04/11/2020
*Dialectic Research Forum*
*പ്രതിവാര പേപ്പർ അവതരണം 21*
പ്രബന്ധ ശീർഷകം: *ഉപനിഷത്തിന്റെ ജ്ഞാനമീമാംസ-സമീപനങ്ങളും സാധ്യതകളും*
അവതരണം: *കെ. മുത്തുലക്ഷ്മി*
*04-11-2020 ബുധൻ 7 P.M 👈👈
*പ്രബന്ധസംഗ്രഹം* : ബുദ്ധപൂർവ്വകാലഘട്ടം മുതൽ ബി.സി. അവസാന നൂറ്റാണ്ടോളമുള്ള കാലയളവിൽ പരന്നുകിടക്കുന്നതാണ് ഉപനിഷത്സാഹിത്യം. അതിനു മുൻപുള്ള വൈദികസാഹിത്യരൂപമായ ബ്രാഹ്മണങ്ങളിൽനിന്ന് വ്യത്യസ്തമായി ഉപനിഷത്തുകളിൽ പ്രതിപാദിക്കപ്പെടുന്നത് ചിന്തയെയും അറിവിനെയും കുറിച്ചുള്ള വിചാരങ്ങളാണ്. ആഖ്യാനപരമായി തികച്ചും സ്വതന്ത്രമായ ഘടനയാണ് ഉപനിഷത്തുകളിൽ കാണുന്നത് എന്നതുകൊണ്ട് തന്നെ അവയിൽനിന്ന് സൈദ്ധാന്തികമായ സമീപനങ്ങൾ രൂപപ്പെടുത്തുന്നത് സൂക്ഷ്മതയും ശ്രദ്ധയും ആവശ്യപ്പെടുന്ന ഒരു പരിശ്രമമാണ്. 'അറിവ്' എന്ന സംവർഗത്തെ ജീവിതത്തിലെ അനുഭവങ്ങളെ, അനുനിമിഷമുള്ള അനുഭവങ്ങൾ മുതൽ സർഗാത്മകവും സാമൂഹികവുമായ അനുഭവങ്ങളെവരെ വിശദീകരിക്കുവാൻ ചിന്തകർ എക്കാലത്തും ഉപയോഗിച്ചിട്ടുണ്ട്. പുതിയ അറിവിന്റെ അവതരണം, പുതിയ അറിവിലേക്കുള്ള പ്രവേശം, അറിവ് രൂപപ്പെടുന്ന മാതൃകകൾ, അറിവിന്റെ തലങ്ങൾ, അറിവും ആചാരവും തമ്മിലുള്ള ബന്ധം, അറിവിന്റെ അനുഭവാത്മകത- ഇവയെയെല്ലാം കുറിച്ച് ഉപനിഷത്തുകളിൽ വായിച്ചെടുക്കാവുന്ന ചിന്തകളിൽനിന്ന് നാരായാണഗുരുവുന്റെയും ജി.എൻ. ഡേവിയുടെയും ചിന്തകളിലേക്കുള്ള പ്രവേശനം ഉപനിഷദ് വായനയുടെ ഒരു തുടർസാധ്യതയാണ്.
*കെ. മുത്തുലക്ഷ്മി* : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ വേദാന്തവിഭാഗം അധ്യക്ഷ. ഡോ. എം.എസ്. വല്യത്താൻ ഇംഗ്ലീഷിൽ രചിച്ച Legacy of Charaka, Legacy of Susruka എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു (ചരകപൈതൃകം, സുശ്രുതപൈതൃകം). ഇതിൽ, ചരകപൈതൃകത്തിന് വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ വൈജ്ഞാനികപാരമ്പര്യം, പ്രത്യേകിച്ച് ദാർശനികപദ്ധതികൾ, സംസ്‌കൃതവിജ്ഞാനത്തിന്റെ കേരളീയധാരകൾ എന്നിവയുമായി ബന്ധപ്പെട്ട വിവർത്തനങ്ങളും സംശോധിതസമാഹാരങ്ങളും ഗവേഷണലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.