മിഴിയരങ്ങ് - തട്ടത്തുമല പൂർവ്വ വിദ്യാർത്ഥി സംഗമം

  • Home
  • India
  • Kilimanoor
  • മിഴിയരങ്ങ് - തട്ടത്തുമല പൂർവ്വ വിദ്യാർത്ഥി സംഗമം

മിഴിയരങ്ങ് - തട്ടത്തുമല പൂർവ്വ വിദ്യാർത്ഥി സംഗമം തട്ടത്തുമല പൂര്‍വ്വ വിദ്യാര്‍ത്ഥി സ? തട്ടത്തുമല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മിഴിയരങ്ങ് 2018

11/10/2021
എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകൾ❤️
21/08/2021

എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകൾ❤️

23/03/2020

#തട്ടത്തുമല_നിവാസികളുടെ_ശ്രദ്ധയ്ക്ക്

കൊറോണയ്ക്കെതിരെ ലോകം സാധ്യമായ എല്ലാ മാർഗങ്ങൾ ഉപയോഗിച്ചും അതിജീവനത്തിനു ശ്രമിക്കുകയാണല്ലോ. ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ മറ്റ് ആവശ്യങ്ങളോ സർക്കാരിന്റെയോ ബന്ധപ്പെട്ടവരുടെയോ ശ്രദ്ധയിൽപ്പെടുത്താനുണ്ടെങ്കിൽ തട്ടത്തുമല സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ പാസ്റ്റിനെയും സമീപിക്കാവുന്നതാണ്. അതിനായി താഴെ പറയുന്ന പാസ്റ്റിന്റെ പ്രവർത്തകരെ ബന്ധപ്പെടുക. വിവരങ്ങൾ ശേഖരിക്കുന്നതിനും നടപടികൾക്ക് അധികൃതരുമായി ബന്ധപ്പെടുന്നതിനും മേഖലാടിസ്ഥാനത്തിൽ അവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഫോൺ നമ്പരുകൾ താഴെ കൊടുക്കുന്നു.

*പറണ്ടക്കുഴി, പുത്തേറ്റുകാട്, വണ്ടിത്തടം*
റെജി - 9447502298
പ്രജിത്ത് - 9447584354
അനൂപ് – 7708090627
സന്ദീപ് - 7559847406

*നെടുമ്പാറ, ചാറയം, വട്ടപ്പച്ച*
പി ഹരീഷ് – 9995514930
രാജേഷ് - 7560973036
ഷജീബ് – 8943341797
തസ്നീം – 8590283077

*മണലേത്തു പച്ച, ഇടക്കരിക്കകം*
ജയശങ്കർ - 9447130979
അൻസാർ - 9995268768

*കൈലാസംകുന്ന്, വട്ടപ്പാറ*
അജു – 9447705823
പള്ളം അനിൽകുമാർ-9447340918

*മറവക്കുഴി, ലാംബാ സിറ്റി, തട്ടത്തുമല*
പി പി ബാബു 9633148609
ബിജു ജിവി – 9447584301

*പെരുംകുന്നം*
അനീഷ് – 9447924344
സലീം – 9633651671

*ശാസ്താംപൊയ്ക*
സുമൻ 9447710681

*ആലയിൽ*
ബിജു മാവിള - 9446105224

പൊതുപരീക്ഷകളിലും മത്സരങ്ങളിലും മാറ്റുരയ്ക്കുമ്പോഴാണ് കുട്ടികളുടെ പഠന നിലവാരവും അതുവഴി സ്കൂളിന്റെ പൊതുനിലവാരവും ശരിയായി ത...
01/03/2020

പൊതുപരീക്ഷകളിലും മത്സരങ്ങളിലും മാറ്റുരയ്ക്കുമ്പോഴാണ് കുട്ടികളുടെ പഠന നിലവാരവും അതുവഴി സ്കൂളിന്റെ പൊതുനിലവാരവും ശരിയായി താരതമ്യം ചെയ്യപ്പെടുന്നത്. പുതിയ അധ്യയന വർഷത്തിലേയ്ക്ക് കടക്കാനൊരുങ്ങുമ്പോൾ ചില താരതമ്യങ്ങൾ അനിവാര്യമാണ്. കെഎസ്ടിഎ എന്ന അധ്യാപകസംഘടന കിളിമാനൂർ സബ്ജില്ലയിൽ നടത്തിയ എൽഎസ്എസ് പരീക്ഷയുടെ ഫലം പരിശോധിക്കാം. എന്നിട്ട് തട്ടത്തുമല സ്കൂളും ചുറ്റുവട്ടത്തുള്ള മറ്റു സ്കൂളുകളും തമ്മിൽ ഒന്നു താരതമ്യം ചെയ്യാം.

തട്ടത്തുമല സ്കൂളിൽ മേൽപ്പറഞ്ഞ പരീക്ഷയിൽ പങ്കെടുത്തത് 16 കുട്ടികൾ. ഏറ്റവും ഉയർന്ന മാർക്ക് അനന്തലക്ഷ്മിയ്ക്ക്. 54 മാർക്ക്. അമ്പതിനു മേൽ മാർക്ക് ഒരു കുട്ടിയ്ക്ക്. നാൽപതു മാർക്കു കിട്ടിയ ഒരു കുട്ടി. മുപ്പതു മുതൽ 39 വരെ മാർക്ക് 11 കുട്ടികൾക്ക്. 20 മുതൽ 27 വരെ മാർക്ക് 3 കുട്ടികൾക്ക്. തട്ടത്തുമലയിലെ കുട്ടികളുടെ ശരാശരി മാർക്ക് 35.35.

അടയമൺ ജിഎൽപിഎസിലെ കുട്ടികളുടെ മാർക്കു നോക്കൂ. അമ്പതിനുമേൽ കിട്ടിയവർ ആരുമില്ല. രണ്ടു കുട്ടികൾക്ക് 40 മാർക്ക്. 30-39 റേഞ്ചിൽ രണ്ടു പേർ മാത്രം. ഇരുപതിനു മുകളിൽ മാർക്കു കിട്ടിയവർ ഏഴു പേർ. പന്ത്രണ്ടു മുതൽ 18 വരെ മാർക്കു കിട്ടിയവർ നാല്. ആകെ കുട്ടികളുടെ ശരാശരി മാർക്ക് 26.

കൈലാസംകുന്ന് പിവിഎൽപിഎസിലെ കുട്ടികളുടെ മാർക്കു നോക്കൂ. നാൽപതിനു മുകളിൽ മാർക്കു കിട്ടിയവർ ആരുമില്ല. മുപ്പതിനു മുകളിൽ രണ്ടുപേർ മാത്രം. 20 മുതൽ 29 മാർക്ക് 11 പേർക്ക്. 11 മുതൽ 20 വരെ മാർക്ക് 6 പേർക്ക്. ആകെ കുട്ടികളുടെ ശരാശരി മാർക്ക് 22.05.

38 സ്കൂളിലെ കുട്ടികളാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്. ഈ മുപ്പത്തെട്ടു സ്കൂളുകളിൽ ഒമ്പതു പേർക്കാണ് അമ്പതു മാർക്കിൽ കൂടുതൽ ലഭിച്ചത്. ഏറ്റവും കൂടുതൽ മാർക്ക് മേവർക്കൽ എൽപിഎസിലെ ഭഗത് എസ്എൽ, നഗരൂർ എൽപിഎസിലെ സാധിക ഡിഎസ് എന്നിവർക്ക്. 61 മാർക്കു വീതം.

രണ്ടാം സ്ഥാനത്ത് തട്ടത്തുമല ജിഎച്ച്എസ്എസിലെ അനന്തലക്ഷ്മിയും വഞ്ചിയൂർ ജിയുപിഎസിലെ ബി ശ്രീഹരിയും. 54 മാർക്കു വീതം.

മേവർക്കൽ എൽപിഎസിലെ നിവേദിത എൻഡി (53), ശിഖ യുഎം (53), കുറ്റിമൂട് ജിഎൽപിഎസിലെ ഇർഫാൻ എസ്എസ് (52), മേവർക്കൽ ജിഎൽപിഎസിലെ കൃഷ്ണേന്ദു പി (52) എന്നിവരാണ് അമ്പതിനുമേൽ മാർക്കു വാങ്ങിയ മറ്റു കുട്ടികൾ. ഈ പട്ടികയിൽ ശരാശരി മാർക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും മേവർക്കൽ എൽപിഎസാണ് (42).

കിളിമാനൂർ സബ്ജില്ലയിൽത്തന്നെ എൽപി സ്കൂളുകളിൽ ഏറ്റവും നിലവാരമുള്ള സ്കൂളുകളുടെ പട്ടികയിലാണ് തട്ടത്തുമല ഗവ. ഹയർ സെക്കൻഡറിയിലെ എൽപി വിഭാഗം എന്നാണ് ഈ താരതമ്യത്തിൽ നിന്ന് മനസിലാക്കാൻ കഴിയുക. സ്കൂൾ അധികൃതർക്കു പൊതുവിലും എൽപി വിഭാഗത്തിന് പ്രത്യേകിച്ചും ഏറെ അഭിമാനിക്കാൻ വക നൽകുന്നതാണ് ഈ സൂചനകൾ.

എൽപി അഡ്മിഷന് സ്കൂൾ തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി കണക്കിലെടുക്കണമെന്ന് തട്ടത്തുമലയിലും പരിസരത്തുമുള്ള രക്ഷിതാക്കളോട് അഭ്യർത്ഥിക്കുന്നു.

തട്ടത്തുമല ഗവ:ഹൈ സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ (PASST) സംഘടിപ്പിക്കുന്ന Leader of Local Development പുരസ്‌കാരം adv ...
27/12/2019

തട്ടത്തുമല ഗവ:ഹൈ സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ (PASST) സംഘടിപ്പിക്കുന്ന Leader of Local Development പുരസ്‌കാരം adv .ബി. സത്യൻ MLA ക്ക്.

സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണം ,തട്ടത്തുമല ജംഗ്ഷൻ മേൽപ്പാലത്തിനു 2.5 കോടി , തട്ടത്തുമല തകരപ്പറമ്പ് റോഡ് വികസനത്തിന് 10 കോടി , തട്ടത്തുമല ബെഡ്‌സ് സ്കൂളിന് 50 ലക്ഷം രൂപയും ഫണ്ട്‌ അനുവദിച്ച, തട്ടത്തുമലയുടെ സമഗ്ര വികസനത്തിനായി ആവിഷ്കരിക്കുന്ന പദ്ധതികളുടെ വിജയത്തിനായി എല്ലാ പിൻതുണയും നൽകുന്ന ഒരു ജനപ്രതിനിധിയാണദ്ദേഹം .

ജില്ലാ പഞ്ചായത്തിൽ നിന്നും തട്ടത്തുമല സ്കൂളിലെ നീന്തൽ കുളത്തിനു 50 ലക്ഷം അനുവദിച്ച ജില്ലാ പഞ്ചായത്ത്‌ അംഗം D.സ്മിതയെയും 28.12.2019 വൈകുന്നേരം 4 മണിക്ക് തട്ടത്തുമലയിൽ PASST ന്റെ നേതൃത്വത്തിൽ നടക്കുന്ന പൗര സ്വീകരണത്തിൽ ആദരിക്കുന്നു .

തട്ടത്തുമല ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ PASST ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ,അധ്യാപകർ...
16/08/2019

തട്ടത്തുമല ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ PASST ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ,അധ്യാപകർ, രക്ഷകർത്താക്കൾ ,അഭ്യുദ്ദയകാംക്ഷികൾ എന്നിവർ ചേർന്ന് സമാഹരിച്ച തുകക്ക് വാട്ടർ ഗണ്ണുകളും അവശ്യ സാധനങ്ങളും വാങ്ങി പ്രകൃതിക്ഷോഭ പ്രദേശങ്ങളിലെത്തിക്കുന്നതിനായി മേയർ VK പ്രശാന്തിനെ ഏൽപ്പിച്ചു ....!!!

Please Share this Post...
12/08/2019

Please Share this Post...

22/07/2019

പാസ്റ്റിൻ്റെ അടിയന്തിര ജനറൽ ബോഡി യോഗം 27/7/2019 ശനിയാഴ്ച 4 മണിക്ക് സ്കൂളിൽ വച്ച് കൂടുന്നു. സ്കൂളിനകത്തു നിന്നും പുറത്തു നിന്നും സ്കൂളിനെതിരെയും പി.ടി.എ ക്ക് എതിരെയും ഭീഷണി ഉയരുകയും സ്കൂളിൻ്റെ വളർച്ചയെ തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങളുമായി ചിലർ മുന്നോട്ടു പോവുകയും ചെയ്യുമ്പോൾ പൂർവ്വ വിദ്യാർത്ഥികളും സ്കൂളിൻ്റെ അഭ്യുദ്യയകാംക്ഷികളുമായ നമ്മൾ ഇനിയും ഇടപെടാതിരുന്നു കൂട. ആയതു കൊണ്ട് എല്ലാവരും അന്നേ ദിവസം ജോലിസ്ഥലങ്ങളിൽ നിന്നും അല്പം നേരത്തേയിറങ്ങി കൃത്യമായി ഈ കമ്മറ്റിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രസിഡൻ്റ് / സെക്രട്ടറി
PASST

03/06/2019

നാഷണൽ മെരിറ്റ് കം മീൻസ് സ്കോളർഷിപ്പിൽ തട്ടത്തുമല സ്കൂളിന് അസൂയാർഹമായ വിജയം. ചരൺജിത്ത് പ്രദീപ് (128 മാർക്ക്), അമീനാ റസാഖ് (126), മിഥുൻ ജെ(107), രേവതി ആർ (87) എന്നീ കുട്ടികളാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. കഴിഞ്ഞ വർഷം കൃഷ്ണാ പ്രജിത് എന്ന ഒരു കുട്ടിയ്ക്കു മാത്രമായിരുന്നു സ്കോളർഷിപ്പ് ലഭിച്ചത്. ഈ വർഷം കുട്ടികളുടെ എണ്ണം നാലായി ഉയർന്നു.

പ്രതിമാസം അഞ്ഞൂറു രൂപ വീതം വർഷം 6000 രൂപ വീതം 24000 രൂപയാണ് സ്കോളർഷിപ്പ്. പ്ലസ് ടു വരെ പരമാവധി നാലു വർഷം സ്കോളർഷിപ്പു ലഭിക്കും.

അക്കാദമിക് നിലവാരത്തിൽ തട്ടത്തുമല സ്കൂളിലെ കുട്ടികൾ കൈവരിക്കുന്ന മികവിന്റെ ദൃഷ്ടാന്തമാണ് സ്കോളർഷിപ്പ് പട്ടികയിൽ നമ്മുടെ കുട്ടികളുടെ സ്ഥാനം. തിരുവനന്തപുരം ജില്ലയിൽ എട്ടും പത്തും റാങ്കുകളിൽ നമ്മുടെ കുട്ടികളുണ്ട്. ജില്ലയിൽ ആകെ സ്കോളർഷിപ്പിന് അർഹരായ 312 കുട്ടികളിൽ ചരൺജിത്ത് പ്രദീപ് എട്ടാം റാങ്കിലാണ്. അമീനാ റസാഖ് പത്താം റാങ്കിലാണ്.

പതിമൂന്നാം റാങ്കിലാണ് തൊട്ടടുത്ത കിളിമാനൂർ ജിഎച്ച്എസ്എസിലെ സ്കോളർഷിപ്പ് അർഹത നേടിയ ആദ്യത്തെ കുട്ടി. ഇരുപത്തിമൂന്നാം റാങ്കിലാണ് രണ്ടാമത്തെ കുട്ടി. ജില്ലയിൽ ആദ്യത്തെ പത്തു റാങ്കിൽ രണ്ടെണ്ണം നമ്മുടെ സ്കൂളിനു ലഭിച്ചത് മികച്ച നേട്ടമാണ്.

സമീപകാലത്ത് തട്ടത്തുമല സ്കൂൾ മികവിന്റെകാര്യത്തിൽ ദൃഢനിശ്ചയത്തോടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ്. ലക്ഷ്യബോധത്തോടെയുള്ള ചിട്ടയായ പ്രവർത്തനങ്ങളുടെ അന്തിമഫലമാണ് ഇത്തരം നേട്ടങ്ങളിലൂടെ ദൃശ്യമാകുന്നത്. ഉജ്വലനേട്ടത്തിന് ഉടമകളായ കുട്ടികൾക്കും അവരെ സജ്ജരാക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങളും അനുമോദനങ്ങളും. ഈ നേട്ടത്തിനു തുടർച്ചയുണ്ടാക്കാൻ നമുക്കൊരുമിച്ചു പ്രവർത്തിക്കാം.

Thattathumala School reloaded, and see the change in results.

തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും SSLC, HSE  തലങ്ങളിൽ പഠിച്ച് മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് പ്രദേശത്തെ വ...
21/05/2019

തട്ടത്തുമല ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും SSLC, HSE തലങ്ങളിൽ പഠിച്ച് മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് പ്രദേശത്തെ വിവിധ ഇടങ്ങളിൽ Corner PTA യിലൂടെ ഉപഹാരങ്ങൾ നൽകുകയുണ്ടായി. ഞായറാഴ്ച 2മണി മുതൽ ആരംഭിച്ച് 6.30 ഓടെ സ്വീകരണ ചടങ്ങുകൾ അവസാനിച്ചു. സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ PASST ന്റെ നേതൃത്യത്തിൽ PTA ,SMC, വ്യാപാരി വ്യവസായി ഏകോപന സമിതി , നാട്ടുകാർ, രക്ഷകർത്താക്കൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് സ്വീകരണ യോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.

Address

Govt Higher Secondary School Thattathumala
Kilimanoor
695614

Alerts

Be the first to know and let us send you an email when മിഴിയരങ്ങ് - തട്ടത്തുമല പൂർവ്വ വിദ്യാർത്ഥി സംഗമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share