SNHS Paruthy-Old batch

SNHS Paruthy-Old batch SNHS Chithra Paruthy

സ്പേസ് സഫാരി ഫെസ്റ്റിവല്‍!!ജനുവരി 19, 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് Ariesplex cinemas ല്‍!
11/01/2024

സ്പേസ് സഫാരി ഫെസ്റ്റിവല്‍!!
ജനുവരി 19, 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് Ariesplex cinemas ല്‍!


31/10/2021

ഇന്ത്യൻ ക്ളാസ്മുറികളിലെ യാഥാർഥ്യം ജയദേവൻ ചൂണ്ടിക്കാട്ടുന്നു.
അധ്യാപകർ അറിഞ്ഞിരിക്കേണ്ടത്...

പരുത്തി സ്കൂളില്‍ ഇന്ന് സംഘടിപ്പിച്ച ഗാന്ധിജയന്തി
02/10/2021

പരുത്തി സ്കൂളില്‍ ഇന്ന് സംഘടിപ്പിച്ച ഗാന്ധിജയന്തി

SNHS പരുത്തിയിലെ 1990 ബാച്ച് കൂട്ടായ്മ സ്‌കൂളിലെ കുട്ടികൾക്കായി മൊബൈലുകൾ സമ്മാനിക്കുന്നു.ഏറ്റുവാങ്ങുന്നത് സ്‌കൂൾ HM ശ്രീ...
15/07/2021

SNHS പരുത്തിയിലെ 1990 ബാച്ച് കൂട്ടായ്മ സ്‌കൂളിലെ കുട്ടികൾക്കായി മൊബൈലുകൾ സമ്മാനിക്കുന്നു.
ഏറ്റുവാങ്ങുന്നത് സ്‌കൂൾ HM ശ്രീമതി മായ.
സമീപം ശ്രീ കരകുളം ബാബു

പരുത്തി സ്‌കൂളിലെ മൊബൈൽ ഫോൺ വാങ്ങാൻ കഴിയാത്ത കുട്ടികൾക്കായി SNHS 1980 ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ ചേർന്ന് മൊബൈൽ ഫോണുകൾ വ...
15/07/2021

പരുത്തി സ്‌കൂളിലെ മൊബൈൽ ഫോൺ വാങ്ങാൻ കഴിയാത്ത കുട്ടികൾക്കായി SNHS 1980 ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ ചേർന്ന് മൊബൈൽ ഫോണുകൾ വാങ്ങി നൽകുകയുണ്ടായി.

15-7-2021 ൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ വെച്ച് സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായയ്ക്ക് SNHS 1980 പ്രതിനിധികൾ മൊബൈൽ ഫോൺ നൽകുന്നു.

സമീപം ചിതറ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹൻ

നമ്മുടെ സ്‌കൂളിൽ ഇപ്പോൾ പഠിക്കുന്ന, നിർധനരായ വിദ്യാർത്ഥികൾക്ക് online class ൽ പങ്കെടുക്കുന്നതിനായി മൊബൈൽ ഫോണുകൾ ആവശ്യമുണ...
28/06/2021

നമ്മുടെ സ്‌കൂളിൽ ഇപ്പോൾ പഠിക്കുന്ന, നിർധനരായ വിദ്യാർത്ഥികൾക്ക് online class ൽ പങ്കെടുക്കുന്നതിനായി മൊബൈൽ ഫോണുകൾ ആവശ്യമുണ്ട്.
12 ഫോണുകൾ സ്‌കൂളിലെ അദ്ധ്യാപകർ സ്വന്തം ചെലവിൽ വാങ്ങി നൽകിയിട്ടുണ്ട്. ഇനിയും മൊബൈൽ ആവശ്യമുണ്ട്.

ഏകദേശം 6000 രൂപ വിലയുള്ള മൊബൈൽ ആണ് സ്‌കൂൾ ശുപാർശ ചെയ്യുന്നത്. ഇനിയും 24 ഫോണോളം ആവശ്യമുണ്ട് എന്നാണ് സ്‌കൂളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

നമ്മുടെ പ്രിയപ്പെട്ട സ്‌കൂളിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളവർ തീർച്ചയായും കഴിയുന്ന വിധത്തിൽ സഹായിക്കണം.

താത്പര്യമുള്ളവർ താഴെക്കാണുന്ന സ്‌കൂളിലെ നമ്പറിൽ ബന്ധപ്പെട്ടാൽ വിശദമായി അറിയാം.

9400672890
9445797406

കുട്ടിക്കാലത്ത് തഴയപ്പെടുന്നവരായിരിക്കും ഒരു പക്ഷെ മികച്ച നിലയിലേക്കെത്തുക. പരീക്ഷയിലെ ടോപ്പുകളല്ല ജീവിതത്തിൽ ടോപ്പുകളാക...
12/06/2021

കുട്ടിക്കാലത്ത് തഴയപ്പെടുന്നവരായിരിക്കും ഒരു പക്ഷെ മികച്ച നിലയിലേക്കെത്തുക. പരീക്ഷയിലെ ടോപ്പുകളല്ല ജീവിതത്തിൽ ടോപ്പുകളാകുന്നത്.
അതുകൊണ്ട് ആരെയും ആരെയും തരംതാഴ്ത്തി കാണാതിരിക്കുക

ഹരിതാഭം
09/06/2021

ഹരിതാഭം

നമ്മുടെ പ്രിയപ്പെട്ട പരുത്തി സ്കൂളിൽ 1977--80 ൽ പഠിച്ചിരുന്ന കൂട്ടുകാര്‍ ഈവർഷവും കഴിഞ്ഞ വർഷവുമായി ഗവണ്‍മെന്‍റ് സർവീസിൽ ന...
05/06/2021

നമ്മുടെ പ്രിയപ്പെട്ട പരുത്തി സ്കൂളിൽ 1977--80 ൽ പഠിച്ചിരുന്ന കൂട്ടുകാര്‍ ഈവർഷവും കഴിഞ്ഞ വർഷവുമായി ഗവണ്‍മെന്‍റ് സർവീസിൽ നിന്നും വിരമിച്ചു. അവരില്‍ അറിയാവുന്ന ചിലരെ ഇവിടെ പരിചയപ്പെടുത്തുകയാണ്‌.

1. മുംതാസ് ആണ്‌ ഇവരിൽ പ്രത്യേകമായി എടുത്തു പറയേണ്ടയാള്‍. താന്‍ പഠിച്ചിരുന്ന പരുത്തി സ്കൂളില്‍ തന്നെ അദ്ധ്യാപികായയി ജോലി നോക്കാനുള്ള ഭാഗ്യമുണ്ടായി മുംതാസിന്‌. മുംതാസ് ടീച്ചറുടെ അവസാനത്തെ സേവനം ആനാട് SNVHS ൽ ആയിരുന്നു. SNHS ലെ തന്നെ അധ്യാപകൻ ആയിരുന്ന പരേതനായ ശ്രീ. മുഹമ്മദ്കുഞ്ഞ് സറിന്റെ മകൾ ആണ് മുംതാസ്.

2. പരുത്തി സ്കൂളില്‍ പഠിച്ച് സമീപത്തുള്ള മടത്തറ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും ഹെഡ്മിസ്ട്രെസ് ആയി വിരമിച്ച, ചിതറ സ്വദേശി സുലീന.

3. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്‌ സീനിയർ സൂപ്രണ്ടായി വിരമിച്ച മുള്ളിക്കാട് സ്വദേശി K. P. ഷൈല.

4. ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി റിട്ടയർ ചെയ്ത ജവഹർ അലിഖാൻ കിഴക്കുംഭാഗം സ്വദേശി ആണ്.

5. KSEB യിൽ നിന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി വിരമിച്ച ഇക്ബാൽ - കാനൂര്‍ സ്വദേശി.

6. ഏരൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും സബ് ഇന്‍സ്പക്ടര്‍ ആയി സർവീസ് പൂർത്തിയാക്കിയ മുള്ളിക്കാട് സ്വദേശി പ്രസാദ്.

7. കിഴക്കുംഭാഗത്തുകാരനായ റാഫി വിരമിച്ചത് ഫയര്‍ ഫോഴ്സിലെ സ്തുത്യർഹ സേവനങ്ങൾക്കു ശേഷമാണ്.

8. അയിരക്കുഴി സ്വദേശി സൂരജ് വിരമിച്ചത് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് എന്ന പദവിയില്‍ നിന്നാണ്‌.

9. KSRTC യിൽ ഇൻസ്‌പെക്ടർ ഇൻ വിജിലൻസ് സ്‌ക്വാഡില്‍ നിന്ന് വിരമിച്ച വേങ്കൊല്ല സ്വദേശി ഗോപകുമാർ.

10. കുമാരപുരം Govt. HSS ല്‍ പ്രിന്‍സിപ്പല്‍ സ്ഥനത്തുനിന്നും വിരമിച്ച അരിപ്പല്‍ സ്വദേശി എഡിസണ്‍

11. KSEB യിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരുന്ന മുള്ളിക്കാട് സ്വദേശി സാജേഷ്.

12. അയിരക്കുഴി സ്വദേശി രാധിക വി. നായർ ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ് ആയിരുന്നു.

13. ചിതറസ്വദേശി ഉഷാകുമാരി LP സ്കൂൾ ഹെഡ്മിസ്ട്രെസ് ആയിരുന്നു. പരുത്തി സ്കൂളിലെ മികച്ച ഗായികയായിരുന്നു ഉഷാ കുമാരി.

എല്ലാ കൂട്ടുകാർക്കും SNHS പരുത്തിയുടെ വക ആശംസകള്‍ നേരുന്നതോടൊപ്പം റിട്ടയര്‍മെന്‍റ് ലൈഫ് സജീവവും സന്തോഷപ്രദവും ആകട്ടെ എന്നും ആശംസിക്കുന്നു.

നമ്മുടെ സ്കൂള്‍ ഇപ്പോള്‍ പഴയ സ്കൂളല്ല.സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനം❤❤❤
04/06/2021

നമ്മുടെ സ്കൂള്‍ ഇപ്പോള്‍ പഴയ സ്കൂളല്ല.
സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനം❤❤❤

1980 ൽ നമ്മുടെ പരുത്തി സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥിനിയാണ് മടത്തറ ഗവണ്മെന്റ് ഹൈസ്‌കൂളിലെ HM ആയ ശ്രീമതി സുലീന.മ...
18/01/2021

1980 ൽ നമ്മുടെ പരുത്തി സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥിനിയാണ് മടത്തറ ഗവണ്മെന്റ് ഹൈസ്‌കൂളിലെ HM ആയ ശ്രീമതി സുലീന.

മടത്തറ സ്‌കൂളിനെ മികച്ച ഒരു സ്കൂളാക്കാൻ സുലീന ടീച്ചർ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്.

ചിതറക്കാരിയായ സുലീന ടീച്ചർ ഈ വർഷം റിട്ടയർ ആവുകയാണ്.

Address

Kadakkal Madathara Road
Kadakkal
691559

Website

Alerts

Be the first to know and let us send you an email when SNHS Paruthy-Old batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category