Madin zaithoon Academy

Madin zaithoon Academy മഅ്ദിൻ സൈത്തൂൻ അക്കാദമി

*സൈത്തൂൻ അക്കാദമി* ▪️ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളുടെ ആത്മീയ ശിക്ഷണം.▪️മലപ്പുറം മഅ്ദിൻ അക്കാദമിയുടെ...
05/04/2026

*സൈത്തൂൻ അക്കാദമി*

▪️ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളുടെ ആത്മീയ ശിക്ഷണം.

▪️മലപ്പുറം മഅ്ദിൻ
അക്കാദമിയുടെ അക്കാദമിക് കൗൺസിലിൻ്റെ മേൽനോട്ടം

▪️ സാദാത്തുക്കളായ ഉസ്താദുമാരുടെ നേതൃത്വത്തിൽ ധാർമിക അന്തരീക്ഷത്തിൽ പാരമ്പര്യ കിതാബുകളിൽ ആഴത്തിലുള്ള പഠനം.

▪️സ്പിരിച്ചൽ മോട്ടിവേഷൻ ക്ലാസുകൾ, തജ്‌വീദ് ക്ലാസുകൾ, ഐഡിയൽ പഠനം.

▪️മത ബിരുദതോടൊപ്പം SSLC, +2, UG, PG ക്ലാസുകൾ, ഭാഷാ ഡിപ്ലോമകൾ (സ്പാനിഷ്, ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ്,അറബിക്, ഉറുദു) .

▪️സ്കിൽ ഡെവലപ്മെൻ്റ് പ്രോഗ്രാമുകൾ.

▪️മഅ്ദിൻ മുത്വവലിൽ നിന്ന് അദനി ബിരുദം

Details for: 8157830393
9495900617

*MADIN ZAITHOON ACADEMY*

മഅ്ദിൻ ഐകൺ, പുതിയ വാതിലുകൾ തുറന്നിടുകയാണ്. അറിവും അതിന്റെ പരിസരങ്ങളും കൂടുതൽ ജനാധിപത്യവൽക്കരിക്കുന്ന കാലത്താണ് നമ്മൾ ജീവ...
10/12/2024

മഅ്ദിൻ ഐകൺ, പുതിയ വാതിലുകൾ തുറന്നിടുകയാണ്. അറിവും അതിന്റെ പരിസരങ്ങളും കൂടുതൽ ജനാധിപത്യവൽക്കരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. കൂടുതൽ അധ്വാനിക്കുകയും പരിശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് മാത്രം ലഭ്യമായിരുന്ന അറിവും അനുബന്ധ സേവനങ്ങളും വളരെ എളുപ്പത്തിൽ സ്വായത്തമാക്കാനും വിനിമയം ചെയ്യാനും സൗകര്യങ്ങളുണ്ട് ഇപ്പോൾ.

ഏറ്റവും പുതിയ ചർച്ചകൾ, അറിവനുഭവങ്ങൾ, കൂടിയിരിക്കലുകൾ. ഐക്കൺ ഏറ്റവും എൻ്റെർടൈനിങായ ഉള്ളടക്കങ്ങളോടെയാണ് അവതരിപ്പിക്കുന്നത്. കേരളത്തിലെ പ്രമുഖരായ ഉസ്താദുമാരും പ്രഭാഷകരും സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ സജീവമായവരും ഇടപെടുന്ന വേദികളിലേക്ക് നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

Ma'din !CON 2024
Intellectual Conclave
2024 Dec 25, 26 Wednesday, Thursday
Ma'din Academy, Malappuram

50+ Speakers
25+ Iconic Sessions
48 Intellectual Hours

🎟️ Register now:
https://icon.madin.edu.in

✨ Let’s .iCON

22/08/2024


പവിത്രമായ മുഹറം പത്തിന് (ആശൂറാഅ് ദിനത്തിൽ) സാദാത്തുക്കളോടും പണ്ഡിതന്മാരോടും കൂടെ ദിക്റുകളിലും ദുആകളിലുമായി നമുക്ക് മഅ്ദി...
16/07/2024

പവിത്രമായ മുഹറം പത്തിന് (ആശൂറാഅ് ദിനത്തിൽ) സാദാത്തുക്കളോടും പണ്ഡിതന്മാരോടും കൂടെ ദിക്റുകളിലും ദുആകളിലുമായി നമുക്ക് മഅ്ദിനിൽ ഒത്തുചേരാം.

ലോക വൈജ്ഞാനിക ഭൂപടത്തിലേക്കു മലപ്പുറത്തെയും, മലപ്പുറത്തിൻ്റെ സാംസ്കാരിക പൈതൃകത്തെയും അടയാളപ്പെടുത്തിയ ഇരുപത്തിയേഴു വർഷങ്...
06/06/2024

ലോക വൈജ്ഞാനിക ഭൂപടത്തിലേക്കു മലപ്പുറത്തെയും, മലപ്പുറത്തിൻ്റെ സാംസ്കാരിക പൈതൃകത്തെയും അടയാളപ്പെടുത്തിയ ഇരുപത്തിയേഴു വർഷങ്ങളുടെ ചരിത്രത്തിന്റെ പേരാണു മഅ്ദിൻ അക്കാദമി. ശൈഖുനാ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉസ്താദിന്റെ കാലങ്ങളായുള്ള പ്രയത്നങ്ങളുടെയും അധ്വാനങ്ങളുടെയും സുകൃത സാക്ഷാത്കാരം.

ഒരു ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങളുണ്ടെന്ന് ഉണർത്തുകയും, ഒരായിരം ഉത്തരങ്ങളിലേക്കു നിരന്തരം പ്രചോദനം നൽകുകയും ചെയ്യുന്ന ഒരാൾ കണ്ട സ്വപ്നമാണു മഅ്ദിൻ. വിദ്യാഭ്യാസ സേവന രംഗങ്ങളിൽ ഏറ്റവും പുതിയ ട്രെൻഡുകൾ നിർമിച്ചാണ്, കാലം ആവശ്യപ്പെടുന്ന അഭിരുചികൾക്കൊപ്പം നിന്നാണ് മഅ്ദിൻ നാളെയെക്കുറിച്ച് ഇപ്പോഴേ ആലോചനകൾ മുന്നോട്ടുവെക്കുന്നത്. ക്രിയാത്മകമായ സാമൂഹിക ജീവിതത്തിന്റെ, രാഷ്ട്രീയ പുരോഗതിയുടെ, വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ ധൈഷണികമായ വിപ്ലവം സാധ്യമാക്കിയാണു മഅ്ദിൻ കാൽ നൂറ്റാണ്ടുകൾ പൂർത്തിയാക്കുന്നത്. മതപരമായ പാരമ്പര്യത്തെ തനതായ രീതിയിൽ ചേർത്തുനിർത്തി, നവീന സാങ്കേതിക ലോകക്രമത്തെ സമന്വയിപ്പിക്കുന്ന പുതുമയേറെയുള്ള സാംസ്കാരിക അനുഭവമാണ് മഅ്ദിൻ.

ശൈഖുനാ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി,
നാളെയെ നവീനമായി നിർമിക്കാൻ ആ ക്രാന്തദർശിയ്ക്ക് ആവോളം ധൈഷണികപാടവമുണ്ട്. ആംബിൾഷോറിലെ അനാഥ മക്കൾ ആ മനുഷ്യന്റെ സ്നേഹത്തിൽ മുറിഞ്ഞുപോയ ചിറകുകൾ തുന്നിച്ചേർക്കുന്നു. ഏബിൾ വേൾഡിലെ ഭിന്നശേഷി വിദ്യാർത്ഥിത്വം ആ ധന്യമാം പ്രചോദനങ്ങളിലൂടെ ക്രിയാത്മകതയുടെ ആകാശം വരയ്ക്കുന്നു. ആ വാത്സല്യസ്പർശത്തിൽ രോഗാതുരതയുടെ വടുക്കളുണങ്ങുന്നു. ആ കനിവിന്റെ നിലാവിൽ ആയിരങ്ങളായ വിദ്യാർത്ഥികളിൽ ഖുർആൻ ഹൃദയത്തിലമരുന്നു. ആ ജ്ഞാനപ്രകാശനത്തിൽ അറിവിന്റെ കേദാരങ്ങളുയരുന്നു.
ആ കരുതലിൻ്റെ ചാരുതയിൽ ഉടലു ലഹരിക്കടലുകൾ വസന്തതീരം തേടുന്നു.
ആ സ്നേഹത്തുരുത്തിൽ മലപ്പുറത്തൊരു മലർവനി വിടരുന്നു. അങ്ങനെയങ്ങനെ മഅ്‌ദിൻ നാളെയെ നിർമിച്ചു വഴിതെളിക്കുന്നു.
മഅ്ദിൻ സഞ്ചരിച്ച ഇരുപത്തേഴു വർഷങ്ങളും കാലാതിവർത്തിയായ ദർശനസാക്ഷ്യങ്ങളാണ്.


വർഷവും വളർച്ചയും താരതമ്യ പെടുത്താൻ എന്തോരം പാടെന്നൊ!. "നമ്മുക്ക് വിശ്രമിക്കാനായില്ല മക്കളെ" എന്നശൈഖുനാൻ്റെ വാക്കിലുണ്ട് ...
06/06/2024

വർഷവും വളർച്ചയും താരതമ്യ പെടുത്താൻ എന്തോരം പാടെന്നൊ!.

"നമ്മുക്ക് വിശ്രമിക്കാനായില്ല മക്കളെ" എന്ന
ശൈഖുനാൻ്റെ വാക്കിലുണ്ട് മഅ്ദിൻ അക്കാദമിയുടെ ഭൂതവും ഭാവിയും വർത്തമാനവും.
ഇരുപത്തിയേഴാം വർഷിക്കത്തിൻ്റെ നിറവിൽ സന്തോഷിക്കുന്നുണ്ടിവിടം. ആഘോഷിക്കുന്നിണ്ടിവിടം. ആലോചിക്കുന്നുമുണ്ടിവിടം.
പുതിയ വിപ്ലവങ്ങൾക്കായി, നന്മ നിറഞ്ഞ സമൂഹത്തിനായി, നല്ല നാളേക്കായി...

© Sayyid Mujthaba Paruthikode


Address

Kuttathi
Karuvarakundu

Alerts

Be the first to know and let us send you an email when Madin zaithoon Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category