C-Dit CEP

C-Dit CEP ഗവൺമെൻ്റ് അഗികൃത കമ്പ്യൂട്ടർ കോഴ്സുകൾ

PSC LD CLERK
15/12/2023

PSC LD CLERK

എസ്എസ്എൽസി ഉള്ളവർക്ക് ഫയർമാൻ ആവാം | Army Air Defense Collegeഫയർമാൻ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം. ഇന്ത്യൻ പ്രതിരോധ വകുപ...
05/12/2023

എസ്എസ്എൽസി ഉള്ളവർക്ക് ഫയർമാൻ ആവാം | Army Air Defense College

ഫയർമാൻ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം. ഇന്ത്യൻ പ്രതിരോധ വകുപ്പിന് കീഴിലുള്ള ആർമി എയർ ഡിഫൻസ് കോളേജ് ഫയർമാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് 2023 ഡിസംബർ 11 വരെ അപേക്ഷ നൽകാം. ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് വേണ്ട പ്രായപരിധി, യോഗ്യത, ഒഴിവുകൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും താഴെ നൽകിയിട്ടുണ്ട് വായിച്ച് മനസ്സിലാക്കു

അപേക്ഷകർ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം. ഈ വിദ്യാഭ്യാസ ആവശ്യകത റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നു.

ശാരീരിക മാനദണ്ഡങ്ങൾ: ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട ശാരീരിക മാനദണ്ഡങ്ങൾ പാലിക്കണം, അവയിൽ ഉൾപ്പെടുന്നു:

ഉയരം: ഏറ്റവും കുറഞ്ഞ ഉയരം 165 സെന്റീമീറ്റർ.

നെഞ്ച്: നെഞ്ചിന്റെ അളവ് 81.5 മുതൽ 85 സെന്റീമീറ്റർ വരെയാകണം.

ഭാരം: ഉദ്യോഗാർത്ഥിയുടെ ഭാരം കുറഞ്ഞത് 50 കിലോഗ്രാം ആയിരിക്കണം.

ശ്രദ്ധിക്കുക: അപേക്ഷിക്കുന്നതിനു മുൻപ് ഉദ്യോഗാർത്ഥികൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക

https://studycafe.in/wp-content/uploads/2023/10/Ministry-of-defence-recruitment-2023-pdf.pdf

നിങ്ങളുടെ അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലർക്ക് ആവാം - 8773 ഒഴിവുകൾ | SBI Junior Associate Recruitment 202...
05/12/2023

നിങ്ങളുടെ അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലർക്ക് ആവാം - 8773 ഒഴിവുകൾ | SBI Junior Associate Recruitment 2023

SBI Junior Associate Recruitment 2023: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8773 Junior Associate ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. Banking Jobs തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2023 ഡിസംബർ 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 8773 ജൂനിയർ അസോസിയേറ്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ 47 ഒഴിവുകളും ലക്ഷദ്വീപിൽ മൂന്ന് ഒഴിവുകളുമാണ് ഉള്ളത്. ബാക്കിയുള്ള ഒഴിവുകളെല്ലാം മറ്റ് സംസ്ഥാനങ്ങളിലാണ് വരുന്നത്.

മിനിമം 20 വയസ്സ് പൂർത്തിയായിരിക്കണം

പരമാവധി 28 വയസ്സ് വരെ

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും, pwd വിഭാഗക്കാർക്ക് 10 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. കൂടുതലറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക

https://ibpsonline.ibps.in/sbijaoct23/

വീണ്ടുമൊരു പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് വന്നിരിക്കുകയാണ്. കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്...
01/12/2023

വീണ്ടുമൊരു പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് വന്നിരിക്കുകയാണ്. കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം വന്നിരിക്കുകയാണ്. പോസ്റ്റുമാൻ ഉൾപ്പെടെയുള്ള നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇത്തവണ കായികപരമായി കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് 1899 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 നവംബർ 10 മുതൽ ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്എസ്എൽസി പാസായ ഉദ്യോഗാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു. വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഡിസംബർ 9 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.

› ഉദ്യോഗാർത്ഥികൾ https://www.indiapost.gov.in എന്ന വെബ്സൈറ്റ് സന്ദർശിച് വിജ്ഞാപനം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക

Kerala PSC LDC Notification 2024: കേരള സർക്കാറിന്റെ വിവിധ വകുപ്പുകളിൽ ക്ലർക്ക് ജോലി നേടാൻ അവസരം. കേരള പബ്ലിക് സർവീസ് കമ്...
01/12/2023

Kerala PSC LDC Notification 2024: കേരള സർക്കാറിന്റെ വിവിധ വകുപ്പുകളിൽ ക്ലർക്ക് ജോലി നേടാൻ അവസരം. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി ഉദ്യോഗാർത്ഥികൾ കാത്തിരുന്ന ലോവർ ഡിവിഷൻ ക്ലർക്ക് (LDC) വിജ്ഞാപനം ഇതാ വന്നിരിക്കുന്നു. എസ്എസ്എൽസി മുതൽ യോഗ്യതയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയും.

കേരള സർക്കാറിന് കീഴിൽ ക്ലർക്ക് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 30 മുതൽ 2024 ജനുവരി 3 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

മിൽമയിൽ സെയിൽസ് ഓഫീസർ ആവാം - വാർഷിക ശമ്പളം 4.8 ലക്ഷം വരെ | Milma Recruitment 2023കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റി...
01/12/2023

മിൽമയിൽ സെയിൽസ് ഓഫീസർ ആവാം - വാർഷിക ശമ്പളം 4.8 ലക്ഷം വരെ | Milma Recruitment 2023

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (MILMA) സെയിൽസ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് ഡിസംബർ 4 വൈകുന്നേരം 5 മണി വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് മിൽമ നിയമനം നൽകുന്നത്

സെയിൽസ് ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് 40 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2023 നവംബർ 24 അനുസരിച്ച് കണക്കാക്കും.

https://recruitopen.com/cmd/kcmmf3.html

എയർപോർട്ടിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ | AAI Recruitment 2023എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇന്ത്യയിലെ വിവിധ എയ...
01/12/2023

എയർപോർട്ടിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ | AAI Recruitment 2023

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലേക്ക് ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് നവംബർ 30 വരെ ഓൺലൈനായി അപേക്ഷ നൽകാം. വിശദമായ റിക്രൂട്ട്മെന്റ് യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

http://www.aai.aero/

29/11/2023
29/11/2023

ലുലു ഗ്രൂപ്പിലേക്ക് തൊഴിലവസരം - ഇന്റർവ്യൂ കണ്ണൂരും കോഴിക്കോടും

Address

Dhanraj Complex , Opp. Chovva Shiva Temple , Mele Chovva
Kannur
670006

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when C-Dit CEP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share