NISWA Women's Academy, Kolavayal

NISWA Women's Academy, Kolavayal niswa Women's Academy

Admission continues...
21/06/2025

Admission continues...

കൊളവയൽ നിസ്‌വ വിമൻസ് അക്കാദമി5-ാം വാർഷിക സമ്മേളനം25, 26 ജൂൺ 2025നിസ്‌വ കാമ്പസ്, ബിലാൽ മസ്ജിദ് കോമ്പൗണ്ട്, ഇട്ടമ്മൽ, കൊളവ...
21/06/2025

കൊളവയൽ നിസ്‌വ വിമൻസ് അക്കാദമി

5-ാം വാർഷിക സമ്മേളനം

25, 26 ജൂൺ 2025

നിസ്‌വ കാമ്പസ്, ബിലാൽ മസ്ജിദ് കോമ്പൗണ്ട്,
ഇട്ടമ്മൽ, കൊളവയൽ, കാഞ്ഞങ്ങാട്

തംഹീദ്; മഹ്ദിയ്യ ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം കൊളവയൽ നിസ്‌വ വിമൻസ് അക്കാദമിയിൽ സംഘടിപ്പിച്ചു.കാഞ്ഞങ്ങാട്: ദാറുൽ ഹുദാ...
21/08/2023

തംഹീദ്; മഹ്ദിയ്യ ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം കൊളവയൽ നിസ്‌വ വിമൻസ് അക്കാദമിയിൽ സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയുടെ വനിതാ വിദ്യാഭ്യാസ സംരംഭമായ 'മഹ്ദിയ്യ' യുടെ കീഴിലുള്ള കാസർകോട്, കണ്ണൂർ, മംഗലാപുരം എന്നിവിടങ്ങളിലെ 13 സ്ഥാപനങ്ങളിലെ അറുപതിൽ പരം അധ്യാപക-അധ്യാപികമാർക്ക് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയുടെ നേരിട്ടുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമായ 'തംഹീദ്' കൊളവയൽ നിസ്‌വ വിമൻസ് അക്കാദമി കാമ്പസിൽ വെച്ച് നടന്നു.

കാഞ്ഞങ്ങാട്ടെ പ്രമുഖ സാമൂഹ്യ ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനകനായ നാസർ ഫ്രൂട്ട് സാഹിബ് അവർകൾ പരിപാടി ഉദ്ഘാടനം ചെയ്തു. നിസ്‌വ സ്റ്റുഡൻസ് യൂണിയൻ തയ്യാറാക്കിയ മാഗസിൻ പ്രകാശന കർമ്മവും അദ്ദേഹം നിർവഹിച്ചു. കൊളവയൽ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് ബി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. കൊളവയൽ നിസ്‌വ വിമൻസ് അക്കാദമി ചെയർമാൻ സി സുലൈമാൻ ഹാജി, വൈസ് ചെയർമാൻ അബ്ദുൾ റഹ്മാൻ ഹാജി പാലക്കി എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ഉസ്താദ് ഫാറൂഖ് വാഫി പ്രാർത്ഥന നിർവ്വഹിച്ചു. നിസ്‌വ വിദ്യാർത്ഥിനി സുരയ്യ ഖുർആൻ പാരായണം നിർവഹിച്ചു.
ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി പബ്ലിക് എജുക്കേഷൻ കോർഡിനേറ്റർ ഹാഷിം ഹുദവി ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ ട്രൈനർ ഫൈസൽ ഹുദവി പരതക്കാട് ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന് നേതൃത്വം നൽകി. നജീബ് ഹുദവി സമാപന സെഷൻ നിയന്ത്രിച്ചു. നിസ്‌വ വിമൻസ് അക്കാദമി കൺവീനർ മുഷ്താഖ് അഹ്മദ് ഹുദവി സ്വാഗതവും പ്രിൻസിപ്പാൾ ആയിഷ ഫർസാന നന്ദിയും പറഞ്ഞു.
സ്ഥാപന ഭാരവാഹികളായ അബൂബക്കർ പള്ളി വളപ്പിൽ, ഹംസ കൊളവയൽ, നദീം സി ബി, അബൂബക്കർ കൊത്തിക്കാൽ, ഹംസ മുക്കൂട്, റിയാസ് പക്കിക്കാടത്ത്, നിസ്‌വ അക്കാദമി അധ്യാപികരായ അസ്മ, ഷാഹിദ, ഫൗസിയ, ശുജൈറ, മുല്ല മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

കൊളവയൽ നിസ്‌വ വിമൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 26 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 97-ാം സ്ഥാപക ദിനം ആഘോഷിച്ച...
26/06/2023

കൊളവയൽ നിസ്‌വ വിമൻസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ
2023 ജൂൺ 26 ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 97-ാം സ്ഥാപക ദിനം ആഘോഷിച്ചു.

അക്കാദമി വൈസ് ചെയർമാൻ പാലക്കി അബ്ദുറഹ്മാൻ ഹാജി പതാക ഉയർത്തി. അക്കാദമി പ്രൊഫസർ
ഉസ്താദ് ഫാറൂഖ് വാഫി പ്രാർത്ഥന നിർവ്വഹിച്ചു. കൺവീനർ മുഷ്താഖ് അഹ്മദ് ഹുദവി അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് ഭാരവാഹികളായ ഉസ്മാൻ ഖലീജ്, അബൂബക്കർ കൊളവയൽ, റഷീദ് ഉസ്താദ് എന്നിവർ സംബന്ധിച്ചു

കൊളവയൽ നിസ് വ വിമെൻസ് അക്കാദമി ഒന്നാം വാർഷികവും പഠനാരംഭവും നടത്തികാഞ്ഞങ്ങാട്: കൊളവയൽ നിസ് വ വിമെൻസ് അക്കാദമി അതിന്റെ ഒന്...
19/09/2022

കൊളവയൽ നിസ് വ വിമെൻസ് അക്കാദമി ഒന്നാം വാർഷികവും പഠനാരംഭവും നടത്തി

കാഞ്ഞങ്ങാട്:
കൊളവയൽ നിസ് വ വിമെൻസ് അക്കാദമി അതിന്റെ ഒന്നാം വാർഷികവും ഹയർസെക്കൻഡറി തലത്തിൽ പുതിയ ബാച്ചിൽ അഡ്മിഷൻ നേടിയ വിദ്യാർഥിനികളുടെ പഠനാരംഭവും കോളേജ് കാമ്പസിൽ വെച്ച് നടത്തി. കൊളവയൽ ജുമുഅ മസ്ജിദ് ഖത്വീബ് ഉസ്താദ് ആരിഫ് അഹ്മദ് ഫൈസി പാണത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ഇത്തരമൊരു സ്ഥാപനത്തിൽ അഡ്മിഷൻ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് നാഥൻറെ അപാരമായ അനുഗ്രഹമാണെന്നും അത് പരിപൂർണമായും ഉപയോഗപ്പെടുത്തുന്നതിലാണ് ഉന്നത വിജയം എന്നും അദ്ദേഹം ഉണർത്തി.

കാഞ്ഞങ്ങാട് മണ്ഡലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഉസ്താദ് സുലൈമാൻ ഫൈസി കരുവൻചാൽ ഹയർ സെക്കൻഡറി ആദ്യ വർഷ വിദ്യാർത്ഥിനികൾക്ക് ഹദീസ് ഓതിക്കൊടുത്തു കൊണ്ട് പഠനാരംഭം കുറിച്ചു. തുടർന്ന് ഹൃസ്വമായ വാക്കുകളിലൂടെ അനുഗ്രഹ ഭാഷണം നിർവഹിച്ചു.

അക്കാദമി ചെയർമാൻ സി സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് ബി മുഹമ്മദ് കുഞ്ഞി ഹാജി ഫാളില കോഴ്സ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടി നാടിനു അഭിമാനമായ ഫാത്തിമ ഹിദയ്ക്ക് അക്കാദമിയുടെ ഉപഹാരവും കാശ് അവാർഡും വിതരണം ചെയ്തു. മഹ്ദിയ്യ കോഴ്സിൽ കഴിഞ്ഞ വർഷം പരീക്ഷയിൽ ഉന്നതവിജയം നേടിയ തമീമ തസ്നീം, സുമയ്യ എന്നീ വിദ്യാർത്ഥിനികൾക്ക് സുറൂർ മൊയ്തു ഹാജി സമ്മാനം വിതരണം ചെയ്തു.

അക്കാദമി പ്രിൻസിപ്പാൾ ആയിഷ ഫർസാന ഓറിയന്റേഷൻ ക്ലാസിന് നേതൃത്വം നൽകി. വിവിധ പരിപാടികളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾക്ക് ചടങ്ങിൽ സമ്മാന വിതരണം നടത്തി. ഇട്ടമ്മൽ ബിലാൽ മസ്ജിദ് ഇമാം ഫാറൂഖ് വാഫി പ്രാർത്ഥന നിർവ്വഹിച്ചു. അഡ്മിനിസ്ട്രേറ്റർ മുഷ്താഖ് അഹ്മദ് ഹുദവി സ്വാഗതവും നദീം സി ബി നന്ദിയും പറഞ്ഞു.
അബൂബക്കർ, ഹംസ, ഇബ്രാഹിം ചെറുവത്തൂർ, ശരീഫ് ടി, റഷീദ് കെ, സിദ്ദിഖ് ഹുദവി, മൂസ, അസ്മ ടീച്ചർ, ഷാഹിദ ടീച്ചർ ഷുജൈറ ടീച്ചർ, രക്ഷിതാക്കൾ, വിദ്യാർത്ഥിനികൾ സംബന്ധിച്ചു.

*NISWA WOMENS ACADEMY*Darul Huda CPET Study CentreIttammal, Kolavayal, Kanhangad--------------------------------*ഒന്നാം ...
16/09/2022

*NISWA WOMENS ACADEMY*
Darul Huda CPET Study Centre
Ittammal, Kolavayal, Kanhangad
--------------------------------

*ഒന്നാം വാർഷികവും പഠനാരംഭവും*

17 സെപ്റ്റംബർ 2022
ശനിയാഴ്ച, രാവിലെ 9.30 ന്

ഉദ്ഘാടനം:
*ആരിഫ് അഹ്മദ് ഫൈസി*

പഠനാരംഭം:
*സുലൈമാൻ ഫൈസി കരുവൻചാൽ*

@ നിസ് വ വിമെൻസ് അക്കാദമി കാമ്പസ്

15/06/2022

Admission 2022 batch

'അഹ്‌ലൻ റമദാൻ':കൊളവയൽ നിസ് വ വിമെൻസ് അക്കാദമിറമദാൻ പഠനക്ലാസും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു02/04/2022കൊള...
02/04/2022

'അഹ്‌ലൻ റമദാൻ':
കൊളവയൽ നിസ് വ വിമെൻസ് അക്കാദമി
റമദാൻ പഠനക്ലാസും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു

02/04/2022
കൊളവയൽ: പരിശുദ്ധ റമദാനിന് സ്വാഗതമോതി കൊളവയൽ നിസ് വ വിമെൻസ് അക്കാദമി 'അഹ്‌ലൻ റമദാൻ' പഠന ക്ലാസും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. അക്കാദമി ചെയർമാൻ സുറൂർ മൊയ്തു ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ കൊളവയൽ ജുമുഅ മസ്ജിദ് ഖത്വീബ് ഉസ്താദ് ആരിഫ് അഹ്മദ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. കൊളവയൽ ജമാഅത്ത് പ്രസിഡണ്ട് ബി മുഹമ്മദ് കുഞ്ഞി ഹാജി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

വിദ്യാർത്ഥിനികൾക്ക് റമദാൻ മുന്നൊരുക്കം എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസിൽ കാഞ്ഞങ്ങാട് നൂർ മസ്ജിദ് ഖത്വീബ് ഉസ്താദ് അബ്ദുൽ മജീദ് ഹുദവി കടബ വിഷയമവതരിപ്പിച്ചു സംസാരിച്ചു. കാരുണ്യത്തിന്റെ മാസമായ റമദാനിൽ അല്ലാഹുവിൻറെ റഹ്മത്ത് നേടാൻ സഹജീവികളോട് കാരുണ്യപൂർവ്വം പെരുമാറേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. റമദാനെ വരവേൽക്കാൻ നാം ഒരുങ്ങുമ്പോൾ നമ്മുടെ ഹൃദയം കൂടി ശുദ്ധീകരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷാകർതൃ യോഗത്തിന് അക്കാദമി പ്രിൻസിപ്പാൾ ആയിഷ ഫർസാന നേതൃത്വം നൽകി. കൊളവയൽ ജമാഅത്ത് ജനറൽ സെക്രട്ടറി അഷ്റഫ്, അബൂബക്കർ പള്ളിവളപ്പിൽ, റസാഖ് ടി, അസ്മ ടീച്ചർ, ഷാഹിദ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
അക്കാദമി കൺവീനർ മുഷ്താഖ് അഹ്മദ് ഹുദവി സ്വാഗതവും സ്റ്റുഡന്റ്സ് യൂണിയൻ ചെയർപേഴ്സൺ തമീമ തസ്നീം നന്ദിയും പറഞ്ഞു.

*NISWA WOMEN'S ACADEMY*____________________________*أهلا رمضان*-റമദാൻ മുന്നൊരുക്കം-ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം-രക്ഷാകർ...
01/04/2022

*NISWA WOMEN'S ACADEMY*
____________________________

*أهلا رمضان*

-റമദാൻ മുന്നൊരുക്കം
-ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം
-രക്ഷാകർതൃ യോഗം
-മോട്ടിവേഷൻ ക്ലാസ്
-ദുആ സംഗമം

നേതൃത്വം:
അബ്ദുൽ മജീദ് ഹുദവി കടബ
_ഖത്വീബ്, നൂർ മസ്ജിദ്, കാഞ്ഞങ്ങാട്_

02 ഏപ്രിൽ 2022 ശനി
രാവിലെ 09.00 മണിക്ക്

നിസ് വ വിമെൻസ് അക്കാദമി കാമ്പസ്
കൊളവയൽ, കാഞ്ഞങ്ങാട്

08/03/2022

'ഹിജാബ്, എൻ്റെ അഭിമാനം' അന്താരാഷ്ട്ര വനിതാ ദിനത്തിൽ കൊളവയൽ നിസ് വ വിമെൻസ് അക്കാദമി ഏകദിന സെമിനാർ സംഘടിപ്പിച്ചു https://www.mediaplusnews.com/2022/03/0802.html

'ഹിജാബ്, എൻ്റെ അഭിമാനം'അന്താരാഷ്ട്ര വനിതാ ദിനത്തിൽ കൊളവയൽ നിസ് വ വിമെൻസ് അക്കാദമി ഏകദിന സെമിനാർ സംഘടിപ്പിച്ചു08/03/2022ക...
08/03/2022

'ഹിജാബ്, എൻ്റെ അഭിമാനം'
അന്താരാഷ്ട്ര വനിതാ ദിനത്തിൽ കൊളവയൽ നിസ് വ വിമെൻസ് അക്കാദമി
ഏകദിന സെമിനാർ സംഘടിപ്പിച്ചു

08/03/2022
കൊളവയൽ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'ഹിജാബ്, എൻ്റെ അഭിമാനം' എന്ന പ്രമേയത്തിൽ കൊളവയൽ നിസ് വ വിമെൻസ് അക്കാദമി സ്റ്റുഡന്റ്സ് യൂണിയൻ
ഏകദിന സെമിനാർ സംഘടിപ്പിച്ചു. അക്കാദമി ഡയറക്ടർ ഉസ്താദ് മുഹമ്മദ് സലീം ഹുദവി ഉദ്ഘാടനം നിർവഹിച്ചു. സ്വത്വവും സംസ്കാരവും മുറുകെ പിടിച്ചു തന്നെ ആധുനിക സ്ത്രീ പുരോഗതി കൈവരിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

സ്റ്റുഡന്റ്സ് യൂണിയൻ ചെയർപേഴ്സൺ തമീമ തസ്നീം അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്മാ ടീച്ചർ ബാവാനഗർ, ശാഹിദ ടീച്ചർ എന്നിവർ വിഷയമവതരിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് പോലും വർഗീയത പടർത്തി മുസ്‌ലിം വിദ്യാർത്ഥിനികളുടെ ഉന്നത വിദ്യാഭ്യാസം ചോദ്യം ചെയ്യപ്പെടുമ്പോൾ ഹിജാബ് ധരിച്ച് തന്നെ വിദ്യാഭ്യാസ, ഉദ്യോഗ, സാംസ്കാരിക മേഖലകളിലും മറ്റും ആത്മാഭിമാനത്തോടെ തൻ്റെ ഇടം നേടിയെടുക്കാൻ ദൃഢ പ്രതിജ്ഞ ചെയ്ത് നിസ് വ സ്റ്റുഡന്റ്സ് യൂണിയൻ ഐക്യദാർഢ്യ ചങ്ങല തീർത്തു. യൂണിയൻ ഭാരവാഹികൾ പരിപാടികൾ നിയന്ത്രിച്ചു.

Address

Kanhangad
671531

Alerts

Be the first to know and let us send you an email when NISWA Women's Academy, Kolavayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NISWA Women's Academy, Kolavayal:

Shortcuts

Share

Category