03/01/2019
#ഇന്നലെ_പട്ടി
#ഇന്ന്_എന്നെ
#നാളെ_നിന്നെ
#പുലിക്കറിയില്ലല്ലോ_നമ്മളൊക്കെ_പുപ്പുലിയാണെന്ന്
ഇത് വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റയിൽ നടന്നതാണ്.
ആവാസ വ്യവസ്ഥയിൽ വന്ന മാറ്റം,
കാലാവസ്ഥ വ്യതിയാനം,
പാരിസ്ഥിതിക തകർച്ച,
കുടിയേറ്റം,
വനശോഷണം കാരണങ്ങൾ പലതാകാം
#ഇന്നലെ_പട്ടിയെപ്പിടിച്ചു....
#മിനിഞ്ഞാന്ന്_മനുഷ്യനെപ്പിടിച്ചു.
#ഇടക്കിടെ_ആടിനേയും_മാടിനേയും_പിടിക്കുന്നു.
പിടിച്ചത് എന്റെയോ....
എന്നെയോ അല്ലല്ലോ?
പിന്നെ ഞാനെന്തിന് വേവലാതിപ്പെടണം അല്ലേ?.
കഴിഞ്ഞ ഞായറാഴ്ച രണ്ട് കൊമ്പൻമാർ കുസൃതി കാണിക്കാനെത്തിയത് കേണിച്ചിറ ടൗണിനടുത്തുള്ള കൃഷിയിടത്തിലാണ്.
കാടില്ലാത്ത പഞ്ചായത്തിൽ താമസിക്കുന്ന എന്റെ മുറ്റത്തും സഹ്യപുത്രൻ വന്ന് പോയിട്ട് വർഷമധികമായില്ല.
പന്നിയും കുരങ്ങും മാനും മയിലും കൃഷിയിടത്തിലൂടെ തലങ്ങും വിലങ്ങും പായുന്നു. അതിനിടയിലൂടെ ഇവൻമാരും ഇടക്ക് വന്ന് നമ്മളെ ഒന്ന് ഭയപ്പെടുത്തുന്നു.
എന്നിട്ടുമെന്തേ നാം കണ്ണ് തുറക്കാത്ത്?.
നിസംഗത വെടിയാത്തത്?.
വടക്കനാട് കൊമ്പനെതിരെയും നാം ഹർത്താൽ നടത്തി...എന്നിട്ടും കൊമ്പൻ റേഡിയോ കോളറുമായി രണ്ട് ദിവസം ഒരു കൊല്ലിയിൽ പതുങ്ങി നിന്നു.
വനംവകുപ്പ് ജീവനക്കാരെ തടഞ്ഞു വെച്ചാൽ, ആത്മഹത്യ ഭീഷണി മുഴക്കിയാൽ, റോഡ് തടഞ്ഞാൽ, ഹർത്താൽ നടത്തിയാൽ, പ്രതിഷേധം പ്രകടനം നടത്തിയാൽ പരിഹരിക്കാനാവുന്നതാണോ നമ്മുടെ മുമ്പിലുള്ള പ്രശ്നങ്ങൾ?
ഒരു കാലത്ത് വൈകുന്നേരമായാൽ വയനാടൻ ഗ്രാമങ്ങളിൽ മുഴങ്ങി കേട്ടിരുന്ന കുറുക്കന്റെ കൂവൽ അവസാനിച്ചതെങ്ങനെയെന്ന് നാം ആലോചിക്കാറുണ്ടോ?.
കോഴിക്കൂടിന്റെ വാതിൽ ഭദ്രമായി അടച്ചോ എന്ന് മക്കളോട് വിളിച്ച് ചോദിച്ചിരുന്ന ആ പഴയ തലമുറയോട് ചോദിക്കുക അവർ കുടിയേറിയ കാലത്ത് ഇത്രയും വന്യമൃഗ ശല്യം ഉണ്ടായിരുന്നുവോ എന്ന്.
കുറുക്കൻ പോയപ്പോൾ പന്നി വന്നു..
കാട്ടിൽ ആവശ്യത്തിനും ഭക്ഷണവും വെള്ളവും കിട്ടാതെ വന്നപ്പോൾ ആനയും മാനും കുരങ്ങും കാടിറങ്ങി നാട്ടിലെത്തി.
ഇര പിടിക്കാൻ കഴിയാതെ അവശനായപ്പോൾ പുലിയും നാട്ടിലെത്തി.
#ഇനിയെങ്കിലും_നാം_ഉണരണം,
#ഒന്നിച്ച്_ചിന്തിക്കണം,
#പരസ്പരം_പഴി_ചാരാതെ_പരിഹാരം_കാണണം.
കാട്ടുമൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വനത്തിൽ ലഭ്യമാക്കാൻ ജനകീയ ഇടപ്പെടൽ അനിവാര്യം. ജനപ്രതിനിധികൾ അടിയന്തിരമായി ഇടപ്പെടുക.
#ശാസ്ത്രീയ_ജൈവ_തടയണകളുടെ_ശൃംഖല_നാട്ടിലും_കാട്ടിലും.
അല്ലെങ്കിൽ വേനൽ കനക്കുന്നതോടെ കാട്ടുമൃഗങ്ങൾ മുഴുവൻ നാട്ടിലെത്തും.
#അവരാദ്യം_കെട്ടിയിട്ടവയെ_പിടിക്കും
#പിന്നെ_എന്നേയും_നിന്നേയും_പിടിക്കും
"നാലായിരം സ്ക്വയർ ഫീറ്റ് വീടുണ്ടാക്കി,
നാലതിരിലും
നാലാൾ പൊക്കത്തിൽ മതിലും തീർത്ത്,
നടുമുറ്റത്ത് ഇന്റർലോക്കിട്ട്,
നാട് നീളെ പരിസ്ഥിതി സ്നേഹം വിളമ്പുന്നവരെ കാത്തിരുന്നാൽ,
നാളെ കാടുമുണ്ടാകില്ല,
നാടുമുണ്ടാകില്ല,
നാമുമുണ്ടാകില്ല".
ഒരു കൂടിയിരിപ്പിന്
ഒരു കൂട്ടായ ശ്രമം
ഒന്നാലോചിച്ചാലോ
#പ്രകൃതിയോടൊപ്പം
#പച്ചപ്പിനോടൊപ്പം
"പ്രകൃതിയുടെ വയനാട് സമ്പന്ന വയനാട്"
പിൻകുറിപ്പ്: രാത്രി കാലങ്ങളിൽ പട്ടികളുടെ അസാധാരണമായ കുരയും പിന്നീട് ശബ്ദ വ്യത്യാസവും വന്നാൽ പുറത്തിറങ്ങരുത്.
#ഷിബു_കുറുമ്പേമഠം
Kurumbemadam