SSF Vavvakkavu Unit

SSF Vavvakkavu Unit This is the official page of Kerala state sunni students federation (SSF) vavvakkavu unit committee (kulasekarapuram sector)

05/07/2025

إِنَّا لِلَّٰهِ وَ إِنَّا إِلَيْهِ رَاجِعُونَ.......

കേരള മുസ്‌ലിം ജമാഅത് വവ്വാക്കാവ് യൂണിറ്റ് അംഗം വാലുതറയിൽ (മഞ്ഞിപ്പുഴ) മുഹമ്മദ് കുഞ്ഞ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി.l

ഖബറടക്കം ഇന്നു രാവിലെ 10 മണിക്ക് വവ്വാക്കാവ് ജമാഅത്ത് ഖബർസ്ഥാനിൽ.

വളരെ നാളുകളായി രോഗാതുരനായി ചികിത്സയിലായിരുന്നു.
രോഗം ബാധിക്കുന്നതിനു മുൻപ് മഹ്ളറത്തുൽ ബദ്രിയ മജ്‌ലിസ് സംഘാടനത്തിലും പള്ളി പരിപാലനത്തിലുമെല്ലാം സജീവമായിരുന്നു.
അല്ലാഹു അദ്ദേഹത്തിന്റ പ്രവർത്തനങ്ങൾ സ്വീകരിക്കട്ടെ.

05/07/2025

SSF India announces its new office bearers for the year 2023-24
26/11/2023

SSF India announces its new office bearers for the year 2023-24

14/09/2021
നൗഷാദ് ഉസ്താദിന്റെ കുടുംബത്തിന് താങ്ങാകാൻ നമുക്കൊരുമിക്കാം..........
03/07/2021

നൗഷാദ് ഉസ്താദിന്റെ കുടുംബത്തിന് താങ്ങാകാൻ നമുക്കൊരുമിക്കാം..........

26/06/2021

ക്ലാപ്പനയിലെ പ്രഥമ സഖാഫി വിട പറയുമ്പോൾ.........

ലോകത്തിലെ തന്നെ, പ്രശസ്ത ഇസ്ലാം മതപണ്ഡിത ബിരുദങ്ങളിലൊന്നായ 'സഖാഫി' ബിരുദം നേടിയ ക്ലാപ്പനയിൽ നിന്നുള്ള ആദ്യ പണ്ഡിതനാണ് പുതുത്തെരുവ് ജമാഅത്തിൽ തോണ്ടുതറയിൽ മർഹൂം സുബൈർ കുട്ടിയുടെയും ഫാത്വിമാ ബീവിയുടെയും മൂന്ന് ആൺ മക്കളിൽ ഇളയവനായ നൗഷാദ്

വിനയവും സൗമ്യതയും സൂക്ഷ്മതയും സമന്വയിപ്പിച്ച ജീവിതം, മാതൃകാപരമായ വിവാഹവും ദാമ്പത്യ ജീവിതവും...
ആരുമായും സാമ്പത്തിക ബാധ്യതയില്ല

ധന്യമായ ജീവിതം
സംതൃപ്തമായ മരണം
എല്ലാവരാലും പ്രശംസിക്കപ്പെടുകയും ജീവിതകാല നന്മകൾ പറയപ്പെടുകയും ചെയ്യുന്ന മരണാനന്തര ജീവിതം!

ജീവിതകാലത്തേക്കാൾ മരണശേഷം കൂടുതലായി സുപ്രസിദ്ധനാകുന്ന അപൂർവ്വ വ്യക്തിത്വത്തിനുടമ!!

പണ്ഡിതർക്കും സാധാരണ ജനങ്ങൾക്കും സ്വജീവിതം കൊണ്ട് സമുന്നതമായൊരു ജീവിത മാതൃക സമർപ്പിച്ചാണ്
നൗഷാദ് സഖാഫി കാലയവനികക്കുള്ളിൽ മറഞ്ഞത്

"ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളിൽ ഉത്തമർ"
- ഹദീസ് ശരീഫ്
ഒരു പുരുഷായുസ്സ് മുഴുവൻ ഖുർആനും ദീനും പഠനത്തിനും പഠിപ്പിക്കുന്നതിനും വിനിയോഗിച്ച സമർപ്പിത ജീവിതം. സേവന തല്പരത, ജനങ്ങളുമായുണ്ടാക്കിയ സൗഹൃദം, ഇടപെടലുകൾ എല്ലാം ശ്രദ്ധേയമായിരുന്നു

വന്ദ്യരായ ശൈഖുനാ സുൽത്വാനുൽ ഉലമയുടെ പ്രത്യേക പ്രാർത്ഥന (മൂന്ന് ഘട്ടങ്ങളിൽ) ഉൾപ്പെടെ സാദാത്തീങ്ങളുടെയും ആയിരക്കണക്കിന് പണ്ഡിതരുടെയും ദീനീ സേവകരുടെയും വിശ്വാസ സമൂഹത്തിന്റെയാകമാനം പ്രാർത്ഥന ഏറ്റുവാങ്ങി,
ദിവസങ്ങളായി മരണ യാത്രയ്ക്ക് മാനസിക തയ്യാറെടുപ്പോടെ,
ഏതൊരു മുഉമിനിന്റെയും ആത്യന്തിക ജീവിതാഭിലാഷ സാക്ഷാത്ക്കാരം!
കലിമത്തുശ്ശഹാദ: ചൊല്ലി
الله الله الله....
എന്നുറക്കെ ഉച്ചരിച്ചുകൊണ്ട് മരണം പുൽകുന്ന നയന മനോഹര കാഴ്ച!
ആ ഈമാനിക സൗഭാഗ്യം ആസ്വദിച്ചുകൊണ്ടും സമീപസ്ഥരായിരുന്നവർക്ക് സമ്മാനിച്ചുകൊണ്ടും ആ മിഴികൾ എന്നെന്നേക്കുമായി അടയുമ്പോൾ കൊല്ലം ജില്ലയിൽ നിന്ന് മരണപ്പെടുന്ന ആദ്യ സഖാഫിയായി😢

ഏറെ നാളായി ഒന്നു കാണുവാനുള്ള ആഗ്രഹം അവശേഷിപ്പിച്ചാണ് പ്രിയ സഹോദരൻ യാത്രയായത്.
റബ്ബ് (സു) അദ്ദേഹത്തിന്റെ വാസസ്ഥലം സ്വർഗ്ഗീയമാക്കട്ടെ!
സ്വർഗ്ഗപൂങ്കാവനത്തിൽ സംഗമിക്കാൻ അദ്ദേഹത്തിനും നമുക്കും തൗഫീഖ് ലഭിക്കുമാറാകട്ടെ!!
ആമീൻ

എല്ലാവരും അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി ദുആ ചെയ്യുകയും മയ്യിത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

ദുആ വസ്വിയ്യത്തോടെ,
പൂങ്കാവനം എം എ അബ്ദുൽ ലത്ത്വീഫ്

നൗഷാദുസ്താദ് വിട പറഞ്ഞു....കഴിഞ്ഞ ആറേഴു വർഷങ്ങളായി വവ്വാക്കാവിലെ നിറസാന്നിധ്യമാണ് ഉസ്താദ്.കടത്തൂരും കുറുങ്ങപ്പള്ളിയിലും ...
23/06/2021

നൗഷാദുസ്താദ് വിട പറഞ്ഞു....
കഴിഞ്ഞ ആറേഴു വർഷങ്ങളായി വവ്വാക്കാവിലെ നിറസാന്നിധ്യമാണ് ഉസ്താദ്.
കടത്തൂരും കുറുങ്ങപ്പള്ളിയിലും ഇമാമായിരിക്കെ നാടിന്റെ എല്ലാ സ്പന്ദനങ്ങളിലും ഭാഗവാക്കായി.
എല്ലാവരുടെയും സുഖ ദുഃഖങ്ങളിൽ പങ്കാളിയായ് ഈ നാട്ടുകാരനായി അദ്ദേഹം മാറിയിരുന്നു.
എല്ലാവരോടും നിറഞ്ഞ പുഞ്ചിരിയോടെ മാത്രം സമീപിച്ചിരുന്ന ഉസ്താദിന്റെ വിയോഗം ഈ മഹാമാരിക്കാലം നാടിനു നൽകിയ വലിയ വിടവായ് അവശേഷിക്കും. അത്രമേൽ ഈ നാട്ടിലെ ഓരോരുത്തരുടെയും ഹൃദയത്തിൽ അടയാളപ്പെടുത്തപ്പെട്ടിരുന്നു ഉസ്താദ്.

ഇനിയുള്ള അനശ്വര ജീവിതത്തിലദ്ദേഹത്തിനു സന്തോഷങ്ങളഖിലവും നൽകണേ അല്ലാഹ്.

 #ഫലസ്തീൻ
17/05/2021

#ഫലസ്തീൻ

റമളാൻ മുബാറക് ❤️
12/04/2021

റമളാൻ മുബാറക് ❤️

05/04/2021

ആരവങ്ങളടങ്ങി, ഇനി വിധി തീർപ്പിന്റെ വിലപ്പെട്ട മണിക്കൂറുകൾ. വോട്ടർമാരുടെ വിവേകത്തോടെയുള്ള വിലയിരുത്തലുകളാണ്, അതിനനുസരിച്ച വിനിയോഗമാണ് കേരളം ആരു ഭരിക്കണമെന്ന് നിർണയിക്കുന്നത്. പലവിധ പരിഗണനകളാണ് സമ്മതിദായകന്റെ മുമ്പിലുള്ളത്. ഭാവി കേരളം ആരുടെ കരങ്ങളിലാണ് കൂടുതൽ സുരക്ഷിതമെന്ന് നിശ്ചയിക്കുന്നതിൽ നമുക്ക് തെറ്റരുത്. പ്രചാരണ ബഹളങ്ങൾ സ്വാധീനിക്കരുത്. വർഗീയതയെ ഫലപ്രദമായി ചെറുക്കുകയും, ഒരു ദേശത്തെ ജനങ്ങളെ ക്ഷേമത്തിലേക്കും, സുസ്ഥിതിയിലേക്കും നയിക്കുകയും ചെയ്യുന്ന വരെ, അതിനു ശേഷിയുള്ളവരെ വിജയിപ്പിക്കുക.

ജനാധിപത്യത്തിൽ പൗരന്റെ കൈവശമുള്ള ഏറ്റവും മൂർച്ചയേറിയ ആയുധമാണ് വോട്ട്. ജാഗ്രതയോടെ, ജനാധിപത്യ പക്വതയോടെ അത് വിനിയോഗിക്കുക.
𝐒𝐒𝐅 KERALA

#രാഷ്ട്രീയ_വിചാരം

26/03/2021

കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടത്താനിരുന്ന തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി സംശയാസ്പദവും ദുരൂഹവുമാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും തെരഞ്ഞെടുപ്പ് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തതിനുശേഷമാണ് മരവിപ്പിക്കൽ തീരുമാനം വന്നിരിക്കുന്നത്. യുക്തമായ ന്യായമോ വിശ്വസ്തമായ കാരണങ്ങളൊ വിശദീകരിക്കാനില്ലാതയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി. ഇന്ത്യയുടെ ഫെഡറൽ ഘടനയെ തകർക്കാൻ വിവിധ രൂപത്തിൽ ശ്രമിക്കുന്നവർ ഭരണം കൈയാളുമ്പോൾ നടക്കുന്ന ഇത്തരം സംഭവങ്ങൾ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്ന് അവകളെ നിഷ്പ്രഭമാക്കാനുള്ള നീക്കങ്ങൾ നിരന്തരം നടക്കുന്നുണ്ട്. അതിന്റെ മറ്റൊരു പതിപ്പാണ് സംഭവിച്ചിട്ടുള്ളത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ നേരിടുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്നതു കൂടിയാണ് ഇത്തരം സംഭവങ്ങൾ. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തിയാണ് സംഭവിച്ചിട്ടുള്ളത്. നിയമ സഭ അംഗങ്ങളുടെ അവകാശത്തെ ധ്വംസിക്കുന്ന ഈ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതക്ക് ഭംഗം വരുത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ മരവിപ്പിച്ച നടപടി പിൻവലിച്ച് നീതിയുക്തമായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന സന്ദേശം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം.

© SSF Kerala

Address

Marhoom Hashim Musliyar Student's Centre
Karunagappally
690544

Telephone

8907628619

Website

Alerts

Be the first to know and let us send you an email when SSF Vavvakkavu Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SSF Vavvakkavu Unit:

Shortcuts

Share