Muzhakkom

Muzhakkom മുഴക്കോം എന്‍റെ നാട്

മുഴക്കോം (മുഴക്കോത്ത്) ചെരുവതൂരിനും കയ്യൂരിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഒരു ഗ്രാമം .കൃഷിയാണ്ണ്‍ ഇവടത്തെ പ്രധാന തൊഴില്‍, പാറമ്മല്‍ ശ്രീ ദുര്‍ഗ്ഗ ഭഗവതി, ഗോശാല കൃഷ്ണ ക്ഷേത്രവും മുഴക്കോം ശിവ ക്ഷേത്രവും ആണ് പ്രധാന ക്ഷേത്രങ്ങള്‍ .ചലക്കാട്ട് മാടവും ഇതില്‍ പെടുനതാന്ന്‍,,,

ഐപ്പുറത്ത് അമ്പുവേട്ടൻ (വെള്ളാട്ട്) നമ്മോട് വിട പറഞ്ഞു. ക്ലായിക്കോട് ഗ്രാമത്തിലെ ഒരു പാഠപുസ്തകമായിരുന്നു അമ്പുവേട്ടൻ. നി...
24/04/2021

ഐപ്പുറത്ത് അമ്പുവേട്ടൻ (വെള്ളാട്ട്) നമ്മോട് വിട പറഞ്ഞു. ക്ലായിക്കോട് ഗ്രാമത്തിലെ ഒരു പാഠപുസ്തകമായിരുന്നു അമ്പുവേട്ടൻ. നിരവധി വേദികളിലും നേരിട്ട് കാണുന്ന സമയങ്ങളിലും സംസാരിച്ചാൽ മതിവരാത്ത മനുഷ്യൻ. ചരിത്ര സംഭവങ്ങൾ,കടങ്കഥകൾ, പഴഞ്ചൊല്ലുകൾ തുടങ്ങി.... എല്ലാ പ്രായക്കാരേയും രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് അമ്പുവേട്ടൻ.
അലാമികളിയിലും, കോൽക്കളിയിലും കഴിവു തെളിയിച്ച പ്രതിഭ.

അമ്പുവേട്ടന് ആദരാഞ്ജലികൾ..

ആദരാജ്ഞലികൾ
12/06/2020

ആദരാജ്ഞലികൾ

Nammade Charalil thodu karakavinju  ozhikithudangi
09/08/2019

Nammade Charalil thodu karakavinju ozhikithudangi

ശിവ രാത്രി ചിന്തകൾമറ്റൊരു മഹാ ശിവ രാത്രി കൂടെ കടന്നു പോവുന്നു. എന്താണ് ശിവ രാത്രി? അതറിയണമെങ്കിൽ  ആദ്യം ശിവൻ ആരെന്ന് അറി...
04/03/2019

ശിവ രാത്രി ചിന്തകൾ
മറ്റൊരു മഹാ ശിവ രാത്രി കൂടെ കടന്നു പോവുന്നു. എന്താണ് ശിവ രാത്രി? അതറിയണമെങ്കിൽ ആദ്യം ശിവൻ ആരെന്ന് അറിയണം. ശിവൻ പരമാത്മാവ് ആണ്. പ്രപഞ്ചത്തിന്റെ സന്തുലനം കാത്തു സൂക്ഷിക്കുന്ന മഹാ ശക്തി. പ്രപഞ്ചത്തിലെങ്ങും നിറഞ്ഞു നിൽകുന്ന, നമ്മിലോരോരുത്തരിലും ഭ്രൂമധ്യത്തിൽ സർവസാക്ഷിയായ് വിരാജിക്കുന്ന തേജോമയൻ.
നമ്മിലെ സർവ സദ്‌ ഗുണങ്ങളുടെയും പ്രചോദാവ് . ശിവൻ ലോക രക്ഷാർത്ഥം വിഷം പാനം ചെയ്ത ദിവസം ആണു ശിവരാത്രി. ദേവി പാർവതി പതീ സേവന തല്പരയായ് , വിഷമിക്കുന്ന ഭർത്താവിന്റെ ആരോഗ്യത്തിൽ ജാഗരൂകയായ് ഉറക്കമിളച്ച രാത്രി.

നമ്മിലെല്ലാം ഉള്ള ഭഗവദ് ചൈതന്യം ഇതേ പോലെ പ്രയാസത്തിൽ ആണ്. മനസ്സിലെ കണ്ണാടി ചില്ലിൽ തുടർച്ചയായ് മാലിന്യങ്ങൾ അടിഞ്ഞു ആത്മ പ്രകാശം തടയപ്പെട്ടിരിക്കുന്നു.

ശിവരാത്രി ഒരു ഓർമപ്പെടുത്തൽ ആണ്. മാലിന്യങ്ങളെ ആവും വണ്ണം കഴുകിക്കളഞ്ഞു തെളിമയുള്ള മനോ ദർപ്പണത്തിൽ പരമാത്മ ചൈതന്യത്തെ പ്രകാശിപ്പിച്ചു, നമുക്കും സദാ ജാഗരൂകരായ്‌ ഇരിക്കാം. എപ്പോഴും ശിവനിൽ , ശാന്തിയിൽ, പവിത്രതയിൽ , ആനന്ദത്തിൽ വസിക്കാൻ സാധിക്കട്ടെ, ഓരോ ജീവാത്മാവിനും എന്ന് ആശംസിച്ചു കൊണ്ട് നിർത്തട്ടെ .

ഓം നമ: ശിവായ !!!

Parammal Goshala Krishna Kshetram
03/02/2019

Parammal Goshala Krishna Kshetram

പുതിയകാലം മായ്ച്ചുകളഞ്ഞ പഴമ
11/01/2019

പുതിയകാലം മായ്ച്ചുകളഞ്ഞ പഴമ

 #പഴമയുടെ_യുവത്വം
07/02/2018

#പഴമയുടെ_യുവത്വം

വിഷ്ണുമൂർത്തിയുടെ ചരിതം പാലന്തായികണ്ണൻ എന്ന വാല്യക്കാരൻ ചെക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറു...
30/01/2018

വിഷ്ണുമൂർത്തിയുടെ ചരിതം പാലന്തായികണ്ണൻ എന്ന വാല്യക്കാരൻ ചെക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പിന്റെ വീട്ടിലെ വേലക്കാരനായിരുന്നു കണ്ണൻ.ഒരിക്കൽ പറമ്പിൽ നിന്നും മാങ്ങ പറിചു തിന്നുകയായിരുന്ന കണ്ണന്റെ കയ്യിൽ നിന്നും മാങ്ങ കുറുപ്പിന്റെ അനന്തരവളുടെ മാറിൽ‌വീഴാനിടയായി. വിവരമറിഞ്ഞ കുറുപ്പ് കണ്ണനെ കൊല്ലുമെന്നു പാട്ടകൊട്ടി വിളംബരം ചെയ്തു.ഇതറിഞ്ഞ കണ്ണൻ നാടുവിട്ടു മംഗലാപുരത്തേക്ക് നാടു കടക്കുന്നു. കരുമനയിൽ പാലന്തായി
വിരുതനതായുള്ളൊരു കണ്ണൻ
കരുമം പലതും പലരോടും ചെയ്തതുകൊണ്ട്
കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി
തറവാടും നാടും വിട്ടു വടക്കു നടന്നു
എന്ന് വിഷ്ണുമൂർത്തിയുടെ തോറ്റം പാട്ടിൽ പരാമർശമുണ്ട്.
പാലന്തായി കണ്ണൻ മംഗലാപുരത്ത് ഒരു തിയ്യത്തറവാട്ടിൽ അഭയം പ്രാപിച്ചു. വിഷ്ണുമൂർത്തിയായിരുന്നു ആ വീട്ടിലെ പരദേവത. പള്ളിയറയിൽ വിളക്കുവെച്ചും മറ്റും കണ്ണൻ പരദേവതയുടെ ഭക്തനായി മാറി. അങ്ങനെ പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു, ഒരു ദിവസം സ്വപ്നത്തിൽ പ്രത്യക്ഷമായ പരദേവത, അവനോട് തന്റെ ചുരികയുമെടുത്ത്, നാട്ടിലേക്കു മടങ്ങി പോവാനവശ്യപ്പെട്ടു. ഉണർന്നു നോക്കിയ കണ്ണൻ ചുരിക വിറച്ചുതുള്ളുന്നതാണു കണ്ടത്. ചുരികയുമായി യാത്രപുറപ്പെട്ട അവന് ആ വീട്ടിലെ അമ്മ ഒരു കന്നികുട നൽകി. നീലേശ്വരത്ത് തിരിച്ചെത്തിയ കണ്ണൻ തന്റെ ബല്യകാലസഖാവായ കനത്താടൻ മണിയാണിയുടെ വീട്ടിലെത്തി, അവിടെ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി കുളത്തിലെത്തിയ കണ്ണനെ കുറുവാടൻ വെട്ടിക്കൊലപ്പെടുത്തി. തന്റെ വീട്ടിൽ തിരിച്ചെത്തിയ കുറുപ്പിന് സർ‌വത്ര അനർത്ഥങ്ങളാണ് കാണാൻ കഴിഞ്ഞത്. പരിഹാരമായി പരദേവതയേയും കണ്ണനേയും തെയ്യങ്ങളായി കെട്ടിയാടിക്കാൻ തുടങ്ങി.

വിഷ്ണുമൂർത്തി മഹാവിഷ്ണുവിന്റെ നരസിംഹാവതാരമാണ്. ഈ തെയ്യത്തിന്റെ മൂലസ്ഥാനം മംഗലപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കോയില്കുടിപാടി എന്ന തറവാടാണ്. നീലേശ്വരത്ത കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം മറ്റൊരു പ്രധാനസ്ഥാനമാണ്.
" ചാലക്കാട്ട് മാടം ശ്രീ ചെക്കിപ്പാറ ഭഗവതി ക്ഷേത്രത്തിൽ കെട്ടിയാടിയ വിഷ്ണുമൂർത്തി തെയ്യക്കോലം "
ചിത്രം പകർത്തിയത് Rahul Balan

 #കളിയാട്ടം_ഭക്തജനങ്ങൾക്ക്_അനുഗ്രഹമേകി_ചെക്കിപ്പാറ_ഭഗവതിയുടെ_തിരുമുടിതാഴ്ന്നു.
24/01/2018

#കളിയാട്ടം_ഭക്തജനങ്ങൾക്ക്_അനുഗ്രഹമേകി_ചെക്കിപ്പാറ_ഭഗവതിയുടെ_തിരുമുടിതാഴ്ന്നു.

ഭക്ത ജനങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞു കൊണ്ട് ശ്രീ ചെക്കിപ്പാറ ഭഗവതി
24/01/2018

ഭക്ത ജനങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞു കൊണ്ട് ശ്രീ ചെക്കിപ്പാറ ഭഗവതി

പുള്ളൂർ കാളിയും, പുള്ളൂർ കരിങ്കാളിയും ക്ഷേത്ര തിരുമുറ്റത്ത്
24/01/2018

പുള്ളൂർ കാളിയും, പുള്ളൂർ കരിങ്കാളിയും ക്ഷേത്ര തിരുമുറ്റത്ത്

 #കളിയാട്ടം
24/01/2018

#കളിയാട്ടം

Address

Muzhakkom
Kasargod
671313

Website

Alerts

Be the first to know and let us send you an email when Muzhakkom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Muzhakkom:

Shortcuts

Share

Category