Revathy Teacher

Revathy Teacher Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Revathy Teacher, Tutor/Teacher, guru, Guruvayur.

11/11/2020
09/11/2020

വോഗ്‌ മാഗസിന്റെ 'വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ' ആയി പ്രിയ സഹപ്രവര്‍ത്തകയും കേരള ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മലയാളികള്‍ക്ക് ആകെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്. കേരളത്തിന്റെ ആരോഗ്യരംഗം പ്രതിസന്ധികള്‍ നേരിട്ട വേളകളിലെല്ലാം തന്നെ അതിനെയെല്ലാം തരണം ചെയ്യുവാന്‍ കാര്യക്ഷമമായ പാടവത്തോടെ നേതൃത്വം നല്‍കുവാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തിഹത്യ കൊണ്ട് രാഷ്ട്രീയ എതിരാളികള്‍ നേരിടാന്‍ ശ്രമിച്ചപ്പോഴും തളരാതെ പുഞ്ചിരിയോടെ മുന്നോട്ട് പോകുവാനും മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മറുപടി നല്‍കുവാനും ടീച്ചര്‍ക്ക് സാധിച്ചു.

പ്രിയപ്പെട്ട ശൈലജ ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍, അഭിവാദ്യങ്ങള്‍.

VOGUE India
K K Shailaja Teacher


12/04/2020
എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ !
26/01/2020

എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ !

25/12/2019

" ഒന്നാമതാണ് ഗുരുവായൂർ...."
ഗുരുവായൂർ നഗരസഭയുടെ പുതിയ വൈസ് ചെയർമാനായി നഗരസഭ വാർഡ് 26 ലെ പ്രതിനിധിയായ ശ്രീ അഭിലാഷ് വി ചന്ദ്രൻ ചുമതലയേറ്റു . നഗരസഭയുടെ ഇതുവരെയുള്ള വികസന പ്രവർത്തനങ്ങളെ അതേ മികവോടു കൂടി മുന്നോട്ട് നയിക്കുവാനുള്ള പ്രവർത്തനങ്ങളിൽ വൈസ് ചെയർമാൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ അദ്ദേഹത്തിന് സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു .

12/12/2019

" ഒന്നാമതാണ് ഗുരുവായൂർ...."

ഗുരുവായൂരിന്റെ സമഗ്ര വികസനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബഹു : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അവർകളുടെ അധ്യക്ഷതയിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പങ്കെടുത്തു .
ബഹു : ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ , ബഹു : ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി , ബഹു : ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ , മെട്രോമാൻ പത്മവിഭൂഷൻ ഡോ : ഇ ശ്രീധരൻ എന്നിവർ സംയുക്തമായി ഗുരുവായൂരിന്റെ വികസന പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി .
ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ : കെ ബി മോഹൻദാസ് , മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ ,ഗുരുവായൂർ നഗരസഭ മുൻ വൈസ് ചെയർമാൻ കെ പി വിനോദ് , തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐ എ എസ് , പൊതുമരാമത്ത് വകുപ്പ് അഡീഷൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഐ എ എസ് , ജലവിഭവ - ഊർജ്ജ വകുപ്പ് സെക്രട്ടറി ബി അശോക് ഐ എ എസ് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു .
ഗുരുവായൂർ നഗരസഭ നടത്തി വരുന്ന സമഗ്ര വികസന പ്രവർത്തനങ്ങളുടെ തുടർപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മറ്റു ഡിപ്പാർട്ട്മെന്റ്കളുടെ സഹകരണം ഉറപ്പ് വരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ബഹു ഗുരുവായൂർ എം എൽ എ യുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭ ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കണമെന്നും 10 ദിവസത്തിൽ ഒരിക്കൽ പ്രസ്തുത കമ്മിറ്റി വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേർത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു .
ഗുരുവായൂർ നഗരസഭ നടത്തിയ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഡോ : ഇ ശ്രീധരൻ തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകി .

Address

Guru
Guruvayur
680101

Website

Alerts

Be the first to know and let us send you an email when Revathy Teacher posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category