22/12/2020
പ്രിയരേ,
സിവിൽ സർവീസ് പഠനം സാധാരണക്കാരിലേക്ക് എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന DARE IAS സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നൂതന തുടർവിദ്യാഭ്യാസ പദ്ധതി ആരംഭിച്ചിരിക്കുന്നു.
ആറാം ക്ലാസ് മുതലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി സിവിൽ സർവീസ് പഠന രംഗത്തെ വിദഗ്ധർ തയ്യാറാക്കിയിട്ടുള്ള കരിക്കുലം കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനും അവ വികസിപ്പിക്കാനുമുള്ള വ്യക്തികേന്ദ്രീകൃത പഠനത്തിനാണ് മുൻഗണന നൽകുന്നത്.
വ്യത്യസ്തങ്ങളായ കരിയർ അവസരങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം കുട്ടികൾക്ക് പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും മത്സര പരീക്ഷകളെ നേരിടുന്നതിനും അവരെ പ്രാപ്തമാക്കുന്നു.
വ്യക്തിത്വ വികാസത്തിന് ഊന്നൽ നൽകിയുള്ള പരിശീലനം ആദ്യ അവസരത്തിൽ തന്നെ സിവിൽ സർവീസ് നേടിയെടുക്കുന്നതിനാണ് പ്രാഥമിക പരിഗണന നൽകുന്നത്.
ദിവസേനയുള്ള പത്രവാർത്തകളെ അപഗ്രഥിച്ച് പഠിക്കുന്നതിനൊപ്പം ഭാവിയിലേക്ക് ആവശ്യമായ രീതിയിൽ അവ സൂക്ഷിക്കുന്നതിനും ഇംഗ്ലീഷ് മലയാളം മീഡിയം കുട്ടികൾക്ക് പ്രത്യേകമായി പരിശീലനം നൽകുന്നു. കൂടാതെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിന് വിദേശികൾ അടങ്ങുന്ന സംഘം മികച്ച പരിശീലനം നൽകുന്നു.
സിവിൽ സർവീസ് പരീക്ഷയുടെ സമാന മാതൃകയിൽ നടത്തുന്ന മോഡൽ പരീക്ഷയിൽ വിജയികളാവുന്നവർക്ക് തുടർ പഠനത്തിനുള്ള DARE SCHOLARSHIP നൽകുന്നതിനോടൊപ്പം സിവിൽ സർവീസ് പരീക്ഷകളിലെ വിജയികളുമായി സംവദിക്കാനുള്ള അവസരവും ഒരുക്കുന്നു. 10,+1,+2 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉയർന്ന മിലിട്ടറി ജോലികൾ ലഭ്യമാകുന്നതിന് സഹായകമാകുന്ന NDA,CDS പരീക്ഷകൾക്കുള്ള പരിശീലനവും നൽകുന്നു.
ഡിഗ്രി പൂർത്തിയാക്കിയവർക്ക് ഉന്നതനിലവാരത്തിലുള്ള സിവിൽ സർവീസ് പരിശീലനം DARE IAS ചുരുങ്ങിയ ചിലവിൽ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ്പിൽ നിങ്ങളുടെ പേരും ഫോൺ നമ്പറും അയക്കുകയോ ചെയ്യുക.
Phone No: 8078227773 , 8078227774
Email: [email protected]
Website: dareias.in