23/01/2018
*സയന്‍സ്, എന്‍ജീനിയറിങ്, ഫാര്‍മസി; ബിറ്റ്‌സില്‍ പഠിക്കാം*
➡ പ്ലസ് ടു സയന്‍സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ബാച്ചിലര്‍ ഓഫ് എന്‍ജീനിയറിങ് മാസ്റ്റര്‍ ഓഫ് സയന്‍സ്, ബാച്ചിലര്‍ ഓഫ് ഫാര്‍മസി എന്നീ കോഴ്‌സുകളും പഠിക്കാന്‍ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് അവസരമൊരുക്കുന്നു. ബിറ്റ് പിലാനി, ഹൈദരാബാദ്, ഗോവ, ക്യാമ്പസുകളിലാണ് ഈ ആദ്യ ബിരുദ പ്രോഗ്രാമുകള്‍ നടത്തുന്നത്.
➡ കെമിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്‌മെന്റേഷന്‍, മെക്കാനിക്കല്‍, സിവില്‍, മാനുഫാക്ചറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നീ ബ്രാഞ്ചുകളിലാണ് ബി.ഇ.കോഴ്‌സുകള്‍.
➡ ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറല്‍ സ്റ്റഡീസ് എ്‌നീ വിഷയങ്ങളിലെ മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമുകളും, ബാച്ചിലര്‍ ഓഫ് ഫാര്‍മസി പ്രോഗ്രാമും ഉണ്ട്.
➡ ഫിസിക്‌സ്, കെമിസ്ട്രി, മാത്താമാറ്റിക്‌സ് എന്നിവ പ്ലസ് ടു തലത്തില്‍ പഠിച്ച്, മൊത്തം 75 ശതമാനവും, ഓരോന്നിനും 60 ശതമാനവും മാര്‍ക്ക് വാങ്ങി 2017 ല്‍ പ്ലസ് ടു ജയിച്ചവര്‍ക്കും 2018 ല്‍ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
➡ ഫിസിക്‌സ, കെമിസ്ട്രി, ബയോളജി പഠിച്ചവര്‍ക്ക് ഫാര്‍മസി കോഴ്‌സിലേക്ക് അപേക്ഷിക്കാം.
➡ ബിറ്റ്സ് അഡ്മിഷന്‍ ടെസ്റ്റ് വഴിയാണ് പ്രവേശനം. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ പരീക്ഷയുടെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറായിരിക്കും. 5 വിഷയങ്ങളില്‍ നിന്നും, 4 ഭാഗങ്ങളിലായി 150 ഓബ്ജക്ടീവ് മാതൃകയിലുള്ള, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാവും. ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ നിന്നും 40 ഉം മാത്തമാറ്റിക്‌സ്/ ബയോളജിയില്‍ നിന്ന് 45 ഉം ചോദ്യങ്ങളുണ്ടാകും. കൂടാതെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്ന 15 ചോദ്യങ്ങളും ലോജിക്കല്‍ റീസണിംഗ് 10 ചോദ്യങ്ങളും നാലാം ഭാഗത്തില്‍ നിന്നും ഉണ്ടാകും.
➡ പരിഗണിക്കപ്പെടേണ്ട കോഴ്‌സുകള്‍ക്കനുസരിച്ച് ശാസ്ത്രവിഷയങ്ങളില്‍ PCM അല്ലെങ്കില്‍ pCB ചോദ്യങ്ങളം വിദ്യാര്‍തി തിരഞ്ഞെടുത്ത് ഉത്തരം നല്‍കണം.
➡ 50 ചോദ്യങ്ങളില്‍ നിന്നും ഒരേണ്ണം പോലും ഒഴിവാക്കാതെ ഉത്തരം നല്‍കിയതിനു ശേഷവും സമയമുണ്ടെങ്കില്‍, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ ബയോളജി എന്നീ വിഷയങ്ങളില്‍ നിന്നും 4 ചോദ്യങ്ങള്‍ വീതം, മൊത്തത്തില്‍ 12 ചോദ്യങ്ങള്‍കൂടി കുട്ടിക്ക് ആവശ്യപ്പെടാം. പക്ഷേ, ഈ ചോദ്യങ്ങള്‍ സ്വീകരിച്ചുകഴീഞ്ഞാല്‍ നേരത്തെ ഉത്തരം നല്‍കിയ 150 ചോദ്യങ്ങളിലേക്ക് വിദ്യാര്‍ഥിക്ക് തിരിച്ചുപോകാന്‍ കഴിില്ല. ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കിയാല്‍ 3 മാര്‍ക്ക് വീതം കിട്ടും. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് വീതം നഷ്ടപ്പെടും.
➡ പരീക്ഷയുടെ വിശദമായ സിലബസ്, പ്രവേശനം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
പരീക്ഷ, മെയ് 16നും 31നും ഇടയ്ക്കായിരിക്കും നടത്തുക. ദിവസേന വിവിധ സെക്ഷനുകളിലായി നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരം മാത്രമാണ് പരീക്ഷാ കേന്ദ്രം. അപേക്ഷ നല്‍കുമ്പോള്‍ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാം. പക്ഷേ തീയതിയും സമയവും തിരഞ്ഞെടുക്കാന്‍ പിന്നീടു മാത്രമേ സൗകര്യം കിട്ടൂ.
➡ അപേക്ഷ, ഓണ്‍ലൈനായി, 2018 മാര്‍ച്ച് 13, വൈകീട്ട് 5 മണി വരെ, 💻💻 http://bitsadmission.com എന്ന വെബ്‌സൈറ്റു വഴി നല്‍കാം. ഇന്ത്യയില്‍ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്നവര്‍ക്ക് പരീക്ഷാ ഫീസ്, ആണ്‍കുട്ടിയാണെങ്കില്‍ 2950 രൂപയും പെണ്‍കുട്ടിയാണെങ്കില്‍ 2450 രൂപയുമാണ്. ദുബായ് പരീക്ഷാ കേന്ദ്രമായി എടുത്താല്‍, എല്ലാരും 4500 രൂപ (70 യു.എസ്.ഡോളര്‍) പരീക്ഷാ ഫീസായി നല്‍കണം. ഓണ്‍ലൈനായും ചലാന്‍ വഴിയും ഫീസടയ്ക്കാം. അപേക്ഷാ പ്രിന്റ് ഔട്ട് എവിടേക്കും അയക്കേണ്ടതില്ല.
മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 5 വരെയുള്ള കാലയളവില്‍ പരീക്ഷാ തീയതിയും സമയവും ഓണ്‍ലൈനായി ബുക്കു ചെയ്യാന്‍ സൗകര്യം കിട്ടും ബിറ്റ്‌സ് പരീക്ഷയ്ക്കു ശേഷം, പ്രവേശനത്തിനായി പ്രത്യേകം അപേക്ഷ നല്‍കണം. മെയ് 1 മുതല്‍ ജൂണ്‍ 18 വരെ ഇതിന് സൗകര്യം ഉണ്ടാകും.
➡ പ്ലസ് ടു ബോര്‍ഡ് പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടുന്നവര്‍ക്ക് അവരുടെ BITS AT സ്‌കോര്‍ പരിഗണിക്കാതെ, താല്‍പര്യമുള്ള കോഴ്‌സിലേക്ക് പ്രവേശനം നല്‍കുന്ന രീതിയും BITS ല്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷത്തെ കട്ട് ഓഫ് സ്‌കോര്‍, ഫീസ് ഘടന, മറ്റു വിശദാംശസങ്ങള്‍ എന്നിവയ്ക്കായ്ക്ക്: 💻💻 http://bitsadmission.com.
Source: Mathrubhumi
Birla Institute of Technology & Science (BITS), Pilani a leading Institute of Higher Education and a deemed University under section 3 of the UGC act offering degree programmes in Engineering, Sciences, Technology, Pharmacy, Management and Humanities. This web site describes the admission modalities...