10/08/2023
#ആത്മാന്വേഷണം159 #പോസ്റ്റ്159 #സാധാരണക്കാരുംബ്രഹ്മവും #ഗണപതിഎന്നമിത്ത്
വളരെ പ്രധാനപ്പെട്ട ചില അറിവുകളെക്കുറിച്ചും, അവയുടെ രഹസ്യങ്ങളെക്കുറിച്ചും, പ്രായോഗികതകളെക്കുറിച്ചുമെല്ലാം അന്വേഷിച്ച്, അലഞ്ഞു നടന്നിരുന്ന കാലം...
മറ്റൊരു സംസ്ഥാനത്തുനിന്നും തികച്ചും അവിചാരിതമായി, ഒരാളെ പരിചയപ്പെട്ടു... കുറച്ചുനാൾ കഴിഞ്ഞ്, കൂടുതൽ അടുത്തറിഞ്ഞപ്പോൾ - പരിചയം അടുപ്പമായി മാറിക്കഴിഞ്ഞപ്പോൾ, കാലങ്ങളായി ഞാൻ തേടിക്കൊണ്ടിരുന്ന ഒരു വിദ്യയിൽ, അയാൾ അഗ്രഗണ്യനാണെന്ന് മനസ്സിലായി... ഇനി അത് എങ്ങനെയെങ്കിലും പഠിച്ചെടുക്കണം... അപൂർവ്വമായ അറിവുകൾ അങ്ങനെയൊന്നും അടിച്ചു മാറ്റുവാൻ ഒക്കുകയില്ലല്ലോ...! എങ്കിലും മലയാളിയായതിനാൽ, കാഞ്ഞബുദ്ധി ധാരാളമായിത്തന്നെ, കയ്യിൽ ഉണ്ടായിരുന്നത് എടുത്തു നന്നായി പ്രയോഗിച്ചു... അയാളെ സോപ്പിട്ടും, മുഖസ്തുതി പറഞ്ഞും, ചെറിയ ദക്ഷിണകൾ നൽകിയുമൊക്കെ കയ്യിലെടുത്തു കാര്യം കാണുവാൻ ശ്രമിച്ചു... എന്നാൽ അതൊന്നും അയാളുടെയടുത്തു ചെലവായില്ല... 😄 എന്നെപ്പോലുള്ള എത്ര വേന്ദ്രന്മാരെ അദ്ദേഹം കണ്ടിരിക്കുന്നു...!
അദ്ദേഹം മൊഴിഞ്ഞു: നിന്റെ അഭ്യാസം ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു... തല്ക്കാലം അതൊക്കെ അവിടെ വെക്ക്...
ഓരോന്നിനും അതിന്റേതായ മൂല്യമുണ്ട്... ഒന്നും ചുളുവിൽ നേടുവാൻ ശ്രമിക്കരുത്... അങ്ങനെ ശ്രമിച്ചു നേടിയാലും, ആത്യന്തികമായി, അത്യാവശ്യം വരുമ്പോൾ അത് നമുക്ക് ഉപകാരപ്പെടാതെ പോകും... കർണ്ണന്റെ കഥ അറിയാവുന്നതല്ലേ...? പിന്നെ, ഒരു കാര്യം പറയാം... എനിക്ക് കഞ്ചാവ് (Bhang) കൊണ്ടുവന്നു തരുകയാണെങ്കിൽ, നീ ആഗ്രഹിക്കുന്ന വിദ്യ പഠിപ്പിച്ചു തരാം...
ആത്മീയ മേഖലയിൽ സഞ്ചരിക്കുന്ന, ബ്രഹ്മത്തോട് കുറച്ചൊക്കെ അടുത്ത് നിൽക്കുന്നു എന്ന് ഞാൻ കരുതിയ ആള് കഞ്ചാവ് ഉപയോഗിക്കുകയോ...? എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല... ആ ചിന്ത മനസ്സിൽ വെച്ചില്ല... അദ്ദേഹത്തോട് തുറന്നു ചോദിക്കുക തന്നെ ചെയ്തു...
"എടാ പൊട്ടാ, ബ്രഹ്മത്തെ അറിയുവാൻ ഈ പറയുന്നത്ര ബുദ്ധിമുട്ടൊന്നുമില്ല... ഒരു നല്ല കഞ്ചാവ് ബീഡി ആസ്വദിച്ചു വലിച്ചു നോക്ക്... നീ കുറച്ചുനേരത്തെക്കെങ്കിലും, അത് അനുഭവിച്ചറിഞ്ഞിരിക്കും... അല്ലാതെ "ഇപ്പോൾ" നീ കഷ്ടപ്പെട്ട്, ബ്രഹ്മത്തെ അറിയാൻ ഓടി നടന്നിട്ടും കാര്യമൊന്നുമില്ല"... അദ്ദേഹം മൊഴിഞ്ഞു...
കാശി, ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ പല ആത്മീയ കേന്ദ്രങ്ങളുടെയും പരിസരത്ത്, ഒരുപാട് പേർ പലതരം മയക്കുമരുന്നുകൾ ഉപയോഗിച്ച് കറങ്ങി നടന്നുകൊണ്ടിരുന്നതിന്റെ രഹസ്യവും അപ്പോൾ ആണ് എനിക്ക് മനസ്സിലായത്... അവർ ബ്രഹ്മത്തെ അടുത്തറിഞ്ഞു, കിറുങ്ങി നടക്കുകയാണ്... 😄 (ഇവർ എന്താ ഇങ്ങനെ എന്ന്, ഞാൻ പല പ്രാവശ്യം എന്നോട് തന്നെ ചോദിച്ച് ഉത്തരം മുട്ടി ഇരിക്കുകയായിരുന്നു... അതോടെ ഉത്തരമായി... ആത്മീയതയും ലഹരിയും തമ്മിൽ അത്രയ്ക്ക് ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളത്, എനിക്കും പുതിയ തിരിച്ചറിവുതന്നെയായിരുന്നു...😄)
ഇത് ഞാൻ എഴുതുമ്പോൾ, വെറുതെ തെറ്റിദ്ധരിപ്പിക്കുവാനായി എഴുതുന്നതാണെന്ന് വിശ്വസിക്കാൻ തോന്നുന്നവരും ഉണ്ടാകുമല്ലോ... അതുകൊണ്ട് സന്തോഷ് ജോർജ് കുളങ്ങര, അനുഭവിച്ചറിഞ്ഞ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞതിന്റെ video, താഴെ ചേർക്കുന്നു... ക്ഷമയില്ലാത്തവർക്ക്, വീഡിയോയുടെ തുടക്കം മുതൽ 4.30
വരെയുള്ള ഭാഗം മാത്രം കാണാവുന്നതാണ്...
https://youtu.be/jOILIjqU7YU
വാരണാസിയിൽ (കാശി) കഞ്ചാവിന്റെ പച്ച ഇല അരച്ചെടുത്തിട്ട്, അത് വിവിധ പഴങ്ങളുടെ ജ്യൂസിന്റെ കൂടെയും, ലസ്സിയിലുമൊക്ക കലക്കി കൊടുക്കുന്ന സ്ഥാപനങ്ങൾ, ഇപ്പോളും പരസ്യമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്... കാര്യം അവിടെ പോയി അന്വേഷിച്ചാൽ, തിരിച്ചറിയാവുന്നതേയുള്ളൂ... എങ്കിലും സംശയാലുക്കൾക്കായി, നമ്മുടെ നാട്ടുകാരി അരുണിമ, വാരണാസിയിൽ വെച്ച് കഞ്ചാവ് കലർന്ന ജ്യൂസ് (Thandai) കുടിച്ചതിന്റെ video താഴെ ചേർക്കാം വിഡിയോയുടെ 7. 30 മുതലുള്ള ഭാഗം കാണുക...
https://youtu.be/BAvHtOS3Feo
ഇത് വായിച്ചിട്ട് ആരും മയക്കുമരുന്നുകൾ ഉപയോഗിക്കുകയോ, അതിന്റ അനുഭവം അറിയാനോ ശ്രമിച്ചുപോകരുത്... ഇങ്ങനെയും വിശ്വസിക്കുകയും പ്രവർത്തിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകൾ ഉണ്ടെന്ന്, വായനക്കാരെ ബോദ്ധ്യപ്പെടുത്തിതരുകയെന്ന ദൗത്യമാണ് ഞാൻ ചെയ്യുന്നത്...
ഇതുവരെ പറഞ്ഞത്, നമ്മുടെ നാട്ടിൽ നിരോധിക്കപ്പെട്ടിട്ടുള്ള ഒരു സാധനത്തേക്കുറിച്ചായിരുന്നു... ഇനി ബ്രഹ്മത്തെ അറിയുവാൻ, നമ്മുടെ നാട്ടിൽ നിരോധിച്ചിട്ടില്ലാത്തതും, സർക്കാരിന് വരുമാനമുണ്ടാക്കിക്കൊടുക്കുന്നതുമായ ഒന്നിനെക്കുറിച്ച് പറയാം... സാധാരണക്കാർക്ക് എളുപ്പത്തിൽ ബ്രഹ്മാനുഭൂതി അനുഭവിച്ചറിയുകയും ചെയ്യാം, നാട് നന്നവുകയും ചെയ്യും... ഒരുവെടിക്ക് രണ്ട് പക്ഷി... 😄
ഈ വിഷയത്തിൽ താൽപ്പര്യമുള്ളവർ ആദ്യമായി ചെയ്യേണ്ടത്, സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ, മദ്യം വിൽക്കുന്ന ഒരു പ്രിമിയം shop കണ്ടുപിടിക്കുകയെന്നതാണ്... (എന്റെ നാട്ടിൽ കണ്ണൂർ ടൗണിൽ ഉണ്ട്...) അവിടെനിന്നും ഒരു ഫുള്ളിന് 3000 രൂപയിൽ അധികം വിലയുള്ള ഒരു സാധനം വാങ്ങുക...
ഒരു ഗ്ലാസിൽ ഒരു പെഗ്ഗ് ഒഴിച്ചതിനു ശേഷം, അതിൽ കുറച്ച് ഐസുകട്ടകൾ ഇട്ടിട്ട്, ബ്രഹ്‌മാനുഭൂതിയിലേക്ക് പ്രവേശിക്കുന്നതിന് തയ്യാറാകുന്നതിനായി, കുറച്ചുനേരം സ്വസ്ഥമായിരിക്കാം... 😄 വേണമെങ്കിൽ കണ്ണുകൾ അടച്ചുവെക്കുകയുമാകാം... 😄എന്നിട്ട് അത് സാവധാനത്തിൽ അകത്താക്കാം... ആക്രാന്തം അരുത്... കുറേശ്ശേ കുറേശ്ശേയായി മതി... പ്രിമിയം സാധനം ആയതിനാൽ അരുചിയോ, ഇറങ്ങിപ്പോകുന്നതിന് ബുദ്ധിമുട്ടോ ഉണ്ടാവുകയില്ല എന്ന് അറിയാമല്ലോ... 😄
ആറാം തമ്പുരാനിൽ മോഹൻലാൽ പറഞ്ഞ ഡയലോഗ് പോലെ: രണ്ടാമത്തെ പെഗ്ഗിൽ ഐസുകട്ട വിഴുമ്പോളേക്കും, പതിയെ ബ്രഹ്മത്തെ അറിഞ്ഞു തുടങ്ങിയിട്ടുണ്ടാകും... (വില കൂടിയ സ്റ്റാൻഡേർഡ് സാധനം ആയതിനാൽ, സാവധാനത്തിലേ ബ്രഹ്മം പ്രവർത്തിച്ചു തുടങ്ങുകയുള്ളൂ എന്ന ബോധം വേണം... 😄) രണ്ടാമത്തെ പെഗ്ഗ് അകത്താക്കി കുറച്ചു കഴിയുന്നതോടെ, മോശമല്ലാത്ത ബ്രഹ്മാനുഭൂതിയിൽ എത്തിച്ചേർന്നിട്ടുണ്ടാകും... (തിരക്ക് കൂട്ടരുത്... കുറച്ചു wait ചെയ്യുക... കണ്ണടച്ചിരിക്കുകയും ആകാം...) എന്നിട്ടും തൃപ്തി വരാത്തവർക്ക്, മൂന്നാമത്തെ പെഗ്ഗ് കൂടി അകത്താക്കാവുന്നതാണ്... അതോടെ കാര്യത്തിന് തീരുമാനമാകും... ഇനി നിങ്ങളായി, ബ്രഹ്മമായി നിങ്ങളുടെ പാടായി... എനിക്ക് റോളൊന്നുമില്ല... 😄
എന്തിനാണ് പ്രിമിയം ഷോപ്പിൽ പോയി വിലകൂടിയ സാധനം വാങ്ങിക്കുന്നത്, ഞങ്ങൾ സാധാരണക്കാരായതുകൊണ്ട് സാധാരണ ഷോപ്പിൽ പോയി, വില കുറഞ്ഞത് വാങ്ങിച്ചാൽ പോരെ എന്ന് ചോദിക്കുന്നവരുണ്ടാകാം... അവരോട് പറയാനുള്ളത്, നിങ്ങക്ക് "കൂതറ" ബ്രഹ്മത്തെ അറിഞ്ഞാൽ മതി എന്നുണ്ടെങ്കിൽ ആയിക്കോളൂ, എന്നാൽ സ്റ്റാൻഡേർഡ് ബ്രഹ്മാനുഭൂതി നുകരണമെങ്കിൽ, ആദ്യം പറഞ്ഞതുപോലെ തന്നെ ചെയ്യണം... 😄
ആത്മീയ അന്വേഷണവുമായി മുന്നോട്ടു പോയപ്പോൾ, ഇടയ്ക്കൊക്കെ സംവദിക്കാറുള്ള നാട്ടിലുള്ള ഒരു സുഹൃത്ത് ഉണ്ടായിരുന്നു... മദ്യപിച്ചു നടക്കുന്ന ആളുകളെക്കാണുമ്പോൾ അദ്ദേഹം പറയാറുണ്ട്, നമ്മൾ ഒക്കെ എന്ത് ബ്രഹ്മത്തെ അറിഞ്ഞു... അയാളെ നോക്ക്... ബ്രഹ്മവുമായി താദാമ്യം പ്രാപിച്ച് അനുഭൂതിയിൽ അലിഞ്ഞു നിൽക്കുന്നു... മക്കളോടോ, ഭാര്യയോടോ, കുടുംബത്തോടോ, സമൂഹത്തോടോ യാതൊരു ഉത്തരവാദിത്വവുമില്ലാതെ, നിസ്സംഗതയിൽ നടക്കുന്നു... നമ്മളേക്കാൾ എത്രയോ ഭേദമാണയാൾ... നമ്മൾ ബ്രഹ്മത്തെ ഒട്ട് അറിഞ്ഞിട്ടുമില്ല... നിസ്സംഗതയിൽ എത്തിയിട്ടുമില്ല... ഞാനും കുത്തിയിരുന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ട്... പണി പാളിയോ...? ഒരു തിരിച്ചുപോക്ക് വേണ്ടിവരുമോ...? 😄
NB: ഈ പോസ്റ്റിന്റെ ഇതുവരെയുള്ള ഭാഗം, ആക്ഷേപഹസ്യം (satire) എന്ന രീതിയിൽ എഴുതിയ ഒന്നാണ്... അതിനാൽ, ആ മനോഭാവത്തോടെ തന്നെ, വായിക്കുകയും ചിന്തിക്കുകയും വേണം... തുടർന്നങ്ങോട്ട് കുറച്ചു ഗൗരവം ആകാം...
പ്രായോഗിക ആത്മീയത എന്ന് പറഞ്ഞുകൊണ്ട് ആദ്യമായി ആത്മാന്വേഷണം കടന്നുവന്നപ്പോൾ, സാമ്പ്രദായികവും, ശാസിക്കപ്പെട്ടുകിട്ടിയ അറിവുകളിലും വിശ്വസിച്ചു നിലനിന്നുവന്നിരുന്നവർ, അസ്വസ്ഥരാവുകയും, ഇതിനെ തളർത്തുവാനും അവഹേളിക്കുവാനും ഒക്കെ ശ്രമിച്ചിരുന്നത്, നിങ്ങൾക്കും അറിവുള്ള കാര്യമായിരുന്നുവല്ലോ...
പറയുന്ന കാര്യങ്ങൾ കൃത്യമായി അനുഭവത്തിൽ കാണിച്ചു കൊടുക്കുക എന്ന ഉത്തരവാദിത്വം പിന്തുടരാത്തവർ, ആത്യന്തികമായി അവഹേളിതരാകും എന്ന നയം ആയിരുന്നു അന്നും ആത്മാന്വേഷണം പിന്തുടർന്നിരുന്നത്... അതുകൊണ്ടായിരുന്നുവല്ലോ ഇവിടെ തർക്കങ്ങളുമായി വന്നവർക്കൊക്കെ പിന്തിരിഞ്ഞു പോകേണ്ടിവന്നത്... അവർ പറയുന്ന ഒരു കാര്യം പോലും, അനുഭവത്തിൽ കാണിച്ചു തരുവാൻ ഉള്ള പ്രാപ്തി ഉണ്ടായിരുന്നില്ല... കേൾക്കുന്നവർ അങ്ങനെതന്നെ അങ്ങ് വിശ്വസിച്ചോണം...!
ഇപ്പോൾ ഗണപതി എന്ന മിത്തിനെക്കുറിച്ച്, വാദപ്രതിവാദങ്ങളും, കോലാഹലങ്ങളും നടന്നുകൊണ്ടിരിക്കുകയാണല്ലോ... അത് നടത്തുന്ന പല വിഭാഗത്തിനും, "കൂടുതലായി" അവരുടേതായ "രാഷ്ട്രീയ ലക്ഷ്യങ്ങൾ" ആണ് ഉള്ളത്... ഇതിനിടയിൽപ്പെട്ട, ഈശ്വര വിശ്വാസികളായ വിവിധ മത വിഭാഗങ്ങളിലെ ആളുകൾ, അവരുടെ വിശ്വാസക്രമങ്ങളിൽ പ്രശ്നത്തിൽപ്പെടുകയും ചെയ്യുന്നു... ഉയരുന്ന ചോദ്യങ്ങൾക്ക്, യുക്തിസഹമായ മറുപടി കൊടുക്കുവാൻ, ആരാലും സാധിക്കുന്നുമില്ല... എല്ലാവർക്കും അവരവരുടെ, വിശ്വാസം മുത്തും, ശ്രേഷ്ഠവും തന്നെ... എന്നാൽഅത് മുത്ത് ആണെന്ന് പറയുന്നതല്ലാതെ, തെളിയിച്ചു കൊടുക്കുവാൻ ആർക്കും കഴിയുന്നുമില്ല...!
എല്ലാ മത വിശ്വാസങ്ങളിലും പെട്ടവർ, ഇനി വരാനിരിക്കുന്ന കാലങ്ങളിൽ, വലിയ പ്രതിസന്ധിയാണ് അനുഭവിക്കാൻ പോകുന്നത്... അനുഭവത്തിൽ കിട്ടാത്ത അന്ധമായതൊക്കെ, അധികം താമസിക്കാതെ സ്വീകാര്യതയില്ലാത്തതായിപ്പോകും... അതിനാൽ പ്രയോഗികത ഇല്ലാത്ത ആത്മീയതയൊക്ക, അധികം താമസിക്കാതെ കാലഹാരണപ്പെട്ടുപോവുകതന്നെ ചെയ്യും... അതിന് ഇന്ന മതത്തിന്റെത് എന്ന കണക്കൊന്നും ഇല്ല... അതുകൊണ്ടുതന്നെ, ഭാരതീയ ആത്മീയതയുടെ പ്രായോഗിക വഴികൾ കണ്ടെത്തിക്കൊടുക്കക എന്ന ദൗത്യമാണ്, ഇതിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്...
ഗണപതി മിത്തല്ല എന്ന് അവകാശപ്പെട്ടുകൊണ്ട്, FB യിൽ വന്ന ഒരു പോസ്റ്റിന്റെ ലിങ്ക് താഴെ ചേർക്കുന്നു... നിങ്ങൾ ദയവായി വായിക്കുക...
https://m.facebook.com/story.php?story_fbid=10160625907911041&id=751151040&mibextid=Nif5oz
എന്തോന്ന് ഇത്...? ഇത് വായിക്കുന്നവർക്ക് ഗണപതി മിത്തല്ല എന്ന് തോന്നുമോ...? അതോ വേറെ വല്ലതും തോന്നുമോ...? പോസ്റ്റിന്റെ തുടക്കത്തിൽത്തന്നെ, ഗണപതി മിത്തല്ല എന്നും അത് മനസ്സിലാകണമെങ്കിൽ, പോസ്റ്റ് ശ്രദ്ധിച്ച് വായിക്കണമെന്നും എഴുതിയിരുന്നു... നിങ്ങൾ വായിച്ചുനോക്ക്... മിത്തല്ല എന്നതിന് എന്ത് കാര്യങ്ങളാണ് നിരത്തിയിരിക്കുന്നത്...? ഒന്നുമില്ല... ഇദ്ദേഹം മിത്തല്ല എന്ന് പോസ്റ്റിൽ എഴുതിയാൽ മാത്രം അങ്ങനെ ആകുമോ...? അതിന്റെ കാര്യ കാരണങ്ങൾ കൂടി പറയേണ്ടേ...? അതിലൂടെ പ്രായോഗികമായി സഞ്ചരിച്ചു പോകുന്ന ഒരാൾക്ക്, അനുഭവിച്ചറിയാനും സാധിക്കേണ്ടേ...? അങ്ങനെ പറയാനുള്ള അറിവോ, ചങ്കൂറ്റമോ ഉള്ള ഒരാളെപ്പോലും എവിടെയും കാണാനില്ല എന്നതാണ് ഏറെ അതിശയകരം ...! ശ്ലോകങ്ങളും, ആർക്കും തിരിയാത്ത ന്യായങ്ങളും കൊണ്ട് കുറേപ്പേർ ഇറങ്ങിയിട്ടുണ്ട് എന്നത് മാത്രം മിച്ചം... (ലിങ്കിലുള്ള പോസ്റ്റ് എഴുതിയ ആളെ, അവഹേളിക്കുവാനായല്ല ഇങ്ങനെ എഴുതുന്നത്... മിത്തല്ല എന്ന് തെളിയിക്കുവാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെ അംഗീകരിക്കുന്നു... പക്ഷെ അത് കാര്യകാരണ സഹിതം വേണ്ടേ...? അല്ലാതെ ഓരോ തത്വങ്ങൾ അടിച്ചേൽപ്പിച്ചിട്ട് കാര്യമുണ്ടോ...? ഇതിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ഒന്നും അങ്ങനെയല്ല എന്ന് തർക്കിച്ചുകൊണ്ട് ഒരാൾ വന്നാൽ, അങ്ങനെ ആണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുവാൻ വല്ല വഴിയും ഉണ്ടോ...? ഭാരതീയ ആത്മീയതയെ, അതിലെ പതിരുകൾ പെറുക്കിക്കളഞ്ഞിട്ട്, അതിന്റെ പ്രയോഗികതയിലൂടെ ആളുകൾ നെഞ്ചോട് ചേർത്തുപിടിക്കണം എന്ന ആഗ്രഹം ഉള്ളിൽ ഉള്ളതുകൊണ്ടാണ്, ഇങ്ങനെയൊക്കെ എഴുതേണ്ടി വരുന്നത്... മറിച്ച് ആരെയും അവഹേളിക്കുവാനോ, വേദനിപ്പിക്കാനോ അല്ല...)
ഈ സാഹചര്യത്തിൽ ആത്മാന്വേഷണത്തിന്റെ പ്രസക്തി വർധിച്ചു വരുന്നത്, ചിന്തിക്കുവാൻ ബോധം ഉള്ളവർക്ക് മനസ്സിലാക്കുവാൻ പറ്റും... ഇവിടെ ഒരു ബാഹ്യശക്തിയെയും പ്രൊമോട്ട് ചെയ്യുന്നില്ല...
അത്യന്തികമായി അവരവരുടെ ആത്മാവ് മാത്രമാണ്, ഇവിടുത്തെ പ്രതിപാദ്യ വിഷയം... അല്ലാതെയുള്ള എന്തിന്റെ പുറകെ പോയാലും, ഭാവിയിൽ പണി വാങ്ങിച്ചെടുത്തിരിക്കും... ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ നടക്കേണ്ടിയും വരും... തന്നെ പരിഗണിക്കാതെ, വേറെ ശക്തികളുടെ പുറകെ പോകുന്നതിന്, അവനവന്റെ ആത്മാവ് തന്നെ തരുന്ന പണിയാണത്... അത് വേണ്ട എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല... കിട്ടി ബോധിച്ചിരിക്കും... 😄 പ്രത്യേകിച്ച് രൗദ്ര ശക്തികളുടെ പിന്നാലെ പോകുന്നവർ... അത്തരം ശക്തികളെ അപ്പനായും, അമ്മയായും കാണുന്നതൊന്നും, ഒരു ഗുണവും ചെയ്യുകയില്ല എന്ന്, മുന്നോട്ടുപോകുമ്പോൾ അനുഭവിച്ചുതന്നെ ബോദ്ധ്യം വന്നുകൊള്ളും... 😄
ആത്മാവ് ഉണ്ടെന്ന് scientific ആയിട്ട് തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്... അത് ഒരു മിത്ത് അല്ല... അതിനെക്കുറിച്ച് വിശദമായിത്തന്നെ തുടർന്നുവരാനിരിക്കുന്ന പോസ്റ്റുകളിൽ നമ്മൾ ചർച്ച ചെയ്യുന്നുണ്ട്... അത് സത്യം ആണെന്ന്, ആത്മാന്വേഷണത്തിലെ അറിവുകളിലൂടെ പ്രായോഗികമായി സഞ്ചരിക്കുന്നവരെ, അനുഭവത്തിലൂടെ ബോദ്ധ്യപ്പെടുത്തി തന്നിരിക്കും എന്ന് ഉറപ്പുതരുന്നു... അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ആത്മാവിന്റെ വാസ്തവികതയെക്കുറിച്ച്, പൂർണ്ണമായ ബോദ്ധ്യം വരും...
ഗണപതി, അള്ളാഹു, ക്രിസ്തു ഇതൊക്കെ മിത്തുകൾ ആണെന്നും അല്ലെന്നുമൊക്കെയുള്ള വാദങ്ങളും ചർച്ചകളും പുരോഗമിക്കട്ടെ... മിത്തുകൾ അല്ലെങ്കിൽ, അങ്ങനെ വാദിക്കുന്നവർ, അവയുടെ ഒക്കെ അനുഭവ സാക്ഷ്യങ്ങൾ കാണിച്ചു തരുവാനുള്ള ചങ്കൂറ്റവുമായി മുന്നോട്ട് വരട്ടെ... എന്നിട്ട് അവർ പറയുന്നത് സത്യമാണെന്ന് തെളിയിക്കട്ടെ... അങ്ങനെ കൃത്യമായി അനുഭവത്തിൽ കണ്ടു കിട്ടുന്നതുവരെ: അവയൊക്കെ യുക്തിയും, ബുദ്ധിയും കാത്തുസൂക്ഷിക്കുന്നവരുടെയും, കാര്യങ്ങൾ അനുഭവത്തിൽ കാണണം എന്ന് കരുതുന്നവരുടെയും മുന്നിൽ മിത്തുകളായി തന്നെ നിൽക്കും... (കടുത്ത ഭക്തിയിലും, വിശ്വാസത്തിലുമൊക്കെ പോകുന്നവർക്ക്, അനുഭവഗുണം വേണമെന്ന നിർബന്ധം ഇല്ലാത്തതുകൊണ്ട്, അവർ മിത്ത് അല്ല എന്ന് വിശ്വസിക്കുന്നതിൽ കുഴപ്പമൊന്നുമില്ല... ഇവിടെ പ്രായോഗിക ആത്മീയത ആയതുകൊണ്ടുള്ള പ്രശ്നമുണ്ട്...! നമുക്ക് അനുഭവത്തിൽ കിട്ടണമല്ലോ...!) മുകളിൽ പറഞ്ഞവയിൽ സ്വർഗ്ഗീയ സുന്ദരികളും, മദ്യപ്പുഴയുമൊക്കെ മിത്ത് ആകാതിരിക്കുകയും (അങ്ങനെ കാര്യ, കാരണ, അനുഭവങ്ങൾ സഹിതം തെളിയിക്കുന്നതുവരെ) ബാക്കിയെല്ലാം മിത്ത് ആവുകയും, ചെയ്യില്ല എന്നതാണ് പരമാർത്ഥം... അല്ലാതെ ഒന്ന് മിത്ത് അല്ലെന്നും, മറ്റേതൊക്കെ മിത്ത് മാത്രമാണെന്നും പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച്, സാമാന്യബോധമെങ്കിലും ഉള്ളവർക്ക് മനസ്സിലാകും... അതുപോലും ഇല്ലാത്തവരോട് വായിട്ടലയ്ക്കുന്നതിൽ കാര്യവുമില്ലല്ലോ...!
......
മിത്ത് അല്ലാത്ത ഗണപതിയും ഉണ്ട്... എനിക്ക് പരിചയമുള്ള അത്തരം ഒരു ഗണപതിയെ താമസിക്കാതെ പരിചയപ്പെടുത്താം...
......
ഇന്നത്തെ വാർത്ത:
തിരിച്ചടി ഭയന്ന് സർക്കാർ; 1,254 ക്ഷേത്രങ്ങളിൽ വിശേഷാൽ ഗണപതി ഹോമം കൂട്ടിച്ചേർത്ത് ദേവസ്വം ബോർഡ്.
തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളിൽ വിശേഷാൽ ഗണപതി ഹോമത്തിന് ഉത്തരവിട്ട് തിരുവിതാകൂർ ദേവസ്വം ബോർഡ്. ശബരിമല ഒഴികെയുള്ള ദേവസ്വം ബോർഡിന്റെ 1,254 ക്ഷേത്രങ്ങളിലാണ് ഗണപതി ഹോമം നടത്തുക. ചിങ്ങം ഒന്നിനും വിനായക ചുതുർത്ഥി ദിനത്തിലുമാകും വിശേഷാൽ ഗണപതി ഹോമം നടത്തുക. ദൈനം ദിന ഗണപതിഹോമം പതിവാണെങ്കിലും ആദ്യമായാണ് ഇത്തരത്തിൽ രണ്ട് ദിവസത്തെ ഹോമത്തിന് ഉത്തരവിടുന്നത്.
നിലവിൽ നടക്കുന്ന വിവാദങ്ങളുമായി വിശേഷാൽ ഹോമത്തിലെ കൂട്ടികലർത്തരുതെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഹോമം സംബന്ധിച്ച മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും ദേവസ്വം വിജിലൻസും ഇൻസ്‌പെക്ഷൻ വിഭാഗവും പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഹോമത്തിനായി ഓൺലൈൻ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ആദ്യദിനം തന്നെ ആയിരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 26 ക്ഷേത്രങ്ങളിലെ ഹോമം ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
Janam online.
പണ്ടൊക്കെ ക്ഷേത്രങ്ങളിൽ "ദേവഹിതം" ആയിരുന്നു നടപ്പാക്കിയിരുന്നത്... ഇപ്പോൾ ചെറിയ വ്യത്യാസമേ വന്നിട്ടുള്ളൂ - ദേവന്റെ സ്വന്തം ബോർഡ് ഹിതം...! 😅
NB: ചില പോസ്റ്റുകൾ ഇടുന്നതിനുമുൻപ്, അതിന്റെ പ്രധാനഭാഗം, വിമർശനബുദ്ധിയോടെ പോസ്റ്റുകളെ സമീപിക്കുന്ന ചിലർക്ക് അയച്ചു കൊടുക്കാറുണ്ട്... അവരുമായുള്ള സംവാദം പോസ്റ്റുകളെ കൂടുതൽ നന്നാക്കുന്നതിന് തീർച്ചയായും സഹായിക്കാറുമുണ്ട്... ഈ പോസ്റ്റിലെ സർക്കാരിന്റെ അനുമതിയോടെയുള്ള ബ്രഹ്മത്തെ അറിയാനുള്ള മാർഗ്ഗത്തേക്കുറിച്ചുള്ള ഭാഗം, ഒരാൾക്ക് അയച്ചു കൊടുത്തു അയാളുമായുള്ള സംസാരത്തിൽ നിന്ന്::
ചന്ദ്ര: എന്താവുമോ എന്തോ !
ആത്മ: എന്തോന്ന്...?
ചന്ദ്ര: Readers ന്റെ അവസ്ഥ 😂
ആത്മ: അപ്പൊ ഒന്ന് ബ്രഹ്മത്തെ അറിയണമെന്ന് തോന്നുന്നുണ്ട് അല്ലേ...?
ചന്ദ്ര: ഓ. വേണ്ട.
ആത്മ: ബ്രഹ്മം കോപിക്കുമേ...
ചന്ദ്ര: ആയിക്കോട്ടെ 😀
ആത്മ: അയ്യേ തോറ്റു...
നിസ്സംഗമായ ബ്രഹ്മത്തിന് കോപമോ, എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്... നീ മന്ദബുദ്ധി ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു... 😅
ചന്ദ്ര: ചോദ്യം തമാശ ആയിട്ടാ എടുത്തേ.
ആത്മ: ആണല്ലോ... തമാശ ആയിട്ട് അങ്ങനെ മറുപടി പറയാമായിരുന്നു...
ചന്ദ്ര: തോന്നിയില്ല എന്ത് ചെയ്യാനാ ?
ആത്മ: കൃത്രിമ ബ്രഹ്മത്തെ ഇഷ്ടപ്പെട്ടോ...?
ചന്ദ്ര: ആ ബ്രഹ്മം എനിക്ക് വേണ്ടായേ...
ആത്മ: സർക്കാർ രക്ഷപ്പെടട്ടെ... 😄
ചന്ദ്ര: ഉവ്വ്. 😄 എല്ലാരും ജപം നിർത്തും. 😀
ആത്മാന്വേഷകൻ ഇൻസ്റ്റന്റ് ബ്രഹ്മത്തിൽ ആണെന്നെ കരുതൂ.
ആത്മ: അങ്ങനെകരുതിക്കോട്ടെ... എനിക്കെന്താ...?
ഞാൻ നല്ലവൻ ആണെന്ന് ആളുകൾ കരുതിയാലും, എനിക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലല്ലോ...
ചന്ദ്ര: വല്ലോം കിട്ടിയാലോ ?
ആത്മ: എനിക്ക് നന്നായിട്ടുതന്നെ കിട്ടുന്നുണ്ടല്ലോ... പിന്നെ, മലയാളിയല്ലേ... എന്തായിരിക്കും കിട്ടുന്നത് എന്ന് ഊഹിക്കാമല്ലോ... 😅 കിട്ടിയതൊന്നും പോരാ, "അങ്ങോട്ട്" കൂടുതൽ എങ്ങനെ വാങ്ങിച്ചെടുക്കാം എന്നതായിരിക്കുമല്ലോ ചിന്ത... 😄
നല്ലവരെ ചൂഷണം ചെയ്യാനേ ആളുകൾ ശ്രമിക്കാറുള്ളൂ... അപ്പൊ ലേശം മോശക്കാരൻ എന്ന് തോന്നിക്കുന്നതാണ് നല്ലത്... വലിയ ശല്യം ഉണ്ടാകില്ല...😄
ചന്ദ്ര: ഒരു doubt.
ബ്രഹ്മം നിർഗുണം ആണെങ്കിൽ, ആത്മാവും നിർഗുണമാവണ്ടേ 🤔
അതിനെന്തിനാ ഇഷ്ടാനിഷ്ടങ്ങൾ ?
ആത്മ: അങ്ങനെയെങ്കിൽ, ഒരാൾ നല്ലവൻ ആണെങ്കിൽ അവന്റെ ഭാര്യ കൂതറ ആകാൻ പാടില്ലല്ലോ... 😅
ചന്ദ്ര: കൂതറയെ നന്നാക്കിയെടുത്തൂടെ ആത്മാവിന്...? പിന്നെ ജീവിതം സ്വർഗമല്ലേ സ്വാമീ ? അങ്ങനെ ആവാത്തതെന്താ ?
ആത്മ: സ്വാമി നിന്റെ അമ്മാവൻ... 😄 എനിക്ക് ഗുരുവോ, സ്വാമിയോ ഒന്നും ആകാനുള്ള യോഗ്യതയൊന്നും ഇല്ലെന്ന് പോസ്റ്റുകളിൽ എത്ര പ്രാവശ്യം പറഞ്ഞു...? ഒരുത്തന്റെ ഭാര്യ കൂതറ ആയാൽ, അവന്റെ ആത്മാവിന് എന്ത് പ്രശ്നം...? നമ്മുടെ ആത്മാവിന്റെ ആകെ ഇഷ്ടം എന്താണ്... ബ്രഹ്മത്തിൽ എത്തുക എന്നതല്ലേ...? അതിനല്ലേ ആത്മാവ് ശ്രമിക്കുന്നത്... എന്നാൽ നമ്മൾ നന്നാവില്ലല്ലോ... 😂
ചന്ദ്ര: അപ്പോ ആലോചിക്കട്ടെ. 🤔 ആത്മാവിനു അപ്പോ കഴിവില്ലേ ? 🤔 ആകെ ഒരു പുകമയം.
ആത്മ: പറയുന്നത് അല്ലല്ലോ തലയിൽ കയറുന്നത്... 😄
ചന്ദ്ര: ഈ ആത്മാവിനു കണ്ട്രോൾ ചെയ്തുടെ ? ആലോചിച്ചു ഒരു വഴിയായി.
ആത്മ: എന്തൊരു വിവരക്കേട്... ആത്മാവല്ലേ നമ്മളെ control ചെയ്ത്, ഒതുക്കി കൊണ്ടുവരുന്നത്...? പോസ്റ്റ് വായിക്കുന്നത് ഒക്കെ വെറുതെ... 🤣
ചന്ദ്ര: ഞാൻ മന്ദബുദ്ധി അല്ലേ,
ഇടക്ക് ഇടയ്ക്കു കിളി പോകും 😀🙏
ഇന്ന് ഇത്തിരി അബദ്ധം പറ്റി,
കുറെ പേരെയും കൺഫ്യൂഷൻൽ ആക്കി. 😄 രാവിലെ വെള്ളമടിച്ചാൽ, ഇങ്ങനെന്നു ഇവിടെല്ലാരും 😀
ആത്മ: പോസ്റ്റ് വായിച്ച് പ്രീമിയം ഷോപ്പിൽ പോയോ...?
ചന്ദ്ര: എന്തിനാ പോകുന്നേ 😀 പോസ്റ്റ് ആലോചിച്ചാൽ മതിയല്ലോ.!
02/07/2023