Valapattanam Panchayath Library

Valapattanam Panchayath Library A Rural Public Library that Connects Community surrounding it with knowledge and Culture.

പ്രിയ കൂട്ടുകാരെ,ലോകകപ്പ് ഫുട്ബോളിന്റെ  ഓരോ ദിനങ്ങളിലും, നമ്മളെ ആവേശഭരിതരാക്കിയ *ക്വിസ് കിക്ക് ട്രയോണ്ട* ഓൺലൈൻ ക്വിസ് മത...
07/08/2026

പ്രിയ കൂട്ടുകാരെ,

ലോകകപ്പ് ഫുട്ബോളിന്റെ ഓരോ ദിനങ്ങളിലും, നമ്മളെ ആവേശഭരിതരാക്കിയ *ക്വിസ് കിക്ക് ട്രയോണ്ട* ഓൺലൈൻ ക്വിസ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുകയാണ്.


ആദ്യ 10 സ്ഥാനങ്ങളിൽ വന്നവരെ അഭിമാനപൂർവ്വം പരിചയപ്പെടുത്താം.
🍀
1. ഫാത്തിമത്ത് സമ
2. ഫാത്തിമത്ത് ആലിയ
3. അഹാൻ ബിജേഷ്
4. മുഹമ്മദ് ബിലാൽ പി പി
5. മുഹമ്മദ് അൽ ഫലാഹ്
6. ഫാത്തിമ നുഹ
7. റയാ ഫാത്തിമ ടി പി
8. അമൻ അനൂപ്
9. നുമാന്‍ അഹമ്മദ്
10. ബിലാൽ വി കെ .

343 പോയിന്റുകൾ നേടിയാണ് ഫാത്തിമത്ത് സമ ഒന്നാമതെത്തിയത്. സമയും മുഹമ്മദ് അൽ ഫലാഹും മറ്റൊരു റിക്കോർഡ് സൃഷ്ടിച്ചു. 40 ദിവസങ്ങളിലും കൃത്യമായി ക്വിസ് മത്സരത്തിൽ ഉത്തരങ്ങൾ അയച്ച രണ്ടുപേർ അവർ മാത്രമാണ്.

ആദ്യത്തെ 10 സ്ഥാനക്കാർക്ക് സമ്മാനങ്ങൾ ഉണ്ടാകും.

പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ ഉണ്ടാകും.⚽ എല്ലാവർക്കും അഭിനന്ദനങ്ങൾ....! ഒപ്പം ഈ ക്വിസ് മത്സരം ഇത്ര ഭംഗിയായി നടത്തിയ *അമനും* പ്രത്യേക അഭിനന്ദനങ്ങൾ.
❤️
⚽⚽⚽⚽⚽⚽⚽

വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി.

07/08/2026
*
31/07/2026

*

ഒരു വീട്ടിൽ നിന്ന് ചേച്ചിയും അനിയത്തിയും നീറ്റ് റാങ്ക് പട്ടികയിലെ മികച്ച റാങ്കിലൂടെ, എംബിബിഎസ് എന്ന അവരുടെ സ്വപ്നത്തിലേക...
19/07/2026

ഒരു വീട്ടിൽ നിന്ന് ചേച്ചിയും അനിയത്തിയും നീറ്റ് റാങ്ക് പട്ടികയിലെ മികച്ച റാങ്കിലൂടെ, എംബിബിഎസ് എന്ന അവരുടെ സ്വപ്നത്തിലേക്ക് ചുവട് വയ്ക്കുന്നു. മിടുക്കരെ, നിങ്ങളെക്കുറിച്ച് വലിയ അഭിമാനം .....! രണ്ടാൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...!
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ കബീർക്കയുടെ ഒപ്പം സ്ഥിരമായി ലൈബ്രറിയിലേക്ക് വന്നിരുന്ന മികച്ച വായനക്കാരായ മക്കൾ ഡോക്ടർ ആവണമെന്ന സ്വപ്നത്തെ കൂടെ കൊണ്ടു നടന്നിരുന്നു. മൈക്രോബയോളജിയിലെ ഡിഗ്രി കഴിഞ്ഞപ്പോഴാണ് ഷബ്നം എംബിബിഎസിലേക്ക് ചുവടുവയ്ക്കണമെന്ന് തീരുമാനിച്ചത്. പ്ലസ് ടു കഴിഞ്ഞ ഫിദയും ഡിഗ്രി കഴിഞ്ഞ ഷബ്‌നവും ഒന്നിച്ച് ഒരു വീട്ടിൽ നിന്ന് പഠിക്കാനിറങ്ങി. ഇച്ഛാശക്തിയോടെയുള്ള പഠനവും പരിശീലനവും ഉയർന്ന റാങ്കോടെ രണ്ടാളെയും അവരുടെ സ്വപ്നത്തോട് ചേർത്തുനിർത്തിയിരിക്കുന്നു.
ഫിദയുടെയും ഷബ്‌നത്തിൻ്റെയും ഈ വലിയ വിജയം എല്ലാ കൂട്ടുകാർക്കും തീർച്ചയായും ഒരു മാതൃകയാണ്. രണ്ടുപേർക്കും , അവർക്കു നിറഞ്ഞ പിന്തുണ നൽകിയ കുടുംബാംഗങ്ങൾക്കും ലൈബ്രറിയുടെയും ക്രിയേറ്റീവ് ഹോമിന്റെയും ബിഗ് ബിഗ് അഭിനന്ദനങ്ങൾ.
❤️❤️




ക്രിയേറ്റീവ് ഹോം കൂട്ടുകാരുടെ അവധിക്കാലത്തെ കുറച്ചു വരകളും എഴുത്തുകളും, സ്മാർട്ട് സമ്മർ ഡയറിയിൽ ഉണ്ട്. അമീന വി.കെ യുടെ അ...
27/06/2026

ക്രിയേറ്റീവ് ഹോം കൂട്ടുകാരുടെ അവധിക്കാലത്തെ കുറച്ചു വരകളും എഴുത്തുകളും, സ്മാർട്ട് സമ്മർ ഡയറിയിൽ ഉണ്ട്. അമീന വി.കെ യുടെ അരമണിക്കൂറിന്‍റെ വരയിൽ പിറന്ന കവർ ചിത്രം. ബാക്കി വിശേഷങ്ങൾ പിന്നാലെ.


വായിച്ചാൽ എന്ത് കിട്ടും ? എന്ന ചോദ്യം പണ്ടൊക്കെ ചിലർ ചോദിക്കുമായിരുന്നു. വായിച്ചാൽ അറിവും ചിന്തയും ഭാഷയും നല്ല ശീലങ്ങളും...
14/06/2026

വായിച്ചാൽ എന്ത് കിട്ടും ? എന്ന ചോദ്യം പണ്ടൊക്കെ ചിലർ ചോദിക്കുമായിരുന്നു. വായിച്ചാൽ അറിവും ചിന്തയും ഭാഷയും നല്ല ശീലങ്ങളും ഭാവനയും ഒക്കെ കിട്ടും. ക്രിയേറ്റീവ് ഹോമിലെ കൂട്ടുകാർ അത് നിരന്തരം തെളിയിക്കുന്നുണ്ട്. 2026 ജനുവരി - മാർച്ച് മാസങ്ങളിലെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് ഡയറി എഴുതിയതിനുള്ള ബെസ്റ്റ് ലൈബ്രറി ഡയറി സമ്മാനം ഹാദിയ ഷെറിൻ നേടി. ആർ.കെ യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് നിറയെ അഭിനന്ദനങ്ങൾ. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിൽപ.വി ഉപഹാരം സമ്മാനിച്ചു.

ജയശ്രി ടീച്ചർ എത്രയോ വർഷങ്ങളായി വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ഒരു വഴികാട്ടിയാണ്. ടീച്ചറുടെ ആർ കെ യു പി സ്കൂളിലെ മ...
14/06/2026

ജയശ്രി ടീച്ചർ എത്രയോ വർഷങ്ങളായി വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ഒരു വഴികാട്ടിയാണ്. ടീച്ചറുടെ ആർ കെ യു പി സ്കൂളിലെ മിക്ക കുട്ടികളും നമ്മുടെ ക്രിയേറ്റീവ് ഹോമിലെ അംഗങ്ങളാണ്. ലൈബ്രറിയും സ്കൂളും ചേർന്ന് അറിവിന്റെയും ആഹ്ലാദത്തിന്റെയും ഒരു ലോകം നിർമ്മിക്കുന്നതിലെ പ്രധാന കണ്ണിയാണ് എന്നും ടീച്ചർ. ലൈബ്രറിയുടെയും ക്രിയേറ്റീവ് ഹോം കൂട്ടുകാരുടെയും സ്നേഹോപഹാരം ടീച്ചറിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിൽപ.വി സമ്മാനിച്ചു.

ആമയെ ഉണ്ടാക്കി.കൈ വിരലിൽ ചായം മുക്കി നമ്മളൊരു മരം വരച്ചു. എറിഞ്ഞ് കളയുന്ന പാഴ്വസ്തുക്കളിൽ നിന്ന് മനോഹരമായ പലതും നിർമിക്ക...
14/06/2026

ആമയെ ഉണ്ടാക്കി.
കൈ വിരലിൽ ചായം മുക്കി നമ്മളൊരു മരം വരച്ചു. എറിഞ്ഞ് കളയുന്ന പാഴ്വസ്തുക്കളിൽ നിന്ന് മനോഹരമായ പലതും നിർമിക്കാമെന്ന് ഇന്നലെ അര ദിവസം നമ്മൾ ഒത്തുചേർന്നിരുന്നു പഠിച്ചു. പ്രിയപ്പെട്ട ജയശ്രീ ടീച്ചർ നമ്മളെ ആ അനുഭവങ്ങളിലൂടെ കൈപിടിച്ച് നടത്തിക്കൊണ്ടു പോയി. ക്രിയേറ്റീവ് ഹോമിൽ ഇന്നലത്തെ ദിനം നിറയെ ആഹ്ലാദങ്ങളുടേത് ആയിരുന്നു. എല്ലാവരും ഇഷ്ടപ്പെട്ട ടീമിൻ്റെ ഫുട്ബോൾ കുപ്പായങ്ങൾ ഇട്ടാണ് വന്നത്. മെസിമാർ , റൊണാൾഡോമാർ, നെയ്മർമാർ, ഇടയ്ക്ക് ഒരു ലമീൻ യമാലും.....
ഇന്നലത്തെ ആ മനോഹര കാഴ്ചകളിലൂടെ ഒന്ന് പതിയെ നടക്കാം. രക്ഷിതാക്കൾ ഒന്ന് പ്രത്യേകം ഓർക്കണേ, ശരിയായ ക്രിയേറ്റിവിറ്റിയുടെ വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ, മൊബൈലും വാർ ഗെയിമുകളും, കുഴപ്പങ്ങളും ഒക്കെ മാഞ്ഞ് പോകും. അവരെ പ്രോത്സാഹിപ്പിക്കാൻ മറന്ന് പോവരുതേ.


ലോക പരിസ്ഥിതി ദിനത്തിന്റെയും, സമുദ്ര ദിനത്തിന്റെയും ഭാഗമായി കുട്ടികളുടെ ശില്പശാല വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി പ്ലാൻ ...
14/06/2026

ലോക പരിസ്ഥിതി ദിനത്തിന്റെയും, സമുദ്ര ദിനത്തിന്റെയും ഭാഗമായി കുട്ടികളുടെ ശില്പശാല വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി പ്ലാൻ ചെയ്തിരുന്നു. റെഡ് അലെർട്ടും മോശം കാലാവസ്ഥയും പരിപാടിയെ ആ ദിവസങ്ങളിൽ നിന്നും തള്ളിമാറ്റി. ഒടുവിൽ ഇന്നലെ ക്രിയേറ്റീവ് ഹോം അത് നടത്തി. ആർ കെ യു പി സ്കൂളിലെ മുൻ എച്ച് എം പി.പി ജയശ്രീ ടീച്ചർ ശില്പശാല നയിച്ചു. പേപ്പറുകൾ ഒട്ടിച്ച് ടീച്ചർ നിർമ്മിച്ച കൊളാഷ് മരത്തിൽ ചായങ്ങളിൽ വിരൽ മുക്കി ക്രിയേറ്റീവ് ഹോം കൂട്ടുകാർ ഇലകൾ നിർമ്മിച്ചു. അങ്ങനെ അതൊരു നിറം നിറഞ്ഞ മരമായി. ആമയെ ഉണ്ടാക്കി, പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ പാഴ് വസ്തുക്കളിൽ നിന്നും എത്രയെത്ര മനോഹരമായ രൂപങ്ങൾ നിർമ്മിക്കാമെന്നും പഠിച്ചു. ടീച്ചറും ലൈബ്രറിയുമായുള്ള ബന്ധത്തിന് ദശകങ്ങളുടെ ചരിത്രമുണ്ട്. ക്രിയേറ്റീവ് ഫോമിന്റെ സ്നേഹോപഹാരം ടീച്ചർക്ക് കൂട്ടുകാരും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ശിൽപ്പയും ചേർന്നുനൽകി. നൽകി. ജനുവരി മുതൽ മാർച്ച് വരെ കൂടുതൽ പുസ്തകം വായിച്ച് ഡയറി എഴുതിയ മിടുക്കിയായി ഹാദിയ ഷെറിൻ സമ്മാനം വാങ്ങി. സർഗോത്സവത്തിന്റെയും പരിസ്ഥിതി ഉച്ചകോടിയുടെയും ഉപഹാരങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ശിൽപ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സെയ്ത് പൂ തങ്ങൾ, ആർ.ശിവദ, ഒക്കെ സംസാരിച്ചു.
Valapattanam Panchayath Library

Address

Valapattanam
Kannur
670010

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914972778120

Website

Alerts

Be the first to know and let us send you an email when Valapattanam Panchayath Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Valapattanam Panchayath Library:

Shortcuts

Share

Category