15/01/2024
ഇ കേട്ട കാലത്ത് ബിശുറൂൽഹാഫിയുടെ
മൊഴികൾ ഒന്ന് മനസിലാക്കുക:
(ആരിഫ് അഹമ്മദ് ഫൈസി പണത്തൂർ)
• പ്രശസ്തി മോഹിക്കുന്നവന് പരലോകത്തിന്റെ മാധുര്യം ലഭിക്കുകയില്ല.
• ഹലാൽ ദുർവ്യയവുമായി സന്ധിയാകില്ല.
• ജ്ഞാനികൾക്ക് സന്തോഷമുണ്ടാകാത്ത കാലം വരാനിരിക്കുന്നു. വിഡ്ഢികൾ ഭരണാധികാരികളാവുന്ന യുഗവും വരാനിരിക്കുന്നു.
• ആളുകളോട് ആവലാതി പറയാതിരിക്കുന്നതാണ് സുന്ദരമായ ക്ഷമ.
• ശത്രുതയിലുള്ളവൻ നിന്നെക്കുറിച്ച് നിർഭയനായിരിക്കുവോളം നീ പൂർണനല്ല. സ്നേഹിതന് നിന്നെ വിശ്വാസമില്ലെങ്കിൽ നിന്നിൽ നന്മയില്ല.
• നിനക്കും നിന്റെ ഇഛകൾക്കുമിടയിൽ ഒരു ഉരുക്കു മതിൽ തീർക്കു ന്നത് വരെ അല്ലാഹുവിനുള്ള സാധനയുടെ മധുരം ലഭിക്കുകയില്ല.
മരിച്ചുപോയ ചിലരുണ്ട്. അവരെ ഓർത്താൽ മനസ്സ് സജീവമാവും
ജീവിച്ചിരിക്കുന്ന ചിലരുണ്ട്. അവരെ ദർശിച്ചാൽ മനസ്സകം കറുത്തുപോകും.
• ഭൗതികലോകത്തെ പിരിശത്തോടെ നോക്കിക്കാണുന്നവർ മരണത്തെ വെറുക്കുന്നു. പരിത്യാഗികൾ മരണത്തെ ഇഷ്ടപ്പെടുന്നു; അല്ലാഹുവുമായി സന്ധിക്കാൻ കൊതിക്കുന്നു.
• അധ്യാത്മിക ജ്ഞാനമാഗ്രഹിക്കുന്നുവെങ്കിൽ പാപം ചെയ്യാതിരിക്കുക.
• ജ്ഞാനാന്വേഷികളേ! നിങ്ങൾ അറിവുകൾ കേട്ട് പുളകിതരാവുകയും അതുദ്ധരിക്കുകയുമാണോ ചെയ്യുന്നത്?
അറിവ് കർമം ചെയ്യാനുള്ളതാണ്. ശ്രദ്ധയോടെ കേൾക്കുക. പഠിക്കുക. അതനുസരിച്ച് പ്രവർത്തിക്കുക. ഭൗതിക താൽപര്യങ്ങളിൽനിന്ന് ഓടിയ കലുക.
ഭൗതിക സുഖ- ഐശ്വര്യങ്ങൾ ലഭിക്കാൻ അല്ലാഹുവോട് പ്രാർഥിക്കു ന്നവൻ മഹ്ശറയിലെ ദീർഘമായ നിറുത്തമാണ് ചോദിച്ചുവാങ്ങുന്നത്.
ഇന്നലെകൾ മൃതിയടഞ്ഞതാണ്. ഇന്നത്തെ ദിനം ഊർദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. നാളെയാണെങ്കിലോ, അത് പിറന്നിട്ടുമില്ല.
• ഏറ്റവും പ്രയാസമേറിയ കർമങ്ങൾ മൂന്നെണ്ണമാണ്.
1.ദാരിദ്ര്യമനുഭവിക്കുമ്പോഴുള്ള ദാനം.
2.ആരോരുമില്ലാത്ത സന്ദർഭത്തിൽ സൂക്ഷ്മത പാലിക്കുക.
3-നീ ഭയക്കുന്നവൻ്റെ അരികിൽ സത്യം പറയുക.
• അല്ലാഹുവെക്കുറിച്ചുള്ള ഭയം ഭക്തന്റെ മനസ്സകത്ത് മാത്രമേ പാർ ക്കുകയുള്ളൂ.
• അതിശൈത്യമുള്ള ഒരുനാൾ, തണുപ്പകറ്റുന്ന വസ്ത്രങ്ങളുപേക്ഷിച്ച് ബിശ്റുൽഹാഫീ ഇരിക്കുന്നത് കാണാനിടയായ ഒരാൾ ചോദിച്ചു: "ഗുരോ, എന്തിനാണ് അങ്ങ് കമ്പിളിയുപേക്ഷിച്ച് വിറച്ചുകൊണ്ടിരിക്കുന്നത്.' അദ്ദേഹം പറഞ്ഞു: "വസ്ത്ര മില്ലാത്ത ദരിദ്രരെ ഓർത്തുപോയതാണ്. അവർ ക്ക് കൊടുക്കാൻ എന്റെ്റെ പക്കലൊന്നുമില്ലതാനും. അവരോട് അനുഭാവം പുലർത്തുകയാണ് ഞാൻ.'
• ചീത്ത ആളുകളുമായുള്ള കൂട്ടുകെട്ട് സജ്ജനങ്ങളെക്കുറിച്ച് ദുഷ്ചി ന്തകളുണ്ടാക്കും.