02/03/2026
എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ നിന്ന്. 🥊
കേരളത്തിലെ ബോക്സിംഗ് മേഖലയിൽ വലിയൊരു മാറ്റത്തിന് തുടക്കമിടുകയാണ് കേരളാ ബോക്സിംഗ് കൗൺസിൽ. നമ്മുടെ യുവതാരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള 'റോഡ് 2 പ്രോ' (Road 2 Pro) എന്ന പുതിയ സെമി-പ്രൊഫഷണൽ ബോക്സിംഗ് പരമ്പര ഞങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായുള്ള ആദ്യ പോരാട്ടം ഹരിപ്പാട് വെച്ച് Dragonway fight night series 1 എന്ന പേരിൽ നടക്കും.
കൂടാതെ, ടൂറിസം കേന്ദ്രങ്ങളെ ബോക്സിംഗുമായി ബന്ധിപ്പിക്കുന്ന 'ടൂർ ഡി ബോക്സിംഗ്' പദ്ധതിയുടെ ആദ്യ മത്സരം ഏപ്രിൽ 25, 26 തീയതികളിൽ പത്തനംതിട്ടയിൽ വെച്ച് നടക്കുകയാണ്. നമ്മുടെ താരങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കാൻ ശ്രീലങ്കൻ പ്രൊഫഷണൽ ബോക്സിംഗ് കമ്മീഷനുമായി
കൈകോർത്ത കാര്യവും ഇന്ന് വിശദീകരിച്ചു.
17 വയസ്സു മുതൽ തന്നെ താരങ്ങൾക്ക് പ്രൊഫഷണൽ ബോക്സിംഗിന്റെ അനുഭവസമ്പത്ത് നൽകി, അവരെ ലഹരിയിൽ നിന്നും കായികരംഗത്തേക്ക് ആകൃഷ്ടരാക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു. 🥊🔥
22/01/2026