29/12/2025
ശതാബ്ദി സന്ദേശയാത്ര
ഹൃദയങ്ങൾ സ്പന്ദിച്ച ദിവസങ്ങൾ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100-ാം വാർഷികത്തിൻ്റെ ഭാഗമായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നയിച്ച ശതാബ്ദി സന്ദേശയാത്ര കേവലം ഒരു യാത്ര മാത്രമായിരുന്നില്ല.
ആയിരക്കണക്കിന് ഹൃദയങ്ങൾ ഒന്നിച്ചുകൂടിയ, വിശ്വാസത്തിന്റെ സുഗന്ധം വീശിയ, സ്നേഹത്തിൻ്റേയും പ്രാർത്ഥനയുടേയും കുളിർമഴ പെയ്ത ദിനങ്ങളായിരുന്നു.
ഹൃദയം തഴുകിയ നിമിഷങ്ങൾ,
കന്യാകുമാരി മുതൽ മംഗലാപുരം വരെ
ഓരോ ചലനത്തിലും സ്നേഹത്തിന്റെ
പൂക്കൾ വിരിഞ്ഞു.
വഴിയോരങ്ങളിൽ, അങ്കണങ്ങളിൽ, മട്ടുപ്പാവുകളിൽ - എങ്ങും പ്രതീക്ഷയുടെ പൂത്തിരി കത്തിയ കണ്ണുകൾ... മതങ്ങൾക്കതീതമായി സാഹോദര്യത്തോടെ ഏവരും സ്വാഗതം ചെയ്ത ചിത്രങ്ങൾ...
പ്ലക്കാർഡുകളിലെ സ്നേഹസന്ദേശങ്ങൾ
പൂമഴ പെയ്യിച്ച തെരുവുകൾ,
സ്വാഗത ഗാനങ്ങൾ മുഴങ്ങിയ അന്തരീക്ഷം, കൈകളാൽ കുട്ടികളെ ഉയർത്തി കാണിച്ച മാതാപിതാക്കൾ, തങ്ങളുടെ കൈ ഒന്നു തൊടാൻ കൊതിച്ച് പ്രതീക്ഷയുടെ മിഴിതുറന്ന് വാഹനത്തിനടുത്തേക്ക് ഓടിവന്നവർ, ദുആകളുടെ പ്രകാശം നിറഞ്ഞ അന്തരീക്ഷം, ഹൃദയം അനുഗ്രഹങ്ങളുടെ പുണ്യം കൈവരിച്ച മഹത്തായ നിമിഷം...
ഇത് ഒരു യാത്ര മാത്രമായിരുന്നില്ല...
ഒരനുഭവമായിരുന്നു.
ആ ദിവസങ്ങളിൽ എല്ലാരും ഒന്നായിരുന്നു. മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യാനി എന്നില്ല. മനുഷ്യർ വിഹരിച്ച ഇടം, സ്നേഹത്തിനും സമാധാനത്തിനും വേണ്ടിയുള്ള ഒരു കൂട്ടായ്മയായിരുന്നു അത്.
യാത്രയുടെ അവസാനം, പങ്കെടുത്ത ഓരോരുത്തരും മടങ്ങിയത്
പുതിയ പ്രതീക്ഷയോടെയും,
ആവേശത്തോടെയും ആയിരുന്നു.
നൂറു വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഒരു സ്വപ്നം അത് അള്ളാഹുവിന്റെ അനുഗ്രഹമല്ലാതെ മറ്റെന്താണ്?
ഉലമാക്കളുടെ ദുആകളുടെ
ഫലമല്ലാതെ മറ്റെന്താണ്?
വിശ്വാസികളുടെ ഐക്യത്തിന്റെ ശക്തിയല്ലാതെ മറ്റെന്താണ്?
ശതാബ്ദി സന്ദേശയാത്ര നമ്മെ പഠിപ്പിച്ചത്:
ഐക്യമാണ് നമ്മുടെ ശക്തി,
പ്രാർത്ഥനയാണ് നമ്മുടെ ആയുധം,
സ്നേഹമാണ് നമ്മുടെ മാർഗ്ഗം,
വിശ്വാസമാണ് നമ്മുടെ അടിത്തറ എന്നാണ്. നമുക്ക് പ്രതിജ്ഞയെടുക്കാം;
അടുത്ത നൂറു വർഷവും ഇതേ പാതയിലൂടെ നടക്കുമെന്ന്. വരും തലമുറകൾക്ക് ഈ പാരമ്പര്യം കൈമാറുമെന്ന്.
വർഷങ്ങൾ കടന്നുപോകട്ടെ...
പരമ്പരകൾ മാറി വരട്ടെ...
എന്നാൽ ശതാബ്ദി സന്ദേശയാത്രയുടെ ഓർമ്മകൾ നമ്മുടെ ഹൃദയങ്ങളിൽ എന്നേക്കും പച്ചപിടിച്ചിരിക്കും.
ആ കണ്ണീരിന്റെ മധുരിമ, ആ പുഞ്ചിരിയുടെ സൗന്ദര്യം, ആ ദുആകളുടെ പവിത്രത,
ആ ഐക്യത്തിന്റെ മഹത്വം - ഇതെല്ലാം കേരള ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നു.
ശതാബ്ദി സന്ദേശയാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യം... അത് നമ്മുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളായിരുന്നു...
കണ്ണീരും പ്രാർത്ഥനയും ഒരുമിച്ചൊഴുകിയ അവിസ്മരണീയ യാത്ര....