GHSS Madikai

GHSS Madikai This is the official page of students who studied or still studying in the great school GHSS MADIKAI (ambalathara).

ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ മടിക്കൈ

വിദ്യാഭ്യാസകാര്യത്തില്‍യാതൊരുസൗകര്യങ്ങളും ഉണ്ടായിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക്ക്കുമുമ്പ്'ചാമക്കൊച്ചി'എന്നപ്രദേശത്ത്നിലവിലിരുന്ന

മാനേജ്മെന്റ്സ്കൂളിന്റെ

പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തില്‍

വിദ്യാഭ്യാസപ്രേമികളായ

നാട്ടുകാര്‍ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയില്‍

ഒരു വിദ്യാലയംസ്ഥാപിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭ

ിക്കുകയും

ചെയ്തു.

അപ്രകാരമാണ് തെക്കന്‍ കര്‍ണാടക ജില്ലാബോര്‍ഡിന്റെ കീഴില്‍

" ഏച്ചിക്കാന്‍ ബോര്‍ഡ് എലിമെന്ററി സ്കൂള്‍‌‌ “( B.E.S.Yechikan) എന്ന

പേരില്‍

3-1-1955-ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അമ്പലത്തുകരയില്‍ വിദ്യാലയ

കെട്ടിടംപൂര്‍ത്തിയാകുന്നതുവരെഅന്നത്തെസ്കൂള്‍കമ്മിറ്റിപ്രസിഡന്റായിരുന്ന

ശ്രീ.എം.രേര്‍മ്മപൊതുവാളുടെ റാക്കോല്‍ എന്ന സ്ഥലത്തുള്ള വീടിന്റെ

ഒരു ഭഗത്താണ്ശ്രീ.സി.അമ്പാടിമാസ്റ്റര്‍ഏകാധ്യാപകനായി ഈ വിദ്യാലയം

ആരംഭിച്ചത്.

തുടക്കത്തില്‍ പത്തൊമ്പമത് കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. അന്നത്തെ

തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ് ആസ്ഥാനം മംഗലാപുരത്തായിരുന്ന.

ജില്ലാബോര്‍ഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എംസ്സ്

അവര്‍കളുടെ 28.3.1956-ലെ Ref.No.E6/2022/56

സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍കമ്മിറ്റി തെക്കന്‍കര്‍ണാടക

ജില്ലാബോര്‍ഡിന്

കീഴില്‍ ഏച്ചിക്കാനംബോര്‍ഡ് എലിമെലന്ററിസ്കൂള്‍( B.E.S.YECHIKAN)എന്ന

പേരില്‍ആരംഭിച്ചു.ശ്രീ.എംരേര്‍മ്മ പൊതുവാള്‍പ്രഥമപി.ടി.എ.പ്രസിഡന്റും,

ശ്രീ.സി.അമ്പാടി മാസ്റ്റര്‍ ഏകാധ്യാപകനുമായി 19 കുട്ടികളോടെ വിദ്യാലയം

പ്രവര്‍ത്തനം തുടങ്ങി.14-3-1955 അമ്പലത്തുകരയില്‍ നാട്ടുകാര്‍ ഓലഷെഡ്

നിര്‍മിച്ചു.കുട്ടികളുടെ എണ്ണം 52 ആയി.



1-4-1956 ജില്ലാ ബോര്‍ഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956- ലെ E6/2022/56 സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍ ‍കമ്മിറ്റി നിലവില്‍ വന്നു.(3 കൊല്ലം കാലാവധി)


1-11-1956 സ്കൂള്‍ മലബാര്‍ ജില്ലാബോര്‍ഡിന് കീഴിലായി 1-10-1957 സര്‍ക്കാര്‍ ഏറ്റെടുത്തു.ഏച്ചിക്കാനം ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ 1960-വരെ പ്രവര്‍ത്തിച്ചു. 1961 ജൂണില്‍ യു.പി സ്കൂളായി ഉയര്‍ത്തി. 1962 ജൂണില്‍ ഏഴാം തരം വരെ ക്ലാസുകള്‍ പൂര്‍ത്തിയാക്കി. 2-6-1979 ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 17-7-1979 എട്ടാം തരം ആരംഭിച്ചു. 16-6-1980 ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാര്. 1682 മാര്‍ച്ച് ആദ്യ S.S.L.C ബാച്ച്-
24-10-1997 പി.ടി.എ എന്‍.സി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകള്‍ വാങ്ങി.ഉദ്ഘാടനംബഹു.സാമൂഹ്യക്ഷേമവകുപ്പുമന്ത്രി ശ്രീ.കെ.രാധാകൃഷ്ണന്‍നിര്‍വഹിച്ചു.
23-7-1998 ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.(2 സയന്‍സ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകള്‍ അനുവദിച്ചു.) 7-8-1998 ഹയര്‍സെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ചു.

….......................................................................................................

സ്കൂൾ ലൈഫ്‌ മിസ്‌ ചെയ്യുന്നവർ ആരൊക്കെ....GHSS Madikai❤️
22/01/2025

സ്കൂൾ ലൈഫ്‌ മിസ്‌ ചെയ്യുന്നവർ ആരൊക്കെ....
GHSS Madikai❤️

14/05/2019

ഈ കലാലയം.... എൻ ജീവിതാമൃതം ,😍✌💞

Send a message to learn more

13/07/2018

ഓർമ്മകൾ 😍😍😍😍

06/04/2018

എൻ ജീവിതാമൃതം ഈ കലാലയം 😙

24/12/2016

ഈ കലാലയം മിസ്സ് ചെയ്യുന്നവർ ഒരു ലൈക്ക് അടിച്ച് ഷെയർ ചെയ്തേ കാണട്ടേ എത്ര പേരുണ്ടെന്ന് ☺

സ്കൂൾ ലൈഫ്‌ മിസ്‌ ചെയ്യുന്നവർ ആരൊക്കെ....????
17/08/2016

സ്കൂൾ ലൈഫ്‌ മിസ്‌ ചെയ്യുന്നവർ ആരൊക്കെ....????

02/06/2016

വർഷങ്ങൾക്കു ശേഷം ...




ഒരു ഒഴിവു സായഹ്നത്തിൽ ....

വിദൂരതയിലേക്കു
നോക്കി ഇരിക്കുമ്പോൾ ....

ഞാൻ.....

അറിയാതെ...

എന്റെ ...

പഴയ ....

ഓർമ്മകൾ....

എന്റെ മനസ്സിലേക്ക്
പതിയെ കടന്നു വരാൻ തുടങ്ങി ...

എന്റെ കൂട്ടുകാർ ...




അവരുടെ കൂടെ ചിലവഴിച്ച

നിമിഷങ്ങൾ .....

കളിച്ചും , ചിരിച്ചും ,

പരസ്പരം കളിയാക്കിയും കഴിഞ്ഞ....

ഇടവേളകൾ ..




വീട്ടിൽ കള്ളം പറഞ്ഞു

സിനിമ കാണുവാൻ

പോയ ദിവസങ്ങൾ.,

അത് ഒരുത്തന്റെ വീട്ടുകാർ അറിയുമ്പോൾ

അന്ന് ഉണ്ടാകുന്ന പുകിലുകൾ ....

പരസ്പരം പങ്കു വെച്ച നാളുകൾ .....

,

,

പരീക്ഷയുടെ സമയത്ത് കളിച്ചു നടന്ന

ദിവസങ്ങൾ ...

ഒടുവിൽ റിസൾട്ട് വരുമ്പോൾ....

പരസ്പരം മാർക്കുകൾ

പറഞ്ഞു ചിരിച്ചും,,

കളിയാക്കിയും കളഞ്ഞ നാളുകൾ ..

പരീക്ഷക്ക് ജസ്റ്റ് പാസ്സ് ആയ

ഒരുത്തന്റെ മുഖത്തു

നോക്കി

തെറി വിളിച്ചതും ..

അവനെ പിടിച്ചു

ഇടിച്ചതും ..

,,,,

Class കട്ട് ചെയ്തു

കറങ്ങി നടന്ന

നാളുകൾ ...

ഓരോ ആഘൊഷ ദിവസങ്ങളിലും....

കറങ്ങുവാൻ പോയതും ...

അങ്ങനെ എല്ലാം ..

,

,

ഒരിക്കൽ ഞാൻ ബൈക്ക് ഓടിച്ചു

തുടങ്ങുന്ന

നാളുകളിൽ....

ബൈക്കിന്റെ പുറകിൽ ഇരിക്കുവാൻ

ഞാൻ ചോദിച്ചവർ തന്ന മറുപടി ..

MOTHER :- നീ ബൈക്ക് പഠിച്ചിട്ടു

എടുത്താൽ മതി ..

അല്ലാതെ നീ അത് തോടെണ്ടാ .....

( എനിക്കറിയാം .. എന്റെ അമ്മക്ക്
പേടിയാണ് )

DAD :- നിന്റെ കൂടെ

വന്നാൽ

ശരിയാകില്ല ..

SISTER :- നിനക്ക്

ബൈക്ക്

ഓടിക്കാനൊക്കെ

അറിയാമോ ..

LOVER :- ഞാൻ ഇല്ല ...

ആരെങ്കിലും

കാണും ...

FINALY.........

MY FRIEND :- നീ ......

എടുക്കെടാ ...

വീഴുന്നെങ്കിൽ .....

ഒരുമിച്ചു വീഴാം ..

എന്തായാലും ഞാനും വരാം ..

അവൻ .....
പറഞ്ഞ ആ വാക്കുകൾ ....

എന്റെ ജീവിതത്തിൽ

ഒരു പാട്

ദൂരം സഞ്ചരിക്കുവാൻ

എന്നെ സഹായിച്ചു ..

,

,

,

പ്രണയത്തിൽ ...
ഞാൻ .....
പരാജയപ്പെട്ടപ്പോൾ ....

ഞാൻ ഈ ലോകത്തെ
തന്നെ വെറുത്തു
തുടങ്ങി ..

പക്ഷെ ....

ആ നിമിഷങ്ങളിൽ

എപ്പോഴോ ..

ഞാൻ എന്റെ

കൂട്ടുകാരനെ കുറിച്ചു

ഓർത്തു ..

,

,

അവർ ഉള്ള ഈ ലോകത്തെ....

ഞാൻ എങ്ങനെയാ വെറൂക്കുന്നത്,,

എനിക്ക് കൂട്ടുകാർ ഇല്ലേ ...

എന്ന് ഞാൻ ഓർത്തു ..

വീണ്ടും ആ ലോകത്തേക്ക് ..

,

,,

എന്റെ കണ്ണുകൾ നിറയുമ്പോഴും ....

എന്റെ മനസ്സ് ..... വേദനിക്കുമ്പോഴും ...

ആദ്യം എന്റെ അരികിലേക്ക് ....

ഓടിയെത്തുന്നത് ....

എന്റെ ....

പ്രിയപെട്ടവർ ,,

എന്റെ ഫ്രണ്ട്സ്..

,

,

ആകാശത്തിന്റെ

താഴ്വരയിൽ

തെളിഞ്ഞു

നിന്ന

മഴവില്ലിനെ

കണ്ടപ്പോൾ .....

ഞാൻ

ദൈവത്തോടു

ചോദിച്ചു ...

"" ഇ മഴവില്ലിന്റെ സൗന്ദര്യം എന്നാണ്
എന്റെ ജീവിതത്തിലേക്ക്
വരുന്നത് " ....
എന്ന് .....

പക്ഷെ .... മറുപടി ഒന്നും ഉണ്ടായില്ല ...

ദൈവം മൗനം പാലിചിട്ടുണ്ടാകാം എന്ന് കരുതി ...

,

,

കാലം ..... കാത്തു

നില്ക്കാതെ

കടന്നു പോയി .....

,

,

,

പക്ഷെ.....
ഇന്ന് ....
ഞാൻ ....
മനസ്സിലാക്കുന്നു ...

ദൈവത്തിന്റെ അന്നത്തെ മൗനത്തെ..

,

,

,

മഴവില്ലിന്റെ ആ ...
7

നിറങ്ങളും .....

""സൗഹൃദം""

എന്ന ഒറ്റ വികാരത്തിൽ

ദൈവം എനിക്കു

തന്നു ..

എന്റെ ജീവതത്തിലേക്ക് ഞാൻ

അറിയാതെ ..

ഒരു ക്ഷണത്തിന്റെ പിൻ

ബലം പോലും ഇല്ലാതെ

എന്നിലേക്ക് വന്ന എന്റെ കൂട്ടുകാർ ..

കണ്ടും കാണാതെയും സൗഹൃദം പങ്കുവെച്ചു ..

ഇന്നും എന്റെ നിഴലായി ഞാൻ കാണുന്ന

ആ 7 നിറങ്ങൾ ..

"""" F.R.I.E.N.D.S """""""

എന്റെ കൂട്ടുകാർ ...

,

,

,

ചില സമയങ്ങളിൽ

"" ഒന്നുമില്ലെടാ ..
ഞാൻ ok .. യാടാ ""

എന്ന് പറഞ്ഞാലും ....

എന്റെ കണ്ണുകളിലേക്കു നോക്കി

കെട്ടിപിടിച്ചു കൊണ്ട്

അവർ പറയുമായിരുന്നു ....

"എനിക്കറിയാമെടാ... പോട്ടേ " .....

സാരമില്ലെടാ ...

ഞങ്ങളില്ലെടാ ... നിന്റെ കൂടെ ... ""

എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്ന

ഫ്രണ്ട്സ്...

,

,

,

കാലം .... എനിക്ക് മുന്നിൽ ...
അവരെ സുഹൃർത്തുക്കളായി
എത്തിച്ചുവെങ്കിൽ ...

എന്റെ ....
മരണം വരെ ഞാൻ....

അവരോടൊപ്പം ഉണ്ടായിരിക്കും ...

,

,

,

ഹൃദയം ....
സ്വന്തമാക്കുന്ന

കാമുകിയെക്കാൾ എനിക്കിഷ്ട്ടം ,..

ചോദിച്ചാൽ ഹൃദയം പറിച്ചു തരുന്ന ...

എന്റെ കൂട്ടുകാരെയാണ് ...,,

""""""" I LOVE MY

FRIENDS """""""""

Dedicated to my all friends....

10/07/2015

പ്രണയത്തിന്റെ ചൂടും... :-*
സൗഹ്രിദത്തിന്റെ കുളിരും... :-P ;-)
എന്താണെന്നു പറഞ്ഞുതൻഹ കലാലയമേ

19/10/2014

teacher ക്ലാസ്സില് പഠിപ്പിക്കുമ്പോള്
വെളിയിലേക്ക്
നോക്കിയിരിക്കുക പതിവായിരുന്നു ..

പുറം കഴ്ച്ചകളോട്
ഏറ്റവും താല്പ്പര്യം തോന്നുന്ന നിമിഷങ്ങള്
ഒരു പക്ഷെ ക്ലാസ്സില് ഇരിക്കുമ്പോളാണ്
കിട്ടുന്നത് എന്ന് എനിക്കിപ്പോള്
തോന്നി പോകുന്നു..

പുറത്തു എന്തൊക്കെ നടക്കുന്നുണ്ടാവും എന്ന്
മനസ്സില് ആലോചിച്ചു teacher
പഠിപ്പിക്കുന്നതില്
ശ്രദ്ധിക്കാതെ teacher ന്റെ മുഖത്തേക്ക്
നോക്കിയിരിക്കുന്ന ഞാന്,,,

അത് മനസിലാകുന്ന teacher
പെട്ടന്ന്
എന്തെങ്കിലും ചോദ്യം എന്റെ നേര്ക്ക്
ചോദിക്കുമ്പോള് എന്ത് പറയണമെന്നറിയാതെ
പകച്ചു നിക്കുന്നതും..

അതെ ചോദ്യം മറ്റൊരാളോട്
ചോദിക്കുമ്പോള് അവന്
നേരാം വണ്ണം ഉത്തരം പറയുന്നതും കേട്ടു തല
കുനിച്ചു നില്ക്കുന്ന ഞാന്..
teacher ന്റെ കയ്യില് നിന്നും എനിക്ക്
ഇതിനു എത്ര അടി കിട്ടും എന്ന്
ആകാംഷയോടെ കാത്തിരിക്കുന്ന ഉറ്റ
സുഹൃത്തുക്കളുടെ
മുഖത്തെ സന്തോഷവും എല്ലാം ഇന്നലെ എന്ന
പോലെ മനസ്സില് തെളിഞ്ഞു വരുന്നു..

പഴയ കാല ഓർമകൾ (ഇപോളും ഇത് ഒക്കെ തന്നെയാ

Isn't it right???
18/03/2014

Isn't it right???

Recollection of Kalotsav memoriesPhoto courtesy:Jishnu Vyshnavam
21/12/2013

Recollection of Kalotsav memories
Photo courtesy:Jishnu Vyshnavam

Photo courtesy: Sreenesh Varikkad
15/12/2013

Photo courtesy: Sreenesh Varikkad

Address

Ghss Madikkai, Achikanam (p. O), Kanhangad, (via)anandasram
Kanhangad
671531

Alerts

Be the first to know and let us send you an email when GHSS Madikai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GHSS Madikai:

Shortcuts

Share