Elangode orphanage

Elangode orphanage Elangode Orphanage to carry out the duty of feeding the orphans and to provide them all possible opportunities for their proper development.

From being left to beggary and vagrancy these orphans and destitute of our community have been transformed into the assets of our society.

27/12/2023
നമ്മിൽ നിന്ന് വിട്ട് പിരിഞ്ഞ മുൻ കാല കമ്മിറ്റിയംഗങ്ങൾക്ക്‌ അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ...
27/12/2023

നമ്മിൽ നിന്ന് വിട്ട് പിരിഞ്ഞ മുൻ കാല കമ്മിറ്റിയംഗങ്ങൾക്ക്‌ അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ...

എലാങ്കോട് ഓർഫനേജ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.ഓർഫനേജിൽ ഇതുവരെ പഠിച്ച മുഴുവൻ വിദ്യാർഥികളും ആണ് *തിരികെ 2023* എ...
27/12/2023

എലാങ്കോട് ഓർഫനേജ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
ഓർഫനേജിൽ ഇതുവരെ പഠിച്ച മുഴുവൻ വിദ്യാർഥികളും ആണ് *തിരികെ 2023* എന്ന പേരിൽ സംഗമിച്ചത്
പൂർവ വിദ്യാർത്ഥി കുടുംബ സംഗമവും പൂർവ അധ്യാപകർക്കുള്ള ആദരവും ഉണ്ടായിരുന്നു
പാനൂർ മുൻസിപ്പൽ ചെയർമാൻ നാസർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഡോ: അബ്ദുൽ ജലീൽ ഒതായി അനുഗ്രഹ ഭാഷണം നടത്തി.
വാട്ടർ പ്യൂരിഫയർ സമർപ്പണം പി.പി അബ്ദുൽ സലാം നിർവ്വഹിച്ചു.
പി.കെ യൂസുഫ് ഹാജി കലണ്ടർ പ്രകാശനം ചെയ്തു.
പി.കെ അബൂബക്കർ ഹാജി
കെ.കെ അഹമ്മദ് ഹാജി എന്നിവർ പൂർവ അധ്യാപകരെ ആദരിച്ചു.
വി.എം ശരീഫ് മാസ്റ്റർ
എ. അബൂബക്കർ
വി.പി യാക്കൂബ്
പി.പി അബൂബക്കർ
റഹീം വയനാട്
ഷാഹുൽ ഹമീദ്
അബ്ദുൽ സലാം കെ.സി എന്നിവർ ആശംസകൾ അർപ്പിച്ചു.
പി.കെ അശ്റഫ് സ്വാഗതവും സമീർ ചെറുവാടി നന്ദിയും പറഞ്ഞു.

ഡാ...എന്താ..ഡാ...എന്താടാ..നീയെന്താടാ ഇങ്ങനെ ടെൻഷനടിച്ച് ഇരിക്കുന്നേ..എന്താ നിന്റെ പ്രശ്നം.. അത് പറ..ഒന്നൂല്ലടാ..ഓ പിന്നെ...
22/12/2023

ഡാ...
എന്താ..
ഡാ...
എന്താടാ..
നീയെന്താടാ ഇങ്ങനെ ടെൻഷനടിച്ച് ഇരിക്കുന്നേ..
എന്താ നിന്റെ പ്രശ്നം.. അത് പറ..
ഒന്നൂല്ലടാ..
ഓ പിന്നെ.. ഒന്നൂല്ലാതെ ഇങ്ങനിരിക്കാ
നിന്നെ എനിക്കറിഞ്ഞൂടേ..
അളിയൻ കാര്യം പറ..
അത് പിന്നെ.. ഒന്നൂല്ലടാ...
നീ പറയുന്നുണ്ടോ... അതോ .....
ഈ വരുന്ന ചൊവ്വാഴ്ച ഞങ്ങടെ പരിപാടിയാടാ..
പരിപാടിയോ? എന്ത് പരിപാടി
ഞങ്ങളെ പൂർവ്വ വിദ്യാർത്ഥി സംഗമം
നിനക്കറിഞ്ഞൂടേ?
ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ.
ഓ... അതാണോ ഇപ്പൊ വലിയ കാര്യം..
അങ്ങനെ എത്രയെത്ര പരിപാടികൾ നാട്ടിൽ നടക്കുന്നു അതിനൊക്കെ നമ്മൾ പോകാറുണ്ടോ..
ഇതങ്ങനെയല്ലടാ..
എല്ലാ പരിപാടിയും പോലെയല്ല ഇത്.
എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു..
നെഞ്ചിൽ എന്തോ ഭാരം കയറ്റി വെച്ചത് പോലെ..
നിനക്ക് ഞങ്ങടെ ഹോസ്റ്റൽ ലൈഫ് അറിയാത്തോണ്ടാ..
എന്ത് രസായിരുന്നു ആ കാലം
ഫുൾ ടൈം ഞങ്ങൾ ഒന്നിച്ചായിരുന്നു.
ഞങ്ങൾ എല്ലാവരും ഒന്നിച്ചാൽ പിന്നെ വേറെ വൈബായിരുന്നു..
റൂമിലെ സൊറപറച്ചിൽ
കളികൾ ...
വൈകുന്നേരത്തെ കളി അത് പറയേ വേണ്ട..
വൈകുന്നേരം ആവാൻ വേണ്ടി കാത്തിരിക്കുമായിരുന്നു..
ഉച്ചയ്ക്ക് സൂചിയും നൂലും ഉപയോഗിച്ച് ഫുട്ബോൾ തുന്നും എന്നിട്ട് ആ ബോള് കൊണ്ട് വൈകുന്നേരം ഒരു കളിയുണ്ട് മോനേ
അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ചിൽ ഒരു പിടക്കലാ..

അടി കൂടിയിട്ടുണ്ട് ഞങ്ങൾ ..
നെറ്റി പൊട്ടും
മൂക്കിൽ നിന്ന് വരെ ചോരവരും
അത് കഴിഞ്ഞ് ഉസ്താദിന്റെ കയ്യിൽ നിന്നും അടി കൂടിയതിന് വേറെയും കിട്ടും
ദിവസങ്ങളോളം മിണ്ടാതെയും പിണങ്ങിയും നടക്കും..

ഡാ നിനക്കറിയോ....
എന്താടാ, നീ പറ ഞാൻ കേൾക്കുന്നുണ്ട്
അങ്ങനെ അടി കൂടിയവരും പിണങ്ങിയവരും ആണെടാ പിന്നെ എന്റെ ഏറ്റവും വലിയ ചങ്കുകളായത്..
ഇപ്പൊ അവരൊക്കെ സംഗമിക്കുമ്പോൾ ഞാൻ മാത്രം ഇവിടെ...

മാങ്ങയെറിഞ്ഞിടാനും തേങ്ങ പൊട്ടിക്കാനും വൈദഗ്ധ്യം നേടിയവരൊക്കെ ഉണ്ടായിരുന്നു അതൊക്കെ നീ കാണേണ്ടത് തന്നെയാ..
മാങ്ങ തേങ്ങ ചാമ്പക്ക എല്ലാം ഞങ്ങളുടെ വീക്ക്നെസ് ആയിരുന്നു.
കുട്ടിക്കാലത്തിന്റെ ഓരോ കുസൃതികൾ
ഡാ നിനക്കറിയോ
സ്കൂളിൽ പോകുമ്പോൾ ബേഗിൽ തോർത്തും വെച്ച് പോവും പിന്നെ കുളത്തിൽ പോയി ഒരു കുളിയുണ്ട്
എന്റെ പൊന്നോ കുളി എന്നൊന്നും പറഞ്ഞാൽ പോരാ ഒരൊന്നൊന്നര
കുളി... ഉസ്താദ് അറിഞ്ഞാൽ അടി കിട്ടും എന്നറിയാം എന്നാലും പോവും

രാത്രി 10 മണിക്ക് മുമ്പ് റൂമിൽ ലൈറ്റ് ഓഫാക്കി കിടക്കണം എന്നാ നിയമം
ലൈറ്റ് ഓഫാക്കിയാലും സംസാരിച്ച് സംസാരിച്ച് ഞങ്ങൾ ഉറങ്ങുമ്പോഴേക്കും നേരം ഒരുപാട് വൈകും..
ഫുൾ ടൈം കാണുന്നവരാ എന്നാലും പറഞ്ഞാൽ തീരാത്ത അത്രയും കഥകൾ അപ്പോഴും പറയാനുണ്ടാവും..
മൂട്ടകളെ ആദ്യമായി ഞാൻ പരിചയപ്പെട്ടത് അവിടെ വെച്ചാണ്

ഡാ ...
എന്താടാ
നീ കേൾക്കുന്നുണ്ടോ ഞാൻ പറയുന്നത്..
ഉണ്ടെടാ നീ പറ...
ഇതിങ്ങനെ പറഞ്ഞാലൊന്നും തീരൂലടാ
ഈ പറയുന്ന കുരുത്തക്കേടുകൾ മാത്രമല്ല

ജീവിതം എന്താണെന്ന് ഞങ്ങളെ പഠിപ്പിച്ചത് ഹോസ്റ്റൽ ആണെടാ..
ഉള്ളതിൽ തൃപ്തിപ്പെട്ട് ജീവിക്കാനും ഉള്ളത് കൂട്ടുകാരന് പങ്ക് വെക്കാനും പഠിച്ചത് അവിടെ നിന്നാണ്..
കള്ളം പറഞ്ഞതിന് അടി കിട്ടിയിട്ടുണ്ട്.
പണിഷ്മെന്റ് വാങ്ങിയിട്ടുണ്ട്.
അന്ന് അടിച്ചവരൊക്കെ ഇന്നെന്റെ ജീവിതത്തിൽ അത്രയും പ്രിയപ്പെട്ടവർ ആണെടാ

ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും പിടിച്ചു നിൽക്കാൻ എന്നെ പഠിപ്പിച്ചത് എന്റെ ഹോസ്റ്റൽ ലൈഫ് ആണ്
അവിടുന്ന് കിട്ടിയ ആ പ്രചോദനം ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ ഇവിടെ ഇപ്പൊ ഈ ദുബായിലും പിടിച്ചു നിൽക്കുന്നത്
കാര്യങ്ങളെല്ലാം സ്വയം ചെയ്യാൻ എന്നെ പ്രാപ്തനാക്കിയതും ആ ഹോസ്റ്റൽ ലൈഫ് ആയിരുന്നു

ഡാ ... നിനക്ക് ദുബായിൽ നിന്നും നാട്ടിലേക്ക് പോകുമ്പോൾ അതിന്റെ തലേന്ന് രാത്രി ഉണ്ടാകുന്ന സന്തോഷം ഇല്ലേ
അത് എത്രത്തോളം ആണെന്ന് പറയാൻ കഴിയോ...
ആ സന്തോഷം ആദ്യം ഞാൻ അനുഭവിച്ചത് എലാങ്കോട് നിന്നാ.
നാട്ടിൽ പോകുന്നതിന്റെ തലേന്ന് രാത്രി പെട്ടിയിൽ ഡ്രസ് മടക്കി വെക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ
പിന്നൊരിക്കലും ഞാൻ അത് അനുഭവിച്ചിട്ടില്ല..
അന്ന് രാത്രി ഞങ്ങൾക്കൊന്നും ഉറക്കുണ്ടാവില്ല..
ഇടക്കിടെ സമയം നോക്കും നേരം വെളുക്കാത്തതിന് ക്ലോക്കിനെ ശപിക്കും
എല്ലാ ദിവസവും സുബ്ഹിക്ക് എത്ര വിളിച്ചാലും എണീക്കാത്തവരെ അന്ന് വിളിക്കേണ്ടി പോലും വരില്ല..

പറയാനാണെങ്കിൽ ഒരു പാടുണ്ടടാ..
അതൊക്കെ ഒരു കാലം
ഒരിക്കലും തിരിച്ചു വരാത്ത ഒരു മനോഹര കാലം
സത്യം പറഞ്ഞാൽ ഹോസ്റ്റലിൽ നിന്നും പോന്നതിന് ശേഷമാണ്.
ആ കാലഘട്ടത്തിന്റെ മനോഹാരിത കൂടുതൽ ഞാൻ തിരിച്ചറിഞ്ഞത്

ഡാ..
എന്താടാ.
നിങ്ങളുടെ കൂട്ടത്തിൽ ഒരു വിധം എത്താൻ പറ്റുന്ന എല്ലാവരും അന്ന് വരുമായിരിക്കും ലേ

വരും ഡാ വരാതിരിക്കാൻ
ആർക്കും ആവില്ല

പ്രിയ സുഹൃത്തേ,ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നു മുതൽ രണ്ടായിരത്തി ഇരുപതുകളിൽ വരെ വിവിധ കാലങ്ങളിൽ ജൂൺ  മാസത്തിലെ ഒ...
21/12/2023

പ്രിയ സുഹൃത്തേ,

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നു മുതൽ രണ്ടായിരത്തി ഇരുപതുകളിൽ വരെ വിവിധ കാലങ്ങളിൽ ജൂൺ മാസത്തിലെ ഒരു മഴനനഞ്ഞ ദിനമാണ് നമ്മളിൽ പലരും ആദ്യമായി, ഒരുപക്ഷെ ജീവിതത്തിൽ തന്നെ ആദ്യമായ്‌ കണ്ടുമുട്ടിയത്.

പിന്നീട്, പരസ്പരം സ്നേഹിച്ചും...കലഹിച്ചും..പാര വെച്ചും..താങ്ങായും..നിറഞ്ഞാടിയ ദിനങ്ങൾ..!!

എന്നും കൂടെ ഉണ്ടാവുമെന്ന വാക്കുകൾ ആ ഹോസ്റ്റൽ മുറികളിൽ ഇന്നും മുഴങ്ങുന്നുണ്ടാവണം..

ഉള്ളിൽ ഒരുപാട് വിങ്ങലോടെ യതീംഖാനയിലേക്കും സൗഹൃദങ്ങളിലേക്കും കടന്നുവന്ന നമ്മൾ പിന്നീട് ഒരു വേനൽപകലിൽ ജീവിതത്തിന്റെ പക്വകാലഘട്ടത്തിലേക്ക് പിരിഞ്ഞു പോയി.

പിന്നീട് ജീവിതത്തിന്റെ പരുപരുത്ത യാഥാർഥ്യങ്ങളെ ചേർത്തുവെക്കാൻ നമ്മളിൽ പലരും പലയിടങ്ങളിലായി...

ഇന്ന് ജീവിതം നമ്മളെ ഓരോരുത്തരെയും പലവിധമാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടാവാം. വ്യക്തിപരവും രൂപപരവുമായി നമുക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാവാം.

അന്നത്തെ കൗമാരക്കാർ ഇന്ന് യൗവനത്തിന്റെ സായാഹ്നഘട്ടത്തിലേക്ക് കടന്നിട്ടുണ്ടാവാം.

പരസ്പരം കണ്ടു നമുക്ക് വന്ന മാറ്റങ്ങൾ അറിയണ്ടേ....??

നമ്മുടെ അധ്യാപകരോടൊപ്പം കുറച്ചു നേരം ചെലവഴിക്കേണ്ടേ...??

നമ്മിൽ നിന്നും അകാലത്തിൽ വിട്ടുപോയ സൗഹൃദങ്ങളെ ഓർക്കണ്ടേ, അവർക്കായി കൺകോണിൽ ഒതുക്കിവച്ച രണ്ടശ്രുബിന്ദുക്കൾ പ്രാർത്ഥനകളായി പൊഴിക്കണ്ടേ.....??

വരൂ....!!

ഈ മാസം ഇരുപത്തി ആറാം തിയ്യതി ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ എലാങ്കോട് ഓർഫനേജിൽ ആ പഴയ ഓർമകളിൽ തിരി കൊളുത്തി നമുക്ക് ഒത്തുചേർന്നിരിക്കാം.

_ഓർമകളുടെ ഒത്തിരിപ്പ്_
തിരികെ 2023

പൂർവ വിദ്യാർത്ഥി കുടുംബ സംഗമത്തിലേക് ഏവരെയും സ്നേഹപുരസ്സരം സ്വാഗതം ചെയ്യുന്നു.

സസ്നേഹം,
പോഗ്രാം കമ്മിറ്റി,

ഡിസംബർ 26
25/11/2023

ഡിസംബർ 26

 #തിരികെ 2023 # എലാങ്കോട് ഓർഫനേജ് പൂർവ്വ വിദ്യാർത്ഥി സംഗമം # ഡിസംബർ 26
24/11/2023

#തിരികെ 2023
# എലാങ്കോട് ഓർഫനേജ് പൂർവ്വ വിദ്യാർത്ഥി സംഗമം
# ഡിസംബർ 26

നാലാളും നാല് നാട്ടിൽ ആയത് കൊണ്ടാണ് നമ്മുടെ സൗഹൃദത്തിന് ഇത്രമേൽ മാറ്റ് കൂട്ടുന്നത് 🫰🫰🫰
23/11/2023

നാലാളും നാല് നാട്ടിൽ ആയത് കൊണ്ടാണ് നമ്മുടെ സൗഹൃദത്തിന് ഇത്രമേൽ മാറ്റ് കൂട്ടുന്നത് 🫰🫰🫰

അവർ ഒരുമിക്കുകയാണ് ....
22/11/2023

അവർ ഒരുമിക്കുകയാണ് ....

انا لله وانا اليه راجعون  എലാങ്കോട് പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി മരണപെട്ടു.ഒരു പ്രദേശത്തിന്റെ‌ മുഴുവൻ പ്രതീക്ഷയും, പ്രത്യ...
24/07/2021

انا لله وانا اليه راجعون
എലാങ്കോട് പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി മരണപെട്ടു.

ഒരു പ്രദേശത്തിന്റെ‌ മുഴുവൻ പ്രതീക്ഷയും,
പ്രത്യാശയും..!!!

എലാങ്കോട് ഓർഫനേജിന്റെ പ്രസിഡന്റും,
നിരവധി ആളുകൾക്ക്‌ ജീവിതമാർഗ്ഗവും,
ദിശാബോധവും നൽകിയ...!!!
'അൽ മദീന' ഗ്രൂപ്പ്‌ സ്ഥാപകനും, ചെയർമാനുമായ ബഹുമാനപ്പെട്ട
“പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജിക” നമ്മെ വിട്ട് പിരിഞ്ഞു.
അല്ലാഹുവേ അദ്ധേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണേ,,,
ആമീൻ.....

Address

Elangode Orphanage
Kannur
670692

Alerts

Be the first to know and let us send you an email when Elangode orphanage posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Elangode orphanage:

Shortcuts

Share

Category