25/08/2026
*'ഫിദാക്ക' മീലാദ് പ്രോഗ്രാം സമാപിച്ചു.*
കൈപ്പമംഗലം എം.ഐ.സി ഓർഫനേജ്, ഹോസ്റ്റൽ & ഹിഫ്ള് വിദ്യാർഥികളുടെ മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു.
വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായ പ്രോഗ്രാമിൽ
തിങ്കളാഴ്ച രാവിലെ മുതൽ രണ്ട് വേദികളിലായി ബോയ്സ് & ഗേൾസ് കാറ്റഗറിയിൽ എൺപതോളം വിദ്യാർഥികളുടെ കലാ മത്സരങ്ങൾ നടന്നു.
രക്ഷിതാക്കളും വിദ്യാർത്ഥികളും മാനേജ്മെന്റ് പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. സമാപന സദസ്സിൽ വിദ്യാർത്ഥികൾകുള്ള സമ്മാന വിതരണവും ഓർഫനേജ് മദ്രസ്സ വിദ്യാർത്ഥികളുടെ ദഫ്, ഫ്ലവർ ഷോ & സ്കൗട്ട് പ്രദർശനങ്ങളും നടന്നു.