30/03/2023
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി:
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കണ്ണാടിപ്പറമ്പ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു.അഴീക്കോട് നിയോജകമണ്ഡലം എംഎൽഎ ശ്രീ കെ വി സുമേഷ് അഭിവാദ്യം സ്വീകരിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ രമേശൻ , ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ. മയ്യിൽ പോലീസ് സ്റ്റേഷൻ S.H.O. ടി പി സുമേഷ്, പ്രിൻസിപ്പൽ ശ്രീ കെ രാധാകൃഷ്ണൻ , പ്രധാന അധ്യാപകൻ ശ്രീ.ടി. ഒ മുരളീധരൻ , പിടിഎ പ്രസിഡണ്ട് ശ്രീ. കെ ബൈജു , കണ്ണൂർ എസ് പി സി. സിറ്റി പ്രൊജക്റ്റ് A.D.N.O.കെ. രാജേഷ് എന്നിവർ സംബന്ധിച്ചു.
കണ്ണൂർ എസ്.പി.സി സിറ്റി പ്രോജക്ട് അസിസ്റ്റൻറ് ജയദേവൻ, റിട്ടേർഡ് എസ്.ഐ യും എസ്.പി.സി പ്രോജക്റ്റിന്റെ മുൻ എ ഡി എൻ ഓ .യുമായ ശ്രീ സി ചന്ദ്രൻ ,സിപിഒ ശ്രീമതി മീനാകുമാരി കാനാ ഇടത്തിൽ എന്നിവർ നേതൃത്വം നൽകി .വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച കേഡറ്റുകൾക്കുള്ള ഉപഹാരങ്ങൾ നൽകി. സീനിയർ കാഡറ്റ് ഹരിശങ്കർ എം.പി പരേഡ് കമാൻഡർ ആയും സീനിയർ കേഡറ്റ് പല്ലവി കൃഷ്ണ സിപി സെക്കൻഡ് ഇൻ കമാൻഡർ ആയും പരേഡിനെ മുന്നിൽ നിന്ന് നയിച്ചു .ദേവിക അനിൽകുമാർ ദേവദത്ത് പി. നമ്പ്യാർ തുടങ്ങിയവർ പ്ലറ്റൂൺ ലീഡർമാരായി.മികച്ച ഇൻഡോർ കാഡറ്റായി ഫിദാഷ് എംപിയെയും മികച്ച ഔട്ഡോർ കാഡറ്റായി നിവേദിത കെപിഎയും തെരഞ്ഞെടുത്തു.