Cheleri AUPS

Cheleri AUPS ചേലേരി എ.യു.പി.സ്കൂള്‍

കണ്ണൂര്‍ ജില്ലയിലുളള കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ മികച്ച പഠന നിലവാരം പുലര്‍ത്തുന്ന ഒരു സ്കൂളാണ് ചേലേരി എ.യു.പി.സ്കൂള്‍. ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭ കാലം. ചിറക്കല്‍ രാജാവിന്‍റെ കീഴില്‍ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയില്‍ ആയിരുന്നു ചേലേരി ദേശം. മറ്റ് വിദ്യാഭാസ സൌകര്യങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത്‌ എടയത്ത് വെള്ളൂവ വീടിന്റെ തെക്കിനിയില്‍ ഒരു പള്ളിക

്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. എടയത്ത് വെള്ളൂവ കൃഷ്ണനെഴുത്തച്ഛന്‍ ആയിരുന്നു സ്ഥാപക ഗുരു.
ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഇന്ന്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ ഒരു എലിമെന്ററി സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീമാന്‍ ഇ.വി.നാരായണ മാരാര്‍ , എം.ഗോവിന്ദ മാരാര്‍ , എം.ചന്തുനമ്പ്യാര്‍ , കേളു നമ്പ്യാര്‍ തുടങ്ങിയവരാണ് ആദ്യ കാല അറിവിന്‍റെ കൈത്തിരി തെളിയിച്ചവര്‍ .

28/12/2023
കായിപ്പോള ണ്ട്.....ലൊട്ട കച്ച് ണ്ട്....കല്‍മാസ് ണ്ട്.....   *എത്തിമോനെ.......*    പഠനത്തിനൊപ്പം വിനോദത്തിനും കാരുണ്യത്തി...
20/12/2023

കായിപ്പോള ണ്ട്.....ലൊട്ട കച്ച് ണ്ട്....കല്‍മാസ് ണ്ട്.....
*എത്തിമോനെ.......*
പഠനത്തിനൊപ്പം വിനോദത്തിനും കാരുണ്യത്തിനും അവസരമൊരുക്കി കാരുണ്യത്തക്കാരം സീസണ്‍ രണ്ടിന് ചേലേരി എ യു പി സ്കൂൾ ഒരുങ്ങി മക്കളേ...വെള്ളിയാഴ്ച ക്രിസ് മസ് ആഘോഷത്തിനൊപ്പം അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്നൊരുക്കുന്ന അലിമെന്റോ ഫെസ്റ്റിൽ വിവിധ വിഭവങ്ങൾ തയാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുമല്ലോ. വിഭവങ്ങൾ തയ്യാറാക്കുന്നതിനൊപ്പം രുചിച്ചു നോക്കാനും കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകാനും കുട്ടികൾക്കൊപ്പം എല്ലാ രക്ഷിതാക്കളും വീട്ടുകാരുമെല്ലാം എത്തുമല്ലോ. വീടുകളിൽ നിന്ന് തയ്യാറാക്കി എത്തിക്കുന്ന വിഭവങ്ങൾ വിൽക്കാനും കച്ചവടം നിയന്ത്രിക്കാനും കണക്ക് കൂട്ടാനുമെല്ലാം സ്കൂളിലെ വിദ്യാർഥികൾ തന്നെയാണ് എത്തുന്നത്. പ്രായോഗിക പഠനം നടക്കുന്നതിനൊപ്പം തന്നെ ലഭിക്കുന്ന പണം പൂർണമായും കാരുണ്യ പ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ മക്കളെ നന്മ വറ്റാത്ത കുഞ്ഞുമനസുകളായി വളർത്താനും അവസരമൊരുക്കുന്ന തരത്തിലാണ് ഈ പരിപാടി... വ്യത്യസ്തമായ സ്റ്റാളുകളിൽ അതിലും വ്യത്യസ്തമായ വിഭവങ്ങൾ എത്തുമ്പോൾ പരിപാടി കളറാകും വൈബാകും പൊളിക്കും തകർക്കും.... സെറ്റ് അല്ലേ... ല്ലേ...അല്ല പിന്നെ... ഡബിൾ സ്ട്രോങ്ങ്‌.... വിഭവങ്ങൾ ഒരുക്കാനും രുചിച്ചു നോക്കി പരിപാടി ഗംഭീരമാക്കാനും നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ പ്രധാനമാണ്...

അപ്പൊ പിന്നെ റെഡി അല്ലേ എല്ലാരും ...

വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇ.പി. അനീഷ് കുമാറിൻ്റെ ചികിത്സാ സഹായത്തിന് ചേലേരി എ യു.പി സ്കൂൾ വിദ്യാർത...
29/10/2023

വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇ.പി. അനീഷ് കുമാറിൻ്റെ ചികിത്സാ സഹായത്തിന് ചേലേരി എ യു.പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക 55500 /- (അമ്പത്തി അയ്യായിരത്തി അഞ്ഞൂറ് രൂപ)ചികിത്സാ സഹായ കമ്മറ്റിക്ക് കൈമാറി .ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികളായ ഇ.കെ അജിത ,പി വേലായുധൻ എന്നിവർ ഏറ്റു വാങ്ങി ... പി.ടി.എ പ്രസിഡണ്ട് മനോജ് ഒ , പി.ടി.എ എക്സി അംഗം കലേഷ് ,ഹെഡ്മിസ്ട്രസ് എ അജിത ടീച്ചർ, സുധടീച്ചർ ,പ്രീത ടീച്ചർ ,മുഹമ്മദ് കുട്ടി മാസ്റ്റർ സ്കൂൾ ലീഡർ അനന്തു രാജേഷ് എന്നിവർ പങ്കെടുത്തു

2 nd
20/10/2023

2 nd

Address

Cheleri AUP School
Kannur
670601

Telephone

+919947303243

Website

Alerts

Be the first to know and let us send you an email when Cheleri AUPS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Cheleri AUPS:

Shortcuts

Share

Category