Govt. Model Boys Higher Secondary School, Haripad

Govt. Model Boys Higher Secondary School, Haripad

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt. Model Boys Higher Secondary School, Haripad, Public School, Haripad.

30/09/2024
Photos from Govt. Model Boys Higher Secondary School, Haripad's post 19/09/2024

പതിവ് പോലെ ഈ വർഷവും വിദ്യാലയത്തിൽ ഓണാഘോഷം ഗംഭീരം ആയി നടന്നു. അത്ത പൂക്കളം, കുട്ടികളുടെ കലാപരിപാടി, ഓണ സദ്യ എന്നിവ അരങ്ങേറി

Photos from Govt. Model Boys Higher Secondary School, Haripad's post 03/09/2024

അന്തരിച്ച ധീര നാവികൻ വിഷ്ണു വിന്റെ സ്മരണാർത്ഥം അദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ അവാർഡ് മികച്ച NCC cadet മാസ്റ്റർ ശ്രേയസ് മോഹൻ, മികച്ച SPC cadet മാസ്റ്റർ കെവിൻ എന്നിവർക്ക് സ്കൂൾ assembly യിൽ വച്ചു സമ്മാനിക്കപ്പെട്ടു

22/08/2024

സംസ്‌കൃതം assembly (22/08/2024
പുരാതന ഭാഷ യായ സംസ്‌കൃതം എന്നും ഹരിപ്പാട് ബോയ്സ് സ്കൂളിന്റെ അഭിമാനം ആണ്. സംസ്‌കൃതം ദിനത്തോട് അനുബന്ധിച്ചു സ്കൂളിലെ മിടുക്കൻ മാർ അവതരിപ്പിച്ച സംസ്‌കൃതം assembly 🙏🙏🌹

Photos from Govt. Model Boys Higher Secondary School, Haripad's post 16/08/2024

78ആം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോട് വിദ്യാലയത്തിൽ ആഘോഷിച്ചു. സ്ഥാപന മേധാവി കൾ ചേർന്ന് പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന സമ്മേളനത്തിൽ pta പ്രസിഡന്റ്‌ B കൃഷ്ണ കുമാർ അധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപകൻ S ശശി കുമാർ സ്വാഗതം നേർന്നു. പ്രിൻസിപ്പൽ A ജയശ്രീ യോഗം ഉത്ഘാടനം ചെയ്തു. Smc ചെയർ മാൻ G അനിൽ കുമാർ, pta അംഗം വിക്രമൻ പിള്ള, അദ്ധ്യാപകർ ആയ ആശ S, ശ്രീ ലത,ഷംല ജസീന്ത, ജോണി M ജോർജ്, ncc ഓഫീസർ നിയാസ് ഖാൻ, spc acpo തസ്‌നി, ncc, spc cadets, nss volunters, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ncc, spc യൂണിറ്റുകളുടെ പതാക വന്ദനം, മാർച്ച്‌ പാസ്റ്റ്, സ്വാതന്ത്ര്യ ദിന റാലി എന്നിവ നടന്നു 🙏🙏🌹

27/07/2024

OLYMPICS SPECIAL ASSEMBLY@GMBHSSHARIPAD
1 ഒളിമ്പിക്സ് ചരിത്രം
2 ഇന്ത്യയുടെ ഒളിമ്പിക്സ് പ്രകടനം
3 ഒളിമ്പിക്സ് പ്രതിജ്ഞ

Photos from Govt. Model Boys Higher Secondary School, Haripad's post 25/07/2024

ഹരിപ്പാട് ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ കൗമാര പ്രായ കാർക്ക് മതിയായ പരിശീലനം നൽകാൻ ഉദ്ദേശിച്ച് ആരംഭിച്ചിട്ടുള്ള TEENS ക്ലബ്ബിന്റെ ഉത്ഘാടനം പ്രശസ്ത ലൈഫ് സ്കിൽ trainer ആയ രാജീവ്‌ കണ്ടല്ലൂർ നിർവഹിച്ചു. Pta പ്രസിഡന്റ്‌ B കൃഷ്ണ കുമാർ അധ്യക്ഷ ൻ ആയ യോഗത്തിൽ പ്രഥമ അദ്ധ്യാപകൻ S ശശി കുമാർ സ്വാഗതം ആശംസിച്ചു. Teens club co ordinator ശ്രീ മതി ബീനാ ഡാനിയേൽ ആശംസകൾ നേർന്നു. സ്കൂൾ കൗൺസിലർ നീതു മാർട്ടിൻ നന്ദി രേഖ പെടുത്തി. തുടർന്ന് ഉത്ഘാടകൻ രാജീവ്‌ കണ്ടല്ലൂർ teens club അംഗങ്ങൾ ക്ക്‌ വേണ്ടി ലൈഫ് സ്കിൽ അടിസ്ഥാനം ആക്കി മോട്ടിവേഷൻ ക്ലാസ്സ്‌ നടത്തി . അദ്ധ്യാപകർ ആയ ബിജി, ബിജിമോൾ എന്നിവർ പങ്കെടുത്തു

19/07/2024

മാതൃ ഭാഷയെ മറന്നു കൊണ്ടുള്ള ഒരു അധ്യയനം സാധ്യം അല്ല എന്ന ആശയം ഉൾക്കൊണ്ട് ഹരിപ്പാട് ബോയ്സ് സ്കൂളിലെ 8,9, ക്ലാസ്സുകളിലെ കുട്ടികൾ ക്ക്‌ വേണ്ടി തയാർ ആക്കുന്ന വേറിട്ട ഒരു പഠന പ്രവർത്തനം ആണ്, ( അമ്മ യോടൊപ്പം ). അധിക സമയം കണ്ടെത്തി മാതൃ ഭാഷയിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾ ക്ക്‌ അത് കരഗതം ആക്കാൻ മലയാളം അധ്യാപകരുടെ നേതൃത്വ ത്തിൽ പരിശീലനം നൽകുന്നു. പാഠ പുസ്തകത്തിന് അപ്പുറം ദിന പത്രം, ചെറിയ പുസ്തകങ്ങൾ എന്നിവ വായിക്കാനും മനസിൽ ആക്കാനും പരിശീലനം നൽകുന്നു

17/07/2024

നൂറ്റാണ്ടുകളുടെ ചരിത്രം ഉള്ള ഹരിപ്പാട് ബോയ്സ് ഹൈ സ്കൂൾ ( ഇപ്പോൾ ഹയർ സെക്കന്ററി സ്കൂൾ ) ഒരു മാറ്റത്തിന്റെ പാതയിൽ ആണ്. ചിട്ടയായ അക്കാഡമിക് പ്രവർത്തനം, മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കൽ എന്നിവ ഒരു പ്രധാന അജണ്ട ആയി കാണുന്ന ഒരു pta യും അധ്യാപക സമൂഹ വും ആണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത്. സമൂഹത്തിന്റെ പങ്കാളിത്തം, സർക്കാർ സഹായം എന്നിവ പരസ്പര പൂരകം ആയി മാറണം. പഴയ മോഡൽ സ്കൂൾ ആയി വിദ്യാലയം മാറണം. പാളിച്ചകൾ കണ്ടെത്തണം, പഠന അനുബന്ധ പ്രവർത്തനം കൂടുതൽ മെച്ച പെടണം. കുട്ടികളുടെ ആദ്യത്തെ ചോയ്സ് ആയി നമ്മുടെ വിദ്യാലയം മാറണം. അതിന് കൂടുതൽ ഭൗതിക സാഹചര്യം കുട്ടികൾ ക്ക്‌ ഉണ്ടാവണം
ലൈബ്രറി cm റീഡിങ് റൂം പുനർ നിർമിക്കാൻ പൂർവ്വ വിദ്യാർത്ഥി സമൂഹം തയാർ ആയി കഴിഞ്ഞു. ഇനിയും നമ്മുടെ അനാർക്കലി ഓഡിറ്റോറിയം പെയിന്റ് ചെയ്തു മനോഹരം ആക്കണം. കുട്ടികൾ ക്ക്‌ സൈക്കിൾ ഷെഡ് നിർമിക്കണം. Assembly ഗ്രൗണ്ടിൽ വോളി ബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട് എന്നിവ നിർമിക്കണം. ബഹു MLA യുടെ സഹായത്തോടെ കിച്ചൻ cm dining റൂം നിർമിക്കണം. ഗ്രൗണ്ട് സ്റ്റേഡിയം ആക്കി മാറ്റാൻ സർക്കാർ ഫണ്ട്‌ അനുവദിച്ചു എങ്കിലും പ്രവർത്തനം മന്ദ ഗതിയിൽ ആണ്. അത് വേഗത്തിൽ ആക്കണം. 5 മുറികൾ ഉൾകൊള്ളുന്ന ഇരു നില കെട്ടിടത്തിനു ഒരു കോടി രൂപ അനുവദിച്ചു എങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. അത് ആരംഭിക്കണം ബഹു MP യുടെ സഹായത്തോടെ ഹയർ സെക്കന്ററി കുട്ടികൾ ക്ക് കമ്പ്യൂട്ടർ, ബയോളജി എന്നി ലാബുകൾ നിർമിക്കണം. ചെറിയ ഓഡിറ്റോറിയം പുനർ നിർമിക്കണം
സ്കൂളിലെ അടിയന്തര ആവശ്യങ്ങൾ ആയ അനാർക്കലി ഓഡിറ്റോറിയം പെയിന്റിംഗ്, സൈക്കിൾ ഷെഡ് നിർമാണം, ചെറിയ ഓഡിറ്റോറിയം പുനർ നിർമ്മിക്കൽ, വോളി ബോൾ, ബാഡ്മിന്റൺ കോർട്ട് നിർമാണം എന്നിവ വിവിധ വർഷം sslc പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കൾ ഏറ്റെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. മുൻ വർഷങ്ങളിൽ ഐഡിയൽ ലാബ് നിർമാണം, വിവിധ ക്ലാസ്സ്‌ മുറി കളുടെ electrification, പബ്ലിക് ആഡ്രസ്സ് സിസ്റ്റം വിതരണം എന്നിവ വഴി പൂർവ്വ വിദ്യാർത്ഥി കൾ അവരുടെ വിദ്യാലയത്തിനോടുള്ള commitment. വരും തലമുറയോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തിയത് ഈ അവസരത്തിൽ സ്മരിക്കുന്നു

15/07/2024

ശ്രീ കുമാരൻ തമ്പി, Dr VS ശർമ എന്നിങ്ങനെ നിരവധി സാഹിത്യ കാരൻ മാർക്ക് ജന്മം നൽകിയ വിദ്യാലയം ആണ് ഹരിപ്പാട് ബോയ്സ്. സാഹിത്യ അഭിരുചി ഉള്ള കുട്ടികളെ കണ്ടെത്താൻ ഉള്ള ഒരു platform ആണ് വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാ രംഗം മത്സരങ്ങളിൽ (കഥാ രചന, ഉപന്യാസ രചന, വായനാ മത്സരം ) എന്നി ഇനങ്ങളിൽ വിജയികൾ ആയ കുട്ടികൾ ക്ക്‌ സ്കൂൾ assembly യിൽ സമ്മാനം നൽകിയിരുന്നു. തുടർന്ന് അവർ വിദ്യാ രംഗം കൺവീനർ ശ്രീ ലത tr നോടൊപ്പം എടുത്ത ഫോട്ടോ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു

11/07/2024

ഹരിപ്പാട് ബോയ്സ് ഹൈ സ്കൂളിലെ ഫുട്ബോൾ ടീം ( sub district champion അവരുടെ കായിക അദ്ധ്യാപകൻ നിസാർ അലി യോടൊപ്പം

Want your school to be the top-listed School/college in Haripad?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Haripad
690514

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm