06/01/2024
സൺറൈസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാംപിന് സമാപനം
കേളകം: സൺറൈസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാംപ് സമാപിച്ചു. ചെട്ടിയാംപറമ്പ് ജി.യു.പി സ്കൂളിൽ വെച്ചു നടന്ന ക്യാംപിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷ് സി.ടി നിവ്വഹിച്ചു. ക്യാംപിനോടനുബന്ധിച്ച് സ്കൂളിലെ ചിൽഡ്രൻസ് പാർക്കിന്റെയും ഓപ്പൺ സ്റ്റേജിന്റെ പുനർനിർമ്മാണവും, സ്കൂൾ പരിസരത്തുള്ള ബോട്ടിൽ ബൂത്ത് കേന്ദ്രീകരിച്ചുകൊണ്ട് ‘സ്നേഹരാമം’ നിർമ്മാണവും നടന്നു. കൂടാതെ പൂക്കുണ്ട്, നിക്കടവ് പണിയ കോളനി സന്ദർശനവും 23 കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റ് കൈമാറ്റവും നടന്നു. കോളേജ് ഡയറക്ടർ മുഹമ്മദ് ജൗഹർ കെ.കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും വൈസ് പ്രിൻസിപ്പാളുമായ മുഹമ്മദ് ജാബിർ എം.കെ, കേളകം ഗ്രാമ പഞ്ചായത്ത് മെമ്പർ ലീലാമ്മ, സ്കൂൾ ഹെഡ്മാസ്റ്റർ ബാബു, പി.ടി.എ പ്രസിഡന്റ് ഷാജി ജോർജ്, അധ്യാപകരായ അജിൻ ജിജി, മിസ്ഹബ് സലീം പി, മുഹമ്മദ് അൽത്താഫ് കെ, ജ്യോതി പി.എസ്, വിജിനി എം.പി, ഷിംന, വിദ്യാർത്ഥികളായ, റംഷീദ്, നിയാസ്, അക്ഷയ്, ഷാരോൺ, ദേവനന്ദ, സൂര്യ, ചന്ദന പി എന്നിവർ നേതൃത്വം നൽകി.
24/12/2023
01/12/2023
22/11/2023
22/11/2023
14/11/2023
14/11/2023