ISRA

ISRA

Share

ഇസ്റ വിദ്യാർഥികളുടെ സാമൂഹിക ഇടം

03/05/2023

വിശുദ്ധ ഖുർആനിനെക്കാൾ ശാസ്ത്ര പഠനത്തിന്റെ പ്രാധാന്യത്തിന് ഇത്രയും ഊന്നൽ നൽകിയ മറ്റൊരു വേദഗ്രന്ഥവും ഇല്ല. നിയമപരമായ കാര്യങ്ങളെപ്പറ്റി 250 വചനങ്ങളുള്ളപ്പോൾ, പ്രകൃതിയെ പ്പറ്റി പഠിക്കാനും യുക്തിയെ ഉത്തമമായ രീതിയിൽ പ്രയോജനപ്പെടുത്തുവാനും ശാസ്ത്രീയ പ്രവർത്തനങ്ങളെ സമൂഹ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുവാനും ആഹ്വാനങ്ങൾ അടങ്ങിയ 750 വചനങ്ങളാണ് വിശുദ്ധ ഖുർആനിലുള്ളത്. ഈ വചനങ്ങൾ വിശുദ്ധ ഖുർആന്റെ എട്ടിലൊന്ന് വരും!. വിശുദ്ധരായ തിരുനബി സ്വ. പറഞ്ഞത് "ജ്ഞാന സമ്പാദനം മുസ്‌ലിംകളുടെ നിർബന്ധ ബാധ്യതയാണെന്നാണ്".

വിശുദ്ധ ഖുർആൻ അടിസ്ഥാനമാക്കിയുള്ള ഗവേഷണ പഠനത്തിന് പ്രത്യേകം തയ്യാറാക്കിയ കരിക്കുലം പിന്തുടർന്ന് പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സയൻസസ് ആൻഡ് റിസർച്ച് അക്കാദമിയിൽ തുടർ പഠനത്തിന് അവസരം. ഇത്തവണ എസ്എസ്എൽസിയിൽ ഉന്നത ഗ്രേഡ് പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്ലസ്ടു പരീക്ഷ എഴുതിയ, രണ്ടു വർഷം കിതാബോതിയ വിദ്യാർഥികൾക്കും തുടർ പഠനത്തിന് അവസരമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : https://wa.me/919562020700

ഇന്റർവ്യൂ മെയ് 6 ശനി, രാവിലെ 10 മണിക്ക്
രജിസ്ട്രേഷൻ ലിങ്ക് : https://bit.ly/3frDkHc

26/04/2023

പ്ലസ്ടു പരീക്ഷ എഴുതിയ, രണ്ടു വർഷം കിതാബോതിയ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അവസരം.

കൂടുതൽ വിവരങ്ങൾക്ക് : https://wa.me/919562020700

24/04/2023

ഹിഫ്ള് പൂർത്തിയായ ആൺകുട്ടികൾക്ക് SSLC പഠനത്തോടൊപ്പം ദൗറ സൗകര്യം
📱9562060700

16/04/2023
06/03/2023

എന്റെ പേര് ശുക്കൂർ. വക്കീലും ഡോക്ടറൊന്നുമല്ല ട്ടോ, ഒരു സാധാരണക്കാരൻ. ബാപ്പ മരിക്കുമ്പോൾ ഞാനും ഒരു സഹോദരനും മൂന്നു സഹോദരിമാരും ആണ് ഉണ്ടായിരുന്നത്. സ്വത്ത് ഓഹരി വെച്ചപ്പോൾ ഏഴായി വിഭജിച്ചു. മൂന്ന് സഹോദരിമാർക്കും ഓരോ ഓഹരി. ഞങ്ങൾ രണ്ടാണുങ്ങൾക്ക് ഈരണ്ട് ഓഹരി.

അതിനൊരു ന്യായം ഉണ്ടായിരുന്നു : അവരുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്കായിരുന്നു. അവർക്കു മാന്യമായ ജീവിതവും വിദ്യാഭ്യാസവും മറ്റും നൽകുന്നതിനു ആവശ്യമായ എല്ലാ സാമ്പത്തിക ബാധ്യതയും ഞങ്ങൾ രണ്ടു പേർക്കായിരുന്നു. സഹോദരിമാർക്കാണെങ്കിലോ, അവരുടെ സ്വന്തം കാര്യത്തിന് പോലും സ്വന്തം ധനം ചെലവഴിക്കാൻ ബാധ്യതയില്ല! എല്ലാം ഞങ്ങളുടെ ചുമലിൽ. ഞങ്ങളുടെ കുടുംബത്തിന്റെ അത്തരം ബാധ്യതകളെല്ലാം ഞങ്ങളുടെ മാത്രം ചുമതലയായി നിൽക്കുമ്പോഴായിരുന്നു ഈ അധിക ഉത്തരവാദിത്തം. അതിനാൽ അവർക്ക് കൊടുത്തതിന്റെ ഇരട്ടി ഞങ്ങൾക്ക് തന്നതിൽ അവർക്കോ ഞങ്ങൾക്കോ അന്ന് അതിൽ ഒരു അസംഗത്യവും തോന്നിയില്ല.

എന്നാൽ ഇത്തിരി മോഡേണായ ഞാൻ എൻ്റെ ഇഷ്ടത്തിനും താൽപര്യങ്ങൾക്കുമൊത്തു ജീവിതം മുന്നോട്ടു കൊണ്ടു പോയപ്പോൾ മതം എനിക്കൊരു വിലങ്ങ് തടിയായി തോന്നി. അതിനാൽ സഹോദരിമാരെ സംരക്ഷിക്കുന്നതിനു പകരം ഞാനവരെ ചവിട്ടി പുറത്താക്കി. നയാ പൈസയുടെ ഉപകാരം ഞാൻ ചെയ്യാറില്ല. എന്റെ സ്വത്ത്, എന്റെ ഇഷ്ടം : അവരെ നോക്കേണ്ട ഒരു ധാർമിക ബാധ്യതയും എനിക്കില്ല എന്നാണ് ഞാൻ ഇക്കാലമത്രയും ചിന്തിച്ചത്. അവർ എവിടെയെങ്കിലും തെണ്ടിത്തിരിഞ്ഞു ജീവിച്ചു കൊള്ളട്ടെ. ഇസ്‌ലാമിക നിയമം അനുസരിച്ച് അവർക്കത് ചോദ്യം ചെയ്യാനുള്ള ധാർമികമായ അവകാശം ഉണ്ടായിരുന്നു. പക്ഷേ ഒരു മതത്തിന്റെ നിയമവും അനുസരിക്കാൻ കൂട്ടാക്കാത്ത ഞാനതിനു പുല്ലുവില കൽപ്പിച്ചില്ല.

എൻ്റെ സഹോദരനാകട്ടെ, അയാൾക്ക് പൈതൃകമായി കിട്ടിയ ഇരട്ടി ഓഹരിയുടെ ഉത്തരവാദിത്വം സഹോദരിമാരുടെ സംരക്ഷണം കൂടിയാണെന്ന് ചിന്തിച്ച് അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിരുന്നു. അയാളാണ് അവർക്ക് മാന്യമായ ജീവിത സാഹചര്യങ്ങളും വിദ്യാഭ്യാസവും നൽകുകയും ഒത്ത ഇണകളെ കണ്ടെത്തി വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തത്. ആ പഴഞ്ചനോട് എനിക്ക് എന്നും പുച്ഛമാണ് തോന്നിയത്.

എനിക്കും മൂന്നു പെൺമക്കൾ പിറന്നു. പ്രകൃതിയുടെ വരദാനങ്ങൾ! മതമോ ധാർമികതയോ അതിർവരമ്പ് വരച്ചിട്ടില്ലാതിരുന്നതിനാൽ എനിക്ക് സമ്പാദ്യങ്ങൾക്കും ഒരു കുറവുമില്ല. ഈ സമ്പാദ്യങ്ങൾക്കെല്ലാം അവകാശി ആരായിരിക്കും? മതം എന്ന പഴയ ചട്ടക്കൂടിൽ നിന്ന് ചിന്തിച്ചാൽ എനിക്കെന്തെങ്കിലും പറ്റിയാൽ എൻ്റെ മക്കളുടെ സംരക്ഷണ ഉത്തരവാദിത്വം നിർവഹിക്കേണ്ടത് എൻ്റെ സഹോദരൻ ആണല്ലോ. അയാൾക്ക് കൂടി ഒരു ഓഹരി കൊടുക്കേണ്ടി വരും. കാര്യം ശരി തന്നെ, മക്കളുടെ സംരക്ഷണത്തിനു ഞാൻ കൊടുക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി സാമ്പത്തിക ബാധ്യത അയാൾക്ക് വന്നേക്കാം. എന്നാലും ഇക്കാലമത്രയും ഒരു മതത്തിന്റെയും നിയമങ്ങൾ പാലിക്കാത്ത ഞാൻ എന്തിനതിനു നിൽക്കണം?! ഞാൻ മരിച്ചു മണ്ണടിഞ്ഞാലും, മരിച്ചു പോകുമ്പോൾ ഒരു നയാ പൈസ പോലും കൊണ്ടു പോകാൻ എനിക്ക് പറ്റിയില്ലെങ്കിലും ചില്ലിക്കാശു പോലും എന്റെ സഹോദരനു കൊടുക്കാൻ എനിക്ക് മനസ്സില്ല! വെറുതെ അത്തരം സെന്റിമെന്റ്സൊക്കെ പറഞ്ഞു എന്റെയടുത്തേക്ക് ആരും വരണ്ട.

മതത്തിന്റെ നിയമങ്ങൾ പാലിക്കുകയാണെങ്കിൽ തന്നെ എന്റെ സ്വത്ത് പൂർണമായി എന്റെ മക്കൾക്ക് മാത്രം കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ടെങ്കിൽ ഇപ്പോൾ തന്നെ അവരുടെ പേരിൽ എഴുതി വെച്ചാൽ മതിയെന്നെനിക്കറിയാം. പക്ഷെ, എനിക്കൊരു പേടി : പണ്ട് എൻ്റെ സഹോദരിമാരെ ഞാൻ ചവിട്ടി പുറത്താക്കിയത് പോലെ എന്റെ മക്കൾ എന്നെയും ചവിട്ടി പുറത്താക്കുമോ എന്ന്. അല്ലെങ്കിലും എന്തു ധാർമിക മൂല്യങ്ങൾ പാലിക്കണം എന്നാണ് ഞാനവരോട് ഉപദേശിക്കുക? വയസ്സു ചെന്ന എന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് കൂടിയുണ്ടെന്നു ഞാൻ എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുക? ഓരോന്നോർത്ത് വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

എന്തുകൊണ്ടോ മതവിശ്വാസികളെ ദ്രോഹിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നത് എനിക്ക് പണ്ടേ ഇഷ്ടമുള്ള കാര്യമാണ്. തൽക്കാലം ഇപ്പോഴത്തെയും എൻ്റെ വിഷമങ്ങൾ മറച്ചുവെക്കാൻ മതവിശ്വാസികളുടെ തലയിൽ കയറിക്കൊത്താം. കാര്യങ്ങളെക്കുറിച്ച് മുൻധാരണയില്ലാത്ത കുറെ പേരെയെങ്കിലും വഴിതെറ്റിക്കാം. ആർക്കും അത് മനസ്സിലാക്കാതിരിക്കാൻ നാല് ഡയലോഗ് തട്ടി വിട്ടാൽ മതിയല്ലോ! പറ്റുമെങ്കിൽ നിങ്ങളും ഇത് ഷെയർ ചെയ്യണേ.

നിങ്ങളുടെ സ്വന്തം ശുക്കൂർ!

---
I am not responsible if this letter is in any way resembled to anything you have read before 😏
- Muhammad Sajeer Bukhari

01/03/2023

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന് വേണ്ടി ആയിരങ്ങൾ ചിലവഴിച്ച് കോഴ്സിനു ചേരുന്നവരില്ലേ, മൂന്നു ഭാഷകൾ ചിലവില്ലാതെ എഴുതാനും വായിക്കാനും പഠിക്കാം.

ഇതര മതങ്ങളെയും മതരഹിത ആശയങ്ങളെയും കുറിച്ചു പഠിക്കാം. ആഴത്തിൽ വിശ്വാസ ശാസ്ത്രം അഭ്യസിക്കാം. ഇസ്‌ലാം വിമർശനങ്ങളുടെ പ്രാക്ടിക്കൽ പ്രതിരോധം പരിശീലിക്കാം.

അഖീദ പഠനത്തിനു പ്രാമുഖ്യം നൽകുന്ന *ഒറ്റ വർഷ ബിരുദ കോഴ്സ്!*

*രണ്ടാം ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു*

കോഴ്സ് ഫോർമാറ്റ്
ഡ്യൂറേഷൻ : ഒരു വർഷം
സംവിധാനം : ആകെ 206 പ്രവൃത്തി ദിവസങ്ങൾ
> 176 ദിവസങ്ങൾ ഓൺലൈൻ ക്ലാസുകൾ
> പ്രതിവാരം 4 ക്ലാസുകൾ
> ഒരു ക്ലാസ് 01: 30 മണിക്കൂർ
> പ്രതിമാസം ത്രിദിന മുഴു സമയ കാമ്പുകൾ

പ്രധാന പാഠ്യമേഖലകൾ :
1. ദൈവാസ്തിക്യം : ആധുനികവും പൗരാണികവുമായ വ്യത്യസ്ത ഫിലോ സഫികൽ നിലപാടുകളുടെ വെളിച്ചത്തിൽ
2. തിരുനബി ﷺ യുടെ വ്യക്തിത്വം, പ്രവാചകത്വം : തെളിവുകൾ, വിമർശനങ്ങൾക്ക് മറുപടികൾ
3. വിശുദ്ധ ഖുർആനിന്റെ അമാനുഷികത: പരമ്പരാഗതവും ആധുനികവുമായ വിജ്ഞാനീയങ്ങളുടെ സംയോജനം
4. വ്യത്യസ്ത മതങ്ങൾ, ഇസങ്ങൾ
5. നാസ്തികത, യുക്തിവാദം
6. വിവിധ തരം ലോജികൽ ഫാലസികൾ
7. ഹീബ്രു, ഗ്രീക്ക്, സംസ്കൃതം ഭാഷാപഠനം
8. ഇൽമുൽ കലാമിലെ തിരഞ്ഞെടുക്കപ്പെട്ട കിതാബുകളുടെ ദർസുകൾ
9. അവാഇലു സ്സുമ്പുലിയ്യ
10. അവാഇലുൽ അജ്ലൂനിയ്യ

ഇസ്‌ലാമിക് സയൻസസ് & റിസർച്ച് അക്കഡമിയാണ് കോഴ്സ് നടപ്പിലാക്കുന്നത്. കണ്ണൂർ ജില്ലയിലെ ആറളമാണ് സ്ഥലം. വിവിധ തുറകളിൽ പ്രശസ്തരായ പണ്ഡിതൻമാരുടെയും പ്രൊഫസർമാരുടെയും സ്ഥിരമായ ഗസ്റ്റ് ലക്ചറിംഗ് സേവനം ഉറപ്പു വരുത്തും.

മുഖ്തസ്വർ കോഴ്സോ തതുല്യമായ മത വിദ്യാഭ്യാസമോ ഉളള, ഇംഗ്ലീഷ് ഭാഷ സ്വന്തമായി വായിക്കാനും മനസ്സിലാക്കാനും കഴിവുള്ളവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്കാണ് അവസരം. അപേക്ഷകർ എഴുത്ത്, പ്രസംഗം മേഖലകളിൽ ഏതെങ്കിലും ഒന്നിലെങ്കിലും കഴിവു തെളിയിച്ചവരാകണം.

ഇന്റർവ്യൂ വിജയിക്കുന്നവരിൽ നിന്ന് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് പ്രവേശനം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും സ്ഥാനനാമവും നൽകും. തീസീസുകൾ പൊതുസമൂഹത്തിനു ലഭ്യമാക്കും.

സോഷ്യൽ മീഡിയയിലൂടെ വിശുദ്ധ ഇസ്‌ലാമിനെതിരെ നിരീശ്വരവാദികളും അല്ലാത്തവരും ഉന്നയിക്കുന്ന ആക്ഷേപങ്ങളെ വൈജ്ഞാനികമായി പ്രതിരോധിക്കാൻ സജ്ജമാക്കുക, ആരോപണങ്ങൾക്കുള്ള മറുപടികൾ ഏകോപിപ്പിക്കുക, മതവിദ്യാർഥികളിൽ ഗവേഷണ തത്പരത വളർത്തുക, വിവിധ വേദഗ്രന്ഥങ്ങളുടെ ഭാഷകൾ അഭ്യസിപ്പിക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളാണ് കോഴ്സിനുള്ളത്.

താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/Jp4t4gXcSwO5TQg19pDwDB

14/09/2022

#തെരുവുനായയെ
#കൊല്ലണോ_വളർത്തണോ?

വീട്ടുവരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ തെരുവു നായ്ക്കൾ കടിച്ചു കീറിയ വാർത്ത വായിച്ചപ്പോൾ നടുക്കം തോന്നി. ചേർത്തല അർത്തുങ്കലിൽ പട്ടി കടിച്ചത് വീട്ടുകാരിൽ നിന്ന് മറച്ചു വെച്ചതിനെ തുടർന്ന് പതിനാലുകാരൻ പേവിഷബാധ മൂലം മരിച്ച വാർത്തയും കാലിന് തെരുവ് നായയുടെ മാന്ത് ഏറ്റിട്ടും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെ അവഗണിച്ച വയനാട് സുൽത്താൻ ബത്തേരി മുത്തങ്ങയിൽ നിന്നുള്ള മുപ്പതുകാരനായ യുവാവ് മരണപ്പെട്ട വാർത്തയും കേട്ടിരുന്നു. തെരുവുനായകളും അവ മൂലമുണ്ടാകുന്ന പ്രയാസങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ശരിയായ ദിശയിലുള്ള പരിഹാരങ്ങൾ ആരായേണ്ടതുണ്ട്.

#നായകളെ_കൊല്ലാമോ?

മദീനയിൽ ഒരിക്കൽ തെരുവുനായ ശല്യം രൂക്ഷമായി. വഴികളിലും കവലകളിലും നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വീട്ടുമുറ്റത്തേക്കു പോയിട്ടു പലപ്പോഴും വരാന്തയിലേക്കു പോലും ഇറങ്ങാൻ വയ്യാത്ത നില. അന്നൊക്കെ ഇന്നത്തേ പോലെ ഭദ്രമായ പാർപ്പിട സൗകര്യങ്ങൾ കുറവായിരുന്നല്ലോ. അടച്ചുറപ്പുള്ള വാതിലിനു പകരം തുണി കൊണ്ടുള്ള കർട്ടണോ ഈന്തപ്പനയോല കൊണ്ടുള്ള മറയോ ഒക്കെയാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. അതിനുള്ളിലൂടെയെല്ലാം നൂണ്ടു കയറി വീട്ടിനകത്തും കട്ടിലിനടിയിലും നായ കിടക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. പലർക്കും ഉപദ്രവമേറ്റു. ഈ സന്ദർഭത്തിലാണ് നായ്ക്കളെ കൊല്ലാനുള്ള ഉത്തരവ് ഉണ്ടാകുന്നത്.

നായ ശല്യം കാരണം പൊറുതി മുട്ടിയിരുന്ന മദീനക്കാർ തെരുവുനായ്ക്കളെ കൊന്നൊടുക്കി കുഴിച്ചുമൂടി. ശല്യം ഏറെക്കുറെ ഒതുങ്ങിയിട്ടും പലരും നായയെ എവിടെ കണ്ടാലും ഓടിച്ചിട്ടു കൊല്ലുന്നത് തുടർന്നു. ഗ്രാമങ്ങളിൽ നിന്നു പല തരത്തിലുള്ള ദൈനംദിന ആവശ്യങ്ങൾക്കും മറ്റുമായി പട്ടണത്തിലേക്ക് (മദീന) വരുന്ന ഒറ്റക്കു സഞ്ചരിച്ചിരുന്ന സ്ത്രീകൾ അവരുടെ സുരക്ഷിതത്വത്തിന് കൂടെ കൂട്ടിയിരുന്ന നായ്ക്കളെ വരെ കൊല്ലപ്പെടുന്ന അനുഭവങ്ങളുണ്ടായി. വിവരമറിഞ്ഞ തിരുനബി ﷺ അവയെ വംശനാശം വരുത്തരുതെന്നും ഉപദ്രവകാരികളായ ഇനത്തെ മാത്രമേ കൊല്ലാവൂ എന്നും നിർദ്ദേശിച്ചു.

عَنْ عَبْدِ اللَّهِ بْنِ مُغَفَّلٍ، قالَ: قالَ رَسُولُ اللَّهِ ﷺ: لَوْلا أنَّ الكِلابَ أُمَّةٌ مِنَ الأُمَمِ لَأمَرْتُ بِقَتْلِها، فاقْتُلُوا مِنها الأسْوَدَ البَهِيمَ

നായകളും നിങ്ങളെപ്പോലെ ഒരു ജീവിവർഗം അല്ലായിരുന്നെങ്കിൽ വംശഹത്യ നടത്താൻ ഞാൻ കല്പിക്കുമായിരുന്നു; നിങ്ങളവയിലെ കടും കറുപ്പു നിറത്തിലുള്ള പട്ടികളെ മാത്രമേ കൊല്ലാവൂ (സുനനു അബീദാവൂദ് 3/108).

جابر بن عبد الله ، يقول : أمرنا رسول الله صلى الله عليه وسلم بقتل الكلاب، حتى إن المرأة تقدم من البادية بكلبها، فنقتله، ثم نهى النبي صلى الله عليه وسلم عن قتلها، وقال : " عليكم بالأسود البهيم ذي النقطتين ؛ فإنه شيطان

"നായ്ക്കളെ കൊല്ലാൻ റസൂലുല്ലാഹി ﷺ ഞങ്ങളോടു ഉത്തരവിട്ടു. ഞങ്ങളാവട്ടെ, മരുഭൂമിയിൽ നടന്നു വരുന്ന സ്ത്രീയോടൊപ്പമുള്ള നായയെ വരെ കൊല്ലാൻ തുടങ്ങി. അപ്പോൾ തിരുനബി ﷺ നായ്ക്കളെ ഒന്നടങ്കം കൊല്ലുന്നതിനു നിരോധനം ഏർപ്പെടുത്തി. അവിടുന്ന് പ്രഖ്യാപിച്ചു : "കണ്ണിൽ പുള്ളികളുള്ള, കടും കറുപ്പു നിറത്തിലുള്ള നായയെ മാത്രം കൊന്നാൽ മതി. അതു ഉപദ്രവകാരിയാണ്" (മുസ്‌ലിം : 1572).

കടും കറുപ്പുള്ള ഇനത്തെ കൊല്ലാൻ അനുവദിച്ചത് അന്നത്തെ അവിടെ ഉണ്ടായിരുന്ന പ്രാദേശിക സാഹചര്യത്തിലെ ഉപദ്രവകാരികളായ ഒരു ഇനത്തെയാണ്. ആ അനുവാദവും പിന്നീട് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

സുൽത്വാനുൽ ഉലമാഅ് എന്ന പേരിൽ പ്രസിദ്ധനായിരുന്ന വിശ്രുത ശാഫിഈ കർമശാസ്ത്ര വിശാരധനായ അൽ ഇമാം ഇസ്സുദ്ദീനി ബ്നു അബ്ദിസ്സലാം റ. തന്റെ الغاية في اختصار النهاية എന്ന ഗ്രന്ഥത്തിൽ വിവിധ തരം കച്ചവടങ്ങളെ സംബന്ധിച്ചു വിശദമായി ചർച്ച നടത്തുന്ന ഭാഗത്ത് പട്ടിയുടെയും ഇതര ജീവികളുടെയും വിൽപന (باب بيع الكلاب وغيرها) എന്ന ഒരു അധ്യായമുണ്ട്. അവിടെ ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നതിങ്ങനെ:

ويحرم قتل الكلاب وإن لم يُنتفع بها، إلّا الكَلِبَ والعقورَ الضاريَ بطبعه بالإفساد، ولا يُتوانى في قتل الكَلبِ العَقور؛ لعِظَم شرِّه، وقد نُسخ جواز قتل الأسود البهيم

നായ്ക്കളെ കൊണ്ടു പ്രയോജനമില്ലെങ്കിൽ കൂടി അവയെ കൊല്ലാൻ പാടില്ല, പേവിഷ ബാധയുള്ളതോ പ്രകൃത്യാ ആക്രമണ സ്വഭാവമുള്ള ഉപദ്രവകാരിയായതോ ആയവ ഒഴിച്ച്. ആക്രമണ സ്വഭാവമുള്ള കടിക്കുന്ന പട്ടിയെ, അതുകൊണ്ടുള്ള ഉപദ്രവം ഗുരുതമായതിനാൽ കൊല്ലുന്നതിനു തടസ്സമില്ല. "കടും കറുപ്പു നിറത്തിലുള്ള" നായയെ കൊല്ലാനുള്ള അനുമതി റദ്ദാക്കപ്പെട്ടിട്ടുണ്ട് (الغاية في اختصار النهاية ٣/‏٣٤٨).

നായയുടെ നിറത്തിനല്ല, ആക്രമണ സ്വഭാവത്തിനാണ് കൊല്ലപ്പെടാമോ എന്നതിൽ പരിഗണന അർഹിക്കുന്നത് എന്ന കാര്യം ഊന്നിപ്പറയാനാണ് ഇതിത്രയും പറഞ്ഞത്. മറ്റാെരു ഹദീസിൽ ഇങ്ങനെ വായിക്കാം:
عن عائشة رضي الله عنها، قالت : قال رسول الله صلى الله عليه وسلم : " خمس من الدواب كلها فواسق تقتل في الحرم : الغراب، والحدأة، والكلب العقور ، والعقرب، والفأرة ".

അഞ്ചു ജീവികൾ - അവ ഓരോന്നും ഉപദ്രവകാരികളാണ് - ഹറമിൽ വെച്ച് പോലും കൊല്ലൽ അനുവദനീയമാണ് : കാക്ക, പ്രാപ്പിടിയൻ, കടിക്കുന്ന ആക്രമണ സ്വഭാവമുള്ള പട്ടി, തേൾ, എലി എന്നിവയാണവ" (മുസ്‌ലിം : 1198).

ചില ഹദീസുകളിൽ തേളിന് പകരം പാമ്പിനെ പരാമർശിച്ചിരിക്കുന്നു. ചിലതിൽ കാക്കയെ ”അൽ ഗുറാബുൽ അബ്കഅ്” (وَالْغُرَابُ الأَبْقَعُ) എന്ന് പ്രത്യേകമായി വിശേഷിപ്പിച്ചിട്ടുണ്ട്.

ഇമാം ബദ്റുദ്ദീനിൽ ഐനി റ. രേഖപ്പെടുത്തുന്നു: “ ഉപദ്രവകാരികളായ ജീവികളുടെ ഗണത്തിൽ കാക്കയെ എണ്ണിയപ്പോൾ, “വെള്ളയും കറുപ്പും നിറം കലർന്ന കാക്ക” (وَالْغُرَابُ الأَبْقَعُ) എന്ന് ഒരു ഹദീസിൽ പ്രത്യേകമായി വിശേഷിപ്പിച്ചിരിക്കുന്നല്ലോ. കാക്കയെ കൊല്ലാൻ അനുവാദം നൽകിയത് കാക്ക ഇങ്ങോട്ട് ഉപദ്രവിക്കുന്നു എന്നതിനാലാണ്. “വെള്ളയും കറുപ്പും നിറം കലർന്ന കാക്ക”കളാണ് ഇങ്ങോട്ട് ഉപദ്രവിക്കുക. അതല്ലാത്ത, ഉപദ്രവകാരികളല്ലാത്ത കാക്കകളെ കൊല്ലാൻ പാടില്ല എന്നും ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.” (ഉംദത്തുൽ ഖാരി 10:180)

മനുഷ്യനെ കടിക്കുകയും ആക്രമിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പുലി, സിംഹം, ചെന്നായ എന്നിവയും കടിക്കുന്ന നായയുടെ സ്ഥാനത്ത് തന്നെയാണെന്നു ഇമാം മാലിക് റ.വിനെ ഉദ്ധരിച്ച് ഇമാം അബുൽ വലീദിൽ ബാജീ റ. താൻ മുവത്വക്കെഴുതിയ വിശദീകരണമായ അൽ മുൻതഖാ 2/262ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഇബ്നു ഹജരിൽ അസ്ഖലാനി റ. പറഞ്ഞു: “കൊല്ലാൻ അനുവാദം നൽകിയതിന് കാരണം മനുഷ്യരെ ഉപദ്രവിക്കുക എന്നതാണെന്നാണ് ഈ ഹദീസിന്റെ ആശയം. അപ്പോൾ മനുഷ്യരെ ഉപദ്രവിക്കുന്ന ഏത് ജീവിയേയും ആവശ്യഘട്ടത്തിൽ "ഉപദ്രവകാരികൾ" എന്നതിൽ ഉൾപ്പെടുത്താം.” (ഫത്ഹുൽ ബാരി: 4:30)

ഈ വിഷയത്തിൽ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് എന്താണ് എന്ന് മനസ്സിലാക്കാൻ ഈ വിശദീകരണം തന്നെ ധാരാളമായിരിക്കും. മനുഷ്യനാണ് നമ്മുടെ മുഖ്യപ്രമേയം. അവന്റെ ആത്യന്തികമായ നൻമയും അപായ രഹിതമായ ജീവിത സാഹചര്യവും ഉറപ്പു വരുത്തുന്നതിനാണ് പ്രഥമ പരിഗണന.

#കറുത്ത_നായ_ശയ്ത്വാനാണോ?

നടേ ഉദ്ധരിച്ച "കണ്ണിൽ പുള്ളികളുള്ള, കടും കറുപ്പു നിറത്തിലുള്ള നായയെ മാത്രം കൊന്നാൽ മതി. അതു ഉപദ്രവകാരിയാണ്" എന്ന ഹദീസിന്റെ അറബി വാചകത്തിൽ വന്നിട്ടുള്ള فإنه شيطان എന്ന പദപ്രയോഗം കണ്ടാണ് ചില സാധുക്കൾ തിരുനബി ﷺ ഒരു മിണ്ടാപ്രാണിയെ പിശാച് എന്നു ആക്ഷേപിച്ചു എന്നു അട്ടഹസിക്കുന്നത്. അവസാനം ഉദ്ധരിച്ച ബീവി ആഇശ റ.യുടെ ഹദീസ് നോക്കൂ, സമാനമായ ഒരു പരാമർശം അതിലും ഉണ്ട് - അഞ്ചു ജീവികൾ ഫാസിഖുകളാണ് എന്ന്! അതിന്റെ അർഥം തെമ്മാടി എന്നല്ല. അറബി ഭാഷയെ സംബന്ധിച്ച് തെല്ലും വിവരമില്ലാത്തവരാണ് അർത്ഥശൂന്യമായ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.

ശയ്ത്വാൻ എന്ന പദത്തിന്റെ അർത്ഥം متمرد / ധിക്കാരി, شرير / ഉപദ്രവകാരി എന്നെല്ലാമാണ്. അനുസരിക്കാനും വിധേയപ്പെടാനും നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് ധിക്കാരപൂർവ്വം മാറിനിന്നു എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശത്വന എന്ന പദത്തിൽ നിന്നാണ് ഈ വാക്ക് നിഷ്പന്നമായിരിക്കുന്നത്. ഹദീസിന്റെ പശ്ചാത്തലം വായിച്ചാൽ ഇവിടെ ആ അർത്ഥത്തിൽ ആലങ്കാരികമായാണ് ഈ പദം ഉപയോഗിച്ചിട്ടുള്ളത് എന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഉപദ്രവകാരികളായ അഞ്ചു ജീവികളെ ഫാസിഖുകൾ എന്നു പറഞ്ഞതും ഇങ്ങനെ ആലങ്കാരികാർത്ഥത്തിൽ തന്നെ. പല സന്ദർഭങ്ങളിലായി ഇക്കാര്യം ആവർത്തിച്ചിട്ടുള്ളതിനാൽ ദൈർഘ്യം ഭയന്ന് ഒഴിവാക്കുന്നു. ഹദീസിന്റെ വ്യാഖ്യാനത്തിൽ മുബാറക് ഫൂരി റ. നൽകുന്ന വിശദീകരണം കാണുക:

وجعل الكلب الأسود البهيم شيطانا لخبثه، فإنه أضر الكلاب وأعقرها، والكلب أسرع إليه منه إلى جميعها، وهي مع هذا أقلها نفعا وأسوءها حراسة وأبعدها من الصيد وأكثرها نعاسا - تحفة الأحوذي 5/ 53

"കടും കറുപ്പു നിറത്തിലുള്ള നായയെ ശയ്ത്വാൻ എന്നു പ്രയോഗിച്ചത് അതിന്റെ ദ്രോഹം അത്രയേറെ ഉള്ളതിനാലാണ്. നായ്ക്കളിൽ ഏറ്റവും അക്രമണ സ്വഭാവിയും ഉപദ്രവകാരിയും അതാണ്. ഇപ്പറഞ്ഞവയിലേക്കെല്ലാം ശയ്ത്വാനേക്കൾ ഊറ്റം ഈ തരം നായക്കാണ്. അതോടൊപ്പം, നായ്ക്കളെ കൂട്ടത്തിൽ ഉപകാരം ഏറ്റവും കുറഞ്ഞതും കാവൽ നിൽക്കുന്നതിൽ ഏറ്റവും മോശമായതും വേട്ടയാടാനുള്ള മികവു വളരെയധികം അന്യം നിൽക്കുന്നതും ഉറക്കം ഏറ്റവും കൂടുതലുള്ളതും ഈ ഇനത്തിനാണ്" (തുഹ്ഫതുൽ അഹ്​വദീ 5/53).

ആക്ഷരികമായി പിശാച് എന്ന അർഥത്തിനാണ് അതു ഉപയോഗിച്ചതെന്നും കൊല്ലാൻ നിർദ്ദേശിക്കപ്പെട്ടിരുന്ന, അന്നു മദീനയിൽ ഉപദ്രവം ഉണ്ടാക്കിയിരുന്ന ആ കറുത്ത നായ്ക്കൾ ശയ്ത്വാൻ "കൂടുമാറ്റം" നടത്തിയതാണെന്നും ചിലയാളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ദേഷ്യം വരുമ്പോൾ "നീ പോടാ ശയ്ത്വാനേ" എന്നു വിളിക്കാറില്ലേ ചിലർ. അതിനർഥം വിളിക്കപ്പെട്ടയാൾ പിശാചു വർഗത്തിൽ പെട്ടതാണെന്നല്ലല്ലാേ. സത്യമതത്തിന്റെ പ്രബോധനത്തിനെതിരായി പൊതുജനങ്ങളെ ഇളക്കിവിടാനും പ്രകോപിപ്പിക്കാനും സൂത്രോക്തികളും കുതന്ത്രങ്ങളും സംശയാശങ്കകളും ഉപയോഗിക്കുന്നവരെ "മനുഷ്യരിലെ ശയ്ത്വാൻമാർ" എന്നു സൂറതുൽ അൻആം 112 ൽ പരാമർശിച്ചതു പോലെയുള്ള ഒരു പ്രയോഗമാണിതും. സമാനമായ ഒരു വിശദീകരണം ഇമാം ഇബ്നു ഖയ്യിമിൽ ജൗസിയ്യ നൽകുന്നുണ്ട്.

وإن كان المراد به أن الكلب الأسود شيطان الكلاب فإن كل جنس من أجناس الحيوانات فيها شياطين، وهي ماعتا منها وتمرد، كما أن شياطين الإنس عتاتهم ومتمردوهم - إعلام الموقعين عن رب العالمين 2/ 93

ശ്വാനവർഗത്തിലെ ശയ്ത്വാനാണ് കറുത്ത നായ എന്നാണു ഉദ്ദേശ്യമെങ്കിൽ: തീർച്ചയായും എല്ലാ ജീവിവർഗത്തിലും ശയ്ത്വാൻമാർ ഉണ്ട് - അതാതു വർഗത്തിലെ ഏറ്റവും ധിക്കാരിയും അക്രമണകാരിയും ആയവയാണവ. മനുഷ്യവർഗത്തിലെ ഏറ്റവും ധിക്കാരികളും ഉപദ്രവകാരികളും ആയവർ അവരിലെ ശയ്ത്വാൻമാർ ആയ പോലെ (ഇഅ്ലാമുൽ മൂഖിഈൻ 2/93).

കൊല്ലാൻ കല്പിക്കപ്പെടും വിധം ഉപദ്രവകാരികളായിരുന്നതിനാൽ ആലങ്കാരികമായാണ് അങ്ങനെ വിളിച്ചിട്ടുള്ളത് എന്നു സംക്ഷിപ്തം.

(അവസാനിച്ചിട്ടില്ല)
✍️ Muhammad Sajeer Bukhari

14/06/2022

#ഹോമോസെക്ഷ്വാലിറ്റി :
#പ്രകൃതിയോ_വികൃതിയോ?
എന്ന വിഷയത്തിൽ ഗഹനവും ഗംഭീരവുമായ ഒരു വെബ്നാർ ഇന്നു നടന്നു, അൽ ഹംദുലില്ലാഹ്! ഇന്റർ ഫെയ്ത് ഡയലോഗ് ഫോറത്തിന്റെ ബാനറിലാണ് ചർച്ച സംഘടിപ്പിച്ചത്. ഇസ്റയിൽ ഇത്തവണ ബിരുദ ധാരികളായ യുവ പണ്ഡിതർക്കായി ആരംഭിച്ച റിഫ്രഷർ കോഴ്സിൽ അംഗമായവരുടെ കൂട്ടായ്മയാണ് ഇന്റർ ഫെയ്ത് ഡയലോഗ് ഫോറം. ചർച്ചയുടെ ഭാഗമായി നടത്തിയ പഠനങ്ങളുടെ ഫലം ഉടനെ പൊതു സമൂഹത്തിനു ലഭ്യമാക്കും, ഇൻശാ അല്ലാഹ്.

Want your school to be the top-listed School/college in Kannur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Kannur
670704

Opening Hours

Monday 7am - 5pm
Tuesday 7am - 5pm
Wednesday 7am - 5pm
Thursday 7am - 5pm
Saturday 7am - 5pm
Sunday 7am - 5pm