31/12/2021
#ഇരിങ്ങാട്ടിരിയുടെ നന്മക്ക് പുതിയ ആസ്ഥാനം വരുന്നു..!,
പ്രിയരേ..,
നമ്മുടെ നാടിന്റെ നന്മയുടെ വേരുകൾ മഹാനായ കെ.ടി ഉസ്താദിൽ നിന്നാണല്ലോ..!, നാടിന്റെ മാനവ സ്നേഹം, വിദ്യാഭ്യാസ നവോത്ഥാനം, സാമ്പത്തിക സുസ്ഥിര സംവിധാനങ്ങൾ, അധർമ്മങ്ങളോട് 'തിരുത്തൽ' പ്രഖ്യാപിക്കൽ തുടങ്ങിവയെല്ലാം നമ്മൾ പഠിച്ചത് അഭിവന്ദ്യരിൽ നിന്നാണ്.., ജാതിയും മതവും രാഷ്ട്രീയവും വിത്യാസമില്ലാതെ ഇരിങ്ങാട്ടിരിയുടെ മണ്ണും മനസ്സും മഹാനോരെ ഹൃദ്യയം കൊണ്ടുൾക്കൊണ്ടു..!!, നാടിന്റെ നായകനാക്കി..!,
പ്രിയപ്പെട്ടവർ മുസ്ലിം ആത്മീയ സംഘടനയെ നയിക്കുമ്പോയേ ഇരിങ്ങാട്ടിരിയിലും സമസ്തയുടെയും പോഷകഘടകങ്ങളുയും വളർച്ച സാധ്യമാക്കി.വേരുകൾ ഉറപ്പിച്ചു. വെള്ളവും വളവും നൽകി.പ്രതിസന്ധി ഘട്ടങ്ങളിൽ അമ്മകിളി മക്കളെ കാക്കും പോലെ ഉസ്താദ് സംഘടനയെ കാത്തു., ചേർത്ത് പിടിച്ചു..!!,
ഉസ്താദ് സമസ്തയുടെയും നജാത്തിന്റെയും തിരക്കുകളിലേക്ക് ഊളിയിട്ട കാലത്ത് നമുക്ക് വാപ്പു ഉസ്താദ്നെയും അലവി ഉസ്താദ്നെയും പകരം തന്നു. അവരും ഉസ്താദ്ന്റെ അതേ വഴിയിൽ നീങ്ങി..! പ്രിയപ്പെട്ട അലവി ഉസ്താദ് പള്ളി മിഹ്റാബിൽ നിന്നും നാഥനിലേക്ക് യാത്രയാവുന്നതിന്റെ തലേ ദിവസം നമ്മുടെ നാട്ടിലെ യുവസമാജത്തെ മുഴുവൻ പള്ളിയിൽ വിളിച്ചു ചേർത്ത ആ രാത്രി ഹൃദയഹാരിയായ ചേർത്ത്‌വെക്കലുകളുടെയായിരുന്നു.നമ്മുടെ നാടിന്റെ നല്ല ഭാവി നന്മയുടെ സഹയാത്രികരായ യൂത്ത്ലാണെന്ന് നമ്മെ ബോധ്യപ്പെടുത്തി തന്ന ആ രാവിൽ രാക്കുയിലുകൾ പോലും ഉത്തവാദിത്വ ബോധം കൊണ്ട് മൗനികളായി പോയിട്ടുണ്ടാകും..!!, പിന്നെ എങ്ങനെ നമ്മുടെ ഉത്തരവാദിത്വത്തിന്റെ തിരയടങ്ങും..???!!
ഇരിങ്ങാട്ടിരിയിലെ നൂറുകണക്കിന് ചെറുപ്പക്കാർ SKSSF നും SYS നും പിന്നിൽ അണി നിരന്നു. എണ്ണയിട്ട യന്ത്രം പോലെ അവർ നാടിനായി ഒന്നിച്ചു പ്രവർത്തിച്ചു.നാടിന്റെ അഞ്ചു മൂലകളിലും ആത്മീയ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നു.,സാമൂഹ്യ പ്രവർത്തനങ്ങൾക്ക് അവർ നായകരായി.പാവപ്പെട്ട കുടുംബത്തിന് അവർ സുരക്ഷയുടെ വീടൊരുക്കി.വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അവർ ഊർജമായി.., രോഗികൾക്കവർ സാഹചാരിയായി.., മരണ വീടുകളിൽ അവരാണ് ആദ്യം ഓടിയെത്തുക..!, സൗകര്യങ്ങൾ അവർ സൗജന്യമായി നൽകി.യുവ നന്മയിൽ അവർ നാട് നിറഞ്ഞു. വഴികേടുകളോട് അവർ ഖൽബിടറി തിരുത്തൽ പ്രഖ്യാപിച്ചു..!!,
ഇന്ന്..,
നമ്മുടെ പള്ളിയോട് അടുത്ത് ഈ നന്മയുടെ ആസ്ഥാനം ബഹുമാന്യരായ വാക്കോട് ഉസ്താദ് സയ്യിദന്മാരുടെയും ഉലമ ഉമറ സാനിദ്ധ്യത്തോടെയും വൈകുന്നേരം (31-12-21) നാടിന് സമർപ്പിക്കുകയാണ്.SMF,SKSSF, SYS, SBV തുടങ്ങി സമസ്തയുടെ പോഷക ഘടകങ്ങൾക്ക് സംയുക്ത കാര്യാലയം, സാഹചാരി സെന്റർ,നന്മയുടെ ആസ്ഥാനം
കൂടെ വേണം പ്രാർത്ഥനയോടെ..!!,