St thoma's hs punnayar. 10th:A batch 2015-2016.

St thoma's hs punnayar. 10th:A batch 2015-2016. ഓർമതൻ കലാലയത്തിൽ ഒരുമിച്ചോരു യാത്ര പോകാം Hai

GooD Morning....
17/03/2018

GooD Morning....

HappY Republic Day😍
26/01/2018

HappY Republic Day😍

2017   sports...          Over all 3rd  ...ചുണക്കുട്ടികളായ പ്രിയകൂട്ടുകാര്‍ക്ക് ഈ ഏട്ടന്‍മാരുടെ ഒരായിരം  അഭിനന്ദങ്ങള്‍.....
08/10/2017

2017 sports...
Over all 3rd ...

ചുണക്കുട്ടികളായ പ്രിയകൂട്ടുകാര്‍ക്ക് ഈ ഏട്ടന്‍മാരുടെ ഒരായിരം അഭിനന്ദങ്ങള്‍....

07/07/2017

ഒരു പീരിയഡ് ക്ലാസ് എടുക്കാൻ ടീച്ചർ ഇല്ലാതെ വന്നപ്പോൾ ഞങ്ങൾ ഒന്നു പതുക്കെ സംസാരിച്ചു. എല്ലാവരുടേതും കൂടിയായപ്പോൾ ഒരു തേനീച്ച കൂട്ടിൽ കല്ലെറിഞ്ഞ പ്രതീതി.🐝
അത് സ്റ്റാഫ് റൂമിലെക്കെത്തി
ഒരു പൊക്കം കൂടിയ ഒരാൾ കയ്യിൽ ചൂരലുമായി ഓടി വന്നു🚶🏃🏃
എവിടെ ക്ലാസ് ലീഡർ???
വന്ന് സംസാരിക്കുന്നവരുടെ
പേരെഴുതിയെ..,✍
10 പേരാവുമ്പോള് പറയണം...!!!
ഡയലോഗ് പറഞ്ഞ്കഴിഞ്ഞ്,
മാഷ് സ്ഥലം വിട്ടു...!!!

ലീഡർ ചെക്കൻ
തുളളിച്ചാടി മുന്നില് വന്ന് നില്ക്കും...!🚶
പിന്നെ,
അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ
വെടിവെച്ചിടാൻ നിൽക്കുന്ന മേജർ
മഹാദേവൻ്റെ വിചാരം ലീഡറിൻ്റെ മുഖത്ത് തെളിഞ്ഞു...!!!😎

അത്രയും നേരം ആർത്തിരമ്പിയിരുന്ന
ക്ലാസിൽ പിന്നെ മുഴുവൻ സ്മശാന മൂകത...!
🙇
സംഘർഷഭരിതമായ മുഹൂർത്തം...!
മസിലും പിടിച്ചിരിക്കുന്ന പാവം
കുഞ്ഞാടുകൾ...!
അറിയാതെ ചുണ്ടനങ്ങിപ്പോയാൽ
തീർന്നു...!
ആദ്യം പേരു വന്നവനോട് എല്ലാർക്കും
സഹതാപം...!
അവനാദ്യം ശബ്ദം താഴ്ത്തി
ലീഡറിന്റെ കാലു പിടിച്ചു നോക്കി..,
പേരു മായ്ക്കാൻ...!!!
നോ രക്ഷ...!!!
പിന്നെ,
"ഒന്നു പോടാപ്പാ, ഇതൊക്കെ നമ്മളു
കുറെ കണ്ടതാ"
എന്ന ഭാവത്തിൽ ലീഡറിനു ഒരു ലോഡ്
പുച്ഛവും വാരി വിതറി
ഞെളിഞ്ഞിരുന്നു...!!!😏

10 എണ്ണത്തിനെ കിട്ടിയതും,
ലീഡര് ഒറ്റ ഓട്ടം സ്റ്റാഫ് റൂമിലോട്ട്...!!!! 💨💃

ചൂരലും കൊണ്ടുളള ആ
മാഷിൻ്റെ കടന്നു
വരവ്, എല്ലാത്തിന്റേം നെഞ്ചിൽ
ഡപ്പാംകൂത്ത് മേളം...!!!

പിന്നെ
എല്ലാം പെട്ടന്നാ..,
വരി വരിയായ് നിൽക്കുന്നു..,👬👭👬👬👬
കൈ നീട്ടുന്നു..,
വാങ്ങുന്നു..,
പോവുന്നു...!!!

ഇടയിൽ,
"മാഷെ ഞാൻ സംസാരിച്ചില്ല,
ബുക്ക്
വാങ്ങിയതാ..."
എന്നൊക്കെ പറയാൻ
ശ്രമിക്കുന്നവരുടെ
ശബ്ദം,
"കൈ നീട്ടെടാാാാ...😡😡😡"
എന്ന ഗർജ്ജനത്തിനു മുൻപിൽ മുറിഞ്ഞു
പോയി...!!!

അടി കൊളളുന്നത് അവരാണേലും,
വേദനയുടെ ഭാവം ഇനി അടുത്ത ഊഴത്തിന് നില്ക്കുന്നവരുടെ
മുഖത്തും വിരിയും...!!!

ചടങ്ങ് കഴിഞ്ഞ്, കരയുന്നവരോട്
സഹതാപവും,
ഇതൊക്കെ എന്ത്
എന്ന ഭാവം മുഖത്ത് വരുത്തി, ഒന്നും സംഭവിക്കാത്ത
പോലെ ഇരിക്കുന്നവരോട്‌ ആരാധനയും...!!!ഇനി ദേഷ്യം തോന്നുന്നത് സാറിനോട് ഒരല്പം..പിന്നെ ലീഡറോഡ്....അതിലേറെ വരുന്നത് അടികിട്ടുമ്പോളും പുളയുമ്പോളും അത് കണ്ട് ചിരിക്കുന്നവരോടായിരിക്കും..😡

അടി കൊണ്ടവർക്ക് സംസാരിക്കാൻ
ലൈസൻസ് കിട്ടിയെന്ന വിശ്വാസം...!!!�

ബാക്കിയുളളവരുടെ മുഖത്ത്,
-കൊന്നാലും വാ തുറക്കൂല
എന്ന ഭാവം...!

അടുത്ത റൗണ്ടിലും ഇരപിടിക്കാനായി

😊😝😊😝😊
22/04/2017

😊😝😊😝😊

😝💖😝😝😝💖💖💖😝
06/03/2017

😝💖😝😝😝💖💖💖😝

02/03/2017

ആര് ഏഴ്തിയത്‌ ആണേലും മനസ് നിറഞ്ഞു.
SCHOOL LIFE
ഒരു മഴക്കാലത്തിന്റെ മുഴുവൻ മനോഹാരിതയും , മാധുര്യവുമുണ്ട് ആ ഓർമ്മകൾക്ക്...⛈🌨🌧☁

ഇപ്പോഴും ദേശീയ ഗാനത്തിന്റെ അവസാനത്തെ 'ജയഹേ' കഴിയുമ്പോൾ ഉള്ളിലൊരു കൂട്ടമണി മുഴങ്ങാറുണ്ട്....🔔🔔🔔🖐🏻🖐🏻

ഓർമ്മകളുടെ
ബാഗും തൂക്കി മനസ്സാ പഴയ നാളുകളിലേക്കിറങ്ങി ഓടാറുണ്ട്!...🎒🎒

നിഷ്കളങ്കമായ സൌഹൃദങ്ങളുടെ കാലം,..👬👬

വെള്ള പേപ്പറിലെഴുതിയ പ്രണയലേഖനങ്ങളുടെ കാലം..💌💌💌💌

ജൂണിലെയും ഡിസംബറിലെയുമൊക്കെ തണുപ്പിനോടു മല്ലിട്ടുള്ള ആ പുലർച്ചെ കുളികളിൽ തുടങ്ങുന്നു സ്കൂൾ ഓർമ്മകൾ...🚿🚿🚿

വൈകിക്കയറിയ ക്ലാസ്സുകളിൽ 'ബസ്സ് കിട്ടിയില്ല ടീച്ചറേ' എന്നുള്ള സ്ഥിരം പല്ലവി..🚎🚎🚎

പിന്നെ തലേന്നു മനപ്പൂർവ്വം മറന്ന ഹോം വർക്കുകൾ പകർത്താനുള്ള തിടുക്കം..🏷🏷🏷

പഠിപ്പിക്കുന്ന സമയത്ത് ടീച്ചറുടെ കണ്ണുവെട്ടിച്ച് എഴുതുന്ന അസ്സൈൻമെന്റുകൾ..✍🏻✍🏻✍🏻

ക്ലാസ്സിൽവെച്ചും പരീക്ഷത്തലേന്നും മാത്രം തുറക്കാറുള്ള പാഠപുസ്തകങ്ങൾ..📖📖📖

ഫ്രീ പീരീഡുകളിലെ കുസൃതികളും കൊച്ചു കൊച്ചു വഴക്കുകളും..💪🏻💪🏻💪🏻

പ്രേമിക്കുന്ന പെണ്ണിന്റെ പേരെഴുതിയ ക്ലാസ്സ്‌റൂം ചുവരുകളും ഡസ്കുകളും..🗄🗄🗄🚪🚪

ചെറിയ ക്ലാസ്സ്‌ മുതലേ പേടിസ്വപ്നമായ കണക്കു പിരീഡ്..➖➕➗✖

എത്ര തറമായി പഠിച്ചാലും ടീച്ചർ ചോദിക്കുമ്പോ മറന്നുപോകുന്ന പാഠങ്ങൾ..📗📗📗

തിരക്കിട്ടെഴുതിയ ഇമ്പോസിഷനുകൾ..📝📝📝📝📝

തനിയെ തയ്യാറാക്കിയ ലീവ് ലെറ്ററുകൾ.. 📄📄📄📄📄

വലതു കൈപ്പത്തിയിൽ മുത്തമിടാറുള്ള ചൂരൽത്തുമ്പുകൾ..✋🏻✋🏻✋🏻✋🏻

അധ്യാപകരുടെ ക്ലീഷേ ഉപദേശങ്ങൾ...😃😃😃

ശനിയാഴ്ചകൾക്ക് നിറം പകർന്നുകൊണ്ട് യൂണീഫോം വേണ്ടാത്ത സ്പെഷ്യൽ ക്ലാസുകൾ..👖👚👖👚

കയ്യിട്ടുവാരിയും പങ്കുവെച്ചും കാലിയാക്കിയ ചോറ്റുപാത്രങ്ങൾ..🍱🍱🍱🍱

അയലത്തെ ക്ലാസ്സിനു മുന്നിലെ കറക്കം..💁💁💁💁

ടീച്ചർ വരുന്നതുവരെയുള്ള ബാക്ക്ബെഞ്ചിലെ ഡസ്കേട്ടു കൊട്ടിപ്പാട്ടും ഇതര കലാപരിപാടികളും..🎵🎶🎵🎵

സർവ്വം ബഹളമയമായ ലോങ്ങ്‌ ഇന്റെർവലുകൾ..📣🔊🔊📢🔕

പിന്നീട് പാതിമയക്കത്തിലെ afternoon ക്ലാസുകൾ..💤💤💤

ഉറക്കം സുഖകരമാക്കാൻ താരാട്ടുപാട്ടുമായെത്തുന്ന ബയോളജി ടീച്ചറും ഹിസ്റ്ററി ടീച്ചറും..😿😿😿😿

ടെൻഷനടിപ്പിച്ച ടെസ്റ്റ്‌ പേപ്പറുകൾ..📋📋📋

ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ..
📋📋📋

കള്ള ഒപ്പിട്ട ഉത്തരക്കടലാസുകളും പ്രോഗ്രസ്സ് റിപ്പോർട്ടും..📃📃📃📃

ഉത്സവപ്രതീതി
യോടെ യൂത്ത് ഫെസ്റ്റിവൽ..💃💃👯👯🏃🏃

വിദ്യാലയ ജീവിതത്തെ കളർഫുൾ ആക്കിയത് ആഴത്തിലുള്ള സൌഹൃദങ്ങൾ തന്നെയാണ്.👫👬👭👬👬

ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമയ്ക്ക് പോവാനും,🎞🎥📽🎞

ഓണപ്പരീക്ഷക്കും ക്രിസ്മസ്പരീക്ഷക്കും ഒരുമിച്ചു തോൽക്കാനും, 👬👬

ടീച്ചർ ചോദ്യം ചോദിക്കുമ്പോ അടുത്തിരുന്ന് ഉത്തരം പറഞ്ഞുതരാനും,👥👥

പിന്നെ ക്ലാസിനു പുറത്താക്കുമ്പോ കൂടെ കൂടാനും,👬👬

പരീക്ഷക്ക്‌ കോപ്പിയടിക്കുമ്പോ ബിറ്റ് കൈമാറാനും,▫▫

ആദ്യമായി പ്രേമം തോന്നിയ പെണ്ണിനെ വളക്കാൻ support ചെയ്യാനും, ☺☺☺

എന്നിട്ട് അവളുടെ കൂട്ടുകാരിയെ വളക്കാനും, 😌😌😌

ലൌ ലെറ്റർ എഴുതുമ്പോ ഡയലോഗ് പറഞ്ഞുതരാനും. .💓💓💓💓

നമുക്കുവേണ്ടി വേറെ ക്ലാസ്സീ പോയി തല്ലുണ്ടാക്കാനും,🏃🏃🏃👊👊👊👊

എന്തിനും ഏതിനും കൂടെനിൽക്കുന്ന ഒരുപിടി നല്ല സുഹൃത്തുക്കൾ.😬😬😬

അങ്ങനെ അന്നൊരു ജൂൺമാസം അമ്മയുടെ കൈ പിടിച്ച് ആ പടികൾ ചവിട്ടിയതുമുതൽ മറ്റൊരു വേനലിന്റെ തുടക്കത്തിൽ മനസ്സില്ലാമനസ്സോടെ അതേ പടികൾ ഇറങ്ങുന്നതുവരെയുള്ള എത്രയോ സുന്ദരമുഹൂർത്തങ്ങൾ!😀😀😀😀😀😀😀

തുടക്കവും ഒടുക്കവും കണ്ണുകൾ നനയിച്ചത് ഒരേ വികാരം തന്നെയാണ്, രണ്ടു വ്യത്യസ്ഥ ഭാവങ്ങളിൽ.😔😔😔😔

Yesss, School life is a damn beautiful nostalgia ☺😔😔

I Miss My School Days..😕😕😕😕😕

28/02/2017
28/02/2017

🎈" ഒരു രാഷ്ട്രത്തിലെ നല്ല
തലച്ചോറുകൾ ഒരു പക്ഷെ
ക്ലാസ്മുറികളിലെ അവസാ ബെഞ്ചുകളിലായിരിക്കും "
Dr.APJ Abdul kalam

എന്റെ സംശയം അതല്ല ഞാൻ അവസാന ബെഞ്ചിലാ ഇരുന്നത് എന്നത് അബ്ദുൾ കലാം എങ്ങനെയാ അറിഞ്ഞത് ഒരു പിടിയും കിട്ടുന്നില്ലാ......😎

25/02/2017
Always a Back Bencher
25/02/2017

Always a Back Bencher

Address

Punnayar
Kanjikuzhy

Alerts

Be the first to know and let us send you an email when St thoma's hs punnayar. 10th:A batch 2015-2016. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category