31/08/2024
നീന്തൽ മത്സരം ഓവറോൾ ചാമ്പ്യൻമാർ
2024 ആഗസ്ത് 30 ന് മഞ്ചേരി അക്വ സ്പ്ലാഷ് സ്വമ്മിംഗ് പൂളിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ തല മത്സരത്തിൽ ഈ വർഷവും ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനികൾ ഓവറോൾ കീരീടം കരസ്ഥമാക്കി. 2017 മുതൽ തുടർചയായി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരാണ് എങ്കിലും ഇത്തവണ 24 ഇനങ്ങളിൽ സ്വർണ്ണവും 20 വെള്ളിയും 16 വെങ്കലവും നേടി 188 പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനം നേടിയ സ്കൂളിനേക്കാൾ 83 പോയിന്റുകളോടെയാണ് ഇരുമ്പുഴി സ്കൂൾ മിന്നുന്ന നേട്ടം കൈവരിച്ചത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂളിലെ മുഹമ്മദ് സിനാൻ സി.സി വ്യക്തിഗത ചാമ്പ്യനായി.