Cmslps,kollaka

Cmslps,kollaka

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cmslps,kollaka, School, Kollaka, Karunagapalli.

ഓളപ്പരപ്പിൽ ആവേശമായി കന്നേറ്റി ജലോത്സവം | Kannetti boat race 2023 01/09/2023

https://youtu.be/sh_t6UcU2ME?si=zYfp46rcyrq49jsj

ഓളപ്പരപ്പിൽ ആവേശമായി കന്നേറ്റി ജലോത്സവം | Kannetti boat race 2023 ഓളപ്പരപ്പിൽ ആവേശമായി കന്നേറ്റി ജലോത്സവം 84-മത് ശ്രീനാരായണ ട്രോഫി വള്ളംകളി കന്നേറ്റി പള്ളിക്കലാറിൽ നടന്നു. 2023 ഓഗ....

24/08/2023
28/08/2022

കരുനഗപ്പള്ളിയുടെ ചരിത്രം എത്ര പേര്‍ക്ക അറിയാം .അറിയാത്തവര്‍ ഇത് വായിക്കുക ..ഇത് മുഴുവന്‍ വായിക്കണേ കുറച്ചു ക്ഷമ വേണം .നമ്മള്‍ കരുനാഗപ്പള്ളി കാര്‍ക്ക്‌ അത് ഉണ്ടോ ?

ചരിത്രം
കൊല്ലം ജില്ലയിലെ ഒരു തീരപ്രദേശ പട്ടണമാണ്‌ കരുനാഗപ്പള്ളി. ആലപ്പുഴ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടിക്കായലും കിഴക്ക് കുന്നത്തൂര്‍ താലൂക്കുമാണ്. 211.9 ചതുരശ്ര കിലോമീറ്ററാണ് താലൂക്കിന്റെ വിസ്തൃതി.

കൊല്ലവര്‍ഷത്തേക്കാള്‍ പഴക്കമുള്ളതാണ് കരുനാഗപ്പള്ളിയുടെ ചരിത്രം. ബുദ്ധ വിഹാര (പള്ളി) കേന്ദ്രമായിരുന്നതു കൊണ്ടാണ് കരുനാഗപ്പള്ളി എന്ന സ്ഥലനാമം ലഭിച്ചത്. കാടുവെട്ടിത്തെളിച്ചു ജീവിതം ആരംഭിച്ച കാലത്ത് മനുഷ്യന്റെ മുഖ്യഭീഷണിയായിരുന്ന കരിനാഗങ്ങളുടെ പേരുമായും ഈ സ്ഥലം ബന്ധപ്പെടുത്തിയും ഐതിഹ്യം കേള്‍ക്കുന്നുണ്ട്. മതത്തിനതീതമായി മനുഷ്യരെ സ്നേഹിക്കാനും ആദരിക്കാനും പൊതുവെ ഈ പ്രദേശവാസികളില്‍ കാണുന്ന താത്പര്യം ബുദ്ധമത പാരമ്പര്യങ്ങളില്‍ നിന്നു ലഭിച്ചതാണെന്നു കരുതപ്പെടുന്നു. പള്ളി, വിഹാര്‍ എന്നീ പേരുകള്‍ ബുദ്ധമതവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. പള്ളികള്‍ എന്നാല്‍ പാലിഭാഷയില്‍ ആരാധനാകേന്ദ്രങ്ങള്‍ എന്നോ ഗ്രാമം എന്നോ അര്‍ത്ഥമുണ്ട്. ബുദ്ധവിഹാരങ്ങള്‍ ഉണ്ടായിരുന്ന സ്ഥലങ്ങളാണ് കരുനാഗപ്പള്ളിയും, കാര്‍ത്തികപ്പള്ളിയും, പള്ളിക്കലാറും, മൈനാഗപ്പള്ളിയും മറ്റും. കരുനാഗപ്പള്ളി മരുതൂര്‍ക്കുളങ്ങര നിന്നും കണ്ടെടുത്ത “പള്ളിക്കല്‍ പുത്രന്‍” ബുദ്ധവിഗ്രഹമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പള്ളിക്കല്‍ പുത്രന്‍, പള്ളിക്കല്‍ കാവ്, പള്ളിക്കല്‍ കുളം, പള്ളിക്കല്‍ മഠം, പള്ളിക്കല്‍ പാടം എന്നിവയൊക്കെ തന്നെ ബുദ്ധമതസംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. തമിഴ്നാട്ടിലെ കാവേരിപൂംപട്ടണത്തില്‍ നിന്നും ആരുവാമൊഴി, കുമിളി, വാളയാര്‍, വൈത്തിരി, ആര്യങ്കാവ് തുടങ്ങിയ മലമ്പാതകളിലൂടെ സഞ്ചരിച്ചെത്തി, കടലോരങ്ങളിലും കായലോരങ്ങളിലും ആറ്റിറമ്പുകളിലും കുടിയേറി പാര്‍ത്ത ഒരു പൌരാണിക ജനതയുടെ പിന്‍മുറക്കാര്‍ ഇന്നും ഈ പ്രദേശത്ത് തങ്ങളുടെ തനതുസംസ്കാരം നിലനിറുത്തിക്കൊണ്ട് ജീവിക്കുന്നുണ്ട്. ഇന്ന് ആലപ്പാട് ഗ്രാമത്തില്‍ അധിവസിക്കുന്ന ജനത മേല്‍പ്പറഞ്ഞവരുടെ പിന്മുറക്കാരാണെന്ന് കരുതപ്പെടുന്നു. “കേരളോല്‍പത്തി”യിലും, “പ്രപഞ്ചഹൃദയം” എന്ന സംസ്കൃത ഗ്രന്ഥത്തിലും “ഉണ്ണിനീലി സന്ദേശ”ത്തിലും കുഞ്ചന്‍ നമ്പ്യാരുടെ “കാവ്യകവന”ത്തിലും പ്രകീര്‍ത്തിക്കപ്പെടുന്ന “കന്നേറ്റി” എന്ന പ്രദേശം കരുനാഗപ്പള്ളിയിലാണ്. മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യാധിപനായിരുന്ന രാമയ്യന്‍ ദളവായുടെ പടയോട്ടകാലത്ത്, വാഴ്ത്തപ്പെട്ട പടനായര്‍ക്കുളങ്ങര മഹാദേവനും കരുനാഗപ്പള്ളിയില്‍ തന്നെ. ദളവാമഠങ്ങള്‍, ഊട്ടുപുരകള്‍ കുറുങ്ങാട്ടുകളരി പോലുള്ള കളരികള്‍ എന്നിവയൊക്കെ ഇന്നും ഗതകാലചരിത്രത്തിന്റെ മൂകസാക്ഷിയായി ഇവിടെ നിലകൊള്ളുന്നു. കേരളപെരുമാളിന്റെ പിന്മുറക്കാരാല്‍ സ്ഥാപിതമായതെന്ന് പേരുകേട്ട സിയാറത്തുപള്ളിയും ഐതിഹ്യങ്ങളുടെ കലവറയായ വായാറത്തുപള്ളിയും കരുനാഗപ്പള്ളി ബ്ളോക്കിലാണ്. തോമാശ്ളീഹായുടെ പിന്‍മുറക്കാരും, ലന്തക്കാരും, പറങ്കികളുമൊക്കെ സ്ഥാപിച്ച നിരവധി ക്രിസ്തീയദേവാലയങ്ങള്‍ ഈ ബ്ളോക്കിലുണ്ട്. അതിലൊന്നാണ് ആലപ്പാടു പണ്ടാരത്തുരുത്തില്‍ സ്ഥിതി ചെയ്യുന്ന പോര്‍ട്ടുഗീസ് പള്ളി. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരുകാലത്ത് കരുനാഗപ്പള്ളി കായംകുളം രാജാവിന്റെ അധീനതയില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു. കായംകുളം രാജ്യത്തിന്റെ തെക്കേയറ്റത്തുണ്ടായിരുന്ന കോട്ടയാണ് പുളിക്കല്‍കോട്ട. ഇന്ന് ബ്ളോക്കിലെ തൊടിയൂര്‍ പഞ്ചായത്തുകാര്യാലയം സ്ഥിതി ചെയ്യുന്നത് പുളിക്കല്‍കോട്ടയിലാണ്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ “ഐതിഹ്യമാല”യില്‍ പരാമര്‍ശിക്കപ്പെടുന്ന “കാളകുത്തും പൊയ്ക” ബ്ളോക്കിലെ മൈനാഗപ്പള്ളിയാണ്. ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ സ്ഥാനം കണ്ടെത്തുവാന്‍ പന്തളം രാജാവും പരിവാരങ്ങളും കായംകുളം വഴി കരുനാഗപ്പള്ളിയിലെത്തിയെന്നും മൈനാഗപ്പള്ളിയിലെ ഈ പ്രദേശത്ത് എത്തിയപ്പോഴാണ് രാജാവും പരിവാരങ്ങളും ആക്രമിക്കപ്പെട്ടത് എന്നുമാണ് ഐതിഹ്യമാലയില്‍ വിവരിച്ചിട്ടുള്ളത്. പര്‍വ്വതങ്ങള്‍ക്ക് ചിറകുണ്ടായിരുന്നപ്പോള്‍ ഹിമാലയത്തില്‍ നിന്നും പറന്നുയര്‍ന്ന മൈനാഗം എന്ന പര്‍വ്വതം മൈനാഗപ്പള്ളിയില്‍ എത്തിയെന്നും ഐതിഹ്യമുണ്ട്. ബൌദ്ധപാരമ്പര്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഭൂപ്രദേശം കൂടിയാണിത്. ശ്രീനാരായണഗുരുവിന്റെയും, ചട്ടമ്പിസ്വാമികളുടെയും പാദസ്പര്‍ശമേറ്റു ധന്യമായ നാടാണിത്. രാഷ്ട്രീയരംഗത്ത് കിംഗ് മേക്കറെന്ന് അറിയപ്പെട്ടിരുന്ന കുമ്പളത്തു ശങ്കുപ്പിള്ള ജനിച്ചതും ഈ ബ്ളോക്കിലാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പ്രമുഖനേതാക്കളായിരുന്ന ബാരിസ്റ്റര്‍ എ.കെ.പിള്ള, കോപ്പണിക്കത്തു കൊച്ചുവേലുപിള്ള, കൃഷ്ണദാസ്, രാമചന്ദ്രദാസ്, വി.കെ.പിള്ള, മാരാരിത്തോട്ടത്തു രാഘവന്‍പിള്ള, കൈതവനതറ രാഘവന്‍പിള്ള, കെ.കേശവന്‍ പോറ്റി, ഡോ.വി.വി.വേലുകുട്ടി അരയന്‍ തുടങ്ങിയവരുടെ കര്‍മ്മഭൂമിയും ജന്മഭൂമിയും ഇവിടമാണ്. സാംസ്കാരിക കേരളത്തിനു മറക്കാനാവാത്ത സംഭാവന നല്‍കിയ മതപണ്ഡിതനായ സെയ്താലി മുസലിയാര്‍, ഖുര്‍-ആന്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ സി.ബി.കുഞ്ഞു, ഭഗവത്ഗീതാ പരിഭാഷകനായ വിദ്വാന്‍ എ.ഇസഹാക്ക് തുടങ്ങിയവരും ഇന്നാട്ടുകാരാണ്. “പഞ്ചാബിലെ സിംഹം” എന്നറിയപ്പെടുന്ന ലാലാ ലജ്പത്റായിയുടെ നാമധേയത്തിലുള്ള ലാലാജി ഗ്രന്ഥശാല ഈ ബ്ളോക്കിലെ കരുനാഗപ്പള്ളിയിലാണ്. മൈനാഗപ്പള്ളി ഗവ.എല്‍.പി.എസ് എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ചക്കിട്ട സ്കൂളാണ് ഈ പ്രദേശത്തെ ആദ്യ വിദ്യാലയം. ലോകപ്രശസ്തമായ മാതാ അമൃതാനന്ദമയീ മഠം കരുനാഗപ്പള്ളി ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഇടക്കുളങ്ങരയില്‍ ഒരു ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നുണ്ട്. അന്തര്‍ദ്ദേശീയ വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഗോള്‍ഡന്‍ ഫൈബര്‍ എന്ന സ്ഥാപനം കരുനാഗപ്പള്ളി ആലപ്പാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു. കയര്‍, കശുവണ്ടി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഇവിടത്തെ വ്യവസായരംഗം കേന്ദ്രീകരിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിയിലൂടെ ദേശീയപാതയും, എറണാകുളം-കൊല്ലം റെയില്‍വേപാതയും കടന്നുപോകുന്നുണ്ട്. കാര്‍ഷികോല്‍പാദനത്തിനു ആവശ്യമായ വിഭവങ്ങളാല്‍ സമ്പന്നാണ് ഓണാട്ടുകരയുടെ ഭാഗമായ കരുനാഗപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്. മൈനാഗപ്പള്ളിയിലും തൊട്ടടുത്ത തൊടിയൂരുമായിരുന്നു ഒരു കാലത്ത് മരച്ചീനിയും കിഴങ്ങുവര്‍ഗ്ഗങ്ങളുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്നത്. ഹരിതാഭമായിരുന്ന പാടശേഖരങ്ങള്‍ നിറഞ്ഞുകിടന്ന നിരവധി പ്രദേശങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ആലപ്പാട് പഞ്ചായത്തില്‍ ഇപ്പോള്‍ നെല്‍കൃഷിയില്ല. പനക്കട പാടവും മുക്കുംപുഴ പാടവും ഇന്ന് ഓര്‍മ്മയില്‍ മാത്രം. ഒരുകാലത്തു കായംകുളം രാജാവിന്റെ എണ്ണമറ്റ പടയാളികള്‍ക്കും ദേശിങ്ങനാടിന്റെ ആവശ്യത്തിനും ഭക്ഷ്യധാന്യം ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്ന പാരമ്പര്യമുള്ള നാടാണ് കരുനാഗപ്പള്ളി. ആലപ്പാടന്‍ കയറും കരുനാഗപ്പള്ളി കൈത്തറിയും വളരെ പ്രസിദ്ധമായിരുന്നു. പരമ്പരാഗത മത്സ്യബന്ധനത്തിന്റെ ഈറ്റില്ലമാണ് ആലപ്പാട് പ്രദേശം. 1950 കളില്‍ ഇന്‍ഡോ നോര്‍വീജിയന്‍ പ്രോജക്ടിന്റെ നിയന്ത്രണത്തില്‍ യന്ത്രവത്കൃത ബോട്ടുകളുടെ സഹായത്തോടെ ഇവിടെ മത്സ്യബന്ധനം നടന്നിരുന്നു. തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആലപ്പാടും കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മൈനാഗപ്പള്ളിയും തമ്മില്‍ ഭൂപ്രകൃതിപരമായി വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നു. കയറും, മത്സ്യബന്ധനവും ആലപ്പാട് പ്രദേശത്തെ പ്രധാന ഉല്‍പാദന മേഖലയാണെങ്കില്‍ കശുവണ്ടി, ഇഷ്ടിക, ഓട്, വെട്ടുകല്ല്, തീപ്പെട്ടി എന്നിവയാണ് മൈനാഗപ്പളളിയുടെ മുഖമുദ്ര. ഇക്കാരണങ്ങളാല്‍ തന്നെ വൈവിധ്യമാര്‍ന്ന വ്യാവസായിക ഘടന ഇവിടെ നിലനില്‍ക്കുന്നുണ്ട്. തൊടിയൂര്‍ പഞ്ചായത്തില്‍ തഴപ്പായ്, ഇഷ്ടിക, കൈത്തറി നെയ്ത്ത് എന്നിവയാണ് പ്രധാന തൊഴില്‍ മേഖലകള്‍. എങ്കിലും ഇടക്കുളങ്ങര ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ചില ആധുനിക വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. കരുനാഗപ്പള്ളി പ്രധാനമായും കയര്‍വ്യവസായ മേഖലയിലൂന്നി നില്‍ക്കുന്നു. ഒരു കാലത്ത് കരുനാഗപ്പള്ളി-ആലപ്പാട് പ്രദേശത്തെ ഗോള്‍ഡന്‍ ഫൈബര്‍ അന്തര്‍ദേശീയ വിപണിയില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സാമാന്യം ഭേദപ്പെട്ട ഗതാഗത സൌകര്യങ്ങള്‍കൊണ്ട് അനുഗ്രഹീതമാണ് ബ്ളോക്ക് പഞ്ചായത്ത്. ജലഗതാഗതം, റോഡ്, റെയില്‍വേ എന്നീ ഗതാഗതമാര്‍ഗ്ഗങ്ങളെല്ലാം ഇവിടെയുണ്ട്. ആലപ്പാടിനേയും കരുനാഗപ്പള്ളിയേയും വേര്‍തിരിക്കുന്ന കോട്ടപ്പുറം-കൊല്ലം കനാലും മൈനാഗപ്പള്ളിയുടേയും തൊടിയൂരിന്റെയും മധ്യേ ഒഴുകുന്ന പള്ളിയ്ക്കലാറും ജലഗതാഗതത്തെ പരിപോഷിപ്പിക്കുന്നു. ഒരു കാലത്ത് കാര്‍ഷിക – വ്യാവസായിക ഉല്‍പന്നങ്ങളുടെ കയറ്റിറക്കുമതിക്കും യാത്രയ്ക്കും ഏറെ പ്രയോജനപ്പെട്ടിരുന്നതാണ് പ്രസ്തുത ജലപാതകള്‍. എന്നാല്‍ റോഡ് ഗതാഗതസൌകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ജലഗതാഗതം ശോചനീയമായ അവസ്ഥയിലേക്കു പിന്തള്ളപ്പെട്ടു.
സാംസ്കാരികചരിത്രം
ബ്ളോക്കില്‍ നല്ല അടിത്തറയുള്ള ഗ്രന്ഥശാലാപ്രസ്ഥാനം ഈ പ്രദേശത്തിന്റെ സാംസ്ക്കാരിക വളര്‍ച്ചക്ക് വലിയ പങ്കു വഹിച്ചു എന്നതില്‍ തര്‍ക്കമില്ല. 1908-ല്‍ തന്നെ സ്ഥാപിതമായ വിജ്ഞാനസന്ദായനി ഗ്രന്ഥശാല ഉള്‍പ്പെടെ സജീവമായി പ്രവര്‍ത്തിക്കുന്ന 8 ഗ്രന്ഥശാലകള്‍ എടുത്തുപറയത്തക്കവ തന്നെയാണ്. പ്രകാശമാനമായ ഒരു ഭൂതകാല സാംസ്കാരിക ചരിത്രമാണ് കരുനാഗപ്പള്ളിയ്ക്കുള്ളത്. സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റി, പന്നിശ്ശേരി നാണുപിള്ള മഹാകവി അഴകത്ത് പത്മനാഭകുറുപ്പ്, വി.എ.നാരായണപിള്ള, രാമചന്ദ്രദാസ്, മുഴങ്ങോട്ടുവിള കൃഷ്ണപിള്ള തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപേര്‍ ഈ പ്രദേശത്തിന്റെ സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാടന്‍ കലകളായ പുലിവേഷം, കാക്കാരിശ്ശിനാടകം, കോലടികളി, തിരുവാതിര, പടയണി തുടങ്ങിയവ ഇവിടെ നിലനിന്നിരുന്നു. 1929-ല്‍ സ്ഥാപിതമായ ലാലാജി ഗ്രന്ഥശാല ഉള്‍പ്പെടെ 8 ഗ്രന്ഥശാലകളും 20 റിക്രിയേഷന്‍ ക്ളബുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാക്കാരിശ്ശിനാടകം, തിരുവാതിര, വേലകളി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് വളരെ പ്രചാരമുണ്ടായിരുന്ന ഒരു പ്രദേശമാണ് തൊടിയൂര്‍. നാടകനടന്‍മാരായിരുന്ന ടി.വി.ഗോപാലപിള്ള, തെങ്ങുവിളയില്‍ ബാലകൃഷ്ണപിള്ള, രാമനാചാരി, കേശവനാചാരി, ഹാസ്യരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മങ്ങാട് രാഘവന്‍പിള്ള തുടങ്ങിയവരുടെ പേരുകള്‍ എടുത്തുപറയേണ്ടതുണ്ട്. ഇസ്ളാമും ക്രിസ്ത്യാനിയും ഹിന്ദുവും ഏകോദര സഹോദരങ്ങളായി ജീവിക്കുന്ന പ്രദേശമാണ് മൈനാഗപ്പള്ളി. തൊട്ടുരുമ്മി നില്‍ക്കുന്ന മുസ്ളീം ദേവാലയങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ഹൈന്ദവക്ഷേത്രങ്ങളും മൈനാഗപ്പള്ളിയുടെ മതസൌഹാര്‍ദ്ദത്തെ വിളിച്ചോതുന്നതാണ്. കോല്‍കളി, ഉടുക്കുപാട്ട്, വില്‍പ്പാട്ട്, ചെണ്ടമേളം, കോലം തുള്ളല്‍ തുടങ്ങിയ നിരവധി കലാരൂപങ്ങള്‍ ഇവിടെ നിലവിലുണ്ടായിരുന്നു. ഉത്സവങ്ങളിലെ മുഖ്യ കലാരൂപമായിരുന്നു കഥകളി. എന്നാലിന്നതൊക്കെ നാമമാത്രമായി മാറിയിരിക്കുന്നു



പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തെ നാലു ഡിവിഷനുകളായി വിഭജിച്ചിരുന്നതില്‍ കൊല്ലം ഡിവിഷനില്‍ കരുനാഗപ്പളളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ഡിവിഷന്‍ പേഷ്ക്കാരുടെ ഭരണത്തിലായിരുന്ന കരുനാഗപ്പളളി 1949-ല്‍ തിരു-കൊച്ചി രൂപം കൊണ്ടപ്പോള്‍ കൊല്ലം ജില്ലാ കളക്ടറുടെ ഭരണത്തിലായി. അന്ന് കൊല്ലം ജില്ലയില്‍ കൊല്ലം, കൊട്ടാരക്കര, പത്താനാപുരം, ചെങ്കോട്ട, കുന്നത്തൂര്‍, പത്തനംതിട്ട, കരുനാഗപ്പളളി, കാര്‍ത്തികപ്പളളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേര്‍ത്തല എന്നിങ്ങനെ 12 താലൂക്കുകള്‍ ഉണ്ടായിരുന്നു. ചോള രാജാക്കന്‍മാരുടെ ചില ശാസനങ്ങളില്‍ വേണാട്ടരചനെ കൂപകത്തരചന്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൂപകം എന്ന സംസ്കൃത പദത്തിന് പാമരം, തോണികള്‍ കരയോട് ചേര്‍ത്തു കെട്ടുന്ന സ്തംഭം എന്നിങ്ങനെ അര്‍ത്ഥമുളളതുകൊണ്ട് വഞ്ചികളും കപ്പലുകളും അടുക്കുന്ന നാട് എന്ന വിവക്ഷയിലായിരിക്കാം വേണാടിന് കൂപകം എന്നുകൂടി പേരുണ്ടായത്. കരുനാഗപ്പളളിയുടെ തീരപ്രദേശം, കന്നേറ്റികടവ്, പണ്ട്യാലകടവ്, ചന്തക്കടവ് എന്നിവ ഇന്നും അതിന് തെളിവുകളാണ്. മാര്‍ത്താണ്ഡ വര്‍മ്മ തിരുവിതാംകൂറില്‍ അധികാരം ഏല്ക്കുമ്പോള്‍ ദേശിങ്ങനാട് ഭരിച്ചിരുന്നത് ഉണ്ണിക്കേരള വര്‍മ്മയായിരുന്നു. കായകുളം രാജാവിന്റെ മന്ത്രി അച്യുത വര്‍മ്മയുടെ നേതൃത്വത്തിലുള്ള ദേശിങ്ങനാട് സൈന്യത്തെ മാര്‍ത്താണ്ഡ വര്‍മ്മ നശിപ്പിച്ച് കൊല്ലം കീഴടക്കി. കായംകുളത്ത് നിന്നുളള ദത്ത് റദ്ദ് ചെയ്യാമെന്നും തിരുവിതാംകൂറിന് കപ്പം കൊടുത്തു കൊളളാമെന്നും ഉണ്ണിക്കേരള വര്‍മ്മ സമ്മതിച്ചു. തന്റെ മരണശേഷം ദേശിങ്ങനാട് തിരുവിതാംകൂറിനോട് ചേര്‍ത്തു കൊളളാനും അദ്ദേഹം അനുവാദം നല്‍കി. എന്നിട്ടും മാര്‍ത്താണ്ഡ വര്‍മ്മ അദ്ദേഹത്തെ തിരുവനന്തപുരത്ത് കൊണ്ടുപോയി വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ പാര്‍പ്പിച്ചതിന് ശേഷം അറുമുഖന്‍ പിളളയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സൈന്യം കരുനാഗപ്പളളി പിടിച്ചടക്കി. ദേശിങ്ങനാട് രാജാക്കന്മാരായിരുന്ന ജയസിംഹനോടും കായംകുളം രാജാവിനോടും മാര്‍ത്താണ്ഡ വര്‍മ്മയോടും, രാമയ്യന്‍ ദളവ, വേലുത്തമ്പി ദളവ എന്നീ ദേശാഭിമാനികളായ ഭരണാധികാരികളോടും സ്വാതന്ത്ര്യസമര നായകരോടും കരുനാഗപ്പള്ളിയുടെ ചരിത്രം ബന്ധപ്പെട്ടിരിക്കുന്നു.

പടയ്ക്ക് ആവശ്യമായ നായകന്മാരേയും നായന്മാരേയും തെരഞ്ഞെടുത്ത കരുനാഗപ്പളളിയിലെ പടനായര്‍കുളങ്ങര ഇന്നും ചരിത്ര സാക്ഷ്യമായി നിലകൊളളുന്നു. ദളവാമാര്‍ താമസിച്ചു പടകളെ തിരഞ്ഞെടുത്ത ദളവാ മഠങ്ങളും പടകള്‍ക്ക് ആവശ്യമായ ആയുധാഭ്യാസം നല്‍കിയ തിരുവൂര്‍ കളരി, കുറുങ്ങാട്ട് കളരി എന്നിവയുടെ അവശിഷ്ടങ്ങളും ഈ പഞ്ചായത്തില്‍ കാണാം. രാജാവിന്റെ പടയിലേക്ക് നായന്മാരേയും നായകന്മാരേയും തെരഞ്ഞെടുത്തതിന്റെ പാരിതോഷികമായി വസ്തുക്കള്‍ കരമൊഴിവായി വിട്ടുകൊടുക്കുന്ന സമ്പ്രദായം കരുനാഗപ്പളളിയില്‍ നിലനിന്നിരുന്നു. രാജകൊട്ടാരത്തിലേക്ക് ഉത്സവത്തിനും സദ്യക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കും വേണ്ടിയാണ് ഈ വിരുത്തി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. 1904-ല്‍ നിയമം മൂലം നായര്‍ വിരുത്തി സമ്പ്രദായം അവസാനിപ്പിച്ചെങ്കിലും കൈവശക്കാര്‍ക്ക് കൈവശാവകാശം ലഭിച്ചു. വാളും പരിചയും കൊണ്ടുളള പഴയ ആയോധനവിദ്യ കരുനാഗപ്പളളിയില്‍ നിന്നും ലഭിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇന്നും അത് ഉത്സവചടങ്ങായി ഓച്ചിറ പടനിലത്തില്‍ ആഷോഘിക്കുമ്പോള്‍ കരുനാഗപ്പളളിയുടെ പങ്കാളിത്തം. പ്രാചീന ബുദ്ധപ്രതിമ കണ്ടുകിട്ടിയത് കരുനാഗപ്പളളി പഞ്ചായത്തിലെ മരുതൂര്‍കുളങ്ങര നിന്നാണ്. ഈ ബുദ്ധവിഗ്രഹം കൊണ്ട് ആകര്‍ഷിച്ച പളളിക്കലും കരുനാഗപ്പളളി മരുതൂര്‍കുളങ്ങര തന്നെ. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പളളിക്കല്‍ക്കാവ് ഇന്ന് സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. പ്രഡിദ്ധമായ പളളിക്കല്‍ കുളം പഞ്ചായത്തിന്റെ അധീനതയിലും. പളളിക്കല്‍ കാവില്‍ നിന്നും കണ്ടെടുത്ത ബുദ്ധപ്രതിമയായ പളളിക്കല്‍ പുത്രനെ അന്നത്തെ കരുനാഗപ്പളളി തഹസീല്‍ദാരായിരുന്ന തമ്പുരാന്‍ പടനായര്‍കുളങ്ങര ക്ഷേത്രപരിസരത്തു സ്ഥാപിച്ചു. പ്രസ്തുത ബുദ്ധപ്രതിമയില്‍ ദലൈലാമ പുഷ്പ മാല ചാര്‍ത്തിയിട്ടുണ്ട്. ഇന്നും ആ പ്രതിമ കൃഷ്ണപുരം പുരാവസ്തു പരിരക്ഷണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

ഒരു കാലത്ത് ബുദ്ധജൈന മതങ്ങള്‍ കേരളത്തില്‍ പ്രചരിച്ചിരുന്നു. അവയില്‍ ബുദ്ധമതം സാര്‍വത്രിക പ്രചാരം നേടി. അതിന്റെ കേന്ദ്രങ്ങളായിരുന്നു കരുനാഗപ്പളളിയും മരുതൂര്‍കുളങ്ങരയും. കരുനാഗപ്പളളി, കാര്‍ത്തികപ്പളളി താലൂക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ന്നതായിരുന്ന കരുനാഗപ്പളളി ദേശവഴിയുടെ ആസ്ഥാനം മരുതൂര്‍കുളങ്ങരയായിരുന്നു. കരുനാഗപ്പളളി ദേശത്തിലുള്‍പ്പെട്ട മരുതൂര്‍കുളങ്ങര മഹാദേവര്‍ ക്ഷേത്രം ഒരു കാലത്ത് ദേശവാഴികളുടെ ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു. ബുദ്ധമത പ്രചാരത്തിന് തടയിടാന്‍ ഹൈന്ദവ പുനരുദ്ധാരണ പ്രവര്‍ത്തകര്‍ ഈ ക്ഷേത്രത്തെ ഉപയോഗിച്ചിരുന്നതായി ഐതിഹ്യം ഉണ്ട്. ആദ്യകാലത്ത് കേരളത്തില്‍ സ്ഥാപിച്ച 18 മുസ്ളീം പളളികളില്‍ രണ്ടെണ്ണം കൊല്ലത്തായിരുന്നു. കൊല്ലവും കരുനാഗപ്പളളിയും ദേശിങ്ങനാട്ടില്‍ ഉള്‍പ്പെട്ടിരുന്നതാകയാല്‍ ഇസ്ളാംമതം സ്വഭാവികമായി കരുനാഗപ്പളളിയില്‍ എത്തിയിരുന്നു. പേരുകേട്ട കരുനാഗപ്പളളി സിയാറത്തു പളളിയും ഐതിഹ്യങ്ങളുടെ കലവറയായ വായാറത്തു പളളിയും കരുനാഗപ്പളളി പഞ്ചായത്തിന്റെ മുതല്‍ക്കൂട്ടാണ്. ശ്രീ നാരായണ ഗുരുവിന്റെയും ശ്രീ ചട്ടമ്പിസ്വാമികളുടേയും ആര്‍ഷപ്രഭാവം ഈ പഞ്ചായത്തിനെ ധന്യമാക്കിയിട്ടുണ്ട്. ഗുരുസ്വാമിയും ചട്ടമ്പിസ്വാമിയും യശഃശരീരനായ പന്നിശ്ശേരി നാണുപിളളയുടെ പഠനകളരി സന്ദര്‍ശിച്ചു അനുഗ്രഹിച്ചിട്ടുണ്ട്. അവര്‍ണ്ണര്‍ക്ക് കൂടി ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നുളള അവകാശ വാദം തിരുവിതാംകൂറില്‍ ആദ്യമായുയര്‍ന്നത് ഇവിടെ നിന്നാണ്.

തിരുവിതാം കൂറിലെ സാമൂഹിക പരിവര്‍ത്തനത്തിലും രാഷ്ട്രീയ സംഭവ വികാസങ്ങളിലും നിര്‍ണ്ണായക പങ്കു വഹിച്ച നിവര്‍ത്തന പ്രക്ഷോഭത്തിന് മൂര്‍ച്ച കൂട്ടിയത് ഇവിടെ നിന്നാണ്. നിവര്‍ത്തനമെന്നാല്‍ പിന്‍മാറി നിക്കല്‍ എന്നാണര്‍ത്ഥം. സാരാംശത്തില്‍ അതൊരു നിസ്സഹകരണ പ്രസ്ഥാനം തന്നെയായിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ചരിത്ര രേഖകളില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ടതാണ് കരുനാഗപ്പളളിയുടെ അഭിമാനസ്തംഭമായ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ നാമധേയം. നമ്പൂരി സമുദായത്തെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിക്കുവാന്‍ വി.ടി.ഭട്ടതിരിപ്പാടും, ഇ.എം.എസ്സും ഇറങ്ങി തിരിക്കുന്നതിന് മുമ്പ് തന്നെ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റി കുമാരമംഗലത്ത് നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനൊപ്പം ആ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിരുന്നു. സാംസ്ക്കാരിക പ്രവര്‍ത്തനത്തില്‍ കരുനാഗപ്പളളിയുടെ തിലകക്കുറിയാണ് ലാലാജി സ്മാരക ഗ്രന്ഥശാല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരനായകനും ധീരദേശാഭിമാനിയുമായ ലാലാലജ്പത് റായിയുടെ സ്മരണയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്നത് 26.10.1929 ലാണ്.
ഭരണ ചരിത്രം
ഇന്നത്തെ കരുനാഗപ്പളളി പഞ്ചായത്ത് രൂപം കൊളളുന്നത് 1953 ലാണ്. അതിനുമുമ്പ് നിലനിന്നിരുന്നത് വില്ലേജ് യൂണിയനായിരുന്നു. വില്ലേജ് യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ ആലപ്പാട്ട് പഞ്ചായത്തിലെ വെളളനാതുരുത്ത് മുതല്‍ ആലക്കോട് വരെയുളള പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടിരുന്നു. വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് യശഃശരീരനായ കുറ്റിക്കാട്ടില്‍ ചന്ദ്രശേഖര പിളളയാണ്. 24.10.1953-ല്‍ നിലവില്‍ വന്ന കരുനാഗപ്പളളി പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് യശഃശരീരനായ വി.എസ്.ഗോപാലനായിരുന്നു. എട്ടു വാര്‍ഡുകളും സംവരണം ഉള്‍പ്പെടെ ഒന്‍പത് സീറ്റുകളുമാണ് അന്നുണ്ടായിരുന്നത്. പുതിയ പഞ്ചായത്ത് കെട്ടിടം സ്ഥാപിക്കുന്നതുവരെ വില്ലേജ് യൂണിയന്‍ പ്രവര്‍ത്തിച്ചിരുന്നത് ഇന്നത്തെ പെട്രോള്‍ പമ്പിന് വടക്കുവശമുളള കേശവപ്പണിക്കരുടെ കെട്ടിടത്തിലായിരുന്നു.

Like Karunagappally page

Want your school to be the top-listed School/college in Karunagapalli?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Kollaka
Karunagapalli
690536