GHSS Mangalam

GHSS Mangalam SPORTS AND EXTRA CURRICULUM ACTIVITIES

ഗുരു രത്ന അവാർഡ് ഏറ്റുവാങ്ങി.. അംഗീകാരങ്ങൾ അഭിമാനകരവും സന്തോഷകരവും ആണെങ്കിലും ഉത്തരവാദിത്വങ്ങളെ ഉണർത്തുന്നു..ഒരാൾക്ക് ലഭ...
11/10/2025

ഗുരു രത്ന അവാർഡ് ഏറ്റുവാങ്ങി.. അംഗീകാരങ്ങൾ അഭിമാനകരവും സന്തോഷകരവും ആണെങ്കിലും ഉത്തരവാദിത്വങ്ങളെ ഉണർത്തുന്നു..ഒരാൾക്ക് ലഭിക്കുന്ന അംഗീകാരം ഒരിക്കലും അയാളുടെ മാത്രം നേട്ടമാണെന്ന് ഞാൻ കരുതുന്നില്ല.. പ്രത്യേകിച്ച് ഒരു അധ്യാപകന് ലഭിക്കുന്നത്.. ഒരു പ്രവർത്തനം വിജയിക്കണമെങ്കിൽ സഹപ്രവർത്തകർ, കുട്ടികൾ, രക്ഷിതാക്കൾ, അഭ്യുദയകാംഷികൾ കുടുംബാംഗങ്ങൾ തുടങ്ങി എല്ലാവരുടെയും പ്രവർത്തനങ്ങൾ ചേർന്നാണ്.. ഏത് അംഗീകാരം എനിക്ക് കിട്ടിയാലും അതെല്ലാം എന്റെ മംഗലം കുടുംബത്തിന്റെ സമ്മാനമായി കാണാനേ കഴിയൂ.. ആയതിനാൽ ഈ കിട്ടിയ അംഗീകാരം മംഗലം കുടുംബത്തിന് സമർപ്പിക്കുന്നു..

https://youtu.be/Iio3ean5Jkgഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മംഗലം ലിറ്റിൽ കൈറ്റ് ക്ലബ് സംഘടിപ്പിച്ച റോബോട്ടിക് ഫെസ്റ്റ് 20...
27/09/2025

https://youtu.be/Iio3ean5Jkg
ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മംഗലം ലിറ്റിൽ കൈറ്റ് ക്ലബ് സംഘടിപ്പിച്ച റോബോട്ടിക് ഫെസ്റ്റ് 2025 യൂട്യൂബിൽ

Govt.higher secondary school MANGALAM,Little kite Club Robotics fest

റോബോട്ടിക് ഫെസ്റ്റ് 2025 സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി  ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മംഗലം ലിറ്റിൽ കൈറ...
26/09/2025

റോബോട്ടിക് ഫെസ്റ്റ് 2025

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മംഗലം ലിറ്റിൽ കൈറ്റ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്കായി റോബോട്ടിക് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളുടെ ആശയങ്ങൾ വികസിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് റോബോട്ടിക് ഫെസ്റ്റ് ആസൂത്രണം ചെയ്തത് .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ഷംലാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലിറ്റിൽ കൈറ്റ് ട്രെയിനർ സിനി ടീച്ചർ സ്വാഗതം ആശംസിച്ചു. ആലപ്പുഴ ജില്ല ഐടി മാസ്റ്റർ ട്രെയിനർ ശ്രീമതി ഷീബ . എസ് റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസ രംഗത്ത് കമ്പ്യൂട്ടർ അധിഷ്ഠിത പഠനം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് വിലയിരുത്തി. സ്കൂൾ സീനിയർ അസിസ്റ്റൻറ് സൈന ബീഗം ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഹബീബ് റഹ്മാൻ എന്നിവർ ആശംസകൾ നേരന്നു. ലിറ്റിൽ അംഗങ്ങൾ തയ്യാറാക്കിയ വിവിധ റോബോട്ടിക് മാതൃകകൾ പ്രദർശിപ്പിച്ചു. കുമാരി ദേവിക സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ് ലീഡർ കുമാരി സുൽഫത്ത് നന്ദി പ്രകാശിപ്പിച്ചു. ഗെയിമുകൾ ഡെവലപ്പ് ചെയ്യുന്നതും സെൻസറുകൾ ഉപയോഗിച്ച് റോഡു ഗതാഗതം, ഗൃഹ സുരക്ഷ ഉപകരണം, റോബോട്ടിക് സാനിറ്റൈസർ വിതരണം, വെൽക്കം ഡോൾ എന്നിവയാണ് റോബോട്ടിക് ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയത്.

01/08/2025
01/08/2025

മുൻഷി പ്രേംചന്ദിന്റെ ജന്മദിനം ഹിന്ദി ദിവസമായി ആചരിക്കുന്നതിന് ഭാഗമായി സ്കൂളിൽ ഹിന്ദി ക്ലബ് സംഘടിപ്പിച്ച സ്പെഷ്യൽ അസംബ്ലി

മംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം2025 ജൂലൈ എട്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രഥമ അധ്യാ...
09/07/2025

മംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം
2025 ജൂലൈ എട്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രഥമ അധ്യാപകൻ ശ്രീ അബ്ദുൽ ഷംലാദ് അധ്യക്ഷനായി യോഗത്തിൽ ആത്മവിദ്യാ സംഘം സ്ക്കൂളിലെ റിട്ട. പ്രഥമാധ്യാപിക ശ്രീമതി അജിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ്ബ് കൺവീനർ ശ്രീ പ്രഭാത് രാജ് സ്വാഗതം ആശംസിച്ചു. ഗണിതശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ശ്രീ രാജേഷ് കെ.ആർ കുട്ടികൾക്ക് വിശദീകരിച്ച് നൽകി. ഗണിതശാസ്ത്രം അധ്യാപകരായ ശ്രീമതി സിനി എ. എൻ, ശ്രീമതി ധന്യ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

08/07/2025

പീലിയുടെ ഗ്രാമത്തിൽ നിന്ന് മംഗലം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ തേടി സംഘടിപ്പിച്ച ഫീൽഡ് ട്രിപ്പിലെ സുന്ദര നിമിഷങ്ങൾ കേരളത്തിൻറെ സുവർണ്ണ നാരായ ചകിരി ആധുനിക യന്ത്രങ്ങളിലൂടെ കയറാക്കി മാറ്റുന്ന കാഴ്ചകൾ. റോഡ് ഗതാഗത മാർഗ്ഗങ്ങൾ പരിമിതമായിരുന്ന പഴയകാലത്ത് വിവാഹത്തിന് ശേഷം ജലഗതാഗത മാർഗ്ഗമായ കായംകുളം കായലിലൂടെ ബോട്ടിൽ യാത്ര ചെയ്ത അമ്മുമ്മയുടെ ഓർമ്മകൾ, കയറുമായി ബന്ധപ്പെട്ട തൊഴിലുകൾ ഏർപ്പെട്ടിരുന്ന ഗ്രാമീണ ജനങ്ങൾ, കൊപ്ര വ്യവസായം എന്നിവയ്ക്ക് ഒപ്പം സ്വന്തം പറമ്പിൽ കൃഷി ചെയ്തുണ്ടാക്കിയ കപ്പയും ചേമ്പും കാച്ചിലും കിഴങ്ങും കഴിച്ചിരുന്ന പഴയ ഗ്രാമം. കുളിക്കാനും പാത്രങ്ങൾ കഴുകാനും കായലിലേയും തോട്ടിലെയും വെള്ളം ഉപയോഗിച്ചിരുന്ന കാലം, സൗഹാർദ്ദം നിറഞ്ഞ ഗ്രാമീണരുടെ വിവാഹ ആഘോഷങ്ങൾ, ഗ്രാമത്തിലെ ഉത്സവങ്ങൾ, മത്സ്യബന്ധന രീതികൾ എന്നിവ അമ്മുമ്മ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഇന്ന് പ്ലാസ്റ്റിക്കിനാലും മറ്റും മലിനമായ ജലാശയങ്ങളെ കുറിച്ചുള്ള ആശങ്കയും പങ്കുവെച്ചു- സാമൂഹ്യ ശാസ്ത്രം അധ്യാപകരായ ഹബീബ് റഹ്മാൻ ശ്രീ രാജേഷ് സാർ എന്നിവർക്കൊപ്പം വിജി ടീച്ചറും ഫീൽഡ് ട്രിപ്പിന് നേതൃത്വം നൽകി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ മംഗലം ആലപ്പുഴ ജില്ല

ഈ ഓണത്തിന് പച്ചക്കറി എൻറെ കൃഷിയിലൂടെ എന്ന മുദ്രാവാക്യത്തിൽ മംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തനത് പദ്ധതി കാർഷിക ചന്ത ബഹ...
08/07/2025

ഈ ഓണത്തിന് പച്ചക്കറി എൻറെ കൃഷിയിലൂടെ എന്ന മുദ്രാവാക്യത്തിൽ മംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തനത് പദ്ധതി കാർഷിക ചന്ത ബഹുമാന്യയായ ആറാട്ടുപുഴ കൃഷി ഓഫീസർ ശ്രീമതി നാജിത ഉദ്ഘാടനം നിർവഹിക്കുന്നു വീടുകളിൽ അടുക്കള ത്തോട്ടം ഒരുക്കുന്നതിന് ആവശ്യമായ പച്ചക്കറി തൈകൾ വിതരണം ചെയ്തു.

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മംഗലം കുടുംബത്തിലെ അധ്യാപകരായ ശ്രീമതി രമ ടീച്ചർ, ശ്രീമതി ഷീബ ടീച്ചർ, ശ്രീമതി ശോഭ ടീച്ചർ എന്...
05/05/2025

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മംഗലം കുടുംബത്തിലെ അധ്യാപകരായ ശ്രീമതി രമ ടീച്ചർ, ശ്രീമതി ഷീബ ടീച്ചർ, ശ്രീമതി ശോഭ ടീച്ചർ എന്നിവർ സർവീസിൽ നിന്ന് വിരമിക്കുകയാണ്. മൂന്നുപേർക്കും മംഗലം കുടുംബം നൽകിയ സ്നേഹോഷ്മളമായ യാത്രയയപ്പ് ചടങ്ങ്. മാതൃകാപരമായ സേവനം കാഴ്ചവച്ച് വിരമിച്ച പ്രിയ അധ്യാപക ശ്രേഷ്ഠർക്ക് മംഗലം കുടുംബത്തിൻറെ *യാത്രാ മംഗളങ്ങൾ*🙏

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് എതിരെ ജാഗ്രത പാലിക്കുക
04/12/2024

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് എതിരെ ജാഗ്രത പാലിക്കുക

സ്കൂൾ കലോത്സവം സർഗം 2024 രണ്ടാം ദിവസത്തെ പരിപാടികൾ
04/10/2024

സ്കൂൾ കലോത്സവം സർഗം 2024 രണ്ടാം ദിവസത്തെ പരിപാടികൾ

Address

Haripad
690515

Telephone

+919847459195

Website

Alerts

Be the first to know and let us send you an email when GHSS Mangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GHSS Mangalam:

Shortcuts

Share

Category