North Malabar Institute of Skill Development

North Malabar Institute of Skill Development Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from North Malabar Institute of Skill Development, Educational Research Center, Opposite Shopprix, Kanhangad.

FINPROV കാഞ്ഞങ്ങാട് സെന്ററിൽ ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.GOVT OF INDIA STED COUNCIL, ISO...
07/02/2023

FINPROV കാഞ്ഞങ്ങാട് സെന്ററിൽ ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

GOVT OF INDIA STED COUNCIL, ISO, NSDC, SMART & PSC അംഗീകൃത പരിശീലന കേന്ദ്രമാണ് FINPROV.

SAP, TALLY, ZOHOBOOKS എന്നിവയുടെ Authorised Praining Partner ആണ് FINPROV.

ചാർട്ടേഡ് അക്കൗണ്ടൻ്റ്മാരുടെ നേതൃത്വത്തിൽ 40% വരെ സ്കോളർഷിപ്പോടെ പഠനവും ഇൻ്റേൺഷിപ്പും പൂർത്തിയാക്കുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

PGDIFA, PGBAT, CBAT, DIA, SAP, TALLY, GST, GULF VAT, ZOHOBOOS എന്നീ തൊഴിലധി്ഠിത കോഴ്സുകളിലേക്ക് +2 അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞവർക്ക് അഡ്മിഷൻ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും സ്കോളർഷിപ്പിനും 9188092888

FINPROV, OPP. SHOPPRIX, MAIN ROAD, കാഞ്ഞങ്ങാട്

മറ്റു ബ്രാഞ്ചുകൾ- ബാംഗ്ലൂർ, കൊച്ചി, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കോട്ടയം, തൊടുപുഴ, ആലപ്പുഴ, മഞ്ചേരി, പന്തളം

01/02/2023

വളരെയേറെ പ്രതീക്ഷയോടെ കാത്തിരുന്ന 2023-2024 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് ലോകസഭയിൽ അവതരിപ്പിച്ചു. ഇപ്പോഴത്തെ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ആയിരുന്നതിനാലും, ലോകം മുഴുവൻ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നു എന്ന ആശങ്കകൾ നില നിൽക്കുന്നതിനാലും വിലക്കയറ്റവും പണപ്പെരുപ്പവും അത്രക്ക് ആശിക്കാവുന്ന നിലയിൽ അല്ലാത്തതിനാലും സാമ്പത്തിക വിദഗ്ദ്ധർ വളരെ ആകാംക്ഷയോടെ തന്നെ കാത്തിരുന്ന ഒരു ബജറ്റ് ആയിരുന്നു ഇത്. അതിന്റെ കൂടുതൽ കാര്യങ്ങളിലേക്ക് ഞാൻ പോകാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് അവതരിപ്പിച്ച ബജറ്റിൽ വ്യക്തിഗത ആദായ നികുതി നിയമവുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

കുറിപ്പ്: ഈ മാറ്റങ്ങൾ 2023-2024 സാമ്പത്തിക വർഷത്തേക്കുള്ളതാണ്.

ഈ ബജറ്റിലൂടെ പുതിയ നികുതി ഘടനക്കാണ് ഇനി അങ്ങോട്ട് സർക്കാർ ഊന്നൽ നൽകുന്നത് എന്ന വ്യക്തമായ സൂചനയാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ഈ ബജറ്റിൽ നിർദ്ദേശിച്ചിട്ടുള്ള പുതിയ ഇളവുകളെല്ലാം പുതിയ നികുതി ഘടനയുമായി ബന്ധപ്പെട്ടുള്ളതാണ്. അതിനാൽ തന്നെ, ആദായ നികുതി ഇളവിന് അനുവദനീയമായിരുന്ന പരിധികൾ ഒന്നും തന്നെ ഇത്തവണ കൂട്ടിയിട്ടില്ല.

എന്തെല്ലാം മാറ്റങ്ങളാണ് വ്യക്തിഗത ആദായ നികുതി നിയമത്തിൽ വരുത്തിയിട്ടുള്ളത് എന്ന് നമുക്ക് നോക്കാം.

1. വകുപ്പ് 87A പ്രകാരം ലഭിച്ചിരുന്ന റിബേറ്റ് 5 ലക്ഷം വരെ നികുതി വിധേയ വരുമാനം ഉള്ളവർക്കായിരുന്നു. എന്നാൽ പുതിയ നിർദ്ദേശ പ്രകാരം പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്ക് 7 ലക്ഷം വരെ നികുതി വിധേയ വരുമാനം ഉണ്ടെങ്കിലും ഈ കിഴിവ് അവകാശപ്പെടാവുന്നതാണ്.

2. അടുത്തതായി നികുതി നിരക്കുകളുടെ പട്ടികയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ്. ഈ മാറ്റങ്ങളിലൂടെ പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്ന ആദായ നികുതി ദാതാക്കൾക്ക് വലിയ നേട്ടമാണ് ലഭിക്കാൻ പോകുന്നത്. അതേ സമയം പഴയ നികുതി ഘടന തിരഞ്ഞെടുക്കുന്നവർക്ക് യാതൊരു പുതിയ മെച്ചവും പ്രഖ്യാപിച്ചിട്ടില്ല. അത് പഴയത് പോലെ തന്നെ തുടരും. ഇവ തമ്മിലുള്ള ഒരു താരതമ്യ പഠനം താഴെ കൊടുത്തിരിക്കുന്നു.

നികുതി വിധേയ വരുമാനം, പഴയ ഘടന, പുതിയ ഘടന
===========================================
2.5 ലക്ഷം വരെ, NIL, NIL
2.5 ലക്ഷം മുതൽ 3 ലക്ഷം വരെ, 5%, NIL
3 ലക്ഷം മുതൽ 5 ലക്ഷം വരെ, 5%, 5%
5 ലക്ഷം മുതൽ 6 ലക്ഷം വരെ, 20%, 5%
6 ലക്ഷം മുതൽ 9 ലക്ഷം വരെ, 20%, 10%
9 ലക്ഷം മുതൽ 10 ലക്ഷം വരെ, 20%, 15%
10 ലക്ഷം മുതൽ 12 ലക്ഷം വരെ, 30%, 15%
12 ലക്ഷം മുതൽ 15 ലക്ഷം വരെ, 30%, 20%
15 ലക്ഷത്തിന് മുകളിൽ, 30%, 30%

3. പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്ന ശമ്പളക്കാർക്ക് അവരുടെ മൊത്ത വരുമാനം 15.5 ലക്ഷത്തിന് മുകളിൽ ആണെങ്കിൽ 52,500 രൂപ അടിസ്ഥാന കിഴിവായി ലഭിക്കും. നേരത്തെ, അടിസ്ഥാന കിഴിവ് പഴയ നികുതി ഘടന തിരഞ്ഞെടുത്തവർക്ക് മാത്രമേ ലഭ്യാമായിരുന്നുള്ളൂ.

4. അവധി പണമായി വാങ്ങുമ്പോൾ 3 ലക്ഷം വരെ കിഴിവായി ലഭിച്ചിരുന്നത് 25 ലക്ഷമായി ഉയർത്തിയിട്ടുണ്ട്.

5. നേരത്തെ പഴയ നികുതി ഘടനയാണ് അടിസ്ഥാന നികുതി ഘടനയായി കണക്കാക്കിയിരുന്നത്. പുതിയ നികുതി ഘടന തിരഞ്ഞെടുക്കാൻ പ്രത്യേകം അപേക്ഷിക്കണമായിരുന്നു. ഇത്തവണത്തെ ബജറ്റിലൂടെ അത് നേരെ തിരിച്ചാക്കിയിട്ടുണ്ട്. പുതിയ നികുതി ഘടനയായിരിക്കും അടിസ്ഥാന ഘടന. പഴയത് വേണ്ടവർ അത് പ്രത്യേകം തിരഞ്ഞെടുക്കണം.

ഇത്രയും കാര്യങ്ങളാണ് വ്യക്തിഗത ആദായ നികുതി ദായകരെ സംബന്ധിക്കുന്ന മാറ്റങ്ങൾ ഇന്ന് അവതരിപ്പിച്ച ബജറ്റിൽ ഉള്ളത്.

CA Abraham PJ
Chartered Accountant
Partner
JAKS & Associates

Address

Opposite Shopprix
Kanhangad
671315

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919497197297

Website

Alerts

Be the first to know and let us send you an email when North Malabar Institute of Skill Development posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to North Malabar Institute of Skill Development:

Shortcuts

Share