BRC Wandoor

BRC Wandoor കേന്ദ്ര സർക്കാരിന്റെ സമഗ്ര ശിക്ഷാ അ?

സമഗ്ര ശിക്ഷാ കേരള മലപ്പുറം വണ്ടൂർ ബി.ആർ.സിക്കു കീഴിലെ ജി.എൽ.പി.എസ് പുൽവെട്ട സ്കൂളിൽ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പ്രീ - ...
26/10/2025

സമഗ്ര ശിക്ഷാ കേരള മലപ്പുറം
വണ്ടൂർ ബി.ആർ.സിക്കു കീഴിലെ ജി.എൽ.പി.എസ് പുൽവെട്ട സ്കൂളിൽ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പ്രീ - പ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ വർണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം ബഹു കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിച്ചു.

26/10/2025

വണ്ടൂർ ഉപജില്ല കലോൽസവം റിപ്പോർട്ട് ചെയ്ത് കൊയ്ത്തക്കുണ്ട് സ്കൂളിൻ്റെ സ്വന്തം വാർത്താചാനലായ കിഡ്സ് റിപ്പോർട്ടർ

12/08/2025
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം STARS പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം പ്രീ പ്രൈമറി സ്കൂളുകളിൽ പൂർത്തി...
04/08/2025

പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം STARS പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം പ്രീ പ്രൈമറി സ്കൂളുകളിൽ പൂർത്തിയാക്കിവരുന്ന പദ്ധതിയാണ് വർണ്ണക്കൂടാരം.
അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ പഠനാന്തരീക്ഷം ഒരുക്കുവാനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. കുട്ടികൾക്ക് സന്തോഷത്തോടെയും അവരുടെ അഭിരുചിക്കനുസരിച്ചും കളികളിൽലേർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ ഇടങ്ങൾ ഒരുക്കുക എന്നതാണ് വർണ്ണ കൂടാരം മാതൃകാപ്രൈമറി പരിപാടിയിലൂടെ യാഥാർത്ഥ്യമാക്കുന്നത്.

വണ്ടൂർ ബി.ആർ.സിക്കു കീഴിലെ
ജി. എൽ. പി. സ്കൂൾ ശാന്തിനഗറിൽ 04. 08. 2025 ന് വർണ്ണക്കൂടാരം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ആർ. അനിത സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. എ. പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം കോ-ഓർഡിനേറ്ററും എസ്. എസ്. കെ. ജില്ലാ പ്രൊജക്റ്റ് ഓഫീസറുമായ ശ്രീ. സുരേഷ് കോളശ്ശേരി പദ്ധതി വിശദീകരണം നടത്തി. തുടർന്ന് ഓരോ ഇടങ്ങളുടെയും ഉദ്ഘാടനം ക്ഷണിക്കപ്പെട്ട അതിഥികൾ നിർവഹിച്ചു.
കുട്ടികളുടെ സർവ്വതോന്മുഖ വികാസത്തിന് സഹായിക്കുന്ന 13 ഇടങ്ങളാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്.

1. ഭാഷാ വികസനയിടം
2. ഗണിതയിടം
3. വരയിടം
4. നിർമ്മാണയിടം
5. പഞ്ചേന്ദ്രിയാനുഭവിയിടം
6. ശാസ്ത്രാനുഭവയിടം
7. കുഞ്ഞരങ്ങ്
8. കരകൗശലയിടം
9. ഹരിതോദ്യാനം
10. ഇ-ഇടം
11. അകം കളിയിടം
12. പുറം കളിയിടം
13. ആട്ടവും പാട്ടും

വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഹസ്കർ ആമയൂർ, വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.എം. സീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. സിദ്ദിഖ് പട്ടിക്കാടൻ , വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് ടി.രവീന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സി.ടി പി. ജാബിർ, വാർഡ് മെമ്പർ ശ്രീ. ദസാബുദ്ധീൻ റസാബ്, വാർഡ് മെമ്പർ ശ്രീമതി. ശ്രീലത സുരേഷ്, വണ്ടൂർ AEO ശ്രീ. കെ. പ്രേമാനന്ദ്, വണ്ടൂർ ബി.പി.സി ശ്രീ ഷൈജി ടി മാത്യു, പി.ടി.എ. പ്രസിഡണ്ട് ശ്രീ. കെ. ഷബീബ്, എസ്. എം. സി. ചെയർമാൻ ശ്രീ. കെ. പി. സിറാജുദ്ദീൻ, എം. ടി. എ. പ്രസിഡണ്ട് ശ്രീമതി. കെ. ഷബ്ന എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഇ.പി. സിന്ധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

04/08/2025
പ്രിയപ്പെട്ട സൗമ്യ ടീച്ചർക്ക് വിട(ട്രെയിനർ ബി.ആർ.സിവണ്ടൂർ)
26/07/2025

പ്രിയപ്പെട്ട സൗമ്യ ടീച്ചർക്ക് വിട
(ട്രെയിനർ ബി.ആർ.സിവണ്ടൂർ)

04/06/2025

GLPS
കൊയ്ത്തക്കുണ്ട്
സ്കൂളിൻ്റെ കുട്ടികളുടെ വാർത്താ ചാനലായ കിഡ്സ് റിപ്പോർട്ടർ തയ്യാറാക്കിയ പരിസ്ഥിതി ദിന വീഡിയോ.

കാൽപന്തിൻ്റെ ആവേശം
03/06/2025

കാൽപന്തിൻ്റെ ആവേശം

വണ്ടൂർ ബ്ലോക്ക് തല പ്രവേശനോത്സവം 2025വണ്ടൂർ ബ്ലോക്ക് തല പ്രവേശനോത്സവം ജി. എൽ. പി. എസ്. പൂക്കളത്ത്  പ്രൗഢഗംഭീരമായി ആഘോഷിച...
02/06/2025

വണ്ടൂർ ബ്ലോക്ക് തല പ്രവേശനോത്സവം 2025

വണ്ടൂർ ബ്ലോക്ക് തല പ്രവേശനോത്സവം ജി. എൽ. പി. എസ്. പൂക്കളത്ത് പ്രൗഢഗംഭീരമായി ആഘോഷിച്ചു. വർണ്ണാഭമായ ചടങ്ങ് ഡി. പി. ഓ. ശ്രീ. എം. ഡി. മഹേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. സുരേഷ് സ്വാഗതമാശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ. സി. ടി. നാസർ അധ്യക്ഷത വഹിച്ചു. വണ്ടൂർ ബി.പി.സി. ശ്രീ. ഷൈജി. ടി. മാത്യു പുസ്തക വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. എസ്. എം. സി. ചെയർമാൻ ശ്രീ. കെ. ഷൗക്കത്തലി, എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി. ഷഹർബാനു, സി.ആർ.സി കോർഡിനേറ്റർ ശ്രീമതി. എം.കെ. സജ്ന എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.

നവാഗതരെ വാദ്യ മേളങ്ങളുടെയും സ്വാഗത ഗാന നൃത്തത്തിന്റെയും അകമ്പടിയോടു കൂടി വർണ്ണ ബലൂണുകൾ നൽകി സ്വീകരിച്ചു. തുടർന്ന് പ്രവേശനോത്സവ ഗാനത്തിന് കുട്ടികൾ നൃത്താവിഷ്കാരം നൽകി. രക്ഷിതാക്കളുടെ വൻ പങ്കാളിത്തം കൊണ്ട് പ്രവേശനോത്സവം ശ്രദ്ധേയമായി. അധ്യാപക ശാക്തീകരണ പരിപാടിയിൽ അധ്യാപകർ പരിശീലിച്ച സൂംബ ഡാൻസ് രക്ഷിതാക്കളെ പരിചയപ്പെടുത്തുന്നതിനുള്ള വേദിയായും പ്രവേശനോത്സവ ചടങ്ങ് മാറി.

എത്തിച്ചേർന്ന എല്ലാവർക്കും മധുര വിതരണവും നടത്തി.

Address

Anchachavadi
Kalikavu
676525

Alerts

Be the first to know and let us send you an email when BRC Wandoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to BRC Wandoor:

Shortcuts

Share

Category