05/10/2022
Say ‘no’ to drugs, the first time, every time, stick to the commitment forever & spread the message!
05-10-2022
ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബോധവത്ക്കരണ പരിപാടികൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ കലാലയങ്ങളിലും ഒക്ടോബർ ആറിന് തുടക്കമാവുകയാണ്..
സംസ്ഥാനതല ഔദ്യോഗിക ഉദ്‌ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഒക്ടോബർ ആറിന് രാവിലെ ഒമ്പതര മണിക്ക് ഓൺലൈനിൽ നിർവ്വഹിക്കുമെന്ന് ഉന്നത വിദ്യാഭാസ മന്ത്രി അറിയിച്ചിട്ടുണ്ട് . ഉദ്‌ഘാടനം എല്ലാ ക്യാമ്പസുകളിലും തത്സമയം സംപ്രേഷണം ചെയ്യും.
സംസ്ഥാനതല ഉദ്‌ഘാടനത്തിനു ശേഷം ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തുന്നതിനുള്ള വിമുക്തി സന്ദേശം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി തൃശൂർ ശ്രീകേരളവർമ്മ കോളേജ് ക്യാമ്പസിൽ നിർവ്വഹിക്കും.
കൂടെ, ലഹരിക്കെതിരായ വീഡിയോചിത്ര നിർമ്മാണ മത്സരമുൾപ്പെട്ട 'ലഹരിക്കെതിരെ യുവത ക്യാമറയെടുക്കുന്നു' പദ്ധതി, സ്‌കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിലുള്ള 'മുക്തധാര: ഡ്രഗ് ഫ്രീ ക്യാമ്പസ്' പദ്ധതി, മികച്ച പ്രചാരണത്തിന് പുരസ്ക്കാരം എന്നിവയുടെ പ്രഖ്യാപനവും കേരളവർമ്മ കോളേജിലെ ചടങ്ങിൽ നിർവ്വഹിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോ ചിത്രങ്ങൾ ക്യാമ്പസ് തലം തൊട്ട് സംസ്ഥാനതലം വരെ പ്രദർശിപ്പിക്കും. മികച്ച വീഡിയോക്ക് പുരസ്കാരം നൽകും. കലാപ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തമുണ്ടാക്കി ലഹരിവിപത്തടക്കമുള്ള ദുഷ്പ്രവണതകൾക്ക് സാംസ്കാരിക പ്രതിരോധമുയർത്തുന്നതാണ് സ്കൂൾ ഓഫ് ഡ്രാമയുടെ 'മുക്തധാര: ഡ്രഗ് ഫ്രീ ക്യാമ്പസ്' പദ്ധതി. ഇതുപോലെ യുള്ള പദ്ധതികള് നമ്മുടെ കമ്പസിലും ആകാവുന്നതാണ് . ലക്ഷ്യം യുവതലമുറക്കുള്ള ബോധവൽകാരണമാണ്.
വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാൻ തീവ്രയജ്ഞ പരിപാടികൾ, കലാലയങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കൽ, വിളംബര ജാഥകൾ, ലഹരിവിരുദ്ധ ക്യാംപയിന്‍,വി മുക്തി ക്ലബ്ബുകൾ, ലഹരിവിരുദ്ധ ബോധവത്കരണ പോസ്റ്ററുകളുടെ സോഷ്യല്‍ മീഡിയ പ്രചരണം, ലഹരി വിരുദ്ധ കവിത - കഥ രചനാ മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കുന്നത്.
മയക്കുമരുന്ന്, പുകവലി, മദ്യം, മറ്റ് ശീലങ്ങൾ ഉണ്ടാക്കുന്ന വസ്തുക്കൾ എന്നിവ ഒഴിവാക്കിക്കൊണ്ട് യുവാക്കൾ ശാരീരിക ക്ഷമതയും നല്ല ആരോഗ്യവും നിലനിർത്തണം. കോവിഡനന്തര കാലഘട്ടത്തിൽ സമൂഹം കഷ്ടതകളോടെ ജീവിതം തുടരുന്ന ഈ സമയത്ത് “ആരോഗ്യമാണ് സമ്പത്ത്” എന്നത് തിരിച്ചറിയേണ്ടതും അത് മറ്റുള്ളവരെ മനസ്സിലാക്കി കൊടുക്കേണ്ടതും അത്യാവശ്യമാണ് .
കലാലയങ്ങളിൽ രൂപീകരിച്ച ജാഗ്രതാ സമിതികളുടെ ആഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ നടക്കുക. സർക്കാർ ഇങ്ങനെ വിവിധ പരിപാടികൾ കേരളത്തിലെ കാമ്പസുകളിൽ നടത്തുന്ന ഈ സമയത്ത് നമ്മൂടെ കാമ്പസിലും ഇത്തരത്തിലുള്ള പ്രവാര്ത്തനങ്ങൾ ആരംഭിക്കുകയാണ് . ഇതിനായി എൻ . എൻ . എസ് വോളണ്ടിയേർസ് ഉത്തരവാദ ത്തോടെ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. നാളെ ബഹുമാനപ്പെട്ട മുഖ്യമാന്തിയുടെ ഉൽഘാടന പ്രസംഗം തൽസമയ പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ എല്ലാ അധ്യാപകരും അനാധ്യാപകരും മറ്റ് ജീവനക്കാരും
വിദ്യാർത്ഥികളോടൊപ്പം അണിനിരന്നു അവർക്കൊപ്പം ബോധവൽകരണ പ്രവർത്തനങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കണം . നമ്മളെല്ലാം ഈ സമൂഹത്തിന്റെ ഭാഗമാണല്ലോ . യുവത്വത്തിന്മേൽ പിടിമുറുകിയിരിക്കുന്ന ഈ നിരാളിപ്പിടുത്തതിനെതിരെ ഒന്നിച്ചു നിൽക്കാം, പ്രവർത്തിക്കാം .
ആശംസകളോടെ
DWITHEESH KUMAR P B
Principal
Model Polytechnic College Painavu.