18/12/2014
Justice for CM Usthad സൈബര് കൂടായ്മ ശനിയാഴ്ച ദേളിയിൽ
_______________________________________
ദേളി: സോഷ്യൽ മീഡിയകളിൽ സിഎം ഉസ്താദിനു വേണ്ടി നിതിക്കായി പോരാടുന്ന ജസ്റ്റിസ് ഫോര്‍ സി.എം ഉസ്താദ് സൈബര് പ്രവർത്തകർ ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ദേളി നൂറുൽ ഇസ്ലാം മദ്രസയിൽ ഒത്തു ചേരും , കാസറഗോഡ് ചാപ്റ്റർ പ്രവർത്തകരാണ് അന്ന് ഒത്തു ചേരുന്നത് , സി എം ഉസ്താദ് ആദ്യമായി പൊതു സേവന രംഗത്ത് തുടക്കം കുറിച്ച , കുഴൂര്‍ സംയുക്ത ഖാസി ആയി സ്ഥാനാരോഹണം നടത്തപ്പെട്ട അതെ വേദിയിൽ ആവണം എന്നത് കൊണ്ടാണ് ദേളി യെ തിരഞ്ഞെടുത്തത് , 1938 മുതൽ തന്നെ ചെമ്പരിക്ക ഖാസി സി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ ഖാസി പദം അലങ്കരിച്ച നാടാണ് ദേളി, തുടക്കത്തിൽ ഇത് കീഴൂര്‍ ജമാഅത്തിന് കീഴിലെ സ്രാമ്പി പള്ളി ആയിരുന്നെങ്കിലും 1950 കളിൽ ഇത് ജുമുഅത്ത് പള്ളി ആവുകയുണ്ടായി , 1974 ഇൽ കുഴൂര്‍ സംയുക്ത ഖാസിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തപ്പോൾ , ആ ധന്യ ചടങ്ങിനു സാക്ഷ്യം വഹിച്ച മണ്ണാണ് ദേളി യുടേത് , നാനാ നാടുകളിൽ നിന്നുള്ള പൗര പ്രമുഖർ സമ്മേളിച്ചു കൊണ്ടായിരുന്നു സ്ഥാനാരോഹണ ചടങ്ങ് നടന്നത് . വന്ദ്യർ കല്ലട്ര അബ്ദുൽ കാദർ ഹാജിയാണ് ഇതിനു ചുക്കാൻ പിടിച്ചത് . പിന്നീട് 1971 മുതൽ കീഴൂരിൽ പ്രവര്‍ത്തിച്ച സഅദിയ്യ കോളേജ് കല്ലട്ര യുടെ സ്വന്തം സ്ഥലമായ ദേളിയിലേക്ക് മാറിയപ്പോഴും സി എം ഉസ്താദ് ഉം അന്നത്തെ ദേളി നിവാസികളും ഒക്കെ ഒന്നിച്ചു നിന്ന് കൊണ്ട് പ്രവർത്തിച്ചു , കാരണം ദേളി യുടെ ഓരോ സ്പന്ദനവും അറിയുന്ന പണ്ഡിതൻ അദ്ദേഹമാണല്ലോ അന്ന് കോളേജിൽ ഉള്ളത് , വില്ലജ് ആഫീസിൽ നിന്ന് പെട്ടെന്ന് സാങ്ങ്ഷൻ ലഭിക്കാൻ കോളേജിനു ചുറ്റു മതിൽ നിർമിക്കുകയുമൊക്കെ ചെയ്യാനും ഈ നാട് മുന്നോട്ടു വന്നത് ആ പണ്ഡിതന്റെ ബന്ധവും കല്ലട്രയുടെ സ്വാധീനവുമൊക്കെ കൊണ്ടായിരുന്നു , അവിടെന്നങ്ങോട്ട് ഉസ്താദ്ന് ഈ നാടുമായി അലിഞ്ഞു ചേര്‍ന്ന ബന്ധമായിരുന്നു, ഇന്നു കെ എസ് ആർ ടി സി മാത്രം ഓടുന്ന ഈ നാട്ടിൽ 80 കളിൽ സ്വകാര്യ ബസുകൾ ഒന്നോ രണ്ടോ ബസ് മാത്രമായിരുന്നു ഓടിയിരുന്നത് , ഹുദ ബസ്സും , വെല്കം ബസ്സും കെ സി ബി ട്ടി ഒക്കെ ആയിരുന്നു , ചെമ്പരിക്ക യിൽ നിന്ന് ഹുദ ബസ് ആകെ രണ്ടു ട്രിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു ചട്ടഞ്ചാലിൽ ലേക്ക് , ഇ ബസ്സിൽ കമ്പിയിൽ തൂങ്ങി പിടിച്ചായിരുന്നു പലപ്പോഴും ഉസ്താദ് ദേളി യിലെ കോളേജിൽ എത്താറുള്ളതും പോകാറും , ബസ് കിട്ടാത്ത സമയം നടന്നും ഈ നാട്ടിൽ എത്തും, ചില സമയങ്ങളിൽ ആരെങ്കിലും കൊണ്ട് വിടും , ബേവിഞ്ചയിലെ ഒരു കൊണ്ട്രാക്ടർ തന്റെ ഫിയറ്റ് കാറിൽ കൊണ്ട് വിടാർ ഉണ്ടായിരുന്നു എന്നു ഒരിക്കൽ അയവിറക്കിയിരുന്നു. വളരെ ബുദ്ധിമുട്ടു സഹിച്ചും സമന്വയ വിദ്യാഭ്യാസം എന്നാ നൂതന പഠന രീതിക്ക് വേണ്ടി അഹോരാത്രം പ്രവര്തിച്ചത് , തന്റെ കുടുംബത്തിനു നൽകുന്നതിനേക്കാൾ പരിഗണന ഇതിനു നല്കിയിരുന്നു ,ഉസ്താദ് നും ശിഷ്യര്ക്കും കഞ്ഞി വെച്ച് കൊടുത്ത ദേളിക്കാര് ആയ ആളുകള് അയവിറക്കുന്നു കുട്ടികൾക്കൊപ്പം ഇരിപ്പ് പലകയിൽ ഇരുന്നു കൊണ്ട് കഞ്ഞി കുടിച്ചു പ്രവര്ത്തിച്ചു ഉണ്ടാകിയ വിപ്ലവമാണ് നമ്മുക്ക് ഇന്ന് ആസ്വദിക്കാന് കഴിയുന്നത് . പിന്നീട് വര്ഷങ്ങള്ക്ക് ശേഷം അദ്ദേഹം കോളേജ് വിട്ടെങ്കിലും ഇ നാടുമായുള്ള ബന്തം പഴയ പോലെ തുടർന്ന് , ദേളി യുടെ ഖാസിയായി സേവനം ചെയ്യുമ്പോൾ , പള്ളിയിലെ എല്ലാ പരിപാടിക്കും ഉള്ഘടനതിനു അദ്ദേഹം എത്തുമായിരുന്നു , നിക്കഹ് കർമങ്ങൾ മറ്റു പല കാര്യങ്ങല്ക്കും അദ്ദേഹം എത്തുകയും , പ്രശ്ന പരിഹാരങ്ങല്ക്ക് നേതൃത്വം നല്കി ഇ നാടിൻറെ അത്താണിയായി നിന്നു, എല്ലാ വര്ഷവും ഉസ്താദ് ദേളി യിൽ നടക്കുന്ന നബി ദിന പരിപാടിയിൽ പങ്കെടുക്കും , അത് ഒരിക്കൽ അദ്ദേഹത്തെ ക്ഷണിക്കാൻ പോയവര്ക്ക് ലഭിച്ച വിവരമാണ് ദേളി യിലെ പരിപാടിക്ക് ക്ഷണിക്കെണ്ടാതില്ല ഞാൻ എത്തിക്കോളും , അത്രത്തോളം അഭേദ്യമായ ബന്തമാണ് ഉസ്താദും ദേളി യും തമ്മിൽ ഉള്ളത് . ഉസ്താദ് മത രംഗത്ത് അല്ലെങ്കിൽ പൊതു സമുഹത്തിന് മുന്നില് രംഗ പ്രവേശം നല്കിയ , തുടക്കം കുറിച്ച അതെ സ്ഥലത്ത് അതെ മണ്ണിൽ നിന്നു ഉസ്താദ് നെ ഇല്ലതയാക്കിയ കാപളികരെ കണ്ടു പിടിക്കാനും , നിതി നിഷേധിക്കപ്പെട്ട ഒരു സംഭവത്തിന് വേണ്ടി പ്രതികൾ ആരായിരുന്നാലും നമ്മുക്ക് അറിയണം എന്ന ഉറച്ച പ്രതീക്ഷയുമായി സോഷ്യൽ മീഡിയ യിലെ ജസ്റിസ് ഫോര് സി എം ഉസ്താദ് സൈബര് പ്രവർത്തകർ അതെ സ്ഥലത്ത് ശനിയാഴ്ച 4 മണിക്ക് ഒരുമിച്ചു കൂടുകയാണ് , സി എം മുഹിബ്ബീങ്ങളായ മുഴുവൻ ആളുകളെയും ഇ കൂടായ്മ യിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു
നമ്മുക്ക് അറിയണം ,നമ്മുക്ക് പ്രവർത്തിക്കാം വരൂ ദേളി യിലേക്ക്
ഏവര്ക്കും സഹർഷം സ്വാഗതം