Hdpshs School Edathirinji

Hdpshs School Edathirinji Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hdpshs School Edathirinji, School, edathirinji padiyoor Road, Irinjalakuda.

15/05/2026

തുടർച്ചയായി പത്താം വർഷവും എസ്.എസ്.എൽ.സി പരീക്ഷക്ക് 100 % വിജയം കരസ്ഥമാക്കി എടതിരിഞ്ഞി എച്ച്.ഡി.പി.എസ്.എച്ച്.എസ്.സ്കൂൾ

141 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്

8 ഫുൾ എ പ്ലസ് ലഭിച്ചു.

03/07/2025

നാടിന് അഭിമാനമായി അഭിനവ്

കേരള എൻജിനീയറിങ് പരീക്ഷയിൽ 17 റാങ്കും തൃശ്ശൂർ ജില്ലയിൽ ഒന്നാമതുമായി എടതിരിഞ്ഞി സ്വദേശി അഭിനവ് കെ എസ്

റിട്ട. അധ്യാപകൻ കോറാത്ത് ശിവദാസന്റെയും സുഷിയുടേയും മകനാണ്

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ 2022-2024 ബാച്ച് വിദ്യാർത്ഥിയായിരുന്നു.

ഗുൽമോഹർ പൂത്തു നിൽക്കുന്ന  നമ്മുടെ സ്കൂൾ
04/05/2025

ഗുൽമോഹർ പൂത്തു നിൽക്കുന്ന
നമ്മുടെ സ്കൂൾ

06/01/2025

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം പണിയനൃത്തം എ ഗ്രേഡ് കരസ്ഥമാക്കി എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർസെക്കൻഡറി സ്കൂൾ

12/06/2024

എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ്‌ നടത്തി

എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി .

പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സന്തോഷ് ബാബു ക്ലാസ് നയിച്ചു.

ഊർജ്ജസ്വലമായി അധ്യയനത്തെ കൊണ്ടുപോകുന്നതിനും മികവുറ്റ വിജയം കൈവരിക്കുന്നതിനും വേണ്ട മുന്നൊരുക്കങ്ങളെ പറ്റിയും ലക്ഷ്യബോധത്തെ പറ്റിയും അദ്ദേഹം സംസാരിച്ചു.

പുതിയ കോഴ്സുകളും ജോലി സാധ്യതകളും ക്ലാസിൽ പരിചയപ്പെടുത്തി.

വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും ക്ലാസ്സിൽ പങ്കെടുത്തു.


പി ടി എ പ്രസിഡന്റ് വി. ആർ. രമേഷ്, മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

പ്രധാന അധ്യാപിക സി പി സ്മിത സ്വാഗതവും പി. ഡി.ദിവ്യ നന്ദിയും പറഞ്ഞു.

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി എടതിരിഞ്ഞി എച്ച് ഡി പി സ...
17/01/2024

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും ആഘോഷിച്ചു.

പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സുകുമാരൻ, അധ്യക്ഷത വഹിച്ചു.

രാഷ്ട്രപതിയുടെ മീഡിയ അസി സെക്രട്ടറി ഗിന്നസ് മുൻഷി ഹരീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

നടനും സാഹിത്യകാരനുമായ നന്ദകിഷോർ മുഖ്യാതിഥി ആയിരുന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് മെമ്പർ സുധ ദിലീപ് വിരമിക്കുന്നവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

സ്കൂൾ മാനേജർ ഇ എൻ പീതാംബരൻ എന്റോവ്മെന്റ് വിതരണവും സംസ്ഥാന തല മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.

സീനിയർ അധ്യാപിക ആനി ജോർജ്
സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

വെള്ളാങ്കല്ലൂർ ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയശ്രീ ലാൽ,
വാർഡ് മെമ്പർമാരായ ഷാലി ദിലീപൻ,നിഷ പ്രനീഷ്,ടി വി വിപിൻ,
പി ടി എ പ്രസിഡന്റ് വി ആർ രമേഷ് ,എം ഡി സുരേഷ് മാസ്റ്റർ,പി എസ്‌ ആർച്ച ടീച്ചർ,
എച്ച് ഡി പി സമാജം സെക്രട്ടറി മുരളി മണക്കാട്ടുംപടി,
എം പി ടി എ പ്രസിഡന്റ് അജന്ത രമേഷ് ,
ശങ്കരൻകുട്ടി പുലാപ്പറ്റ,
കെ ജെ ഷിജു ,
എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .

വിരമിക്കുന്ന സി എസ്‌ ഷാജി മാസ്റ്ററും , സി വി സാജു കുമാറും മറുപടി പ്രസംഗം നടത്തി .

പ്രധാനധ്യാപിക സ്മിത ടീച്ചർ സ്വാഗതവും സീനിയർ അധ്യാപിക പി ഡി ദിവ്യ നന്ദിയും പറഞ്ഞു.

തുടർന്ന്,വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി.

കൊല്ലത്ത് നടക്കുന്ന 62-ാമത് കേരള സ്കൂൾ കലോത്സവത്തിൽ  എച്ച് ഡി പി സമാജം ഹയർസെക്കൻഡറി വിഭാഗം പൂരക്കളിയിൽ  A ഗ്രേഡ് കരസ്ഥമാ...
05/01/2024

കൊല്ലത്ത് നടക്കുന്ന 62-ാമത് കേരള സ്കൂൾ കലോത്സവത്തിൽ എച്ച് ഡി പി സമാജം ഹയർസെക്കൻഡറി വിഭാഗം പൂരക്കളിയിൽ A ഗ്രേഡ് കരസ്ഥമാക്കി.

കൊല്ലത്ത് നടക്കുന്ന 62-ാമത് കേരള സ്കൂൾ കലോത്സവത്തിൽ എച്ച് ഡി പി എസ് എച്ച് എസ് സ്കൂളിലെ  വിദ്യാർത്ഥിനി പ്രിയ മാനസം ടി എഹൈ...
05/01/2024

കൊല്ലത്ത് നടക്കുന്ന 62-ാമത് കേരള സ്കൂൾ കലോത്സവത്തിൽ എച്ച് ഡി പി എസ് എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥിനി പ്രിയ മാനസം ടി എ
ഹൈസ്കൂൾ വിഭാഗത്തിൽ വീണയിൽ എ ഗ്രേഡ് കരസ്ഥമാക്കി

26/05/2023
26/05/2023

പഠനത്തിലും കളിയിലും മികവ് തെളിയിച്ച് ജൊവീറ്റ

പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 1200ൽ 1198 മാർക്കോടെ
99. 83ശതമാനം മാർക്ക്‌ നേടി എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് സ്കൂളിലെ
ജൊവീറ്റ സ്റ്റാലിൻ എന്ന മിടുക്കി തന്റെ പഠന മികവ് തെളിയിച്ചു.

ബയോ സയൻസ്‌ വിദ്യാർത്ഥിനിനായ ജൊവീറ്റ പഠനത്തിൽ മാത്രമല്ല കളിയിലും മികവ് തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയര്‍ പിസ്റ്റലിൽ മൂന്നു സ്വർണ്ണ മെഡലുകൾകരസ്ഥമാക്കി.

കൂടാതെ കഴിഞ്ഞ രണ്ടു വർഷവും ദേശീയ എയർ പിസ്റ്റൽ 10 മീറ്റർഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽപങ്കെടുക്കുകയും ദേശീയ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ജൂൺ ആറിന് ഉത്തർപ്രദേശിൽ ആരംഭിക്കുന്ന ദേശീയ സ്കൂൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽകേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഗ്രേസ് മാർക്കിന്റെ ആനുകൂല്യമില്ലാതെയാണ് ഇത്രയും മാർക്ക് നേടിയത്.

ഇരിഞ്ഞാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ കായിക വിഭാഗം മേധാവി ഡോക്ടർ സ്റ്റാലിൻ റാഫേലിന്റെയും വലപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക രാജി ജോസിന്‍റെയും മകളാണ്.

25/05/2023

എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ
ജോവിറ്റ സ്റ്റാലിൻ
+2 പരീക്ഷയിൽ മുഴുവൻ മാർക്കും നേടി
വിജയിച്ചു.

Address

Edathirinji Padiyoor Road
Irinjalakuda
680122

Website

Alerts

Be the first to know and let us send you an email when Hdpshs School Edathirinji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category