Iqbal HSS Students Meet 1990-2000

Iqbal HSS Students Meet 1990-2000 Iqbal Higher Secondary School Old Students 1985 - 2005 Family Meet Orma 2020

ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻവേറൊരു സഹപാഠി കൂടി വിടവാങ്ങി മുട്ടുംന്തലയിലെ അയ്യൂബ് മരണപ്പെട്ട വിവരം വ്യസന സമേതം അറിയ...
11/01/2024

ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ

വേറൊരു സഹപാഠി കൂടി വിടവാങ്ങി മുട്ടുംന്തലയിലെ അയ്യൂബ് മരണപ്പെട്ട വിവരം വ്യസന സമേതം അറിയാൻ കഴിഞ്ഞു..

നാഥൻ പൊറുത്തു കൊടുക്കട്ടെ..

11/08/2023
*മൂല്യാധിഷ്ഠിത* *വിദ്യാഭ്യാസം സമൂഹ* *നന്മക്ക് . KATF ജില്ലാ* *സമ്മേളനം ആരംഭിച്ചു.* ********"""""************          കാ...
20/01/2023

*മൂല്യാധിഷ്ഠിത* *വിദ്യാഭ്യാസം സമൂഹ* *നന്മക്ക് . KATF ജില്ലാ*
*സമ്മേളനം ആരംഭിച്ചു.*
********"""""************
കാസർകോട് .. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സാമൂഹ്യ നന്മയ്ക്ക് എന്ന പ്രമേയവുമായി കേരള അറബിക് ടീച്ചേർസ് ഫെഡഷേൻ ജില്ലാ സമ്മേളനം കാസർകോട് മുനിസിപ്പൽ വനിതാ ഭവനിൽ ആരംഭിച്ചു. : ജില്ലാ പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ പതാക ഉയർത്തി. തുടർന്ന് പ്രവർത്തക സംഗമം നടന്നു. 21 ന് രാവിലെ പത്ത് മണിക്ക് കാസർകോട് MLA എൻ.എ നെല്ലിക്കുന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ലത്തീഫ് . മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സർവ്വീസ് ആന്റ് അക്കാദമിക് സെഷനിൽ ശ്രീ. ഗോപാലൻ എൻ.വി. ആശിഖ് നിസാമി എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് യാത്രയയപ്പ് സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.. മുനിസിപ്പൽ ചെയർമാൻ അഡ്വ.വി.എം. മുനീർ ഉപഹാര സമർപ്പണം നടത്തും. ഉച്ചക്ക് ശേഷം പ്രതിനിധി സമ്മേളനം ' കൗൺസിൽ മീറ്റ് എന്നിവ നടക്കും.
വിവിധ സെഷനുകളിലായി KATF ന്റെയും സാമൂഹ്യ രാഷ്ടീയ മേഖലകളിലേയും പ്രമുഖ നേതാക്കൾ സംബന്ധിക്കുന്നു.

20/01/2023
പ്രിയപ്പെട്ട ഗുരുനാഥ എന്റെ മാതൃകാധ്യാപിക തെരേസ ടീച്ചർ വിട പറഞ്ഞു.ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യ കാല അധ്യാപകരിൽ ഒരാൾ...
11/01/2023

പ്രിയപ്പെട്ട ഗുരുനാഥ എന്റെ മാതൃകാധ്യാപിക തെരേസ ടീച്ചർ വിട പറഞ്ഞു.
ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യ കാല അധ്യാപകരിൽ ഒരാൾ. പിന്നീട് ഡപ്യൂട്ടി എച്ച്.എം. ആയി വിരമിച്ചു. ശേഷം അജാനൂർ ക്രസന്റ്ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രിൻസിപ്പളായി സേവനം ചെയ്തു.

ആജ്ഞാശക്തിയുള്ള വ്യക്തിത്വം.... വിദ്യാർത്ഥികൾ ബഹുമാനപുരസ്സരം മാത്രം കാണുന്ന ടീച്ചർ.... അഹങ്കാരമോ.... പരിഹാസച്ചുവയോ ഇല്ലാത്ത സംസാരവും ഇടപെടലും.. വാക്കുകളിൽ മിതത്വവും പെരുമാറ്റത്തിൽ സൂശ്മതയും നിറഞ്ഞ വ്യക്തിത്വം

ഭർത്താവ് അഗസ്റ്റിൻ
മക്കൾ - സ്മിത. സിതാര

ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർഥി സംഘടനയുടെ അനുശോചനം അറിയിക്കുന്നു.
കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.
പി.പി. നസീമ
പ്രസിഡണ്ട് . - പൂർവ്വ വിദ്യാർത്ഥി സംഘടന.IHSS AJANUR

ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം . നാളെ ....          അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ 55ാം വാർഷിക...
06/01/2023

ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം . നാളെ ....
അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ 55ാം വാർഷികത്തോടനുബന്ധിച്ച് നാളെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. സ്കൂളിൽ വെച്ച് നടക്കുന്ന സംഗമത്തിൽ 1968 മുതലുള്ള വിദ്യാർത്ഥികളാണ് സംഗമിക്കുന്നത്. രാവിലെ നടക്കുന്ന ഉദ്ഘാടന പരിപാടി പ്രഫ: ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാ കായിക പരിപാടികൾ നടക്കും. ഉച്ചക്ക് ശേഷം നടക്കുന്ന ചടങ്ങിൽ സിനി ആർട്ടിസ്റ്റ് അനഘ പങ്കെടുക്കും. പരിപാടിയിലേക്ക് മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും നാട്ടുകാരെയും ക്ഷണിക്കുന്നു.

29/10/2019

ഇഖ്ബാൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം 1985/ 2005 ബാച്ച്
ബന്ധപ്പെടുക +919995000011 (WhatsApp)

16/10/2019

*ഇഖ്‌ബാൽ ഹൈസ്‌കൂൾ 1985-2005 പൂർവ്വ വിദ്യാർത്ഥികളുടെ ഏകോപനം*

*''IHSS ഓർമ്മ 2020'' എന്ന പേരിൽ പുനഃസംഘടിപ്പിക്കുകയാണ്.*
______________________________
1985 മുതൽ 2005 വരെയുള്ള കാലയളവിൽ ഇഖ്‌ബാൽ ഹൈസ്‌കൂളിൽ പഠിച്ച വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി "IHSS ഓർമ്മ 2020" എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.
20 വർഷത്തെ ഈ കാലയളവിൽ ഇഖ്‌ബാൽ ഹൈസ്‌കൂളിൽ പഠിച്ച മുഴുവൻപേരെയും കൂട്ടായ്മയിൽ അണിനിരത്തി ഭാരവാഹികളെ തെരഞ്ഞെടുക്കാനും, തുടർന്ന് 2020 വർഷത്തിൽ വിപുലമായ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്താനും ഉദ്ദേശിക്കുകയാണ്.

ഒരുപാട് വാട്സാപ്പ് ഗ്രൂപ്പുകൾ ഉള്ള ഇക്കാലത്ത് ഇതൊരു ഫോർവേഡ് ഇനങ്ങൾ തള്ളുന്ന ഗ്രൂപ്പ് അല്ല എന്നറിയിക്കുകയാണ്.

*ഗ്രൂപ്പ് നിബന്ധനകൾ.*
____________________
ഇതൊരു പൂർവ്വ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയാണ്,
അതുകൊണ്ട് തന്നെ സൗഹൃദ ചർച്ചകളും, കൂട്ടായ്മയുടെ ഭാവി പരിപാടികൾക്കായുള്ള അഭിപ്രായ നിർദേശങ്ങളും മറ്റുമാണ് ഇവിടെ അവതരിപ്പിക്കേണ്ടത്.

**ഫോർവേർഡ് ഇനങ്ങൾ കർശനമായും ഒഴിവാക്കേണ്ടതാണ്.

** രാഷ്ട്രീയം/മതപരം ,സംഘടന, തുടങ്ങിയ വിഷയങ്ങൾ പാടില്ല.

**സ്വന്തം കലാവൈഭവങ്ങൾ അവതരിപ്പിക്കാം, വിശേഷങ്ങൾ പങ്കുവെക്കാം.

**ചാരിറ്റി, മറ്റു പണപ്പിരിവുകൾ, പൊതുപ്രവർത്തനം ഈ കൂട്ടായ്മക്ക് ഉദ്ദേശമില്ല.
അത് കൊണ്ട് അത്തരം അഭ്യർത്ഥനകളും, ലിങ്കുകളും ഗ്രൂപ്പിലൂടെ പാടില്ല.

** കൂട്ടായ്മയുടെ നടത്തിപ്പ് കാര്യങ്ങൾ, ഭാരവാഹികളെ തെരെഞ്ഞെടുക്കൽ തുടങ്ങിയവ ഏകദേശം അംഗങ്ങളെ ഉൾക്കൊള്ളിച്ച ശേഷം ഗ്രൂപ്പിലൂടെ തന്നെ വോട്ടിംഗ് നടത്തി കണ്ടെത്താനാണ് പദ്ധതി.

** ആദ്യപടിയെന്നോണം പൂർവ്വ വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച് ID നമ്പർ നൽകാനാണ് ഉദ്ദേശം.

** വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമില്ലാത്തവരെയും ഉൾപ്പെടുത്തി വിവരങ്ങൾ ശേഖരിച് ID നൽകുന്നതാണ്.

** വാട്സാപ്പ് ഗ്രൂപ്പ് നിബന്ധനകൾ പാലിക്കാത്തവരെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കേണ്ടി വരും,
അത്തരം നിയമ നടപടികൾക്ക് വിധേയരാവുന്നവർ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ നിന്ന് പുറത്ത് പോകുന്നില്ല, അടുത്ത അവസരത്തിൽ വീണ്ടും ഗ്രൂപ്പിൽ കയറാവുന്നതാണ്.

** ഒന്നിലധികം ഗ്രൂപ്പുകളിൽ അംഗമാവാതിരിക്കാൻ ശ്രദ്ധിക്കുക, കലാപ്രകടനങ്ങളും,ഉചിതമായ മറ്റു വിശേഷങ്ങളും എല്ലാ ഗ്രൂപ്പിലും പങ്കുവെക്കാൻ ഗ്രൂപ്പ് അഡ്മിൻ നോട് അഭ്യർത്ഥിക്കാം.

** മെയിൻ ഗ്രൂപ്പ് കൂടാതെ സൈലൻറ് ഗ്രൂപ്പ് കൂടിയുണ്ട്, പെൺകുട്ടികൾക്കായി നസീമടീച്ചറുടെ നേത്ര്വത്വത്തിൽ ലേഡീസ് ഗ്രൂപ്പും നിലവിലുണ്ട്.

*ആക്ടീവ് മെമ്പറാവാൻ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യാം*👇

https://chat.whatsapp.com/0NgZre2eWrZ8dxNSoffXl5

*സൈലന്റ് മെമ്പറാവാൻ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യാം*👇
https://chat.whatsapp.com/CnTVeZMB3nwI5gs9jSkSPn

*ലേഡീസിനായി പ്രത്യേകം ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട് .. ലേഡീസ് ഗ്രൂപ്പിനായി നസീമ ടീച്ചറുമായി ബന്ധപ്പെടുക*👇🏻
*https://wa.me/919847775574*

*******************************

*കൂടുതൽ വിവരങ്ങൾക്ക് സി.എച്ച് കാസിമുമായി ബന്ധപ്പെടുക*👇🏻
*https://wa.me/919995000011*

*ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക*👇
https://www.facebook.com/Iqbalhighschool/

*വീണ്ടും ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം കൂടി... ഓർമ്മ 2020*
*********************

Address

Kanhangad
671316

Telephone

+919995000011

Website

Alerts

Be the first to know and let us send you an email when Iqbal HSS Students Meet 1990-2000 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category