PROF:T.VIJAYAKUMARI FOUNDATION

PROF:T.VIJAYAKUMARI FOUNDATION A foundation being established for fulfilling the dreams of our beloved mother.

16/03/2026
പ്രൊഫഃ ടി വിജയകുമാരി അനുസ്മരണംശാസ്താംകോട്ടഃ ദേവസ്വം ബോർഡ് കോളേജ് ഫിസിക്സ് വിഭാഗം അധ്യാപിക പ്രൊഫഃ ടി വിജയകുമാരിയുടെ പതിമൂ...
16/03/2026

പ്രൊഫഃ ടി വിജയകുമാരി അനുസ്മരണം

ശാസ്താംകോട്ടഃ ദേവസ്വം ബോർഡ് കോളേജ് ഫിസിക്സ് വിഭാഗം അധ്യാപിക പ്രൊഫഃ ടി വിജയകുമാരിയുടെ പതിമൂന്നാമത് അനുസ്മരണദിനം സംസ്ഥാന വയോജന കമ്മീഷൻ ചെയർമാൻ അഡ്വ.കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്തു.സി.ആർ മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എസ്.അനിൽകുമാർ അധ്യക്ഷനായി.
ഡോ ആർ അരുൺകുമാർ,
ഡോ.രമ്യ.ജി.ആർ
ഹരി കുറിശ്ശേരി, ശാസ്താംകോട്ട ഗ്രാമപഞ്ചായത്തംഗം എസ്.ദിലീപ് കുമാർ,
ഡോ.വി ജയശ്രീ,
ഡോ.അനിത ആനന്ദ്,
ഡോ ബി പ്രേംലെറ്റ്,
അഡ്വ.ദീപക് അനന്തൻ, എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന ഇൻറർ കൊളീജിയറ്റ് ഫിസിക്സ് ക്വിസ് മത്സരത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ജേതാക്കളായി.കൊല്ലം ടി.കെ.എം ആർട്സ് ആൻറ് സയൻസ് കോളേജ് റണ്ണറപ്പായി. എൻഡോവ്മെൻറുകളുടെ വിതരണവും നടന്നു. പ്രൊഫഃടി.വിജയകുമാരി ഫൗണ്ടേഷനും ഡി.ബി കോളേജ് ഫിസിക്സ് വിഭാഗവും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്.

ശാസ്താംകോട്ട കെ.എസ്.എം ഡിബി കോളേജ് ഫിസിക്സ് വിഭാഗം അധ്യാപിക പ്രൊഫഃ ടി.വിജയകുമാരി ടീച്ചർ അകാലത്തിൽ വിടപറഞ്ഞിട്ട് പതിമൂന്ന...
10/03/2026

ശാസ്താംകോട്ട കെ.എസ്.എം ഡിബി കോളേജ് ഫിസിക്സ് വിഭാഗം അധ്യാപിക പ്രൊഫഃ ടി.വിജയകുമാരി ടീച്ചർ അകാലത്തിൽ വിടപറഞ്ഞിട്ട് പതിമൂന്ന് വർഷം പുർത്തിയാവുകയാണ്.ടീച്ചറുടെ അനുസ്മരണം 2026 മാർച്ച് 13 വെള്ളിയാഴ്ച കോളേജിൽ സംഘടിപ്പിക്കുന്നു.
ഫിസിക്സ് ഡിജിറ്റൽ സെമിനാർ ഹാളിൽ നടക്കുന്ന അനുസ്മരണം കെ .സോമപ്രസാദ് EX.MP
(ചെയർ മാൻ ,കേരള സംസ്ഥാന വയോജന കമ്മീഷൻ )ഉദ്ഘാടനം നിർവഹിക്കും .സി.ആർ മഹേഷ് MLA മുഖ്യ പ്രഭാഷണം നടത്തും .
പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ .കെ.എസ് അനിൽകുമാർ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ പ്രൊഫ .ആർ.അരുൺകുമാർ (മുൻ സിൻഡിക്കേറ്റ് അംഗം ),എസ് .ദിലീപ്കുമാർ (മെമ്പർ :ശാസ്‌താംകോട്ട ഗ്രാമപ്പഞ്ചായത്ത് ) സന്നിഹിതരായിരിക്കും .
തുടർന്ന് ഡോഃ സി.പ്രേംലെറ്റ് ക്വിസ് മാസ്റ്ററായി ഇൻറർകൊളീജിയറ്റ് ഫിസിക്സ് ക്വിസ് മത്സരവും ഉണ്ടായിരിക്കുന്നതാണ്. പ്രൊഫഃ ടി.വിജയകുമാരി ഫൗണ്ടേഷനും കെ.എസ്.എം ഡിബി കോളേജ് ഫിസിക്സ് വിഭാഗവും സംയുക്തമായി നടത്തുന്ന ദിനാചരണ ചടങ്ങിലേക്ക് അങ്ങയുടെ സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.

Address

Karunagapalli
690518

Telephone

8129832666

Website

Alerts

Be the first to know and let us send you an email when PROF:T.VIJAYAKUMARI FOUNDATION posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share