Thanbeehul Islam Higher Secondary School

Thanbeehul Islam Higher Secondary School Thanbeehul Islam higher Secondary School is one of the most renowned schools in the district of Kasaragod.

തന്ബീഹുല്‍ ഇസ്ലാം ഹയര്‍ സെകണ്ടാരി സ്കൂള്‍ നയന്മാര്‍മൂല
കാസറഗോഡ് നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ , ദേശീയ പാതയ്ക്ക് അരികില്‍ , സിവില്‍ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും ജില്ലയില്‍ ഒന്നാം സഥാനത്ത് നില്‍ക്കുന്നു. വിദ്യാഭ്യാസ തല്പരരും പ്രതിഭാധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തന്‍ബീഹുല്‍ ഇസ്ലാം സ്കൂള്‍ സ്ഥാപിക്കപ്

പെട്ടത്. 1939 ല്‍ പരേതനായ ഇ. സുലൈമാന്‍, തന്റെ സുഹ്രുത്തുക്കളായ എ.എം.അബ്ദുള്‍ ഖാദര്‍ , എന്‍. കെ. മുഹമ്മദ് എന്നിവരുടെ സജീവ സഹകരണത്തോടെ ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു` തുടക്കമിട്ടു. 1940 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ക്ക് സ്ഥിരാംഗീകാരം നല്‍കിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂര്‍ത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുള്‍ഖാദര്‍ ‍, കുഞ്ഞാലി ഹാജി എന്നിവരായിരുന്നു. സ്കൂളിന്റെ സ്ഥാപക മാനേജര്‍ ജനാബ് അഹമ്മദ് ഷംനാട്സാഹിബും ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പള്ളത്തെ അബ്ദുല്ല മാസ്റ്ററും ആയിരുന്നു.1942 മുതല്‍ 1944 വരെ മാനേജരായിരുന്നത് എ.എം. അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ ആണ്.തുടര്‍ന്ന് ഇ. മൊയ്തീന്‍ കുഞ്ഞി ഹാജിവളരെക്കാലം സ്കൂള്‍ മാനേജര്‍ സ്ഥാനം വഹിച്ചു. 1964 ല്‍ ഇത് യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1964 മുതല്‍ 1979 വരെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. കുമാരന്‍ മാസ്റ്റര്‍ ആയിരുന്നു.1979 ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയ, ടി.എ. ഇബ്രാഹിം എം.എല്‍ .എ. തുടങ്ങിയവരുടെ ശ്രമഫലമായി ഇത് ഹൈസ്കൂള്‍ ആയി മാറി. സി.അബു മാസ്റ്റര്‍ അസ്സിസ്റ്റന്റ് ഇന്‍ ചാര്‍ജ് ആയി ഉത്തരവാദിത്വം ഏറ്റെടുത്തു. 1960ല്‍ സ്കൂള്‍ മാനേജ്മെന്റ് ബദര്‍ ജുമാ മസ്ജിദ് ജുമാ അത്തിന്റെകീഴില്‍ വന്നു.2000ല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ വെളിച്ചവുന്മായി പ്ലസ് ടു ആരംഭിച്ചു.സയന്‍സ് (ബയോളജി , കമ്പ്യൂട്ടര്‍ സയന്‍സ് ), ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 3 ബാച്ചുകളാണ് ഉള്ളത്.

TIHSS Naimarmoola, 2008-09 batch SSLC students get together..   # KayyoppukalThedi.
09/12/2018

TIHSS Naimarmoola, 2008-09 batch SSLC students get together.. # KayyoppukalThedi.

08/08/2018

missing ma school days..

27/03/2017

വീണ്ടും ഒരു അവധിക്കാലം ഇങ്ങ് അടുത്തെത്തി.....

05/06/2016

എല്ലാവർക്കും റംസാൻ ആശംസകൾ...

Address

Vidyanagar
Kasaragod
671123

Telephone

+914994255613

Website

Alerts

Be the first to know and let us send you an email when Thanbeehul Islam Higher Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category