18/05/2022
കഴിഞ്ഞ കുറെഅധികം വർഷങ്ങളായി കേരളത്തിലെ ധാരാളം സാധാരണക്കാരായ കുടുംബങ്ങളുടെ നെടുംതൂണായി മാറിയ ഒരു കോഴ്സ് ആണ് Bsc Nursing എന്നത്. Bsc Nursing പഠിച്ചു ഒരു സെർട്ടിഫൈഡ് നേഴ്സ് ആയി മാറുകയും അതിലൂടെ ആ വ്യക്തികളും കുടുംബങ്ങളും രക്ഷപെട്ടിട്ടുള്ള നിരവധി വാർത്തകൾ നമുക്ക് ചുറ്റും നോക്കിയാൽ കാണാൻ സാധിക്കും. ഇപ്പോഴും ഉയർന്ന ജോലി സാധ്യതയുള്ള കോഴ്സുകളുടെ കൂട്ടത്തിൽ Bsc Nursing ന്റെ സ്ഥാനം ഒന്ന് വേറെതന്നെയാണ് ഇതുകൊണ്ടുതന്നെയാണ് +2 കഴിയുന്ന കുട്ടികളിൽ വലിയൊരു വിഭാഗം ഇപ്പോഴും ഈ കോഴ്സ് തിരഞ്ഞെടുക്കുന്നതും.
Bsc നഴ്സിംഗ് എങ്ങനെ അഡ്മിഷൻ എടുക്കാം, എവിടെ അപ്ലിക്കേഷൻ കൊടുക്കണം എന്നീ വിഷയങ്ങൾ ആണ് ഇന്ന് നമ്മൾ ചർച്ച ചെയുന്നത്
Admission In Kerala
കേരളത്തിനെ സംബന്ധിച്ചടുത്തോളം govt മെഡിക്കൽ കോളേജുകൾ, സ്വകാര്യ മെഡിക്കൽ കോളേജുകൾ, സ്വകാര്യ ആശുപത്രികൾ ഇങ്ങനെ എല്ലായിടത്തും Bsc Nursing കോഴ്സ് ഉണ്ട്. കേരളത്തിലെ കോളേജുകളിൽ പ്രവേശനം നേടാൻ പ്രത്യേകിച്ച് ഒരു പ്രവേശന പരീക്ഷയുടെ ആവിശ്യം ഇല്ല. പ്ലസ് ടു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രേവേശനം നടക്കുക. LBS Center (https://lbscentre.in/ )വെബ്സൈറ്റ് മുഖാന്തരം നടക്കുന്ന ഈ ഓൺലൈൻ പ്രവേശനം നിങ്ങളുടെ പ്ലസ് ടു ( State , CBSC , ISC ) എകീകരിച്ചു പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് കേരളത്തിലെ എല്ലാ Bsc Nursing കോളേജുകളിലേക്കും പ്രേവേശനം നടക്കുക. ജൂലൈ മാസത്തോടെയായിരിക്കും സാധാരണ അപ്ലിക്കേഷൻ ആരംഭിക്കുക ( കൃത്യമായ തീയതി അറിയിപ്പുകൾക്കു LBS വെബ്സൈറ്റ് സന്ദർശിക്കുക ). 90 ശതമാനത്തിനു മുകളിൽ പ്ലസ് ടു മാർക്ക് നിങ്ങള്ക്ക് കേരളത്തിൽ Govt കോളേജിൽ ഒരു സീറ്റ് ലഭിക്കാനുള്ള സാദ്ധ്യതകൾ കൂടുതലാണ്.
AIMS
AIMS ഡൽഹി ഉൾപ്പെടെയുള്ള 20 മെഡിക്കൽ കോളേജുകളിൽ ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങൾ Bsc നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ AIMS സ്വന്തമായി നടത്തുന്ന എൻട്രൻസ് പരീക്ഷ നിങ്ങൾ നൽകേണ്ടതുണ്ട്. ഓൺലൈൻ ആയി ജൂൺ മാസത്തിൽ ആയിരിക്കും ഈ പരീക്ഷ നടക്കുന്നത്, കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ സെന്ററുകൾ ഉള്ളതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ നമുക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. AIMS വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
JIPMER
JIPMER ഇന്റെ രണ്ടു ക്യാമ്പസിലും Bsc നഴ്സിംഗ് കോഴ്സ് ഉള്ളതും ധാരാളം കുട്ടികൾ കേരളത്തിൽ നിന്നും അഡ്മിഷൻ എടുക്കുന്നതുമാണ്. ജിപ്മെറിലെ നഴ്സിംഗ് പ്രവേശനം NEET സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും. NEET റിസൾട്ട് വന്നതിനു ശേഷം jipmer വെബ്സൈറ്റ് വഴി നിങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണു.
Central Universities
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, മൗലാനാ പോലുള്ള സെന്റട്രൽ യൂണിവേഴ്സിറ്റികളിൽ നഴ്സിംഗ് പ്രവേശനവും NEET സ്കോറിന്റെ അടിസ്ഥാനത്തിൽ തന്നെയായിരിക്കും നടക്കുന്നത്. NEET റിസൾട്ട് വന്നതിനു ശേഷം, മെഡിക്കൽ കൗൺസിൽ വെബ്‌സൈറ്റിലൂടെ MBBS, BDS കോഴ്സുകൾക്ക് ഓപ്ഷൻ നല്കുന്നതുപോലെ തന്നെ നഴ്സിംഗിനും ഓപ്ഷൻ നൽകി ഈ യൂണിവേഴ്സിറ്റികളിൽ പ്രവേശനം ഉറപ്പാക്കാം.
Military Nursing
കേരളത്തിൽ നിന്നും ധാരാളം കുട്ടികൾ ഉറ്റുനോക്കുന്ന ഒരു പ്രോഗ്രാം തന്നെയാണ് AFMC ( Armed Forces Medical College ) നഴ്സിംഗ് കോഴ്സ്. NEETസ്കോറിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന പ്രവേശനത്തിന് ശേഷം AFMC നേരിട്ട് നടത്തുന്ന ടെസ്റ്റും ഇന്റർവ്യൂവും പാസായാൽ മാത്രമേ ഇവിടെ പ്രവേശനം ലഭ്യമാവുകയുള്ളു. ജോയിൻ ഇന്ത്യൻ ആർമി ( https://joinindianarmy.nic.in/ ) വെബ്സൈറ്റ് മുഖാന്തരമാണ് അപേക്ഷകൾ നൽകേണ്ടത്.
Other State Colleges
നമ്മുടെ അയൽ സംസ്ഥാനങ്ങളായ കർണാടകത്തിലും, തമിഴ്നാട്ടിലും ഓരോ വർഷവും ആയിരക്കണക്കിന് മലയാളി കുട്ടികളായാണ് നഴ്സിംഗ് സ്വപ്നവുമായി പഠിക്കാൻ പോകുന്നത്. ധാരാളം കോളേജുകളിലായി ഒട്ടനവധി അവസരങ്ങളാണ് ഇവിടുത്തെ ഈ സംസ്ഥാനങ്ങൾ നമുക്കുമുന്നിൽ തുറന്നിടുന്നത്. അതാതു സംസ്ഥാനങ്ങളിലെ നഴ്സിംഗ് കൗൺസിലിന്റെയും, നാഷണൽ നഴ്സിംഗ് കൗൺസിലിന്റെയും അംഗീകാരമുള്ള കോളേജുകളിൽ മാത്രം ചേരുന്നതായിരിക്കും കൂടുതൽ സുരക്ഷിതം.
ഈ കോളേജുകളെ തന്നെ നമുക് മൂന്നായി ആയി തരംതിരിക്കാം
1. മെഡിക്കൽ കോളേജുകൾ
2. സ്വന്തമായി ആശുപത്രിയോട് കൂടിയ നഴ്സിംഗ് കോളേജുകൾ
3. നഴ്സിംഗ് കോളേജുകൾ ( Affiliated Hospitals )
പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നേരിട്ടോ അതോ ഒരു കോൺസൾട്ടന്റിന്റേയോ സഹായത്തോടെ ഈ കോളേജുകളിൽ എളുപ്പത്തിൽ അഡ്മിഷൻ നേടാൻ സാധിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ്പ് മെസ്സേജ് അയക്കുകയോ ചെയുക
☎️ 9633330311