Mission XLNC

Mission XLNC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mission XLNC, Educational consultant, 3rd Floor, Royal Oak Mall, Thana, Kannur.

Mission XLNC is a long guidance program for students (Class 7 to 12) focusing on discipline, mental strength, emotional balance, intellectual excellence, self-confidence and sense of purpose to orient them towards success in academics and careers.

21/03/2026

Eid Mubarak

22/11/2025
20/10/2025

വിദൂരമായ ഹിമാലയ പർവത നിരകളിൽ നമ്മുടെ മാതൃഭൂമിയുടെ അഭിമാനം വീണ്ടെടുക്കാൻ വെടിയുണ്ടകൾക്കും തീജ്വാലകൾക്കും ഇടയിലൂടെ ഉരുക്കു...
26/07/2025

വിദൂരമായ ഹിമാലയ പർവത നിരകളിൽ നമ്മുടെ മാതൃഭൂമിയുടെ അഭിമാനം വീണ്ടെടുക്കാൻ വെടിയുണ്ടകൾക്കും തീജ്വാലകൾക്കും ഇടയിലൂടെ ഉരുക്കു പോലുള്ള ഹൃദയങ്ങളുമായി അവർ ശത്രുവിന്റെ നേരെ കുതിച്ചു പാഞ്ഞു. ശരീരത്തിലും കാലുകളിലും വെടിയുണ്ടകൾ ഏറ്റുവാങ്ങിയിട്ടും, അവർ മുന്നോട്ടു തന്നെ നീങ്ങി.പൊട്ടിത്തെറിക്കുന്ന ഗ്രെനേഡ് ചീളുകൾക്കും തീജ്വാലകൾ വിതറുന്ന മിസൈലുകൾക്കും അവരെ തടയാനായില്ല.

കള്ളന്മാരെപ്പോലെ നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ശത്രു സൈനികരെ അവർ വെടിയുണ്ടകൾ കൊണ്ട് അഭിവാദ്യം ചെയ്തു. ശത്രുക്കളുടെ ഹൃദയത്തിലേക്ക് അവർ കുത്തിയിറക്കിയ ഉരുക്കു ബയണറ്റുകൾ ആ ചതിക്ക് പകരം ചോദിച്ചു. ചതിയരായ ശത്രുക്കളുടെ രക്തം കൊണ്ട് കുതിർന്ന ആ മണ്ണിൽ നമ്മുടെ ത്രിവർണ പതാക നാട്ടി അവർ അഭിമാനത്തോടെ സല്യൂട്ട് ചെയ്തു.

അവരിൽ ചിലർ മടങ്ങി വന്നില്ല. ചിലർ ഗുരുതരമായ പരിക്കുകൾ ഏറ്റു വാങ്ങി ഇന്നും അനവധി ശാരീരിക പ്രശ്നങ്ങളുമായി ജീവിക്കുന്നു. എന്നാൽ തങ്ങളുടെ മാതൃരാജ്യത്തിനു വേണ്ടി ചെയ്ത ത്യാഗത്തിൽ അവരും അവരുടെ കുടുംബവും അഭിമാനം കൊള്ളുന്നു.

നമ്മുടെ സുരക്ഷക്കും മാതൃ രാജ്യത്തിൻ്റെ അഭിമാന സംരക്ഷണത്തിനും വേണ്ടി സ്വന്തം ജീവൻ പോലും പണയം വെച്ച് പോരാടിയ ആ ധീരരെ ഇന്ന് നമുക്ക് സ്മരിക്കാം. അവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നാം ചെയ്യുന്ന ജോലി എന്ത് തന്നെ ആയാലും അതിൽ ആത്മാർത്ഥതയോടെ മുഴുകി നമുക്ക് നമ്മുടെ രാജ്യത്തോടുള്ള കൂറും സ്നേഹവും അഭിമാനവും പ്രകടിപ്പിക്കാം.

ജയ് ഹിന്ദ്

Address

3rd Floor, Royal Oak Mall, Thana
Kannur
670002

Telephone

+919188250009

Website

Alerts

Be the first to know and let us send you an email when Mission XLNC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share