St.Joseph's HSS Vayattuparamba

St.Joseph's HSS Vayattuparamba Memories of our school days bring out the widest smile on my face . just wished to say thank you for the good times . Stay in Touch Always....

"Recollecting memories of school days is a way of holding onto the things you love, the things you are, the things you never want to lose"
Schooldays,I believe,r the happiest in the whole span of human existence. Most of us would agree that d days spent in school are/were certainly the bst days of our lives. Its in school tht we make our first frind,hav our first crush,compete to excel,hope for pl

aces in the sports teams,eating lunch boxes during classes,and learn our first lessons abt life. For dos whose school is now forever OVER. I still can't get over it -I feel like I'll be going back next year and seeing all the same people, but I won't be one of them! I'm happy and sad about graduating, I guess that's how most peeps feel.Those who r in school think that when I will grow up n go to college.But beliv me whn u wil b in the col u will get bored with the narrow mindedness of ur batchmates,politics,racing against time.Really school days r the golden days

People called it SCHOOL we called it LIFE

പ്രിയപ്പെട്ടവരെ,പ്രവേശനോത്സവ പരിപാടിയുടെ ഭാഗമായി അർഹരായ കുട്ടികൾക്ക് സ്നേഹപാഠം സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതും, LSS - U...
31/05/2026

പ്രിയപ്പെട്ടവരെ,

പ്രവേശനോത്സവ പരിപാടിയുടെ ഭാഗമായി അർഹരായ കുട്ടികൾക്ക് സ്നേഹപാഠം സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതും, LSS - USS സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങും രാവിലെ 09.30 മണിക്ക് നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മോളി സജിയുടെ സാന്നിധ്യത്തിൽ നടത്തപ്പെടുന്നതുമാണ്.

ഈ വിവരം എല്ലാവരെയും അറിയിക്കുന്നതോടൊപ്പം, എല്ലാവരുടെയും പ്രാർത്ഥനയും പങ്കാളിത്തവും സ്നേഹപൂർവ്വം പ്രതീക്ഷിക്കുന്നു.

എല്ലാവരുടെയും സഹായവും സഹകരണവും പ്രതീക്ഷിക്കുന്നു 🙏
13/05/2026

എല്ലാവരുടെയും സഹായവും സഹകരണവും പ്രതീക്ഷിക്കുന്നു 🙏

പ്രിയപ്പെട്ട കൂട്ടുകാരെ,എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു.നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് സൈക്കിൾ പരിശീലനം നൽകുന്നതിനായി ...
19/04/2026

പ്രിയപ്പെട്ട കൂട്ടുകാരെ,
എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു.

നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് സൈക്കിൾ പരിശീലനം നൽകുന്നതിനായി ചില സൈക്കിളുകളുടെ ആവശ്യം നിലവിലുണ്ട് (Size 20 & Size 24 – ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അനുയോജ്യം) 🚲

ഈ പദ്ധതിയുടെ ലക്ഷ്യം കുട്ടികൾക്ക് സുരക്ഷിതമായ സൈക്കിൾ ഓട്ടം പഠിപ്പിക്കുകയും അവരുടെ ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവും വർധിപ്പിക്കുകയും ചെയ്യുകയെന്നതാണ്.

നിങ്ങളിൽ ആരുടെയെങ്കിലും വീട്ടിൽ ഉപയോഗിക്കാത്ത സൈക്കിളുകൾ ഉണ്ടെങ്കിൽ, അവ സംഭാവനയായി നൽകുകയോ അല്ലെങ്കിൽ ഈ പദ്ധതിക്ക് സ്പോൺസർ ചെയ്യുകയോ ചെയ്താൽ വലിയ സഹായമായിരിക്കും 🙏

സൈക്കിളുകൾ മുഴുവൻ സ്കൂൾ പരിശീലന ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുമെന്ന ഉറപ്പോടെ

Contact
Dileep +91 9020809089 (WhatsApp only)
Jincy +91 94002 29836

നിങ്ങളുടെ സഹകരണത്തിന് മുൻകൂർ നന്ദി

ആദരാഞ്ജലികൾ 🙏
25/03/2026

ആദരാഞ്ജലികൾ 🙏

Big Thanks ഇന്നത്തെ ക്ലാസ്സ്‌ അതിവിജയകരമായി നടത്തുവാൻ അക്ഷീണം പ്രയത്നിച്ച, പ്രോഗ്രാം ന്റെ അധ്യക്ഷൻ നമ്മുടെ പ്രിയങ്കരനായ ...
02/03/2026

Big Thanks

ഇന്നത്തെ ക്ലാസ്സ്‌ അതിവിജയകരമായി നടത്തുവാൻ അക്ഷീണം പ്രയത്നിച്ച, പ്രോഗ്രാം ന്റെ അധ്യക്ഷൻ നമ്മുടെ പ്രിയങ്കരനായ വർക്കിംഗ്‌ പ്രസിഡന്റ്‌ ശ്രീ ഷനിഷ് എം എം നും സ്വാഗതം ആശംസിച്ച ശ്രീമതി സോഫിയ ടീച്ചറിനും ഉൽഘാടനം ചെയ്ത ബഹുമാന്യനായ ബെന്നിസാറിനും ഉപഹാരം സമർപ്പിച്ച പ്ലാനിങ് കമ്മിറ്റി മെമ്പർ ശ്രീ സജയ് ഇടമറ്റത്തിനും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.

ഈ പ്രോഗ്രാംന്റെ വിജയത്തിനായി സംഭാവനനൽകി സഹകരിച്ച എക്സിക്യൂട്ടീവ് ആൻഡ് പ്ലാനിങ് കമ്മിറ്റിമെംബേർസ് നെയും നന്ദിയോടെ ഓർക്കുന്നു.
ഇനിയും ഒരേ മനസ്സോടെ കൂടുതൽ നന്മകൾ ചെയ്ത് നമുക്ക് മുന്നേറാം 👏👏👏

വളപ്പൊട്ടുകൾ എന്ന പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ പുതുതലമുറയ്ക്ക് എന്നും മാതൃകയാകട്ടെ... 👍❤️

വളപ്പൊട്ടിൽ അംഗമാകാൻ
https://www.facebook.com/groups/249886240513833/?ref=share

നല്ല ശീലങ്ങൾ നല്ല ഭാവി പ്രിയപ്പെട്ടവരെ നമ്മുടെ വാർഷിക പൊതുയോഗത്തിൽ തീരുമാനിച്ചത് പോലെ കുട്ടികൾക്കുള്ള ക്ലാസ്സ്‌ ഈ വരുന്ന...
24/02/2026

നല്ല ശീലങ്ങൾ നല്ല ഭാവി
പ്രിയപ്പെട്ടവരെ നമ്മുടെ വാർഷിക പൊതുയോഗത്തിൽ തീരുമാനിച്ചത് പോലെ കുട്ടികൾക്കുള്ള ക്ലാസ്സ്‌ ഈ വരുന്ന മാർച്ച്‌ 2 തിങ്കളാഴ്ച രാവിലെ 10-12 സ്കൂളിൽ വച്ച് നടത്തപ്പെടുകയാണ്. അതോടൊപ്പം 7th ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച വിദ്യാർത്ഥിയ്ക്ക് ക്യാഷ് അവാർഡും മൊമെന്റോയും വളപ്പൊട്ടുകളുടെ പേരിൽ നൽകപ്പെടുന്നു. എല്ലാ കൂട്ടുകാരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി CPR പരിശീലനവും ബോധവത്കരണ ക്ലാസ്സുംപ്രിയപ്പെട്ട രക്ഷിതാക്കളേ, അധ്യാപകരേ,നമ്മുടെ സമൂഹത്ത...
19/12/2025

രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി CPR പരിശീലനവും ബോധവത്കരണ ക്ലാസ്സും
പ്രിയപ്പെട്ട രക്ഷിതാക്കളേ, അധ്യാപകരേ,

നമ്മുടെ സമൂഹത്തിലും പ്രത്യേകിച്ച് സ്കൂൾ അന്തരീക്ഷത്തിലും കുട്ടികളുടെയും സഹജീവികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളെല്ലാവരുടെയും ഉത്തരവാദിത്വമാണ്. അപ്രതീക്ഷിതമായി സംഭവിക്കാവുന്ന ഹൃദയസ്തംഭനം, ശ്വാസതടസം, മുങ്ങൽ, അപകടങ്ങൾ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിൽ CPR (Cardio Pulmonary Resuscitation) പോലുള്ള പ്രാഥമിക ജീവൻ രക്ഷാ അറിവുകൾ നിർണായക പങ്കുവഹിക്കുന്നു.

CPR പരിശീലനം ലഭിച്ച ഒരു രക്ഷിതാവിനോ അധ്യാപകനോ, ആംബുലൻസ് അല്ലെങ്കിൽ മെഡിക്കൽ സഹായം എത്തുന്നതുവരെ ആവശ്യമായ പ്രാഥമിക സഹായം നൽകാൻ കഴിയും. പലപ്പോഴും ഇത്തരം സമയബന്ധിത ഇടപെടലുകൾ ഒരു ജീവൻ രക്ഷിക്കാൻ സഹായകമാകുന്നു.

അതിനാൽ, *രക്ഷിതാക്കളും അധ്യാപകരും CPR പരിശീലനം നേടുന്നത് അത്യാവശ്യമാണ്*. ഇത് അടിയന്തിര സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ ഇടപെടാൻ സഹായിക്കുന്നതോടൊപ്പം, നമ്മുടെ സ്കൂളിനെ കൂടുതൽ സുരക്ഷിതമായ ഒരു പഠനപരിസ്ഥിതിയാക്കാനും സഹായിക്കും.

എല്ലാവരും ചേർന്ന് ഇത്തരം ജീവൻ രക്ഷാ പരിശീലനങ്ങളിൽ പങ്കെടുത്തു,
കുട്ടികളുടെയും സഹജീവികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഒരു സമൂഹം നിർമ്മിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Biriyani Challenge
15/11/2025

Biriyani Challenge

🕊️ ആദരാഞ്ജലികൾ 🌹നമ്മുടെ പ്രിയ സഹപാഠിയും സുഹൃത്തുമായ ജിമ്മിച്ചൻറെ അകാല നിര്യാണവാർത്ത അതിയായ ദുഃഖത്തോടും വേദനയോടും കൂടി കേ...
29/09/2025

🕊️ ആദരാഞ്ജലികൾ 🌹

നമ്മുടെ പ്രിയ സഹപാഠിയും സുഹൃത്തുമായ ജിമ്മിച്ചൻറെ അകാല നിര്യാണവാർത്ത അതിയായ ദുഃഖത്തോടും വേദനയോടും കൂടി കേൾക്കുന്നു.
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പേരിൽ ജിമ്മിച്ചന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ജീവിതയാത്ര വളരെ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നത് നമ്മളിൽ ഏവർക്കും വലിയ നഷ്ടമാണ്.
സഹപാഠിയെന്ന നിലയിൽ പങ്കുവെച്ച ഓർമ്മകൾ എന്നും നമ്മുടെ ഹൃദയങ്ങളിൽ നിലനിൽക്കും.

ദൈവം ജിമ്മിച്ചൻ്റെ ആത്മാവിന് ശാന്തിയും കുടുംബത്തിന് ഈ ദുഃഖം സഹിക്കുന്ന ശക്തിയും നൽകട്ടെ.

— വളപ്പൊട്ടുകൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

ആദരാഞ്ജലികൾ 🙏ഉടുംബുംചീത്ത ഒന്നാം വാർഡിലെ പേട്ടയിൽ ജിമ്മി (45) വാഹന അപകടത്തിൽ നിര്യാതനായി. മൃത സംസ്കാരകർമ്മങ്ങൾ നാളെ (30-...
29/09/2025

ആദരാഞ്ജലികൾ 🙏

ഉടുംബുംചീത്ത ഒന്നാം വാർഡിലെ പേട്ടയിൽ ജിമ്മി (45) വാഹന അപകടത്തിൽ നിര്യാതനായി. മൃത സംസ്കാരകർമ്മങ്ങൾ നാളെ (30-09-2025, ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 4: 30ന് സ്വഭവനത്തിൽ ആരംഭിച്ച് വായാട്ട്പറമ്പ് സെൻറ് ജോസഫ്സ് ഫൊറോന ദേവാലയത്തിൽ നടക്കുന്നതാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും പരേതന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
✝️✝️✝️✝️

Address

Vayattuparamba
Kannur
670582

Alerts

Be the first to know and let us send you an email when St.Joseph's HSS Vayattuparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category