07/11/2024
*തോൽവി*
Abdul Khader Ahmed
------------------------------------------
തോൽക്കണം ....
ജയിക്കരുത്..
തോറ്റാൽ മാത്രമേ ഊർജ്ജം ഉണ്ടാവൂ....!!!!
തോൽക്കാൻ വേണ്ടി മാത്രം കഠിനാധ്വാനം ചെയ്തു
*ഒരു കോടി* രൂപ ഇതുവരെ ചിലവാക്കി!!
സംഗതി.. കൊള്ളാം അല്ലെ ??
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വേരുകളുള്ള പത്മരാജൻ ആണ് തോൽക്കാനായി ഒരു കോടി ചെലവഴിച്ച ഒരു വ്യത്യസ്തൻ!!
തിരഞ്ഞെടുപ്പാണ് ഇദ്ദേഹത്തിൻറെ തോൽക്കാനുള്ള ഭൂമി!!
1988 ൽ തുടങ്ങിയ തോൽക്കാനുള്ള മത്സരം ഈ വർഷവും ഉണ്ട് ..
അഥവാ 36 വർഷമായി തോൽക്കുന്നു!!!!!
തോൽവി അല്ല ഇത് ..
ഇങ്ങനെ തോറ്റു കൊണ്ടേയിരിക്കുമ്പോഴാണ് വീണ്ടും വീണ്ടും ഉൺമേശം ലഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു ..
*Loosing is part of victory* എന്ന് പറഞ്ഞ HG Wells ൻ്റെ ഒരു അനുയായി!!!