Captain N P P M V H S S,kattachira

Captain N P P M V H S S,kattachira കട്ടച്ചിറ ക്യാപ്‌റ്റൻ മെമ്മോറിയൽ സ്?

രണ്ട് തലമുറയ്‌ക്ക് അറിവിന്റെ ആകാശ വാതിലുകൾ തുറന്നു നൽകിയ കട്ടച്ചിറ ക്യാപ്‌റ്റൻ മെമ്മോറിയൽ സ്‌കൂൾ സുവർണ ജൂബിലി നിറവിലേക്ക് കടക്കുന്നു. ഈ ബോധിവൃക്ഷ തണലിൽ നിന്നും പകർന്ന വെളിച്ചത്തിന്റെ തിരിനാളങ്ങളാണ് ഇന്ന് ഈ നാടിനെ പ്രകാശഭരിതമാക്കുന്നത്.
അമ്പതിന്റെ സുവർണ പ്രഭയിലേക്ക് കടക്കുന്ന ഈ ഘട്ടത്തിൽ സ്കൂളിന്റെ അക്കാദമികവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്ക് കൂടുതൽ പൊതു പങ്കാളിത്തം ഉറപ്പിക്കാന

ായി ഒരു ഫെയ്‌സ്ബുക്ക് പേജ് ആരംഭിക്കുകയാണ്. പൊതു വിദ്യാലയങ്ങളെ മതേതര ജനാധിപത്യ മൂല്യങ്ങളുടെ സാംസ്ക്കാരിക കേന്ദ്രങ്ങളായി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൗരൻ എന്ന നിലയ്ക്കുള്ള നമ്മുടെ കടമയാണ് .ഇത്തരമൊരു പിന്തുണക്ക് ഈ നാടിനെയും നാട്ടുകാരെയും പൂർവ വിദ്യാർത്ഥികളേയും ഞങ്ങൾ ആദരപൂർവം സ്വാഗതംചെയ്യുന്നു.
ചരിത്രം.
അഭിമാനപൂർണമായ ഒരു ചരിത്രത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സി.എൻ.പി.പി.എം വി.എച്ച്.എസ്. എസ് എന്ന ക്യാപ്‌റ്റൻ നല്ലമുട്ടത്ത് പത്മനാഭ പിളള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ. 1968 ലാണ് സ്‌കൂൾ ആരംഭിച്ചത്. അപ്പർ പ്രൈമറി സ്‌കൂൾ ആയിട്ടായിരുന്നു തുടക്കം. ഇന്നാട്ടിലെ ഏറ്റവും സാധാരണക്കാരായ ഗ്രാമീണരുടെ മക്കൾക്ക് പഠനാവസരം തുറന്നു നൽകി, നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു ലക്ഷ്യം. പട്ടാളത്തിലെ ഡോക്ടറുംക്യാപ്‌റ്റനുമായിരുന്ന എൻ. പത്മനാഭപിളളയുടെ സ്‌മരണാർത്ഥം അനന്തരവനായ നല്ലമുട്ടത്ത് രാമകൃഷ്‌ണ പിളളയാണ് സ്കൂൾ ആരംഭിച്ചത്. അദ്ദേഹമായിരുന്നു ആദ്യ മാനേജർ. കൃഷ്ണപുരം, വള്ളികുന്നം, താമരക്കുളം, ഭരണിക്കാവ്തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുളളവരുടെ സ്വന്തം സ്‌കൂളാണിത്. അന്നും ഇന്നും. പൊതു സമൂഹത്തിലെ വ്യവസ്ഥാപിത വേർതിരിവുകളും വേലിക്കെട്ടുകളുമില്ലാതെ സമന്മാരായി ആയിര കണക്കിന് കുട്ടികൾ ഇവിടെ നിന്നും പഠിച്ചുയർന്നു. ഒപ്പം ഈ നാടും.
1976 ജൂണിൽ സി.എൻ.പി.പി.എം ഹൈസ്‌കൂളായി. മൂന്ന് പതിറ്റാണ്ടു കാലത്തെ മികവാർന്ന വിദ്യാഭ്യാസ ചരിത്രത്തിന്റെയും തുടർച്ചയുടെയും അംഗീകാരമായി 2000ത്തിൽ സ്കൂളിന് വൊക്കേഷണൽ ഹയർ സെക്കൻഡറി അനുവദിച്ചു.
- മാനേജർ രാമകൃഷ്ണപിള്ളയുടെ മരണ ശേഷം അദ്ദേഹത്തിന്റെ ഭാര്യ കെ.ജി ദേവകിയമ്മ മാനേജരായി.ദേവകിയമ്മയുടെ മരണാനന്തരം മകൾ ശ്രീമതി ആനന്ദവല്ലിയമ്മ മാനേജരായി. 2010 ൽ സ്‌കൂളിന്റെ സാരഥ്യം എസ്.ആർ.എസ് നായർ ഏറ്റെടുത്തു.
സ്‌കൂൾ

ഹെഡ്‌മിസ്ട്രസ്: മായ കെ.പി.
വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ: ബീന.എ

നമ്മുടെ സ്കൂളിന് ഹാട്രിക് വിജയതിളക്കം, തുടർച്ചയായി മൂന്നാം വർഷവും എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയം. അഞ്ച് കുട്ടികൾ എല...
05/05/2017

നമ്മുടെ സ്കൂളിന് ഹാട്രിക് വിജയതിളക്കം, തുടർച്ചയായി മൂന്നാം വർഷവും എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയം. അഞ്ച് കുട്ടികൾ എല്ലാ വിഷയത്തിനും എ+ നേടി വിജയത്തിന് തിളക്കമേറ്റി. കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ സ്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും നാടിന്റെ അഭിനന്ദനങ്ങൾ.

ക്യാപിറ്റേൻ മെമ്മോറിയൽ സ്കൂളിൻറെ സ്വന്തം PTA     VICE PRESIDENT
17/04/2017

ക്യാപിറ്റേൻ മെമ്മോറിയൽ സ്കൂളിൻറെ സ്വന്തം PTA VICE PRESIDENT

പതാക ഉയർത്തുന്നു
17/04/2017

പതാക ഉയർത്തുന്നു

സർക്കാർ വെച്ചത് ഒരു നിർദ്ദേശം മാത്രം... ഞങ്ങളതങ്ങ് നടപ്പാക്കുന്നു. തണൽ 2017 ക്യാപ്റ്റൻ എൻ.പി പിള്ള മെമ്മോറിയൽ വൊക്കേഷണൽ ...
16/04/2017

സർക്കാർ വെച്ചത് ഒരു നിർദ്ദേശം മാത്രം... ഞങ്ങളതങ്ങ് നടപ്പാക്കുന്നു. തണൽ 2017 ക്യാപ്റ്റൻ എൻ.പി പിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കട്ടച്ചിറ ,ആലപ്പുഴ...
അഞ്ച് ദിവസത്തെ അവധിക്കാല കുട്ടി കൂട്ടത്തിന് ഇന്ന് തുടക്കമായി ....
പഠിച്ചു മിടുക്കരായി നല്ല മനുഷ്യരാകാൻ
പ്രകൃതിക്കും സഹജീവിക്കും തണലാകാൻ ഏവർക്കും സ്കൂൾ മുറ്റത്തേക്ക് സ്വാഗതം. ...

പൂര്‍വ്വവിദ്യാര്‍തഥി സംഗമം  സ്വഗത സഘം
23/01/2017

പൂര്‍വ്വവിദ്യാര്‍തഥി സംഗമം സ്വഗത സഘം

WELCOME TO ALL
16/01/2017

WELCOME TO ALL

Address

Kattachira
Kattanam
690503

Website

Alerts

Be the first to know and let us send you an email when Captain N P P M V H S S,kattachira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category