SSK BRC Kaniyapuram

SSK BRC Kaniyapuram Kerala State Govt. agency to ensure the quality education from Pre school to Plus two.

Teambrckaniyapuram. ❤️
26/10/2024

Teambrckaniyapuram. ❤️

19/10/2024
കണിയാപുരം ബി.ആർ.സിയുടെ തനത് പരിപാടി
19/10/2024

കണിയാപുരം ബി.ആർ.സിയുടെ തനത് പരിപാടി

Teambrckaniyapuram.
15/08/2024

Teambrckaniyapuram.

കേരളം ❤️
02/08/2024

കേരളം ❤️

6 പേര്‍ക്ക് പുതുജീവനേകി ടീച്ചര്‍ യാത്രയായി..കൊല്ലം കുഴിത്തുറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറ...
23/07/2024

6 പേര്‍ക്ക് പുതുജീവനേകി ടീച്ചര്‍ യാത്രയായി..

കൊല്ലം കുഴിത്തുറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാര്‍ത്ഥിനിയില്‍ മിടിക്കുന്നു..

ഹൃദയവും, രണ്ട് വൃക്കകളും കരളും രണ്ട് കണ്ണുകളും ഉള്‍പ്പെടെ 6 അവയവങ്ങളാണ് ദാനം ചെയ്തത്..

അത്യധികം വേദനയുള്ള നിമിഷങ്ങളിലും ടീച്ചറുടെ അവയവദാനത്തിന് സമ്മതമറിയച്ച കുടുംബാംഗങ്ങളോട് ആദരവ് അറിയിക്കുന്നു..

ടീച്ചർക്ക് ആദരാഞ്ജലികൾ..

  kerala     സ്കൂൾ വിദ്യാർത്ഥികൾക്ക് അക്കാദമിക പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടി കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കര...
23/07/2024

kerala


സ്കൂൾ വിദ്യാർത്ഥികൾക്ക് അക്കാദമിക പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടി കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹെൽപ്പിംഗ് ഹാൻഡ് എന്ന പദ്ധതിയുടെ brc തല പ്രോജക്ട് അവതരണം കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നും മികച്ച പങ്കാളിത്തമാണ് പരിപാടിയ്ക്ക് ലഭിച്ചത്. മികവാർന്ന രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തു. വിലയിരുത്തപ്പെട്ട പദ്ധതികൾ ആവശ്യമായ കൂട്ടിച്ചേർക്കലുകളോടെ പൂർത്തിയാക്കി അവ നടപ്പിലാക്കുന്ന അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.

ആശംസകളോടെ ടീംബിആർസികണിയാപുരം.
03/06/2024

ആശംസകളോടെ
ടീംബിആർസികണിയാപുരം.

16/05/2024

#കാണിയാപുരത്തെ_വിദ്യഭ്യാസവാർത്തകൾ
അവധിക്കാല അധ്യാപക സംഗമങ്ങൾ.
ബിആർസി കണിയാപുരം.

കണിയാപുരത്തെ വിശേഷങ്ങൾ ❤️          അവധിക്കാലഅധ്യാപക പരിശീലനം2024-25കഴക്കൂട്ടം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്...
15/05/2024

കണിയാപുരത്തെ വിശേഷങ്ങൾ ❤️






അവധിക്കാലഅധ്യാപക പരിശീലനം2024-25

കഴക്കൂട്ടം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള കണിയാപുരം ബിആർസി സംഘടിപ്പിക്കുന്ന അവധിക്കാല അധ്യാപക പരിശീലനങ്ങൾക്ക് തുടക്കമായി. പാഠ്യ
പദ്ധതി പരിഷ്കരണ ചർച്ചകളെ തുടർന്ന് തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടും അതിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങളും അധ്യാപക പരിശീലനങ്ങളിൽ ചർച്ച ചെയ്യുന്നുണ്ട്. മാറുന്ന കാലഘട്ടത്തിൽ കുട്ടികളെ സജ്ജമാക്കുന്നതിന് ആവശ്യമായ വ്യത്യസ്തമാർന്ന സമീപനങ്ങളും അധ്യാപക പരിശീലനത്തിന്റെ ഭാഗമാണ്. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പരിശീലനമാണ് അധ്യാപകർക്ക് ഒരുക്കിയിട്ടുള്ളത്. കണിയാപുരം സബ് ജില്ലയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കുളത്തൂർ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ കഴക്കൂട്ടം,ഗവ. ഹൈസ്കൂൾ ശ്രീകാര്യം എന്നിവിടങ്ങളിലാണ് പരിശീലനമൊരുക്കി യിട്ടുള്ളത്. സബ്ജില്ലാതല അധ്യാപക പരിശീലനത്തിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട റിസോർഴ്സ് അധ്യാപകർക്ക് സംസ്ഥാന - ജില്ലാതലങ്ങളിൽ പരിശീലനങ്ങൾ നൽകിയിരുന്നു. വ്യത്യസ്തമായ മേഖലകളിൽ വിദഗ്ധരുടെ സേവനവും അധ്യാപക പരിശീലനങ്ങളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ എ സി മുറികളാണ് അധ്യാപക പരിശീലനങ്ങൾക്കായി കണിയാപുരം സബ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. 2024 മെയ് 14 മുതൽ 18 വരെയും, 20 മുതൽ 24 വരെയും രണ്ട് ഘട്ടങ്ങളിലായിട്ടാണ് അധ്യാപക പരിശീലനം സംഘടിപ്പിക്കുന്നത്. കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സബ്ജില്ലാതല അധ്യാപക പരിശീലനങ്ങളുടെ ഉദ്ഘാടനം ശ്രീ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു. സ്കൂൾ എച്ച് എം ഷീജ എസ് ഡി അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം ഡി ഇ ഒ ഇന്ദു എൽ.ജി സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ഐ, കോഡിനേറ്റർ ദിനേശ് സി എസ് എന്നിവർ സംസാരിച്ചു . കണിയാപുരം ബിപിസി ഡോ. ഉണ്ണികൃഷ്ണൻ സ്വാഗതവും,കോഡിനേറ്റർ മധുസൂദനക്കുറിപ്പ് നന്ദിയും രേഖപ്പെടുത്തി....... ടീം ബി ആർ സി കണിയാപുരം ......

കണിയാപുരത്തെ വിശേഷങ്ങൾ❤️      എൽഎസ്എസ് പരീക്ഷയിൽ കണിയാപുരം സബ് ജില്ല തിരുവനന്തപുരം ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ...
27/04/2024

കണിയാപുരത്തെ വിശേഷങ്ങൾ❤️




എൽഎസ്എസ് പരീക്ഷയിൽ കണിയാപുരം സബ് ജില്ല തിരുവനന്തപുരം ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സബ് ജില്ലയിൽ ആകെ 132 കുട്ടികളാണ് എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായത്.

കുട്ടികളെ അതിനായി പ്രാപ്തരാക്കിയ എല്ലാ അധ്യാപകർക്കും സ്ഥാപന മേലധികാരികൾക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ❤️

Address

BRC KANIYAPURAM, GLPS ALUMMOODU COMPOUND, KANIYAPURAM
Kaniyapuram
695301

Alerts

Be the first to know and let us send you an email when SSK BRC Kaniyapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share