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ പണം അനുവദിച്ചിരുന്നു. മുണ്ടം പാലം മുതൽ കങ്ങരപ്പടി വരെയുള്ള 1.225 കിലോമീറ്റർ റോഡ് 18.50 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനായി സർക്കാർ ഉത്തരവ് ഉറപ്പപ്പെടുവിക്കുകയും കഴിഞ്ഞ വർഷം ജൂണിൽ 1.00 കോടി രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് രൂപകല്പന വിഭാഗം രൂപരേഖ തയ്യാറാക്കുകയും ചീഫ് എൻജിനീയർ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. 5.50 മീറ്റർ വീതിയിലുള്ള 2 വരി പാതയും നടുവിലായി 0.50 മീറ്റർ വീതിയിൽ മീഡിയനും റോഡിനിരുവശവും 1.50 മീറ്റർ വീതിയിൽ ഷോൾഡറും 2.00 മീറ്റർ വീതിയിൽ കാന, നടപ്പാത എന്നിവയും ഇതിൽ ഉൾപ്പെടുന്നു. അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനും ടോപോഗ്രാഫിക്കൽ സർവ്വേക്കുമായി 3 .50 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമാക്കി. കാക്കനാട് എൽ എ എൻ എച്ച് സ്പെഷ്യൽ തഹസിൽദാർ ആണ് ഭൂമി ഏറ്റെടുക്കൽ ഓഫീസർ.
റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം വ്യവസായമന്ത്രി പി. രാജീവിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് പൊതുജനാഭിപ്രായം സമാഹരിച്ചിരുന്നു. 40 കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. നവകേരള സദസിൽ ഇതു സംബന്ധിച്ച് ഉയർന്ന നിർദ്ദേശങ്ങളും പരിഗണിച്ചാണ് റോഡിന് തുക അനുവദിച്ചത്. ഗതിശക്തി പദ്ധതിയിൽ ഇടപ്പള്ളി - മുവാറ്റുപുഴ റോഡ് വികസനം ഉൾപ്പെടുത്താനുള്ള നിർദ്ദേശം സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.
31/10/2025
മുണ്ടംപാലം - തേവയ്ക്കൽ റോഡ് വീതികൂട്ടൽ!
07/10/2025
The Learner!
തേവയ്ക്കലിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം; വീട് ഭാഗികമായി തകർന്നു.
25/07/2025
OSA സംഘടിപ്പിക്കുന്ന ഔഷധ മരുന്ന് കഞ്ഞി യുടെ പ്രദർശനവും വില്പനയും ജൂലൈ 27 നു തേവക്കൽ സ്കൂളിൽ വച്ച് നടത്തുന്നു ഉദ്‌ഘാടനവേദിയിൽ വച്ച് OSA യുടെ മത്സരവിജയികൾക്ക് സമ്മാനദാനം നടത്തുന്നു മരുന്ന് കഞ്ഞിയുടെ ഓർഡറുകൾ വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മുൻപായി നൽകുക 1 ലിറ്റർ 300/-
OSA THEVAKKAL
18/07/2025
Manorama!
17/07/2025
അപകടവും ഗതാഗത കുരുക്കും.
തേവക്കൽ: ഇടപ്പള്ളി പൂക്കട്ടുപാടി റൂട്ടിൽ തേവക്കൽ ജംഗ്ഷനിൽ കണ്ടെയ്നർ ലോറി അക്വിഡേട്ടിൽ ഇടിച്ചുണ്ടായ അപകടം. അപകടത്തിൽ കണ്ടെയിനറിന്റെ ബോഡി പൂർണമായും ഇളകി മാറി.കനത്ത ഗതാഗത കുരുക്കുള്ള തേവക്കൽ ജംഗ്ഷൻ പൂർണമായും സ്തംഭിച്ചു.
ദിവസവും 50 ലതികം കണ്ടെയ്നർ ലോറികൾ ആണ് ഈ റൂട്ടിലൂടെ വന്നു തിരിച്ചു മടങ്ങുന്നത്. നിലവിൽ കങ്ങപ്പടി കഴിഞ്ഞാൽ വീതി കുറഞ്ഞ റോഡ് ആണ് തേവക്കൽ ജംഗ്ഷനിലേക്ക്. കണ്ടെയ്നർ പോലെ ഉയരമുള്ള ലോറികൾ ഇതുവഴി കടന്നു പോവാൻ തടസമായിരിക്കുന്നത് ഈ കനാൽ ആണ് എന്ന് വ്യക്തമാണ്. നിലവിലെ ബ്ലോക്ക്ന്റെ സാഹചര്യത്തിൽ കനാൽ ഉൾപ്പെടെ റോഡ് വികസനവും കണ്ണ് നട്ടിരിക്കുകയാണ് നിവാസികൾ.
തേവക്കൾ ജംഗ്ഷനിൽ തിരക്കുള്ള നേരം ഒരു വാഹനം കടന്നു പോകണമെങ്കിൽ 30 മിനിറ്റ് മുതൽ 45മിനിറ്റ് വരെ സമയം എടുക്കും.
ഉയരമുള്ള വണ്ടികൾ തേവക്കിലിലേക്ക് കടന്ന് വരാതിരിക്കാനുള്ള അറിയിപ്പ് ബോർഡുകൾ ഒന്നും റോഡിൽ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.
എന്തും ഒരു അപകടം നടന്നതിനു ശേഷം ചെയ്യാം എന്നുള്ള കരുതൽ ആവാം അത് . ഇന്ത്യയിൽ വാഹനങ്ങൾക്ക് 3.8 meters (12.5 feet) ഉയരപരുതി നൽകിയിട്ടുള്ളതാണ്.
നോർത്തിന്ത്യ പോലെ ഉള്ള സംസ്ഥാനങ്ങളിൽ നിന്നും ലോഡുമായി വരുന്ന ഇത്തരം കണ്ടെയ്നർ ലോറികൾക്ക് കടന്നുപോകുവാൻ അനുവദനീയമല്ലാത്ത ഗതാഗത സൗകര്യമാണ് ഇവിടെ കാണുന്നത്.
Height Restriction barriers സ്ഥാപിക്കണം എന്ന ആവിശ്യം അംഗീകരിക്കാൻ മുൻകൈ എടുക്കണം എന്ന് പ്രതേഷവാസികളും വ്യാപരികളും ശക്തമാക്കുകയാണ്.
17/07/2025
കർക്കിടക ചികിത്സ 🧘♀️🧘
Click here to claim your Sponsored Listing.
Location
Website
Address
Thevakkal
Kochi
682021