Khader Hudawi

Khader Hudawi

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Khader Hudawi, Education, PARAKODE, PALLIKKARA, Kochi.

11/01/2026

അൽഹംദുലില്ലാഹ്...

ഹിക്മയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു.

2025 ജൂൺ അവസാനവാരത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തറക്കല്ലിട്ട ക്യാമ്പസ് മെയിൻ ബിൽഡിംഗിന്റെയും, പിന്നീട് തുടക്കം കുറിച്ച മസ്ജിദിന്റെയും വർക്കുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

18000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള മെയിൻ ബിൽഡിംഗിന്റെ ഗ്രൗണ്ട് ഫ്ലോറിന്റെ ആദ്യ ഘട്ടവാർപ്പ് അടുത്ത ദിവസം നടക്കുകയാണ്.

വിശുദ്ധ റമദാനിന് ശേഷം പണി പൂർത്തിയാകുന്ന മുറക്ക് ഹിക്മ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഥമ സംരംഭമായ ഹിഫ്ള് ബാച്ച് ആരംഭിക്കേണ്ടതുണ്ട്. മാർച്ച്‌ അവസാനത്തോടെ ക്യാമ്പസ് വിദ്യാർത്ഥികളുടെ സാന്നിധ്യത്താൽ സജീവമാകണം. ദയാലുവായ റബ്ബ് അതിനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.

കാതങ്ങൾക്കപ്പുറം കേരളത്തിൽ നിന്ന് ഇന്ത്യൻ മുസ്‌ലിംകളുടെ മത - സാമൂഹിക - വൈജ്ഞാനിക പുരോഗതി സ്വപ്നം കണ്ട ക്രാന്തദർശികളായ പൂർവികരുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ നമുക്ക് ചേർന്നു നിൽക്കാം. മൗഖാലിയിലെ തരിശു ഭൂമിയിൽ നിന്ന് അറിവിന്റെ പൂക്കൾ വിടരുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം.

ഒരു മാസക്കാലമായി ഹിക്മയെ പരിചയപ്പെടുത്താൻ നടത്തിയ യാത്രയിലൂടെ ഒരുപാട് സുമനസ്കരായ ആളുകളെ പരിചയപ്പെടാനായി. ഈ പദ്ധതിക്കായി സാമ്പത്തിക സഹായങ്ങൾക്കു പുറമേ നല്ല പ്രായോഗിക ആശയങ്ങളും പ്രാർത്ഥനകളോടെയുള്ള ചേർത്തുപിടിക്കലുകളും പലരിൽ നിന്നായി ലഭിച്ചു.

ഒട്ടേറെ പ്രതീക്ഷകളുമായി മൗഖാലിയിലെ ക്യാമ്പസ്‌ വർക്ക് സൈറ്റിൽ വീണ്ടും സജീവമാവുകയാണ്.

കൂടെയുണ്ടാവണം...
നമ്മൾ ഒന്നിച്ചുകാണുന്ന നല്ല സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ആവശ്യമായ എല്ലാ പിന്തുണകളുമുണ്ടാകണം..
കൂടെ നിന്നതിന് കൃതജ്ഞതയോടെ ربنا تقبل منا

17/12/2025

24 PNGS, KOLKATA

Photos from Khader Hudawi's post 08/12/2025

ഇസ്‌ലാമിക ചരിത്രത്തിന്റെ പാരമ്പര്യമുറങ്ങുന്ന കൊടുങ്ങല്ലൂരിനടുത്തുള്ള ആല - പനങ്ങാട് മഹല്ല് ദുബൈ - അബൂദാബി കമ്മിറ്റി (അബൂ ഖൈൽ, സ്പോർട്സ് ബെ ദുബൈ) സംഘടിപ്പിച്ച മെഗാ ഫാമിലി മീറ്റിൽ ഇന്നലെ സംബന്ധിക്കാൻ ഭാഗ്യം ലഭിച്ചു.

കഴിഞ്ഞ 40 വർഷങ്ങളിലധികമായി നിരവധി സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ മനസ്സിൽ വിശിഷ്ടസ്ഥാനം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

കേരളത്തിലെ ഏറ്റവും പൗരാണികമായ മഹല്ലുകളിലൊന്നായ പള്ളിനട ആല - പനങ്ങാട് മഹല്ല് കമ്മിറ്റിയുടെ മുന്നേറ്റങ്ങൾ എന്നും പ്രചോദനമാണ്.

ഹാദിയയുടെ നേതൃത്വത്തിൽ ബെസ്റ്റ് ബംഗാൾ സൗത്ത് 24 പർഗാനാസിലെ ഹിക്‌മ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പദ്ധതികളും ഭാവിദിശകളും അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത് ഏറെ സന്തോഷകരമായി.

നമ്മുടെ ഹിക്മ ക്യാമ്പസ് മസ്ജിദ് സ്‌പോൺസർ ചെയ്തിരിക്കുന്നത് അവിടുത്തെ വെൽഫെയർ കമ്മിറ്റിയാണെന്ന കാര്യവും സസന്തോഷം ഇവിടെ കുറിക്കുന്നു.

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Category

Culinary Team

Attire

Telephone

Website

Address


PARAKODE, PALLIKKARA
Kochi
683565