14/02/2025
113-ാമത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും
കാഞ്ഞിരപ്പള്ളി:-., പേട്ട ഗവ ഹൈസ്കൂളിൻ്റെ 113 - മത് വാർഷിക ആഘോഷപരിപാടികൾ 14.2.25 ന് നടന്നു. ബഹു ജില്ലാപഞ്ചായത്ത് അംഗംശ്രീമതി ജസ്സി ഷാജൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം കോട്ടയം ജില്ലാ കളക്ടർ ശ്രീ. ജോൺ വി.സാമുവൽ ഐ എ എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ഇന്ദിര പി, ശ്രീമതി കോമള വല്ലി പി.ബി ,ശ്രീമതി ജസ്സി ഡേവിഡ് എന്നിവർക്കുള്ള മൊമൻ്റോകളക്ടറും വിശിഷ്ടാതിഥികളും ചേർന്ന് നൽകി. ബഹു. ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ.പി.എ. ഷമീർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി ബി.പി. സി . ശ്രീ അജാസ് വി.എം കുട്ടികൾക്കുള്ള അവാർകൾ വിതരണം ചെയ്തു. വിദ്യാലയത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സഹായം നൽകിയ ശ്രീമതിത്രേസ്യാമ്മ തോമസ് ആനത്താനത്തിനേയും ചടങ്ങിൽ ആദരിച്ചു ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷീജ എസ് സ്വാഗതം ആശംസിച്ചു. പ്രസ്തുത യോഗത്തിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ. സജി.കെ.എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി റംലാബീവി സ്റ്റാഫ് സെക്രട്ടറി ശ്രീ ജയ്സൺ തോമസ് സ്കൂൾ ലീഡർ കുമാരി ഹലീമത്ത്. പി.എസ്..ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ മുഹമ്മദ് അമീർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു അധ്യാപിക ശ്രീമതി രമണി റ്റി..ഡി ചടങ്ങിന് നന്ദി രേഖപ്പെടുത്തി തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
തൻ്റെ വിദ്യാഭ്യാസം സർക്കാർ വിദ്യാലയത്തിൽ ആയിരുന്നു വെന്നും സർക്കാർ വിദ്യാലയങ്ങളിൽ മികവുറ്റ അധ്യാപകരാണ് സേവനം ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ മികച്ച ഒരു തലമുറയെ വാർത്തെടുക്കുവാൻ ഇത്തരം വിദ്യാലയങ്ങൾക്കു സാധിക്കുമെന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ജില്ലാ കളക്ടർ ശ്രീ ജോൺ വി.സാമുവൽ ഐ.എ.എസ്. അഭിപ്രായപ്പെട്ടു.