Payyanur.Live

Payyanur.Live

Share

Payyannur is a Taluk in Kannur district of Kerala, India. This taluk comprises 22 villages including 16 de-linked from the Taliparamba taluk

On 10 March 2018, Kerala Chief Minister Pinarayi Vijayan inaugurated Payyannur as the fifth taluk in the district. പയ്യന്നൂര്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഈ പേജില്‍ പോയി ലൈക്ക് ചെയ്യൂ

18/03/2026
15/03/2026

പയ്യന്നൂർ പട്ടണത്തെ അക്ഷരാർത്ഥത്തിൽ
ആവേശം കൊള്ളിച്ച
റോഡ് ഷോ

12/03/2026

അറ്റകുറ്റപ്പണി പൂർത്തികരിച്ച് #താവം മേൽപ്പാലം മാർച്ച് 20 നകം തുറന്ന് കൊടുക്കുന്നതിന് തീരുമാനിച്ചു. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ ശ്രീമതി പി കെ മിനി ഉൾപ്പടെയുള്ള
ഉന്നത ഉദ്യോഗസ്ഥരോടൊപ്പം പ്രവൃത്തി വിലയിരുത്തി.
പാലങ്ങളിലെ തുരുമ്പിച്ച കമ്പികൾ മാറ്റി മൈക്രോ കോൺക്രീറ്റിങ്ങ് പ്രവൃത്തി പൂർത്തിയാക്കി. ഇനി ബാക്കിയുള്ള ടാറിങ് പ്രവൃത്തി ഉടൻ പൂർത്തിയാക്കി 20 നകം തുറന്നു കൊടുക്കും

11/03/2026

കവ്വായി പാലം - 9.96 കോടി രൂപ ഭരണാനുമതിയായി.

പയ്യന്നൂർ നഗരസഭയിൽ ഉൾപ്പെടുന്ന ചെറു ദ്വീപായ കവ്വായിയിലെ ജനങ്ങൾക്ക് നഗരവുമായി ബന്ധപ്പെടാനുള്ള ഏക പാലമായ കവ്വായി പാലം കാലപ്പഴക്കത്താൽ നാശത്തിന്റെ വക്കിലാണ്. പാലം പുനർനിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാറിൽ നിന്ന് 9.96 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ ഏറ്റവും വലിയ കായലുകളിൽ ഒന്നായ കവ്വായി കായലിലാണ് കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്നത്. നഗരസഭയിലെ രണ്ട് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണിത്.

സംസ്ഥാന സർക്കാർ മലബാർ റിവർ ക്രൂയിസം പദ്ധതിയുടെ ഭാഗമായി 5.25 കോടി രൂപ ചെലവിൽ കായലോരത്ത് ബോട്ട് ടെർമിനൽ നിർമ്മിച്ചിട്ടുണ്ട്. കൊറ്റി മേൽപ്പാലം മുതൽ കവ്വായി ബോട്ട് ജെട്ടി വരെയുള്ള റോഡ് 5.20 കോടി രൂപ ചെലവഴിച്ച് നവീകരിച്ചത് അടുത്ത കാലത്താണ്.
74 മീറ്റർ നീളത്തിലും ഒന്നര മീറ്റർ വീതം ഇരുഭാഗങ്ങളിലും നടപ്പാതയോടെ 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. നാലിടങ്ങളിൽ വ്യൂ പോയിന്റുകളും ഒരുക്കും. ബോട്ടുകൾക്ക് കടന്നു പോകാനാവും വിധം ഉയർത്തിയാണ് പാലം നിർമ്മിക്കുക.

11/03/2026

KSRTC നടത്തുന്ന ബഡ്ജറ്റ് ടൂറിസത്തിൽ അവാർഡിന്റെ തിളക്കവുമായി പയ്യന്നൂർ KSRTC ബഡ്ജറ്റ് ടൂറിസം യൂണിറ്റ് 🥰.

മികച്ച BTC പെർഫോമൻസിനുള്ള അവാർഡ് പയ്യന്നൂർ യൂണിറ്റിന് ലഭിച്ചു.

Ksrtc ▶️

10/03/2026

പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തുന്ന
രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട്
ഉദ്ഘാടനം മാർച്ച് 11 ന് രാവിലെ 10:30 ന് ബഹു റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ നിർവഹിക്കും.
ഓൺലൈൻ മുഖേന നടക്കുന്ന ചടങ്ങിൽ ബഹു ആരോഗ്യ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് മുഖ്യാതിഥിയാകും

106 പേർക്ക് മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്നതിനായി 3 നിലകളുള്ള കെട്ടിടമാണ് സജ്ജമായിട്ടുളളത് കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടെ കൂടെയുളള കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനും, താമസിക്കാനുമുള്ള സൗകര്യം ആശ്വാസ വീടിലൂടെ നിർവഹിക്കപ്പെടും. ഇതിനായി 6 കോടി രൂപയാണ് അനുവദിച്ചത്.

07/03/2026

കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവ്വഹിച്ചു. ചടങ്ങിൽ ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
ഓൺലൈനിൽ മുഖേന കാവിൻ മുനമ്പിൽ വെച്ച് നടന്ന സ്വാഗതവും, ശിലാഫലകം അനഛാദനവും നിർവ്വഹിച്ചു. മുൻ എം എൽ എ ശ്രീ ടി വി രാജേഷ് മുഖ്യാതിഥിയായി

കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സുനിൽ കൊയിലേരിയൻ റിപ്പോർട്ട് അവതരിപ്പിച്ചു.

കിഫ്ബിയിൽ ഉൾപ്പെടുത്തി
91 കോടി രൂപയാണ് സംസ്ഥാന സർക്കാർ കാവിൽ മുനമ്പ് പാലം പദ്ധതിക്ക് അനുവദിച്ചത്.

കല്യാശേരി മണ്ഡലത്തിൽ കൂടി കടന്നുപോകുന്നതും കുറ്റിക്കോൽ പുഴക്ക് കുറുകെ നിർമ്മിക്കുന്നതുമായ പലത്തിന്
1395 മീറ്റർ നീളവും, 11 മീറ്റർ വീതിയിലും ഇരുവശങ്ങളിൽ 1 .50 മീറ്റർ നീളത്തിൽ രണ്ട് സെൻ്റർ സ്പാനും, 35 മീറ്റർ നീളത്തിലുള്ള 36 സ്പാനുകളും ഉണ്ടാകും. പൈൽ ഫൗണ്ടേഷൻ വിഭാവനം ചെയ്തിരിക്കുന്ന പാലത്തിന് പ്രീസ് ട്രെസ്ഡ് കോൺഗ്രീറ്റ് ഗർഡർ & സോളിഡ് സ്ലാബ് ടൈപ്പ് ആയാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പട്ടുവം, ചെറുകുന്ന് ഭാഗങ്ങളിലാണ് അപ്രോച് റോഡ് നിർമ്മിക്കുന്നതിനു വേണ്ടി 65 സെന്റ് ഭൂമി നേരത്തെ ഏറ്റേടുത്തിരുന്നു.

പാലം പൂർത്തിയാകുന്നതോടെ തളിപ്പറമ്പ്-പട്ടുവം ഭാഗത്തുള്ളവർക്ക് പഴയങ്ങാടി - കണ്ണപുരം റെയിൽവേസ്റ്റേഷനിലേക്കും, ചെറുക്കുന്നമ്പലം മാട്ടൂൽഭാഗത്തേക്കും പിലാത്തറ പാപ്പിനിശ്ശേരി കെ. എസ്. ടി. പി റോഡിലേക്കും , ചെറുകുന്ന് കണ്ണപുരം, മാട്ടൂൽ ഭാഗത്തുള്ളവർക്ക് പട്ടുവം - തളിപറമ്പ് ഭാഗത്തേക്കും എളുപ്പത്തിൽ എത്തിചേരൻ സാധിക്കും.

05/03/2026

കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റെസ്റ്റോറന്റ് പയ്യന്നൂരിൽ...
പയ്യന്നൂർ റെയിൽവേ സ്റ്റേഷന് മുൻവശമാണ് പ്രത്യേക പാളത്തിൽ കോച്ച് സജ്ജീകരിക്കുക. അതിനുള്ളിലാണ് റെയില്‍വേ കോച്ചിന്റെ സ്വാഭാവികത നിലനിർത്തുന്ന ഭക്ഷണശാല ഒരുക്കുന്നത്. കോച്ചിനരികെ പ്ലാറ്റ്ഫോം നിർമിക്കും. ഇതിലൂടെ ഹോട്ടലിലേക്ക് കയറാം. പ്ലാറ്റ്ഫോമിലിരുന്നും കഴിക്കാം.

ഓൺലൈൻ ബുക്ക് ചെയ്ത് ആഹാരം വാങ്ങിക്കൊണ്ട് പോകാൻ തൊട്ടരികെ ഒരു കൗണ്ടറും ഉണ്ടാകും.
ഇവിടെ സ്ഥാപിക്കാൻ പഴയ ത്രി ടയർ എസി കോച്ച് പയ്യന്നൂരിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. മംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ഈ കോച്ച് ഇനി ട്രാക്കിലെത്തിക്കണം. റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തെ പ്രധാന കവാടത്തിന് മുന്നിൽ രാമന്തളി ബസുകൾ നിർത്തുന്ന ബസ് ബേക്ക് മുന്നിലാണ് ട്രാക്ക് നിർമിച്ചത്.

ഒളവറ റെയിൽവേ ഗേറ്റിൽ ഈ കോച്ച് റെയിൽ മാർഗം എത്തിച്ചു. അവിടെ നിന്ന് 120 ടൺ ഭാരം ഉയർത്തുന്ന ക്രെയിൻ ഉപയോഗിച്ച് സ്റ്റേഷന് മുന്നിലെ ട്രാക്കിലെത്തിക്കണം. ഇതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു.

ഏപ്രിൽ പകുതിയോടെ കോച്ച് റസ്റ്റോറന്റ് തുറക്കുമെന്ന് ഇതിന്റെ സംരംഭകരായ ഹരികൃഷ്ണൻ, സാജിദ്, സതീശൻ പയ്യന്നൂർ, ജസ്‍ല എന്നിവര്‍ അറിയിച്ചു.
24 മണിക്കൂറും റസ്റ്റോറന്റ് പ്രവർത്തിക്കും. 5 വർഷത്തേക്കാണ് നടത്തിപ്പിന് റെയിൽവേ കരാർ. കോച്ചിന് വാർഷിക വാടക 40 ലക്ഷത്തോളം രൂപയാണ്.

ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമിച്ച പഴയ എ സി കോച്ചാണ് റസ്റ്റോറന്റിന് ഉപയോഗിക്കുന്നത്.
റോഡിലൂടെ കോച്ച് എത്തിക്കുന്നതിനായി തൃക്കരിപ്പൂർ–പയ്യന്നൂർ റോഡില്‍ 3 മണിക്കൂർ ഗതാഗതം തടസ്സപ്പെടുത്തേണ്ടി വരും. റോഡിന് കുറുകെയുള്ള വൈദ്യുത കമ്പികളും മാറ്റേണ്ടി വരും. ഇന്നലെ കോച്ച് ട്രാക്കിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും 120 ടൺ ഭാരം ഉയർത്തുന്ന വലിയ ക്രെയിൻ ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഒരു കോച്ചിന്റെ ശരാശരി ഭാരം 40 ടണ്ണിനും 50 ടണ്ണിനുമിടയിലാണ്.

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിൽ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പയ്യന്നൂരിനൊപ്പം പാലക്കാടും കോച്ച് റസ്റ്റോറന്റ് സ്ഥാപിക്കുന്നുണ്ട്.

ബെംഗളൂരുവിലും ഹുബ്ലിയിലും നിലവിൽ കോച്ച് റസ്റ്റോറന്റുകള്‍ പ്രവർത്തനം തുടങ്ങി. ഹുബ്ലിയിലെ റസ്റ്റോററന്റിന് ‘ബോഗി ബോഗി’ എന്നാണ് പേര്.

04/03/2026
Want your school to be the top-listed School/college in Kannur?

Click here to claim your Sponsored Listing.

Location

Website

Address


Payyannur
Kannur