Govt. High School, Kattoor

Govt. High School, Kattoor My School...!!!!

27/04/2023
കാട്ടൂർ സ്വദേശിനി ഡോ.ആഷിഫക്ക് എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡ്         ഇരിങ്ങാലക്കുട: 2021 ലെ ബെസ്റ്റ് അക്കാദമിക് റിസർച്ചർക്ക...
06/02/2022

കാട്ടൂർ സ്വദേശിനി ഡോ.ആഷിഫക്ക് എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡ്

ഇരിങ്ങാലക്കുട: 2021 ലെ ബെസ്റ്റ് അക്കാദമിക് റിസർച്ചർക്കുള്ള എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡ് കാട്ടൂർ സ്വദേശിനി ഡോ. ആഷിഫ കരിവേലിപ്പറമ്പലിന്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് ഗവേഷകരാണ് എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡിനർഹരായിട്ടുള്ളത്. അതിൽ ഏക ഇന്ത്യക്കാരിയാണ് ആഷിഫ. ഇപ്പോൾ തുർക്കിയിലെ ഈസ്റ്റാംബുൾ ഗിൽസിം യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. ആഷിഫ കാട്ടൂർ കരിവേലിപ്പറമ്പിൽ മുഹമ്മത് അഷറഫിൻ്റെയും റിട്ട. പഞ്ചായത്ത് സൂപ്രണ്ട് പി.കെ. അബ്സാബീവിയുടെ യുടെയും മകളാണ് .

Courtsey : Irinjalakkuda.com

12/12/2021

ഒരു വട്ടം കൂടി... GHS പൂർവ്വ വിദ്യാർത്ഥി സംഗമം 2021 ഡിസംബർ 19th...

മുൻ രാഷ്ട്രപതി ഡോ എ .പി.ജെ അബ്ദുൾ കലാം ലൈഫ് ടൈം അച്ചീവ്മെൻറ് ദേശീയ അവാർഡിന് കാട്ടൂർ സ്വദേശിയായ കെ.എം ആഷിഫ അർഹയായി അദ്ധ്യ...
02/02/2021

മുൻ രാഷ്ട്രപതി ഡോ എ .പി.ജെ അബ്ദുൾ കലാം ലൈഫ് ടൈം അച്ചീവ്മെൻറ് ദേശീയ അവാർഡിന് കാട്ടൂർ സ്വദേശിയായ കെ.എം ആഷിഫ അർഹയായി അദ്ധ്യാപന -ഗവേഷണ പ്രസിദ്ധീകരണ രംഗങ്ങളിൽ പ്രകടിപ്പിച്ച മികവിനുള്ള അംഗീകാരമാണ് ഈ അവാർഡ് ... ബാഗ്ലൂരിലെ ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് റിഫോംസ് [ആർ] ആണ് അവാർഡ് സമ്മാനിച്ചത് .കാട്ടൂർ കെ.എം മുഹമ്മദ് അഷ്റഫ് - അബ്സാബീവി ദമ്പതികളുടെ മകളായ ആഷിഫ ഇപ്പോൾ തുർക്കി ഈസ്റ്റാംബൂളിൽ കോളേജ് അദ്ധ്യാപകയാണ് കാട്ടൂർ ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൂടിയാണ് ആഷിഫ..!

ആദരാഞ്ജലികൾ 🙏🙏🙏പ്രൊഫ എം. കെ ചന്ദ്രൻ അന്തരിച്ചുഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് റിട്ടയേർഡ് അധ്യാപകൻ എം. കെ ചന്ദ്രൻ (75)അന...
02/11/2020

ആദരാഞ്ജലികൾ 🙏🙏🙏

പ്രൊഫ എം. കെ ചന്ദ്രൻ അന്തരിച്ചു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് റിട്ടയേർഡ് അധ്യാപകൻ എം. കെ ചന്ദ്രൻ (75)അന്തരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനാണ്.ഇരിങ്ങാലക്കുട യിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു ചന്ദ്രൻ മാഷ്..

കേരളപ്പിറവി ആശംസകൾ
01/11/2020

കേരളപ്പിറവി ആശംസകൾ

ആദരാഞ്ജലികൾ....മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു  ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി വിടവ...
15/10/2020

ആദരാഞ്ജലികൾ....
മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഔദ്യോഗിക ബഹുമതികേളാടെ വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ സംസ്കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.

വിശ്വമാനവികതയുടെ കാവ്യാദ്വൈതം

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികൾ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസ്സാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലിൽ, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പർശമണികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ എന്നിവയാണ് പ്രധാനകൃതികൾ. ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

'കാശിനുവേണ്ടി കവിതയെഴുതുക വയ്യ, കഥയുടെയും കവിതയുടെയും കാതൽ ആനന്ദമാണ്'

ബലിദർശനം എന്നകൃതിക്ക് 1972 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 1974 ലെ ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്കാരം, പത്മപ്രഭ പുരസ്കാരം, അമൃതകീർത്തി പുരസ്കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛൻ പുരസ്കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം, 2012ലെ വയലാർ അവാർഡ്, 2016ലെ എഴുത്തച്ഛൻ പുരസ്കാരം, 2017ലെ പത്മശ്രീ പുരസ്കാരം, ജ്ഞാനപീഠ സമിതിയുടെ മൂർത്തിദേവി പുരസ്കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകൾ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവിൽ 2019 ലെ ജ്ഞാനപീഠ പുരസ്കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറി. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്കാരം ഏറ്റുവാങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങുന്നത്.

നമസ്തേ ഗതതർഷ! നമസ്തേ ദുരാർധഷ!നമസ്തേ സുമഹാത്മൻ! നമസ്തേ ജഗദ്ഗുരോ
05/09/2020

നമസ്തേ ഗതതർഷ!
നമസ്തേ ദുരാർധഷ!
നമസ്തേ സുമഹാത്മൻ!
നമസ്തേ ജഗദ്ഗുരോ

👏👏👏👏👏
30/06/2020

👏👏👏👏👏

കാട്ടൂർ ഗവ :ഹയർ സെക്കന്ററി സ്കൂളിലെ  തൃശൂർ ജില്ലാ  പഞ്ചായത്ത്‌  12.5 ലക്ഷം  ചിലവിട്ടു  നിർമിച്ച  സ്റ്റേജ് അടക്കം ഉള്ള  ഹ...
19/09/2019

കാട്ടൂർ ഗവ :ഹയർ സെക്കന്ററി സ്കൂളിലെ തൃശൂർ ജില്ലാ പഞ്ചായത്ത്‌ 12.5 ലക്ഷം ചിലവിട്ടു നിർമിച്ച സ്റ്റേജ് അടക്കം ഉള്ള ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി മേരി തോമസ് ഉദ്ഘാടനം ചെയ്തു
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സുജാത ടീച്ചർ സ്വാഗതം പറഞ്ഞു , ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് അധ്യക്ഷനായ ചടങ്ങിൽ കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ ടി കെ രമേഷ് മുഖ്യാഥിതിയായിരുന്നു. ജില്ലാപഞ്ചായത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി മഞ്ജുള അരുണൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ, കാട്ടൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബീന രഘു, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസണൽ ഷീജ പവിത്രൻ, മനോജ്‌ വലിയ പറമ്പിൽ, ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ ഷംല അസ്സിസ്, വാർഡ് മെമ്പർ എം ജെ റാഫി, പി ടി എ പ്രസിഡന്റ് ശങ്കരൻ എന്നിവർ പങ്കെടുത്തു...

Address

Kattoor
680702

Website

Alerts

Be the first to know and let us send you an email when Govt. High School, Kattoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category