04/09/2020
നാജിയ..........
പേരു പോലെ അവളും വിജയിച്ചു മുന്നേറി....... വെള്ളിയാഴ്ച്ചയിലെ പവിത്രമാക്കപ്പെട്ട രാവിൽ സ്വർഗ്ഗ കവാടം തുറന്ന് മാലാഖമാർ മാടി വിളിച്ചപ്പോൾ അവൾ പോയി
അല്ലെങ്കിലും റബ്ബിനു പ്രിയപ്പെട്ടവരേ തിരിച്ചു വിളിക്കാൻ കാരണങ്ങൾ ഉണ്ടാകാനാണോ പാട്.........
നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന നാജിയ മനസ്സിൽ നിന്നും മായുന്നില്ല
ഇന്നേ വരെ അവളുടെ യഥാർത്ഥ ശബ്ദം ഞാൻ കേട്ടിട്ടില്ല അത്രയും താഴ്മയോടെയും സൗമ്യതയോടെയുമായിരുന്നു സംസാരം അതും ചോദ്യങ്ങൾക്കുള്ള കാച്ചി കുറുക്കിയ മറുപടി മാത്രം......
പലപ്പോഴും കാണാറുണ്ട് ഭൂമിയെ പോലും വേദനിപ്പിക്കാത്തതെന്ന പോലെ അടങ്ങി ഒതുങ്ങിയുള്ള നടത്തം ക്ലാസ്സിലെ ഏറ്റവും നല്ല അനുസരണ ഉള്ള കുട്ടി, എന്നും ഉയർന്ന മാർക്കു വാങ്ങാറുള്ള പഠിതാവ്, കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ A+ ആയിരുന്നു......
തീരെ സംസാരം ഇല്ല എന്നു തോന്നാറുള്ളത് കൊണ്ട് പൊതുവെ സംസാര പ്രിയരായ വിദ്യാർത്ഥിനികളുടെ അടുത്തിരുത്തുന്ന ചില വിരുതുകൾ ക്ലാസ്സിലെ അദ്ധ്യാപകർ കാട്ടുകയുണ്ടായി പക്ഷെ ഇന്നേ വരെ ആവശ്യത്തിൽ കവിഞ്ഞു സംസാരിക്കുന്നതോ സന്തോഷിക്കുന്നതോ ആയി ഞങ്ങളവളെ കണ്ടിട്ടേ ഇല്ല
കൊതിപ്പിക്കുന്ന ജീവിതം ഇപ്പോഴിതാ നമ്മളെയൊക്കെ കൊതിപ്പിക്കുന്ന ഇൽമിലായുള്ള മരണവും
പഠിച്ച ഇൽമിന്റെ ബറകത് കൊണ്ട് അള്ളാഹു ഖബർ ജീവിതം സന്തോഷത്തിലാകട്ടെ
اللهم اغفر لها وارحمها واعف عنها ووسع مدخلها واكرم نزلها ونور قبرها وادخلها الجنة مع الابرار
-റൈഹാന പാലാർ